സംസ്ഥാനത്ത് കാലവർഷ മഴയിൽ കുറവ്; 22 ശതമാനം മഴ കുറഞ്ഞു, ഏറ്റവും കുറവ് വയനാടും ഇടുക്കിയും

തിരുവനന്തപുരം; സംസ്ഥാനത്ത് കാലവർഷ മഴയിൽ 22ശതമാനം കുറവ്. ജൂണ്‍ ഒന്നു മുതല്‍ ഒാഗസ്റ്റ് 15 വരെയുള്ള കണക്കുകള്‍ കാലാവസ്ഥാ വകുപ്പ് പ്രസിദ്ധീകരിച്ചു. 1213.1 മില്ലിമീറ്റർ മഴയാണ് കേരളത്തിന് കാലവർഷത്തിൽ ലഭിച്ചത്. 1556.2 മില്ലിമീറ്റർ മഴയായിരുന്നു ലഭിക്കേണ്ടിയിരുന്നത്. ഏഴു ജില്ലകളിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുള്ളത്. ഏറ്റവും കൂടുതല്‍ കുറഞ്ഞത് വയനാടും ഇടുക്കിയിലുമാണ്. തിരുവനന്തപുരത്തും പത്തനംതിട്ടയിലും 2% അധികമഴ ലഭിച്ചു. വയനാട് ജില്ലയിൽ 51% മഴ കുറവുണ്ടായി. ഇടുക്കിയിൽ 44 ശതമാനം മഴ കുറഞ്ഞു. എറണാകുളത്ത് 22% കൊല്ലത്ത് 27%…

Read More

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ജനങ്ങളെ വഞ്ചിക്കാന്‍ പ്രകടനപത്രിക പോലുള്ള ബജറ്റ്: പി കെ ജയലക്ഷ്മി

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങളെ കബളിപ്പിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള പാഴ്ശ്രമം ആണ് പ്രകടനപത്രിക പോലെ ബജറ്റ് അവതരിപ്പിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുന്‍മന്ത്രി പി കെ ജയലക്ഷ്മി. കഴിഞ്ഞ ബജറ്റില്‍ കിഫ്ബി വഴി 650 കോടി രൂപ വക വെക്കുന്നു എന്നു പറഞ്ഞതിനുശേഷം പിന്നീട് അതിനെ പറ്റി ഒരക്ഷരം ഉരിയാടാതെ ഇരുന്ന് ഇപ്പോള്‍ വീണ്ടും മെഡിക്കല്‍ കോളേജിന് 300 കോടി വകയിരുത്തി എന്ന് പറയുന്നത് മുന്‍ കാലത്ത് നടത്തിയ തെരഞ്ഞെടുപ്പ് മോഹനവാഗ്ദാനങ്ങള്‍…

Read More

പാലക്കാടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് മാത്രം രണ്ട് മരണങ്ങൾ

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. പുലർച്ചെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചാണ് അഞ്ജലി മരിച്ചത്. വീട്ടിലെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഞായറാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കടുത്ത പ്രമേഹബാധിതയായിരുന്നു. ഈ മാസം ആദ്യം തിരുപ്പൂരിൽ നിന്ന് മകനോടൊപ്പമാണ് അഞ്ജലി വീട്ടിലെത്തിയത്. ക്വാറന്റൈൻ കാലാവധി തീരുന്ന് ദിവസം കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തെ കാസർകോട് സ്വദേശിയായ നബീസയും ഇന്ന് മരിച്ചിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ്…

Read More

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണം: സിപിഐ

ഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കണമെന്ന് സിപിഐ. തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിലവിലെ നിയമനരീതി മാറ്റണമെന്നും വാർത്താക്കുറിപ്പിൽ സിപിഐ ആവശ്യപ്പെട്ടു. എസ്ഐആർ അടക്കമുള്ള വിഷയങ്ങളിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനിൽ കടുത്ത ഭിന്നതയെന്ന് റിപ്പോർട്ടുകൾ‌ പുറത്തുവന്നിരുന്നു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ നീക്കങ്ങൾക്കെതിരെ 10 മാസത്തിനിടെ മറ്റ് കമ്മീഷണർമാർ രേഖപ്പെടുത്തിയത് 14 വിയോജിപ്പുകൾ. ഇതിന് പിന്നാലെയാണ് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ്…

Read More

മുൻകൂർ ജാമ്യം തേടി ശിവശങ്കർ നാളെ ഹൈക്കോടതിയെ സമീപിക്കും; ചികിത്സയിൽ തുടരുന്നു

കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിൽ എം ശിവശങ്കർ നാളെ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമിപിക്കും. ശിവശങ്കറിനായി അദ്ദേഹത്തിന്റെ അഭിഭാഷകർ ജാമ്യാപേക്ഷ തയ്യാക്കിയിട്ടുണ്ട്. സ്വർണക്കടത്ത്, ഡോളർ ഇടപാട്, ഈന്തപ്പഴവും മതഗ്രന്ഥങ്ങളും വിതരണം ചെയ്തതിലെ അന്വേഷണവും ചൂണ്ടിക്കാട്ടിയാകും ഹർജി നൽകുക നിലവിൽ തിരുവനന്തുപരം മെഡിക്കൽ കോളജിൽ ഓർത്തോ ഐസിയുവിൽ കഴിയുകയാണ് ശിവശങ്കർ. കസ്റ്റംസ് സംഘം ഇന്ന് ആശുപത്രിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയാൽ ആരോഗ്യാവസ്ഥ ഉൾപ്പെടെ ചൂണ്ടിക്കാട്ടി ജാമ്യഹർജി സമർപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് കേസിൽ ശിവശങ്കറിന് ഹൈക്കോടതി…

