Headlines

വനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ

ഇന്ത്യൻ വനിതാ ക്രിക്കറ്റിന്റെ പുതിയ അധ്യായമായ വിമൻസ് പ്രീമിയർ ലീഗിന് (ഡബ്ല്യുപിഎൽ) ഇനി മലയാളി നേതൃത്വം. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) പ്രസിഡന്റ് ജയേഷ് ജോർജിനെ വിമൻസ് പ്രീമിയർ ലീഗിന്റെ പുതിയ ചെയർമാനായി തിരഞ്ഞെടുത്തു. ഇന്ന് മുംബൈയിൽ ചേർന്ന ബിസിസിഐ വാർഷിക പൊതുയോഗം ഐകകണ്ഠേനയാണ് ജയേഷ് ജോർജിനെ തിരഞ്ഞെടുത്തത്. ഡബ്ല്യുപിഎല്ലിന്റെ പ്രഥമ ചെയർമാൻ എന്ന ചരിത്രനേട്ടം കൂടിയാണ് ഈ നിയമനത്തിലൂടെ ജയേഷ് ജോർജ് സ്വന്തമാക്കുന്നത്. എറണാകുളം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തുനിന്നാണ് ജയേഷ് ജോർജ് ക്രിക്കറ്റ്…

Read More

കണ്ണൂരിൽ വാടക വീട്ടിലുണ്ടായ സ്ഫോടനം; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിലുണ്ടായ സ്ഫോടനത്തിൽ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലുള്ള സ്ഫോടക വസ്തുക്കളാണ് കണ്ടെത്തിയതെന്ന് സിറ്റി പൊലീസ് കമ്മീഷണർ പി നിധിൻ രാജ് പറഞ്ഞു. ചാലാട് സ്വദേശി മുഹമ്മദ് ആഷാമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള, വാടകയ്ക്ക് നൽകിയ വീട്ടിലാണ് സ്ഫോടനമുണ്ടായത്. സംഭവത്തിൽ അനൂപ് മാലിക് എന്നയാൾക്കെതിരെ സ്ഫോടക വസ്തു നിയമ പ്രകാരം പൊലീസ് കേസെടുത്തു. 2016ൽ പുഴാതിയിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച കേസിലെ പ്രതിയാണ് അനൂപ്. ഒരുവർഷത്തിന്…

Read More

ഇടുക്കി ഡാമിലെ ജലനിരപ്പ് 2,371.52 അടി കടന്നു; ഒരടി കൂടി ഉയര്‍ന്നാല്‍ ബ്ലൂ അലര്‍ട്ട്

ഇടുക്കി: ഏതാനും ദിവസങ്ങളായി പെയ്ത മഴയെത്തുടര്‍ന്ന് ഇടുക്കി ഡാമില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഒരടി കൂടി ജലനിരപ്പ് ഉയര്‍ന്നാല്‍ ആദ്യത്ത ജാഗ്രതാ നിര്‍ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിക്കും. 2,371.52 അടി കടന്നിരിക്കുകയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 1,36.50 അടിയില്‍ തുടരുകയാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറക്കാന്‍ തമിഴ്‌നാട് കൂടുതല്‍ വെള്ളം കൊണ്ടു പോകുന്നുണ്ട്. ഇതിനായി വൈഗയില്‍നിന്നും കൂടുതല്‍ ജലം മധുര ഭാഗത്തേക്ക് തുറന്നുവിടുന്നുണ്ട്. ഇടുക്കി ഡാമിന്റെ ഇപ്പോഴത്തെ റൂള്‍ കര്‍വ് അനുസരിച്ച് ജലനിരപ്പ് 2,372.58…

Read More

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു

സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം സുജ ചന്ദ്രബാബു മുസ്ലിംലീഗിൽ ചേർന്നു. 30 വർഷത്തെ സിപിഐഎം ബന്ധം അവസാനിപ്പിച്ചാണ് സുജ പാർട്ടി വിട്ടത്. മൂന്ന് തവണ അഞ്ചൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നു സുജ. സിപിഐഎമ്മിന്റെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് പാർട്ടി വിട്ടതെന്ന് സുജ പ്രതികരിച്ചത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളിൽനിന്നാണ് സുജ മുസ്‌ലിംലീഗ് അംഗത്വം സ്വീകരിച്ചത്.അടുത്തിടെ കൊല്ലം ജില്ലയിൽ സിപിഐഎം വിടുന്ന രണ്ടാമത്തെ നേതാവ് സുജ ചന്ദ്രബാബു. കഴിഞ്ഞ ആഴ്ച കൊട്ടാരക്കര മുൻ എംഎൽഎ ഐഷ പോറ്റി സിപിഐഎം വിട്ട്…

Read More

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചവർ തിരിച്ചുവരണം; അല്ലെങ്കിൽ അയോഗ്യരാക്കുമെന്ന് ജോസ് കെ മാണിയുടെ മുന്നറിയിപ്പ്

