ആന്ധ്രയിൽ നിന്നും പൂച്ചെടി ലോറിയിൽ കടത്തിയ കഞ്ചാവ് പിടികൂടി; രണ്ട് പേർ പിടിയിൽ

ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിയിലേക്ക് കൊണ്ടുവന്ന കഞ്ചാവ് പിടികൂടി. പാലക്കാട് ദേശീയപാതയിൽ വെച്ച് എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പൂച്ചെടി ലോഡ് കയറ്റിവന്ന ലോറിയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. 56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. രണ്ട് പേരെ എക്‌സൈസ് സംഘം കസ്റ്റഡിയിലെടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്‌സിലായിരുന്നു കഞ്ചാവ്.

Read More

ഇസ്രയേല്‍ തിരഞ്ഞെടുപ്പ്: 90% വോട്ടെണ്ണി; നെതന്യാഹുവിന്റെ പാര്‍ട്ടിക്ക് 53 സീറ്റുകള്‍; പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകള്‍; ഇനിയെന്ത്?

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടി നേതൃത്വം നല്‍കുന്ന സഖ്യം മുന്നില്‍. 90 ശതമാനം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നെതന്യാഹു സഖ്യത്തിന് 53 സീറ്റുകളും പ്രതിപക്ഷ സഖ്യത്തിന് 48 സീറ്റുകളും ലഭിക്കാന്‍ സാധ്യത. അറബ് പാര്‍ട്ടികളുടെ സീറ്റുകള്‍ 19-ലേക്ക് ഉയര്‍ന്നു. നെതന്യാഹുവിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ ഐസന്‍കോട്ട് സഖ്യം അറബ് ജോയിന്റ് ലീസ്റ്റിന്റെ സഹായം തേടുമോ എന്നാണ് ഇനി അറിയേണ്ടത്. (Netanyahu bloc slightly ahead in Israel elections) 120 അംഗ പാര്‍ലമെന്റില്‍ 61 സീറ്റുകള്‍ നേടിയാല്‍…

Read More

അയോധ്യ രാമക്ഷേത്ര സംഭാവനക്കൊള്ള; പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകി

അയോധ്യ രാമക്ഷേത്ര സംഭാവന കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം അന്തിമ റിപ്പോർട്ട് നൽകി. ഉത്തർപ്രദേശ് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് തുടർനടപടികൾക്കായി ക്ഷേത്ര ട്രസ്റ്റിന് കൈമാറി. ലഖ്നൗ ഡിവിഷണൽ കമ്മിഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. SIT യുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇതുവരെ കേസെടുത്തത് എട്ടുപേർക്ക് എതിരെയാണ്. കൂടുതൽ നടപടികൾ വരും ദിവസങ്ങളിൽ ഉണ്ടാകും. ഏകദേശം 200 കോടിയുടെ കൊള്ളയാണ് അയോധ്യയിൽ നടന്നിട്ടുള്ളത് എന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അയോദ്ധ്യാരാമക്ഷേത്രത്തിലെ സംഭാവന കൊള്ളയിൽ രാമജന്മഭൂമി തീർത്ഥ ക്ഷേത്ര…

Read More

‘അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ല, റഷ്യയോ ചൈനയോ ഭയക്കില്ല’; ട്രംപ്

അമേരിക്കയില്ലാത്ത ‘നാറ്റോ’ ഒന്നുമല്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കൻ പിന്തുണയില്ലാത്ത നാറ്റോയെ റഷ്യയോ ചൈനയോ ഭയക്കില്ലെന്നും ട്രംപ് പറഞ്ഞു. തന്റെ ശ്രമങ്ങളില്ലായിരുന്നുവെങ്കിൽ റഷ്യ ഇതിനകം യുക്രെയ്ൻ മുഴുവൻ പിടിച്ചെടുത്തേനെയെന്നും ട്രംപ്. എട്ട് യുദ്ധങ്ങൾ അവസാനിപ്പിച്ച തനിക്ക് നാറ്റോ അംഗമായ നോർവെ നോബേൽ സമ്മാനം നൽകാതിരുന്നത് മണ്ടത്തരമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ അമേരിക്ക ശ്രമിച്ചാൽ അത് നാറ്റോ സഖ്യത്തിന്റെ അവസാനമായിരിക്കുമെന്ന് ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സൺ വ്യക്തമാക്കിയതിനു പിന്നാലെയാണ് നാറ്റോയ്‌ക്കെതിരെ ട്രംപ് അധിക്ഷേപം ചൊരിഞ്ഞത്. ഗ്രീൻലാൻഡ് വിഷയം…