Read More

ശബരിമല സ്വർണക്കൊള്ള: ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ അറസ്റ്റിൽ

ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് ആണ് എസ്ഐടി സുധീഷ് കുമാറിനെ കസ്റ്റഡിയിലെടുത്തത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. ദ്വാരപാലകരുടെ ശില്പങ്ങളിലെ പാളികൾ സ്വർണ്ണം പൊതിഞ്ഞതാണെന്ന് അറിഞ്ഞിട്ടും, രേഖകളിൽ അത് ‘ചെമ്പ് പാളികൾ’ എന്ന് രേഖപ്പെടുത്തിയത് സുധീഷാണെന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. മഹസറിൽ കൃത്രിമം കാട്ടുകയും ചെയ്തുകൊണ്ട് പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണ്ണം തട്ടിയെടുക്കാൻ സുധീഷ് കുമാർ അവസരം നൽകിയെന്നാണ്…

Read More

ഒരിക്കൽ പിടി വീഴും; പിന്നെ ആ കസേരയിൽ കാണില്ല: ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

  തിരുവനന്തപുരം: ജനങ്ങൾ ആവശ്യങ്ങൾക്കായി സമീപിക്കുമ്പോൾ ചില സർക്കാർ ഉദ്യോഗസ്ഥരിൽനിന്ന് ആരോഗ്യകരമായ സമീപനം ഉണ്ടാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അവകാശത്തിനായാണ് ആളുകൾ ഓഫീസിൽ വരുന്നതെന്ന ബോധ്യമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള മുനിസിപ്പൽ കോർപറേഷൻ സ്റ്റാഫ് യൂണിയൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘ജനങ്ങൾ ചില കാര്യങ്ങൾക്ക് സമീപിക്കുമ്പോൾ അത്ര ആരോഗ്യകരമായ സമീപനമില്ലെന്ന പരാതിയുണ്ട്. അവരുടെ അവകാശത്തിന് വേണ്ടിയാണ് വരുന്നത്. അനുവദിക്കാൻ പറ്റാവുന്ന കാര്യങ്ങൾക്ക് തടസ്സ നിലപാട് സ്വീകരിക്കരുത്. എല്ലാ ജീവനക്കാരും ഇത്തരക്കാരാണെന്നല്ല, എന്നാൽ ചിലർ ഉണ്ട്….

Read More

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചു. വൈകീട്ട് 4 മണിക്ക് രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് ചായസല്‍ക്കാരം. ( india alliance likely to protest today in delhi against sir) ചായസല്‍ക്കാരത്തിന് ശേഷം ഇന്ത്യ സഖ്യത്തിന്റെ സംയുക്ത വാര്‍ത്താസമ്മേളനം ഉണ്ടായേക്കും. നിലവിലെ സമരം അതേപടി നിലനിര്‍ത്തണം എന്നാണ്…

Read More

MVDയുടെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്; പിഴ അടയ്ക്കൻ സന്ദേശം എത്തിയത് നിരവധി പേർക്ക്

മോട്ടോർ വാഹന വകുപ്പിന്റെ പേരിൽ വ്യാജ ഓൺലൈൻ തട്ടിപ്പ്. നിരവധി പേർക്ക് പിഴ അടയ്ക്കണം എന്ന് കാട്ടി സന്ദേശം വന്നു. തട്ടിപ്പ് സംഘങ്ങൾ അയക്കുന്ന സന്ദേശത്തിൽ വീഴരുതെന്നും ഉടൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ട്രാഫിക് നിയമലംഘനം നടന്നതായി കാട്ടി എംവിഡിയുടെ പേരിൽ സന്ദേശം അയയ്ക്കും. അതിൽ കാണുന്ന ലിങ്ക് വഴി പണമടയ്ക്കാനും ആവശ്യപ്പെടും. ഇത്തരത്തിൽ തിരുവല്ല തെങ്ങേലി സ്വദേശി സുരേഷ് കുമാറിന് സന്ദേശം ലഭിച്ചു. തന്റെ വാഹനം നിയമലംഘനം നടത്തിയെന്ന് പറഞ്ഞു…

Read More

പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ ഏറ്റെടുക്കും; ഹൈക്കോടതിയിൽ കേന്ദ്രം തീരുമാനം അറിയിച്ചു

പോപുലർ ഫിനാൻസ് തട്ടിപ്പ് സിബിഐ അന്വേഷിക്കുമെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കമ്പനിക്കെതിരെ രജിസ്റ്റർ ചെയ്ത 1368 കേസുകളും സിബിഐ ഏറ്റെടുക്കും. കേസ് സിബിഐക്ക് വിട്ട് സെപ്റ്റംബർ 24ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു അന്വേഷണത്തിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. പോപുലർ ഫിനാൻസ് ഉടമകൾ നിക്ഷേപം വിദേശത്തേക്ക് കടത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്ക് കൈമാറാൻ തീരുമാനമായത്. രണ്ടായിരം കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നത്.   പത്തനംതിട്ട എസ് പിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ തെളിവുകൾ സിബിഐക്ക്…

Read More