Headlines

ബെയിര്‍‌സ്റ്റോക്ക് മൂന്ന് റൺസ് അകലെ സെഞ്ച്വറി നഷ്ടം; കിംഗ്‌സ് ഇലവനെതിരെ ഹൈദരാബാദിന് തകർപ്പൻ സ്‌കോർ

സ്വപ്‌നതുല്യമായ തുടക്കം. ഒന്നാം വിക്കറ്റിൽ അടിച്ചുകൂട്ടിയത് 160 റൺസ്. 15 റൺസിനിടെ നഷ്ടപ്പെട്ടത് അഞ്ച് വിക്കറ്റുകൾ. ഐപിഎല്ലിൽ കിംഗ്‌സ് ഇലവൻ പഞ്ചാബിനെതിരെ സൺ റൈസേഴ്‌സ് ഹൈദരാബാദിന്റെ ബാറ്റിംഗ് സംഭവ ബഹുലമായിരുന്നു. ഓപണർ ജോണി ബെയിർസ്‌റ്റോക്ക് 3 റൺസ് അകലെ സെഞ്ച്വറി നഷ്ടപ്പെടുകയും ചെയ്തു.   ടോസ് നേടിയ സൺ റൈസേഴ്‌സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ സൺ റൈസേഴ്‌സ് എടുത്തത് ആറ് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ്. ഒന്നാം വിക്കറ്റിൽ വാർണറും ബെയിർസ്‌റ്റോയും ചേർന്ന് അടിച്ചൂകൂട്ടിയത്…

Read More

ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിലെ വാഹനാപകടം; മണിയന്‍പിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്

തിരുവനന്തപുരം: ട്രിവാന്‍ഡ്രം ക്ലബ്ബിന് മുന്നിൽ മണിയൻപിള്ള രാജു ഓടിച്ച വാഹനം അപകടത്തിൽപ്പെടുമ്പോൾ നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. കെമിക്കല്‍ ലാബില്‍ നിന്നുള്ള ഫലത്തിലാണ് നടന്‍ മദ്യപിച്ചിരുന്നില്ലെന്ന് കണ്ടെത്തിയത്. ഇതോടെ മദ്യപിച്ച് വാഹനം ഓടിച്ചെന്ന കുറ്റം പൊലീസ് ഒഴിവാക്കി. കോടതിയെ സമീപിച്ചാണ് കുറ്റം ഒഴിവാക്കിയത്. നിലവില്‍ ‘ഹിറ്റ് ആന്‍ഡ് റണ്‍’ കേസ് മാത്രമാണുള്ളത്. ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും 2022ല്‍ മദ്യപാനം നിര്‍ത്തിയ ആളാണ് താനെന്നും മണിയന്‍പിള്ള രാജു റിപ്പോര്‍ട്ടറിനോട് പറഞ്ഞു.ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.സത്യം പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും 2022ല്‍…

Read More

സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം

സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം സി.കെ ജാനുവിന്റെ NDA യിലേക്കുള്ള വരവിൽ അതൃപ്തി അറിയിച്ച് ബി.ജെ.പി വയനാട് ജില്ലാ ഘടകം. ജാനു NDA വിട്ടത് ബിജെപി യെ തള്ളി പറഞ്ഞായിരുന്നുവെന്ന് ബി.ജെ.പി വയനാട് ജില്ലാ പ്രസിഡൻറ് സജി ശങ്കർ. സംസ്ഥാന നേതൃത്വം വയനാട്ടിലെ പ്രവർത്തകരുടെ വികാരം മാനിക്കുമെന്നാണ് പ്രതീക്ഷയെന്നും സജി ശങ്കർ.

Read More

ഹേമചന്ദ്രന്റേത് കൊലപാതകമെന്ന് സ്ഥിരീകരണം; പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി

തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയ കോഴിക്കോട് സ്വദേശി ഹേമചന്ദ്രന്റേത് കൊലപാതകമാണെന്ന് സ്ഥിരീകരണം. ഹേമചന്ദ്രന്റെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ഡിഎന്‍എ നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ഊട്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വച്ചായിരുന്നു പോസ്റ്റുമോര്‍ട്ടം. ചേരമ്പാടിക്ക് അടുത്തുള്ള വനത്തില്‍ ഹേമചന്ദ്രന്റെ മൃതദേഹം കുഴിച്ചിട്ടു എന്ന പ്രതികളുടെ മൊഴിക്ക് പിന്നാലെ തന്നെ കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണറുടെ ക്രൈം സ്‌ക്വാഡിന്റെ നിരീക്ഷണത്തില്‍ ആയിരുന്നു ഈ മേഖല . ഇന്നു രാവിലെ പ്രതി അജേഷുമായി തിരച്ചില്‍ തുടങ്ങി….

