Headlines

സംസ്ഥാനത്ത് പുതിയ 35 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് 35 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തി. ഇന്ന് അഞ്ചു പ്രദേശങ്ങളെയാണ് ഹോട്ട്്‌സ്‌പോട്ടില്‍ നിന്നും ഒഴിവാക്കി. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 271 ആയി. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ (കണ്ടെയ്ന്‍മെന്റ് സോണ്‍: വാര്‍ഡ് 3, 10), കാഞ്ഞിയാര്‍ (11, 12), അയ്യപ്പന്‍കോവില്‍ (1, 2, 3), ഉപ്പുതറ (1, 6, 7), ഉടുമ്പന്‍ചോല (2, 3), കോടിക്കുളം (1, 13), ബൈസന്‍വാലി (8), പീരുമേട് (13), സേനാപതി (9), കൊല്ലം ജില്ലയിലെ…

Read More

കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്യൂ, പ്രിയങ്കയെ വിട്ടയക്കൂ; ഇല്ലെങ്കിൽ ലഖിംപൂരിലേക്ക് മാർച്ച് നടത്തും: സിദ്ധു

  ന്യൂഡെൽഹി: ഞായറാഴ്‌ച നടന്ന അക്രമ കേസിലെ പ്രതിയെ അറസ്‌റ്റ് ചെയ്യുകയും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയക്കുകയും ചെയ്‌തില്ലെങ്കിൽ പാർട്ടി പ്രവർത്തകർക്ക് ഒപ്പം ലഖിംപൂർ ഖേരിയിലേക്ക് മാർച്ച് നടത്തുമെന്ന മുന്നറിയിപ്പുമായി പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു. “നാളെയോടെ കർഷകരുടെ ക്രൂരമായ കൊലപാതകത്തിന് കാരണക്കാരനായ കേന്ദ്രമന്ത്രിയുടെ മകനെ അറസ്‌റ്റ് ചെയ്‌തില്ലെങ്കിൽ, കർഷകർക്ക് വേണ്ടി പോരാടിയതിന് നിയമവിരുദ്ധമായി അറസ്‌റ്റ് ചെയ്‌ത ഞങ്ങളുടെ നേതാവ് പ്രിയങ്ക ഗാന്ധിയെ വിട്ടയച്ചില്ലെങ്കിൽ, പഞ്ചാബ് കോൺഗ്രസ് ലഖിംപൂർ ഖേരിയിലേക്ക് മാർച്ച്…

Read More

ശബരിമല സ്വര്‍ണക്കൊള്ളയിൽ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച്; അറസ്റ്റിലായ സന്ദീപ് വാര്യർ ഉൾപ്പെടെയുള്ള പ്രവർത്തകർക്ക് ജാമ്യം

ശബരിമല സ്വര്‍ണപ്പാളി വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് പത്തനംതിട്ട ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തെ തുടര്‍ന്ന് റിമാന്‍ഡിലായ കോണ്‍ഗ്രസ് വക്താവ് സന്ദീപ് വാര്യര്‍ക്ക് ജാമ്യം. യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും ജാമ്യം ലഭിച്ചു. റിമാൻഡിൽ ആയി ഒൻപതാം ദിവസമാണ് ജാമ്യം ലഭിക്കുന്നത്. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട ആയിരുന്നു സമരം ജാമ്യാപേക്ഷ പത്തനംതിട്ട സിജെഎം കോടതി പരിഗണിച്ചു. കേസില്‍ സന്ദീപ് വാര്യര്‍ ഉള്‍പ്പെടെ 17 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊട്ടാരക്കര സബ് ജയിലിലാണ് കഴിഞ്ഞിരുന്നത്. സന്ദീപ് വാര്യര്‍ക്ക്…

Read More

വിമുക്ത ഭടന് മദ്യം നൽകി മയക്കി കവർച്ച, മർദനം; അമ്മയും സുഹൃത്തും മകനും അറസ്റ്റിൽ‍, പിടികൂടിയത് ധ്യാന കേന്ദ്രത്തൽ നിന്ന്

