Headlines

വയനാട് ‍ജില്ലയിലെ ഏഴ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

തദ്ദേശ സ്ഥാപന തെരഞ്ഞടുപ്പിന്റെ വോട്ടെണ്ണല്‍  ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ നടക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്  കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണല്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ് കൂളിലും സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത്  ബത്തേരി അസംപ്ഷന്‍ ഹൈസ്‌കൂളിലും കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളുടേത് കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും പനമരം ബ്ലോക്ക് പഞ്ചായത്തിന്  കീഴിലുളളവയിലെ വോട്ടെണ്ണല്‍ പനമരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമാണ് നടക്കുക. കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി,  മാനന്തവാടി നാഗരസഭകളിലെ വോട്ടെണ്ണല്‍…

Read More

ബൈക്കിൽ പറന്നെത്തി മാഡിസൺ, ഏറ്റുവാങ്ങി സഞ്ജുവും ചാഹലും; പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ

  ഐപിഎൽ പതിനഞ്ചാം സീസണിൽ പുതിയ ജേഴ്‌സി അവതരിപ്പിച്ച് രാജസ്ഥാൻ റോയൽസ്. ബൈക്ക് സ്റ്റൻഡിംഗ് വീഡിയോയിലൂടെയാണ് രാജസ്ഥാൻ ജേഴ്‌സി അവതരിപ്പിക്കുന്നത്. ഓസ്‌ട്രേലിയൻ ബൈക്ക് സ്റ്റണ്ട് പെർഫോമർ റോബി മാഡിസൺ, സഞ്ജു സാംസൺ, യുസ് വേന്ദ്ര ചാഹൽ എന്നിവരാണ് വീഡിയോയിലുള്ളത് പിങ്ക് കളറുള്ള ജേഴ്‌സിയാണ് രാജസ്ഥാൻ കഴിഞ്ഞ സീസണുകളിൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇത്തവണ ലൈറ്റ് റെഡും നീലയും കലർന്ന ജേഴ്‌സിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

Read More

ഇന്ത്യ- യുഎസ് വ്യാപാര കരാർ: പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും

ഇന്ത്യ- യുഎസ് വ്യാപാര കരാറിൽ പ്രക്ഷുബ്ധമായി പാർലമെന്റിന്റെ ഇരു സഭകളും. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭ രണ്ടുതവണ തടസ്സപ്പെട്ടു. കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കുമെന്ന് കേന്ദ്രവാണിജ്യ വ്യവസായ മന്ത്രി പീയുഷ്ഗോ യൽ ലോക്സഭയിൽ പ്രസ്താവന നടത്തി. കരസേനാ മുൻ മേധാവി ജനറൽ എംഎം നരവനെയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകവുമായാണ് ഇന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിലെത്തിയത്.പാർലമെന്റിനെയും രാജ്യത്തെയും ഇരുട്ടിൽ നിർത്തിയാണ് യുഎസ്സുമായി വ്യാപാര കരാർ സംബന്ധിച്ച ധാരണയിൽ എത്തിയത് എന്ന കടുത്ത ആരോപണവുമായാണ് പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റി ലേക്ക്…

Read More

മക്കളെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടെന്ന് മുഖ്യമന്ത്രി, പരാതി നല്‍കാഞ്ഞത് എന്തുകൊണ്ടെന്ന് മാധ്യമങ്ങള്‍: മറുപടി

  തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും തമ്മിലുള്ള ആരോപണ പ്രത്യാരോപണങ്ങള്‍ക്കാണ് കഴിഞ്ഞ കുറച്ചു ദിവസമായി കേരളം സാക്ഷിയാകുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്റെ മക്കളെ കെ.സുധാകരന്‍ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടിരുന്നു എന്ന ഗുരുതര ആരോപണം മുഖ്യമന്ത്രി ഉന്നയിച്ചിരുന്നു. ഇതിന് കെ.സുധാകരന്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. സ്വന്തം മക്കളെ തട്ടിക്കൊണ്ടുപോകാന്‍ ഒരാള്‍ പദ്ധതിയിട്ടു എന്ന് അറിഞ്ഞിട്ടും എന്തുകൊണ്ട് ഈ വിവരം പോലീസില്‍ അറിയിച്ചില്ലെന്ന് കെ.സുധാകരന്‍ ചോദിച്ചിരുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഇതേ ചോദ്യം മുഖ്യമന്ത്രിയോട് ആവര്‍ത്തിച്ചു….

Read More

ഐസിസി ഏകദിന റാങ്കിംഗില്‍ മുന്നേറി ഭുവിയും ഷര്‍ദ്ദുലും

ഐസിസിയുടെ ഏകദിന റാങ്കിംഗില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ പേസ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ഷര്‍ദ്ദുള്‍ താക്കൂറും.ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയിലെ മികച്ച പ്രകടനങ്ങളാണ് ഇരുവരെയും റാങ്കിംഗില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിച്ചത്. ഭുവനേശ്വര്‍ കുമാര്‍ ഒമ്പത് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ബൗളിംഗ് റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തെത്തി. 2017 സെപ്റ്റംബറിനുശേഷം താരത്തിന്റെ ഏറ്റവും മികച്ച റാങ്കിംഗാണിത്. ഷര്‍ദ്ദുല്‍ ഠാക്കൂര്‍ 93-ാം സ്ഥാനത്തു നിന്ന് എണ്‍പതാം സ്ഥാനത്തെത്തി. ബാറ്റിംഗ് റാങ്കിംഗില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം…

Read More

സഞ്ചാര്‍ സാഥി ആപ്പ് എല്ലാ സ്മാര്‍ട്ട് ഫോണുകളിലും ഇന്‍സ്റ്റാള്‍ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍; സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമെന്ന് പ്രതിപക്ഷം

