Headlines

പക്ഷിപ്പനി: തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം

  ആലപ്പുഴയിൽ പക്ഷിപ്പനി കണ്ടെത്തിയ തകഴി പഞ്ചായത്തിലെ താറാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കാൻ തീരുമാനം. തകഴി, നെടുമുടി, പുറക്കാട് പഞ്ചായത്തുകളിൽ ആയിരക്കണക്കിന് താറാവുകളാണ് രോഗം ബാധിച്ച് ചത്തത്. ആഴ്ചകൾക്ക് മുമ്പാണ് ആലപ്പുഴയിൽ താറാവുകൾ കൂട്ടത്തോടെ ചത്തുതുടങ്ങിയത് നെടുമുടി പഞ്ചായത്തിൽ മാത്രം മൂന്ന് കർഷകരുടെ എണ്ണായിരത്തിലധികം താറാവുകളാണ് ഇതിനോടകം ചത്തത്. വായുവിലൂടെയാണ് രോഗം പടരുന്നത്. മനുഷ്യരിലേക്ക് പകരാൻ സാധ്യത കുറവാണ്. കലക്ടറേറ്റിൽ ചേർന്ന അടിയന്തര യോഗമാണ് താറാവുകളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. പത്തംഗ ടീമിനെയും ഇതിനായി നിയോഗിച്ചിട്ടുണ്ട് പതിനൊന്ന് പഞ്ചായത്തുകളിൽ താറാവുകളെയും…

Read More

രാജ്യത്തെ പെട്രോൾ വില വീണ്ടുമുയർന്നു; മൂന്ന് ദിവസത്തിനിടെ 45 പൈസയുടെ വർധനവ്

രാജ്യത്ത് പെട്രോൾ വില വീണ്ടുമുയർന്നു. 14 പൈസയാണ് ഇന്ന് ലിറ്ററിന് വർധിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോൾ വില 81.59 രൂപയായി. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 54 പൈസയുടെ വർധനവാണുണ്ടായത്. കോഴിക്കോട് 81.75 രൂപയാണ് പെട്രോളിന് വില. ഡീസലിന് 77.50 രൂപയായി. ഡൽഹിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ 45 പൈസയുടെ വർധനവാണ് പെട്രോളിനുണ്ടായിരിക്കുന്നത്. ലിറ്ററിന് 81.35 രൂപയിലെത്തി. മുംബൈയിൽ പെട്രോൾ ലിറ്ററിന് 88.02 രൂപയും ഹൈദരാബാദിൽ 84.55 രൂപയും ചെന്നൈയിൽ 84.40 രൂപയും ബംഗളൂരുവിൽ 83.99…

Read More

സമരവേദി ഒഴിപ്പിക്കാനുള്ള നടപടിക്കെതിരെ കർഷകനേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയിലേക്ക്

കാർഷിക നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ തമ്പടിച്ചിരിക്കുന്ന സ്ഥലം ഒഴിപ്പിക്കാനുള്ള ഉത്തരവിനെതിരെ കർഷക സംഘടനാ നേതാവ് രാകേഷ് ടിക്കായത്ത് സുപ്രീം കോടതിയെ സമീപിക്കും. അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് ആവശ്യപ്പെടും കർഷകർ സമരവേദി ഒഴിയണമെന്നാവശ്യപ്പെട്ട് ജില്ലാ ഭരണകൂടം നോട്ടീസ് നൽകിയിരുന്നു. ഇന്നലെ വൈകുന്നേരത്തോടെ ജില്ലാ മജിസ്‌ട്രേറ്റും ഉന്നത പോലീസുദ്യോഗസ്ഥരും സമര പന്തലിലെത്തി രാകേഷ് ടിക്കായത്തുമായി സംസാരിക്കുകയും ചെയ്തു. രാത്രി പതിനൊന്ന് മണിക്ക് മുമ്പ് സമരവേദി ഒഴിയാനായിരുന്നു നിർദേശം. ഇതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നുള്ള കർഷകർ സമരവേദിയിലേക്ക് എത്തുകയും…

Read More

സംസ്ഥാനത്ത് ഇന്ന് 4723 പേർക്ക് കൊവിഡ്, 19 മരണം; 5370 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 4723 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂർ 492, കൊല്ലം 355, കണ്ണൂർ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസർഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19…

Read More

‘BJP സർക്കാരുള്ളിടത്ത് നല്ല ഭരണം, പെർഫോമൻസ് രാഷ്ട്രീയം കാണിച്ചത് ബിജെപി സർക്കാർ; കേരളത്തിൽ അധികാരം പിടിക്കണം’: രാജീവ് ചന്ദ്രശേഖർ

താൻ ബിജെപി സംസ്ഥാന അധ്യക്ഷനായതിന് ശേഷം ആദ്യ ഘട്ടമായി പുതിയ വോട്ടർമാരെ വോട്ടർ പട്ടികയിൽ ചേർത്തുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അധ്യക്ഷനായി 6 മാസം കഴിഞ്ഞു. അടുത്ത 35 ദിവസം നിർണായകമാണ്. രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു. ഇനി ഗൃഹസമ്പർക്കത്തിൻ്റെ ദിവസങ്ങൾ. വിശ്രമിക്കാനാകാത്ത ദിനങ്ങളാണ്. പാർട്ടി കാഴ്ച്ചപ്പാട് വീടുവീടാന്തരം കയറി ജനങ്ങളിൽ എത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഫൈനൽ ഇലക്ഷൻ. സെമി- ക്വാർട്ടർ അല്ല ഫൈനൽ തിരഞ്ഞെടുപ്പുകൾ. നിയമസഭ തിരഞ്ഞെടുപ്പും ഫൈനലാണ്. കേരളത്തിൽ…