രണ്ടില ചിഹ്നത്തിൽ മത്സരിച്ച് വിജയിച്ചവർ തിരിച്ചുവരണമെന്നും അല്ലാത്ത പക്ഷം അയോഗ്യതയുണ്ടാകുമെന്നും ജോസ് കെ മാണിയുടെ മുന്നറിയിപ്പ്. കേരളാ കോൺഗ്രസ് ഒന്ന് മാത്രമേയുള്ളൂവെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയോടെ തെളിഞ്ഞിരിക്കുകയാണ്. രണ്ടില ചിഹ്നവും ലഭിച്ചു ചിലർ തെറ്റിദ്ധരിച്ച് മറുപക്ഷത്ത് പോയിട്ടുണ്ട്. എന്നാൽ ആരോടും ശത്രുതയില്ല. വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്നും ജോസ് കെ മാണി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. വിപ്പ് ലംഘിച്ചവർക്കെതിരെ നിയമപരമായ നടപടിയുണ്ടാകും. ചിഹ്നം അനുവദിച്ചതിലൂടെ മാണി സാറിന്റെ ആത്മാവ് സന്തോഷിക്കുകയാണ്. എനിക്കും എന്റെ പിതാവിനുമെതിരെ വലിയ രീതിയിൽ വ്യക്തിഹത്യ…

Read More

കൂനൂർ ഹെലികോപ്റ്റർ അപകടം: തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ സംഭവ സ്ഥലത്തേക്ക് തിരിച്ചു

  സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. 14 പേരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ബിപിൻ റാവത്തിന്റെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തും ഹെലികോപ്റ്ററിലുണ്ടായിരുന്നു അപകട സ്ഥലത്തേക്ക് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഉടനെത്തും. കോയമ്പത്തൂർ വരെ വിമാനത്തിലും തുടർന്ന് റോഡ് മാർഗവുമാകും സ്റ്റാലിൻ അപകട സ്ഥലത്തേക്ക് എത്തുക. തമിഴ്‌നാട് വനം മന്ത്രി കെ രാമചന്ദ്രൻ അപകടസ്ഥലത്ത് എത്തിയിട്ടുണ്ട്. ബംഗാൾ…

Read More

ദൂരദർശനിൽ സെൻസറിങ്! BJP വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതായി പരാതി

ദൂരദർശനിൽ സെൻസറിങ് എന്ന് പരാതി. രാഷ്ട്രീയ പാർട്ടികളുടെ പരിപാടിയുടെ പ്രക്ഷേപണത്തിൽ ബിജെപി വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടതാണ് പരാതിക്ക് ഇടയാക്കിയത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പരിപാടിക്ക് എത്തിയപ്പോഴാണ് വിമർശനം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. ഇതോടെ ബിനോയ് വിശ്വം പ്രക്ഷേപണം നടത്താതെ തിരിച്ചുപോയി.ബിജെപി അന്യമത വിദ്വേഷത്തിന്റെ പിന്തിരിപ്പൻ രാഷ്ട്രീയം മുന്നോട്ട് വയ്ക്കുന്നു എന്ന ഭാഗം ഒഴിവാക്കാനും ആവശ്യപ്പെട്ടു. അംഗീകൃത രാഷ്ട്രീയപ്പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് സന്ദേശം നൽകാൻ സമയം അനുവദിച്ചിരുന്നു. അതിലാണ് ബിജെപി പരാമർശം ഒഴിവാക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. ‌‌നേരത്തെ എഴുതി നൽകിയ…

Read More

ബംഗാളിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ മരിച്ചു; പ്രദേശത്ത് സംഘർഷാവസ്ഥ

ബംഗാളിലെ ബർദ്വാനിൽ പെട്രോൾ ബോംബ് പൊട്ടിത്തെറിച്ച് ഏഴ് വയസ്സുകാരൻ കൊല്ലപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. സുഭാസ് പള്ളി ഏരിയയിലാണ് സ്‌ഫോടനമുണ്ടായത്. രണ്ട് കുട്ടികൾക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. രണ്ട് പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷെയ്ഖ് അഫ്രോസ് എന്ന കുട്ടി മരിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം പ്രദേശത്ത് ചെറിയ തോതിൽ സംഘർഷവും പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

Read More

ഡോക്ടറെ മർദിച്ച സംഭവം: പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു

  മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടർ രാഹുൽ മാത്യുവിനെ മർദിച്ച കേസിൽ പോലീസുകാരന് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കൊച്ചി മെട്രോ പോലീസിലെ സിവിൽ പോലീസ് ഓഫീസർ അഭിലാഷ് ആർ ചന്ദ്രനാണ് മുൻകൂർ ജാമ്യം. മെയ് 14നാണ് അഭിലാഷ് ഡോക്ടറെ മർദിച്ചത് അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടായിരുന്നു മർദനം. ഇതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് കെജിഎംഒഎ സമരം നടത്തിയിരുന്നു. മർദനമേറ്റതിൽ നീതി കിട്ടാത്തതിനാൽ രാജിവെക്കുകയാണെന്ന് ഡോക്ടർ രാഹുൽ മാത്യു…

Read More

സർക്കാർ വില നൽകി വാങ്ങിയ വാക്‌സിൻ മുൻഗണനാപ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി

  സർക്കാർ വില കൊടുത്ത് വാങ്ങിയ വാക്‌സിൻ മുൻഗണനാ പ്രകാരം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനാണ് തീരുമാനിച്ചിരുന്നത്. ഇതിൽ മൂന്നര ലക്ഷം കൊവിഷീൽഡ് വാക്‌സിൻ എന്ന് സംസ്ഥാനത്ത് എ്തതി ഗുരുതരമായ രോഗം ബാധിച്ചവർ, വീടുകളിലെത്തുന്ന വാർഡുതല സന്നദ്ധ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, വളൻഡിയർമാർ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിന് ആദ്യം വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Read More