Read More

ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചു; തെളിവുകൾ എൻ ഐ എക്ക്

കള്ളക്കടത്ത് കേസിൽ ദുബൈയിൽ അറസ്റ്റിലായ മൂന്നാം പ്രതി ഫൈസൽ ഫരീദ് നാല് മലയാള സിനിമകൾക്കായി പണം ചെലവഴിച്ചതായി കണ്ടെത്തൽ. മലയാളത്തിലെ ന്യൂ ജനറേഷൻ സംവിധായകന്റെയും മുതിർന്ന സംവിധായകന്റെയും ചിത്രത്തിന്റെ നിർമാണത്തിന് ഫൈസൽ ഫരീദ് പണം ചെലവഴിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. നാല് സിനിമകൾക്കാണ് ഇയാൾ പണം മുടക്കിയത്. ഇതിന് ഇടനിലക്കാരനായി നിന്നത് മുൻ ഐടി ഫെലോ അരുൺ ബാലചന്ദ്രനാണ്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ എൻ ഐ എ, കസ്റ്റംസ് സംഘങ്ങൾ ശേഖരിക്കുകയാണ്. കഴിഞ്ഞ 15 വർഷത്തിനിടെ സംസ്ഥാനത്ത് നടന്ന സ്വർണക്കടത്തിന്റെ…

Read More

പ്രഭാത വാർത്തകൾ

  🔳ആഗോളതലത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷം. ഇന്നലെ മാത്രം എട്ടര ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. അമേരിക്കയില്‍ രണ്ട് ലക്ഷത്തിലധികം പേര്‍ക്കും ഇംഗ്ലണ്ടില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കും ഇന്നലെ രോഗം ബാധിച്ചു. ഫ്രാന്‍സിലും സ്പെയിനിലും ജര്‍മനിയിലും ഇറ്റലിയിലുമെല്ലാം രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്. 🔳ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍. ദില്ലിയില്‍ ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷങ്ങളുള്‍പ്പടെ എല്ലാ സാംസ്‌കാരിക പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി ദില്ലി ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഹരിയാനയില്‍ ജനുവരി ഒന്നു മുതല്‍…

Read More

പിഎം ശ്രീ: വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം; മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നില്ല

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദ കാലത്ത് തീരുമാനിച്ച തുടര്‍നടപടികളില്‍ അനിശ്ചിതത്വം. പദ്ധതി പരിശോധിക്കാന്‍ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതി ഇതുവരെ ചേര്‍ന്നിട്ടില്ല. യോഗം എന്ന് ചേരുമെന്നതില്‍ മന്ത്രിമാര്‍ക്കും വ്യക്തതയില്ല. ഉപസമിതി ചേരാത്തതില്‍ സിപിഐക്ക് അതൃപ്തിയുണ്ട്. ഉപസമിതി എന്ന് ചേരുമെന്ന കാര്യത്തില്‍ സിപിഐ മന്ത്രിമാര്‍ക്കോ സിപിഐഎം മന്ത്രിമാര്‍ക്കോ യാതൊരു അറിവുമില്ല. പിഎം ശ്രീ വിവാദകാലത്ത് സിപിഐയും സിപിഐഎമ്മും തമ്മിലുണ്ടാക്കിയ പ്രധാന ഉപാധിയായിരുന്നു മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നത്. പിഎംശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട…

Read More

രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി എത്തിയ ട്രക്ക് ഉപേക്ഷിച്ച നിലയിൽ