എല്ലാ പുതിയ സ്മാര്‍ട്ട്ഫോണുകളിലും ഡിലീറ്റ് ചെയ്യാന്‍ സാധിക്കാത്ത രീതിയില്‍ സഞ്ചാര്‍ സാഥി ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യണമെന്നാണ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മിക്കപ്പെടുന്നതോ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഹാന്‍ഡ്‌സെറ്റുകളിലും ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തിരിക്കണമെന്നാണ് നിര്‍ദേശം. എല്ലാ ഒറിജിനല്‍ എക്യുപ്മെന്റ് മാനുഫാക്ചറര്‍മാര്‍ക്കും (ഒഇഎം) ഇറക്കുമതിക്കാര്‍ക്കും ഇതുമായി ബന്ധപ്പെട്ട് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് ആപ്പ് പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയരുത് എന്ന വ്യവസ്ഥയുമുണ്ട്. ആപ്പ് പ്രീ-ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ കമ്പനികള്‍ക്ക് ഉത്തരവില്‍…

Read More

മോൻസൺ കേസിൽ അന്വേഷണം ആരംഭിച്ചതായി ഇഡി; ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി

  മോൻസൺ മാവുങ്കാൽ കേസിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയെ അറിയിച്ചു. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമേ അന്വേഷിക്കാൻ അധികാരമുള്ളൂവെന്നും  മറ്റ് വിഷയങ്ങൾ സിബിഐ പോലുള്ള ഏജൻസികൾ അന്വേഷിക്കുന്നതാണ് ഉചിതമെന്നും ഇഡി പറഞ്ഞു മോൻസണുമായി ബന്ധപ്പെട്ട സംഭവങ്ങളെ തമാശയായി കാണാനാകില്ലെന്നും ഗൗരവത്തോടെ കാണേണ്ട വിഷയങ്ങളാണ് നടന്നതെന്നും കോടതി നിരീക്ഷിച്ചു. എഡിജിപിയും ഡിജിപിയും ആരോപണവിധേയരായി എന്നുള്ളത് ആശങ്കപ്പെടുത്തുന്നുണ്ട്. കേസിൽ അനിത പുല്ലയിലിന്റെ പങ്ക് വ്യക്തമാക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.  

Read More

വയനാട്ടിൽ 20 കണ്ടൈൻമെൻ്റ് സോണുകൾ കൂടി പ്രഖ്യാപിച്ചു

വയനാട് ജില്ലയിലെ 20 പ്രദേശങ്ങള്‍ കൂടി കണ്ടൈൻമെൻ്റ് സോണുകളായി പ്രഖ്യാപിച്ചു. പൊഴുതന ഗ്രാമപഞ്ചായത്തിലെ ഇടിയംവയൽ (വാർഡ് 1), പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഷെഡ്- ചെറിയകുരിശ്- 56-73 വലിയകുരിശ് പ്രദേശങ്ങള്‍, തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ കാരച്ചാൽ (വാർഡ് 19), തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ 1, 2, 3, 6, 7, 8, 9, 10, 11, 12, 13, 14, 15, 16, 17 വാർഡുകള്‍ , മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പഴശ്ശി എസ്.ടി കോളനി, കടവയൽ എസ്.ടി കോളനി എന്നിവയാണ് കണ്ടൈൻമെൻ്റ് സോണുകളായി…

Read More

സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കും

സുൽത്താൻബത്തേരി കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും നാളെ മുതൽ ബസ് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. കണ്ടെയ്ൻമെൻ്റ് സോണുമായി ബന്ധപ്പെട്ട് ഡിപ്പോയിൽ നിന്നുള്ള സർവീസുകൾ നിർത്തിവെച്ചിരുന്നു . രാവിലെ 6 .30 മുതൽ ഒരു മണിക്കൂർ ഇടവിട്ട് കോഴിക്കോട് അടക്കം സുൽത്താൻ ബത്തേരിയിലെ വിവിധ പ്രദേശങ്ങളിലേക്കായി 27 സർവീസുകളാണ് നാളെ മുതൽ ആരംഭിക്കുക.

Read More

കണ്ണൂരില്‍ വാടക വീടിനുള്ളില്‍ സ്‌ഫോടനം; ശരീര അവശിഷ്ടങ്ങള്‍ ചിതറിയ നിലയില്‍; അപകടം ബോംബ് നിര്‍മാണത്തിനിടെ എന്ന് സംശയം

കണ്ണൂര്‍ കണ്ണപുരം കീഴറയില്‍ വീടിനുള്ളില്‍ സ്‌ഫോടനം. വീടിനുള്ളില്‍ ശരീരാവിശിഷ്ടങ്ങള്‍ ചിതറിയ നിലയിലാണ്. ഒരാള്‍ മരിച്ചെന്നാണ് സൂചന. ഗോവിന്ദന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നല്‍കിയ വീട്ടിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം ബോംബ് നിര്‍മാണത്തിനിടെയെന്നാണ് നാട്ടുകാരുടെ സംശയം. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്‌ഫോടനം ഉണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. പൊട്ടിത്തെറിയുടെ വലിയ ശബ്ദം കേട്ട് നാട്ടുകാര്‍ എത്തുമ്പോള്‍ വീട് തകര്‍ന്ന നിലയിലായിരുന്നു. പൊലീസ് സംഭവസ്ഥലത്തെത്തി വിശദമായ പരിശോധനകള്‍ നടത്തുകയാണ്. ഫയര്‍ ഫോഴ്‌സും ഡോഗ് സ്‌ക്വാഡും വീട്ടിലും പരിസരത്തും പരിശോധനകള്‍ നടത്തിവരുന്നുണ്ട്. അനൂപ്…

Read More