Headlines

എല്ലാ മാന്യ വായനക്കാർക്കും മെട്രോ മലയാളം വെബ് പോർട്ടലിൻ്റ സ്വാതന്ത്ര്യ ദിനാശംസകൾ

ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചു കൊണ്ടിരിക്കുമ്പോൾ ബംഗാളിലെ കുഗ്രാമങ്ങളിലായിരുന്നു മഹാത്മജി. അവിടെ നിന്ന് ഗാന്ധിജി പറഞ്ഞു “ഇന്ത്യയുടെതലസ്ഥാനം ലണ്ടനില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറിയതുകൊണ്ട് രാജ്യത്തിന്സ്വാതന്ത്ര്യം കിട്ടിയെന്നു നമുക്ക് പറയാനാവില്ല. ഇന്ത്യയിലെ ജനകോടികളില്‍ ഏറ്റവും നിസ്സാരക്കാരനായപൗരനും ഭയരഹിതമായി, വിവേചനങ്ങളില്ലാതെ, ദാരിദ്ര്യമില്ലാതെ ജീവിക്കാന്‍ കഴിയുന്നതുവരെ നമ്മുടെ സ്വാതന്ത്ര്യത്തിന് അര്‍ഥമുണ്ടാകില്ല” സ്വാതന്ത്ര്യ ലബ്ദിയുടെ അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്‌റു രാഷ്ട്രത്തോടായി പറഞ്ഞു “ഇന്ന് പാതിരാ മണി മുഴങ്ങുമ്പോള്‍ ഇന്ത്യ ഉണര്‍ന്നെഴുന്നേല്‍ക്കും. ഒരു പുതു ജീവിതത്തിലേക്കും സ്വാതന്ത്യത്തിലേക്കും. ആനിമിഷം ഇതാ സമാഗതമാവുകയാണ്. ചരിത്രത്തില്‍ അത്യപൂര്‍വ്വമായി മാത്രം…

Read More

കെ റെയിൽ പദ്ധതി; റെയിൽ മന്ത്രാലയം സാങ്കേതിക രേഖകൾ നൽകാൻ ആവശ്യപ്പെട്ടു

  ന്യൂഡൽഹി: സിൽവർ ലൈൻ പദ്ധതിയുടെ ഡി.പി.ആറിന്റെ ഭാഗമായി സാങ്കേതിക രേഖകൾ നൽകാൻ കേരള റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവ് വ്യക്തമാക്കി. രാജ്യസഭയിൽ പി.വി. അബ്ദുൾ വഹാബ് എം.പിക്ക് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്‌. സംസ്ഥാന സർക്കാർ സമർപ്പിച്ച റിപ്പോർട്ടിൽ സാങ്കേതിക സാദ്ധ്യതാവിവരങ്ങൾ ഒന്നും തന്നെയില്ല. പദ്ധതിക്ക് 2019 ഡിസംബറിൽ തത്വത്തിൽ അനുമതി നൽകിയിരുന്നു. ഈ അനുമതി ഡി.പി.ആർ തയ്യാറാക്കുന്നതിന് വേണ്ടി മാത്രമായിരുന്നു.നിലവിലെ പദ്ധതി ഭാവിയിൽ റെയിൽവെയുടെ വികസനത്തെ ബാധിച്ചേക്കും….

Read More

വിവാദ മരം മുറി ഉത്തരവ്: ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ റദ്ദാക്കി

  മുല്ലപ്പെരിയാർ ബേബി ഡാമിന് സമീപത്തെ മരങ്ങൾ മുറിക്കാൻ ഉത്തരവിട്ട ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിന്റെ സസ്‌പെൻഷൻ പിൻവലിച്ചു. റിവ്യു കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് ചീഫ് സെക്രട്ടറി സസ്‌പെൻഷൻ പിൻവലിച്ചത്. മരംമുറി ഉത്തരവ് റദ്ദാക്കിയ സാഹചര്യത്തിൽ സസ്‌പെൻഷൻ തുടരേണ്ടതില്ലെന്നായിരുന്നു റിവ്യു കമ്മിറ്റി ശുപാർശ നവംബർ 10നാണ് ബെന്നിച്ചൻ തോമസിനെ സസ്‌പെൻഡ് ചെയ്തത്. ചീഫ് സെക്രട്ടറിയെ അന്വേഷണത്തിന് ചുമതലപ്പെടുത്തുകയും ചെയ്തു. ഇതുസംബന്ധിച്ച റിപ്പോർട്ട് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. ബേബി ഡാം ബലപ്പെടുത്തുന്നതുമായി…