Read More

പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്ക് കൊവിഡ്; രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും രോഗം

ന്യൂഡല്‍ഹി: പാര്‍ലമെന്‍റില്‍ 30 എംപിമാര്‍ക്കും രണ്ട് കേന്ദ്ര മന്ത്രിമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്‍റ് സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ കൊവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചവരില്‍ 17 പേര്‍ ലോക്സഭ എംപിമാരാണ്. ഇതില്‍ 12 പേരും ബിജെപി എംപിമാരാണ്. ഇതിനുപുറമെ പാര്‍ലമെന്‍റിലെ തന്നെ 60-ഓളം സ്റ്റാഫുകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരുടെ പേര് വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read More

കൈത്തറി വസ്ത്രങ്ങൾക്ക് ‘ഡിജിറ്റൽ പാസ്പോർട്ട്’, കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് പുതിയ സാധ്യത

  കൊച്ചി ∙ കൈത്തറിയെ ആഗോള വിപണിയിൽ ഉയർന്ന വില ലഭിക്കുന്ന സസ്റ്റെനബിൾ– എത്തിക്കൽ ബ്രാൻഡായി വളർത്താൻ കേന്ദ്രം പ്രഖ്യാപിച്ച പദ്ധതികൾ കേരളത്തിലെ നെയ്ത്തുമേഖലയ്ക്ക് പുതിയ സാധ്യതയൊരുക്കുന്നു.   ആഭ്യന്തര ടെക്സ്റ്റൈൽ വ്യവസായ ശൃംഖലയെ 2030ഓടെ 10000 കോടി ഡോളർ കയറ്റുമതിയിലേക്ക് വളർത്താനുള്ള വൻകിട പദ്ധതികളാണ് ദേശീയ ടെക്സ്റ്റൈൽ മന്ത്രാലയം തയാറാക്കുന്നത്. ഇതിനായി രാജ്യത്തെ ഇരുന്നൂറോളം ജില്ലകൾ കേന്ദ്രീകരിച്ച് കയറ്റുമതി കേന്ദ്രങ്ങൾ സ്ഥാപിക്കും. െനയ്ത്തുകാർക്കു നേരിട്ട് വിദേശ വിപണിയിലേക്ക് ഉൽപന്നങ്ങളെത്തിക്കാൻ ജില്ലാതലത്തിൽ വർക്‌ഷോപ്പുകളും സഹായകേന്ദ്രങ്ങളും തുറക്കും.യൂറോപ്പിലേക്കുള്ള കയറ്റുമതി…

Read More

വായിച്ച് തുടങ്ങിക്കോളൂ, ഗ്രേസ് മാർക്ക് ഉണ്ട്; വായനയ്ക്ക് ഗ്രേസ് മാർക്കുമായി വിദ്യാഭ്യാസ വകുപ്പ്

കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങുന്നത്. തിരുവനന്തപുരം: കുട്ടികളിലെ വായനാശീലം വളര്‍ത്താന്‍ 10 മാര്‍ക്ക് ഗ്രേസ് മാര്‍ക്കായി നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കുട്ടികള്‍ക്കിടയില്‍ വായന പ്രോത്സാഹിപ്പിക്കാനാണ് ഗ്രേസ് മാര്‍ക്ക് നല്‍കാനൊരുങ്ങുന്നത്. ഇന്നത്തെ കുട്ടികളില്‍ വായനാശീലം കുറവാണെന്നും പത്രങ്ങളും പുസ്തകങ്ങളും കുട്ടികള്‍ വായിക്കുന്നില്ലെന്നും ശിവന്‍കുട്ടി പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതല്‍ മാര്‍ക്ക് നല്‍കും. ഗ്രേസ് മാര്‍ക്ക് ലഭിക്കാന്‍ ഇപ്പോഴേ വായിച്ച് തുടങ്ങിക്കോളൂവെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ് ഗ്രാൻഡ്…

Read More

പെട്ടിമുടി പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗ തീരുമാനം; വാളയാർ കേസിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി

ഇടുക്കി രാജമല പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതുസംബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്റെ റിപ്പോർട്ട് വാങ്ങും. പെട്ടിമുടിയിൽ രക്ഷാപ്രവർത്തനവും തെരച്ചിലും പൂർത്തിയാക്കിയ ശേഷമാകും റിപ്പോർട്ട് വാങ്ങുക വിശദമായ ചർച്ചകൾക്ക് ശേഷം തുടർ നടപടികൾ സ്വീകരിക്കും. അപകടത്തിൽപ്പെട്ടവരുടെ ചികിത്സ പൂർണമായും സർക്കാർ ഏറ്റെടുക്കും. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപ അടിയന്തര സഹായ ധനമായി നൽകാനും സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. വാളയാർ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ…

Read More

2002 മുറിയിൽ മറ്റൊരു ഫോൺ, ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; രാഹുൽ മാങ്കൂട്ടത്തിന്റെ മുറി പരിശോധിച്ച് പൊലീസ്

രാഹുൽ മാങ്കൂട്ടത്തിൽ അവസാനം താമസിച്ച മുറി പരിശോധിച്ച് പൊലീസ്. പാലക്കാട് രാഹുൽ താമസിച്ച KPM ഹോട്ടലിലെ മുറിയിൽ പൊലീസ് പരിശോധന നടത്തി. 2002 എന്ന മുറിയിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത്തു. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.രാഹുൽ മാങ്കൂട്ടത്തിലിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ…

Read More