Read More

പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു;യാത്രക്കാർ ശ്രദ്ധിക്കുക

മാനന്തവാടി: കനത്ത മഴയിൽ പാൽച്ചുരത്തിൽ മണ്ണിടിഞ്ഞു വീണു. ചുരത്തിലൂടെ ചെറിയ വാഹതനങ്ങൾ മാത്രമേ കടന്നു പോവുകയുള്ളു. യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

Read More

നിലമ്പൂരിൽ ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസ്; മകന് പത്ത് വർഷം കഠിന തടവ്

ബലാത്സംഗ ശ്രമത്തിനിടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകന് പത്ത് വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. നിലമ്പൂർ പോത്തുകല്ല് സ്വദേശി പെരിങ്കനത്ത് രാധാമണി കൊല്ലപ്പെട്ട കേസിലാണ് മകൻ പ്രജിത് കുമാറിനെ കോടതി ശിക്ഷിച്ചത്. പിഴയൊടുക്കിയില്ലെങ്കിൽ ആറ് മാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. മഞ്ചേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി. 2017 ഏപ്രിൽ 10നാണ് സംഭവം നടന്നത്. ബലാത്സംഗ ശ്രമത്തിനിടെ രാധാമണിയുടെ തല ചുമരിലിടിച്ചാണ് കൊലപ്പെടുത്തിയത്.

Read More

പാലക്കാട് വീടിനുള്ളിലെ പൊട്ടിത്തെറി; പന്നി പടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫ് എന്ന് സംശയം

പാലക്കാട് പുതുനഗരത്തിൽ വീട്ടിലുണ്ടായ പൊട്ടിത്തെറിയിൽ നിർണായ വിവരങ്ങൾ പുറത്ത്. പന്നി പടക്കം കൊണ്ടു വന്നത് പരുക്കേറ്റ ഷെരീഫ് എന്ന് സംശയം. ഷെരീഫിൻ്റെ വീട്ടിൽ ഇന്ന് പൊലീസ് പരിശോധന നടത്തും. പന്നിപ്പടക്കം ഷെരീഫിൻ്റെ കയ്യിൽ നിന്ന് വീണു പൊട്ടിയതാകാമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇയാളുടെ രാഷ്ട്രീയ പശ്ചാത്തലവും പരിശോധിക്കും. സഹോദരിയെ കാണാൻ വേണ്ടിയായിരുന്നു ഇയാൾ പുതുനഗരത്തിൽ എത്തിയത്. ഒന്നിലേറെ പന്നിപ്പടക്കമാണ് ഇന്നലെ വീട്ടിൽ വെച്ച് ഉഗ്രസ്ഫോടന ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ഷെരീഫ് സ്ഥിരമായി പന്നി പടക്കം ഉപയോഗിച്ച് പന്നിയെ പിടിക്കാറുള്ളതായി…

Read More

പക്ഷിപ്പനി: തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം

  ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ആഴ്ചകൾക്ക് മുമ്പാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത് നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനോടകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. കലക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗമാണ് താറാവുകളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. പത്തംഗ ടീമിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട് പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും…

Read More

കുട്ടനാട്ടിൽ തോമസ് കെ തോമസ് എൽഡിഎഫ് സ്ഥാനാർഥി; പ്രഖ്യാപിച്ചത് എ കെ ശശീന്ദ്രൻ

കുട്ടനാട് ഉപതെരഞ്ഞെടുപ്പിൽ തോമസ് കെ തോമസ് എൽ ഡി എഫ് സ്ഥാനാർഥിയാകും. എൻസിപി നേതാവും മന്ത്രിയുമായ എ കെ ശശീന്ദ്രനാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. എൽഡിഎഫ് യോഗം ചേർന്ന് സ്ഥനാർഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു അന്തരിച്ച മുൻ എംഎൽഎ തോമസ് ചാണ്ടിയുടെ സഹോദരനാണ് തോമസ് കെ തോമസ്. തോമസിനെ സ്ഥാനാർഥിയാക്കുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ പറഞ്ഞു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ എൻസിപിയോട് എൽഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിൽ പാർട്ടിയിൽ…

Read More

മഴ അഞ്ച് ദിവസത്തേക്ക് കൂടി ശക്തമായി തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ

കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത – വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ 2020 സെപ്റ്റംബർ 12 :കണ്ണൂർ. 2020 സെപ്റ്റംബർ 13 : കാസറഗോഡ്. എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. കാലാവസ്ഥ വകുപ്പ് ഈ ജില്ലകൾക്ക് ഓറഞ്ച് അലേർട്ട് ആണ്…

Read More