Read More

സുഹൃത്തുക്കൾ തമ്മിലുള്ള വഴക്ക്: മണിപ്പുരിലെ ആശുപത്രിയിൽ കമ്യൂണിറ്റി സർവീസ് ചെയ്യാൻ നിർദേശം, എഫ്ഐആർ റദ്ദാക്കി

  ന്യൂഡൽഹി∙ സുഹൃത്തുക്കൾ തമ്മിലുണ്ടായ വഴക്കിനെത്തുടർന്ന് റജിസ്റ്റർ ചെയ്ത എഫ്ഐആർ ഡൽഹി ഹൈക്കോടതി റദ്ദാക്കി. ഇരുവിഭാഗവും തമ്മിൽ തർക്കങ്ങൾ സൗഹാർദ്ദപരമായി ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിലാണു കോടതി നടപടി. എന്നാൽ, കേസ് റദ്ദാക്കുന്നതിനു പകരമായി പ്രതികളായ യുവാക്കൾ മണിപ്പൂരിലെ ഒരു ആശുപത്രിയിൽ സാമൂഹിക സേവനം (കമ്യൂണിറ്റി സർവീസ്) ചെയ്യണമെന്ന് കോടതി നിർദേശം നൽകി. പരാതിക്കാരനും പ്രതികളായ രണ്ടു യുവാക്കളും ഇപ്പോഴും സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും അവർക്കിടയിൽ നിലവിൽ യാതൊരുവിധ പരാതികളുമില്ലെന്നും കോടതി നിരീക്ഷിച്ചു. ഈ സാഹചര്യത്തിൽ കേസ് വിചാരണയിലേക്കു നീങ്ങിയാൽ പ്രതികൾ…

Read More

മട്ടന്നൂരിൽ വീടിനുള്ളിൽ സ്‌ഫോടനം; ഒരാൾക്ക് പരുക്ക്, രണ്ട് പേർ കസ്റ്റഡിയിൽ

മട്ടന്നൂർ നടുവനാട് നിടിയാഞ്ഞിരത്ത് വീടിനുള്ളിൽ സ്‌ഫോടനം. വീട്ടുടമ രാജേഷിന് പരുക്കേറ്റു. ഇയാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച അർധരാത്രിയിലാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ വീടിന് പുറത്തുണ്ടായിരുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിസരവാസികളെയാണ് പരുക്കേറ്റയാളെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. സ്‌ഫോടനത്തിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പന്നിപ്പടക്കം നിർമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Read More

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം; അടിസ്ഥാന ശമ്പളം 23,000: മന്ത്രി ആന്റണി രാജു

കെഎസ്ആർടിസിയിൽ ശമ്പള പരിഷ്‌ക്കരണം നടപ്പാക്കുമെന്നും 11ാം ശമ്പള സ്‌കെയിൽ പ്രകാരം അടിസ്ഥാന ശമ്പളം 23,000 ആയി നിശ്ചയിക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു. 8730ൽ നിന്നാണ് അടിസ്ഥാന ശമ്പളം 23,000 ആകുന്നതെന്നും പെൻഷൻകാർക്ക് മാത്രം മുൻകാല പ്രാബല്യത്താടെ 2021 ജൂൺ തൊട്ടുള്ള ആനുകൂല്യം നൽകുമെന്നും മന്ത്രി അറിയിച്ചു. ജീവനക്കാർക്ക് 2022 ജനുവരി മുതലാണ് പരിഷ്‌കരണ ആനുകൂല്യം ലഭിക്കുക. ഡ്രൈവർ കം കണ്ടക്ടർ എന്ന പുതിയ കേഡർ സൃഷ്ടിക്കുമെന്നും 14 വിഭാഗം മെക്കാനിക്കൽ ജീവനക്കാരെ രണ്ടു കാറ്റഗറി ആക്കുമെന്നും…

Read More

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒഴുക്കിയത് 105 കോടി; ബിജെപിയും സിപിഐഎമ്മും ചെലവിട്ട തുകയുടെ കണക്കും പുറത്ത്