  മധ്യപ്രദേശിലെ നരസിംഗ്പൂരിൽ രണ്ട് ലക്ഷത്തിലധികം ഡോസ് കൊവിഡ് വാക്‌സിനുമായി വന്ന ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കരേലി ബസ് സ്റ്റാൻഡിന് സമീപത്താണ് ട്രക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊവാക്‌സിന്റെ 2,40,000 ഡോസുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത് ട്രക്ക് പാതയോരത്ത് നിർത്തിയിട്ടിരിക്കുന്നതു കണ്ട പ്രദേശവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് വന്ന് പരിശോധിച്ചപ്പോഴാണ് കൊവിഡ് വാക്‌സിനാണ് ട്രക്കിനുള്ളിൽ ഉള്ളതെന്ന് വ്യക്തമായത്. എട്ട് കോടിയോളം രൂപയുടെ വാക്‌സിനാണ് ട്രക്കിലുണ്ടായിരുന്നത്. ട്രക്കിനുള്ളിലെ ശീതീകരണ സംവിധാനം പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ വാക്‌സിനുകൾ സുരക്ഷിതമാണ്. ഡ്രൈവർക്കും…

Read More

കേരള സർവകലാശാല പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ

കേരള സർവകലാശാല രജിസ്ട്രാറെ സസ്പെൻഡ് ചെയ്ത സാഹചര്യത്തിൽ പ്രത്യേക സിൻഡിക്കേറ്റ് യോഗം നാളെ ചേരും. സിൻഡിക്കേറ്റ് യോഗം വിളിച്ചു ചേർക്കണം എന്നാവശ്യപ്പെട്ട് ഇടതു സിൻഡിക്കേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേരള സർവകലാശാല രജിസ്റ്റർ കേസ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തതിന് മുൻപ് ഭാരതാംബ ചിത്ര വിവാദം ചർച്ച ചെയ്യാൻ സിൻഡിക്കേറ്ററും ചേരണമെന്ന് ആവശ്യപ്പെട്ട് ഇടത് അംഗങ്ങൾ കത്ത് നൽകിയിരുന്നു. സസ്പെൻഷന് ശേഷം താത്ക്കാലിക വി സി സിസ തോമസിനു മുന്നിലും ഈ ആവശ്യം സിൻഡിക്കേറ്റ് അംഗങ്ങൾ മുന്നിൽ…

Read More

ഓഡിയോ ചാറ്റ് റൂമുകളിലെ ചതിക്കുഴി: മുന്നറിയിപ്പുമായി കേരളാ പോലീസ്

  ഓഡിയോ ചാറ്റ് റൂമുകളിലെ ചതിക്കുഴികളെ കുറിച്ച് മുന്നറിയിപ്പുമായി കേരള പോലീസ്. ഓഡിയോ ചാറ്റ് റൂമുകളിലെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷിതമല്ലെന്നാണ് മുന്നറിയിപ്പ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുന്നറിയിപ്പ് സുരക്ഷിതമെന്ന് കരുതുന്ന നവമാദ്ധ്യമങ്ങളിലെ ഓഡിയോ ചാറ്റ് റൂമുകളിലെ നിങ്ങളുടെ പങ്കാളിത്തവും ഇടപെടലും അത്ര സുരക്ഷതിമല്ല എന്നോർക്കുക. തരംഗമാകുന്നത് പുത്തൻ സാമൂഹ്യ മാധ്യമങ്ങളിലെ അശ്രദ്ധമായതും അമിത ആത്മവിശ്വാസത്തോടെയുള്ള ഇടപെടലും നിങ്ങൾക്ക് തന്നെ വിനയാകാതെ സൂക്ഷിക്കുക. ലൈവ് ഓഡിയോ റൂമുകളാണ് പുതിയ ട്രെൻഡ്. ഓരോ റൂമിലും സംസാരിക്കുന്ന ‘സ്പീക്കർ’മാരുടെ അനുമതിയില്ലാതെ റെക്കോർഡ്…

Read More