കോവിഡ് കാലത്ത് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ജനങ്ങൾക്കൊപ്പം നിൽക്കുന്ന ബോബി ചെമ്മണൂർ ഗ്രൂപ്പ് മഞ്ചേരി മെഡിക്കൽ കോളേജ് ഹോസ്പിറ്റലിന് റഫ്രിജറേറ്റർ നൽകി. മരുന്നുകൾ സൂക്ഷിക്കുന്നതിനായാണ് ബോബി ചെമ്മണൂർ ഗ്രൂപ്പിന്റെ മഞ്ചേരി ഷോറൂം റഫ്രിജറേറ്റർ നൽകിയത്.
മെഡിക്കൽ കോളേജ് സൂപ്രണ്ട് കെ വി നന്ദകുമാർ, ആർ എം ഒ ഡോ. ഷഹീർ നെല്ലിപ്പറമ്പൻ എന്നിവർ ചേർന്ന് റഫ്രിജറേറ്റർ ഏറ്റുവാങ്ങി. ഷോറൂം മാനേജർ വൈശാഖ്, മാർക്കറ്റിംഗ് മാനേജർ സുധീഷ് എന്നിവർ സംബന്ധിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾക്കൊപ്പം നിർധനരും നിരാലംബരുമായവർക്കുള്ള നിരവധി പദ്ധതികളും ബോബി ചെമ്മണൂർ ഗ്രൂപ്പ് നടപ്പിലാക്കി വരുന്നു.
The Best Online Portal in Malayalam