  തിരുവനന്തപുരം ∙ വിമുക്ത ഭടനെ മദ്യം നൽകി മയക്കിയതിന് ശേഷം മർദിച്ച് ഒൻപത് പവൻ സ്വർണവും പണവും കവർന്ന കേസിലെ പ്രതികൾ പിടിയിൽ. ആലപ്പുഴയിലെ ഒരു ധ്യാനകേന്ദ്രത്തിൽ നിന്നുമാണ് തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് സ്വദേശി ദീപ, മകൻ അഖിൽ, സുഹൃത്ത് പ്രകാശ് എന്നിവരെ പൊലീസ് പിടികൂടിയത്. ഹണിട്രാപ് മോഡലിൽ കവർച്ച നടത്തിയ ശേഷം ഇവർ ധ്യാനകേന്ദ്രത്തിൽ ഒളിവിൽ കഴിയുകയായിരുന്നു.പൊലീസ് നൽകുന്ന വിവരപ്രകാരം പോത്തൻകോട് സ്വദേശിയായ 68 വയസ്സുള്ള വിമുക്ത ഭടനുമായി എട്ടുമാസം മുൻപാണ് ദീപ സൗഹൃദം…

Read More

കോട്ടയത്ത് നവജാത ശിശുക്കളെ കടത്തുന്ന സംഘമെന്ന് ഗർഭിണിയുടെ പരാതി; രണ്ട് പേര്‍ അറസ്റ്റില്‍

  കോട്ടയം: കോട്ടയത്ത് നവജാതശിശുക്കളെ കടത്തുന്ന സംഘം പ്രവര്‍ത്തിക്കുന്നതായി യുവതിയുടെ പരാതി. 22കാരിയായ അസം സ്വദേശിനി നല്‍കിയ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവരാണ് ഗര്‍ഭിണിയായ പെൺകുട്ടിയുടെ പരാതിയില്‍ പിടിയിലായത്. സംഭവത്തില്‍ പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം അന്വേഷണം നടത്തും. അര്‍ജുന്റെ സഹോദരീ ഭര്‍ത്താവാണ് കൂട്ടുപ്രതിയായ രാജന്‍.ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഭര്‍ത്താവുമായി പിരിഞ്ഞ യുവതി സമൂഹമാധ്യമത്തിലൂടെ പ്രസവത്തിന് സഹായം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികൾ…

Read More

കോവാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കാനൊരുങ്ങി ഭാരത് ബയോടെക്

  ഹൈദരാബാദ്: രാജ്യത്ത് കോവിഡ് പ്രതിരോധത്തിൽ നിർണായക ചുവടുവെയ്പ്പുമായി പ്രമുഖ വാക്സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്. കോവാക്‌സിന്റെ ഉത്പാദനം വർദ്ധിപ്പിക്കാനാണ് ഭാരത് ബയോടെകിന്റെ തീരുമാനം. പ്രതിവർഷം 700 മില്യൺ ഡോസുകൾ നിർമ്മിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലും ആഗോളതലത്തിലും നടക്കുന്ന വാക്സിനേഷൻ പ്രക്രിയയെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായാണ് സുപ്രധാന തീരുമാനം ഭാരത് ബയോടെക് സ്വീകരിച്ചിരിക്കുന്നത്. നിലവിൽ വാക്‌സിൻ നിർമ്മാണം പുരോഗമിക്കുന്ന ഹൈദരാബാദിലെ ജെനോം വാലിയ്ക്കും ബംഗളൂരുവിലെ കേന്ദ്രത്തിനും പുറമെ ഹൈദരാബാദിലെ വിവിധ യൂണിറ്റുകളിലേക്ക് നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്….

Read More

ലോകത്ത് 3.38 കോടി കൊവിഡ് ബാധിതര്‍; മരണം 10 ലക്ഷം കടന്നു, രണ്ടരക്കോടിയാളുകള്‍ക്ക് രോഗമുക്തി

  വാഷിങ്ടണ്‍: ലോകത്ത് കൊവിഡ് ബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണം അതിവേഗം കുതിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ രാജ്യങ്ങളിലായി 2,87,906 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,38,44,178 ആയി ഉയര്‍ന്നു. ഒരുദിവസം 5,853 പേരാണ് മരണപ്പെട്ടത്. ഇതുവരെ 10,12,659 മരണങ്ങളാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. കൊവിഡ് കേസുകള്‍ ഉയരുന്നതിനിടെ രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലുണ്ടാവുന്ന വര്‍ധന ആശ്വാസകരമാണ്. ഇതുവരെ 2,51,48,403 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. 76,83,116 പേരാണ് ചികില്‍സയില്‍ കഴിയുന്നത്. ഇതില്‍…