ഡല്‍ഹി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് ചെലവാക്കിയത് 105 കോടി രൂപയെന്ന് കണക്കുകള്‍. ബിജെപി 82.67 കോടി രൂപയും സിപിഐഎം 23 കോടി രൂപയും ചെലവിട്ടു. തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച കണക്കാണ് പുറത്തുവന്നത്. (Congress spent ₹105 crore in the Kerala Assembly elections) ബംഗാളില്‍ ബിജെപി 286 കോടി രൂപ ചെലവിട്ടപ്പോള്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചെലവ് 42 കോടി രൂപ മാത്രമായിരുന്നു. എന്നാല്‍ കേരളത്തിലെ ഭരണം ലക്ഷ്യമിട്ട് വന്‍ തുക മുടക്കിയെന്നതാണ് പുറത്തുവരുന്ന…

Read More

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ നിക്ഷേപം നടത്താൻ MSC; അദാനി പോർട്സുമായി കൈകോർക്കുന്നു

  വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം. അദാനി പോർട്സും മെഡിറ്ററേനിയൻ ഷിപ്പ് കമ്പനി എംഎസ്എസി ഗ്രൂപ്പും കൈകോർക്കുന്നു. അദാനിയുടെ 49 ശതമാനം ഓഹരി എംഎസ്എസി കമ്പനി ഏറ്റെടുക്കുന്നു. 27, 000 കോടി രൂപയുടെ പദ്ധതിയിൽ MSC-യുടെ നിക്ഷേപം പതിമൂവായിരം കോടി രൂപയാണ്. ഇത് സംസ്ഥാനത്തെ ഏറ്റവും വലിയ വിദേശനിക്ഷേപമാണ്.     നിക്ഷേപത്തിലൂടെ വിഴിഞ്ഞത്തിന്റെ സ്ഥാപിത ശേഷി വലിയ തോതില്‍ ഉയരും. നിലവില്‍ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം വികസനത്തിലൂടെ മൂന്നര മടങ്ങ് ഉയര്‍ന്ന്…

Read More

വ്യാപാര സ്ഥാപനങ്ങള്‍ക്ക് വീണ്ടും സമയക്രമം

കോട്ടയം: ഓണത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളുടെയും ഹോട്ടലുകളുടെയും പ്രവര്‍ത്തന സമയത്തില്‍ വ്യാപാരികളുടെ ആവശ്യം പരിഗണിച്ച് അനുവദിച്ച ഇളവിന്റെ സമയപരിധി ഇന്നലെ അവസാനിച്ചു. ഇന്നു മുതല്‍ ഓഗസ്റ്റ് 26ന് മുന്‍പുണ്ടായിരുന്ന സമയക്രമം പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. ഇതനുസരിച്ച് രാവിലെ ഏഴു മുതല്‍ വൈകുന്നേരം ഏഴുവരെയാണ് വ്യാപാര സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി. ഹോട്ടലുകളില്‍ ഭക്ഷണം വിളമ്പുന്നത് രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചു വരെ മാത്രം. അഞ്ചു മുതല്‍ രാത്രി പത്തു വരെ പാഴ്‌സല്‍ സര്‍വീസ്…

Read More

ടൗട്ടെ ഭീതി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു: നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

  സംസ്ഥാനത്ത് ടൗട്ടെ ചുഴലിക്കാറ്റിന്റെ ഭീഷണി ഒഴിഞ്ഞെങ്കിലും വിവിധ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. മഴക്കെടുതിയിൽപ്പെട്ട രണ്ടായിരത്തോളം പേരെ സംസ്ഥാനത്ത് മാറ്റി താമസിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നും കനത്ത മഴ ലഭിച്ചു. വൈദ്യുതി വിതരണം തകരാറിലായി. അപ്പർ കുട്ടനാട്ടിൽ വെള്ളക്കെട്ട് പലയിടങ്ങളിലും രൂപപ്പെട്ടു. സംസ്ഥാനത്ത് നാളെ പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട്. വടക്കൻ കേരളത്തിൽ വൈകുന്നേരത്തോടെ മഴ കുറഞ്ഞു. കടൽ ശാന്തമായി തുടങ്ങി. ജലനിരപ്പ് ഉയർന്നതിനാൽ പഴശി ഡാമിന്റെ…

Read More