Read More

കൊച്ചിയിൽ ഡിസംബർ ഒന്ന് മുതൽ വഴിയോര കച്ചവടം വിലക്കി ഹൈക്കോടതി

  കൊച്ചിയിൽ വഴിയോരക്കച്ചവടം വിലക്കി ഹൈക്കോടതി. ഡിസംബർ ഒന്നുമുതലാണ് നിയന്ത്രണമേർപ്പെടുത്തുക. ഇതുസംബന്ധിച്ച് കൊച്ചി കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി. അർഹതയുള്ളവർക്ക് ഈ മാസം 30നകം ലൈസൻസും തിരിച്ചറിയൽ കാർഡും നൽകാനും ഹൈക്കോടതി നിർദേശിച്ചു. കച്ചവടക്കാരുടെ പുനരധിവാസം സംബന്ധിച്ച് 2014ലെ നിയമം കൊച്ചി കോർപറേഷൻ പരിധിയിൽ ഉടൻ നടപ്പാക്കണം. നിലവിലെ കച്ചവടക്കാരിൽ 876 പേരിൽ 700 പേർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്തതെന്ന് കോർപറേഷൻ കോടതിയെ അറിയിച്ചു. ഉത്തരവ് നടപ്പാക്കാൻ കലക്ടറെയും പൊലീസ് കമ്മീഷണറേയും സ്വമേധയാ കേസിൽ കക്ഷി…

Read More

കെ എസ് അനിൽകുമാർ അവധിയിലേക്ക്; അപേക്ഷ അംഗീകരിക്കാതെ വൈസ് ചാൻസിലർ

കേരളാ സർവകലാശാലയിൽ പുതിയ രജിസ്ട്രാർ ഇൻ ചാർജിനെ നിയമിച്ചതിന് പിന്നാലെ രജിസ്ട്രാർ ഡോക്ടർ കെ എസ് അനിൽകുമാർ അവധിയിൽ പോയി. ഈ മാസം ഇരുപത് വരെയാണ് അവധി അപേക്ഷ. അവധി അപേക്ഷ വൈസ് ചാൻസിലർ അംഗീകരിച്ചില്ല. സസ്പെൻഷനിൽ ഉള്ള ആൾക്ക് അവധി എന്തിനെന്നാണ് പരിഹാസം. ഈ മാസം 20 വരെയാണ് അവധി അപേക്ഷ നൽകിയത്. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെടുക്കുന്നത് എന്നാണ് വിശദീകരണം. രജിസ്ട്രാർ ഇൻ ചാർജ് രശ്മി ചുമതല ഏറ്റത് അനിൽകുമാറിന്റെ മുറിയിൽ. ഇന്നലെ ചേർന്ന സിൻഡിക്കേറ്റ്…

Read More

ജോസ് കെ മാണി പോയതോടെ യുഡിഎഫിന്റെ ജീവനാഡി അറ്റുപോയെന്ന് മുഖ്യമന്ത്രി; എൽ ഡി എഫിന് കരുത്ത് പകരും

ജോസ് കെ മാണിയും മുന്നണി വിട്ടതോടെ യുഡിഎഫ് വലിയ തകർച്ചയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഡിഎഫിന്റെ ജീവനാഡി അറ്റുപോയി. അത് മറച്ചുവെക്കാനാണ് അവർ ശ്രമിക്കുന്നത്.   ജോസ് കെ മാണി വ്യക്തമായ രാഷ്ട്രീയ നിലപാട് എടുത്തു. മതനിരപേക്ഷത സംരക്ഷിക്കുന്ന എൽ ഡി എഫിനൊപ്പം സഹകരിക്കാൻ തയ്യാറാകുകയാണ് ജോസ് കെ മാണി വിഭാഗം ചെയ്തത്. ഇത് യുഡിഎഫിന് ഏൽപ്പിക്കുന്ന ക്ഷതം ചെറുതല്ല. എൽ ഡി എഫിന് കരുത്ത് പകരുകയും ചെയ്യും കെ എം മാണിയോട് ഏറ്റവും കൂടുതൽ അനീതി…

Read More