Headlines

‘കേരളം അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനം, നവംബർ 1 ന് മുഖ്യമന്ത്രി പ്രഖ്യാപിക്കും’; എം.വി. ഗോവിന്ദൻ

നവംബര്‍ ഒന്നിന് അതിദരിദ്രരില്ലാത്ത സംസ്ഥാനമായി കേരളത്തെ മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റര്‍. നവകേരളത്തിൻ്റെ പിറവിയാണ് നവംബര്‍ ഒന്നെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇതിൻ്റെ ഭാഗമായി പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഐക്യ കേരളം രൂപികരിക്കുന്നതിൽ പാർട്ടി വഹിച്ചത് സുപ്രധാന പങ്കാണ്. ഭൂപരിഷ്കരണത്തിലൂടെ ഭൂരഹിതർക്ക് സ്വന്തമായി ഭൂമി ലഭിച്ചു. സമ്പൂർണ സാക്ഷരത, സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെ നടപ്പാക്കി. ഇതിന് പിന്നാലെ അതി ദരിദ്രരില്ലാത്ത ആദ്യ ഇന്ത്യൻ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുകയാണെന്നും അദ്ദേഹം…

Read More

ഭൂപേന്ദ്ര പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഗുജറാത്തിന്റെ പുതിയ മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ഞായറാഴ്ച ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗത്തിലാണ് ഭൂപേന്ദ്രപട്ടേലിനെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. ഗഡ്ലോദിയ മണ്ഡലത്തിലെ എംഎല്‍എയായ ഭൂപേന്ദ്ര പട്ടേല്‍ മുന്‍ മുഖ്യമന്ത്രി ആന്ദി ബെന്‍ പട്ടേലിന്റെ വിശ്വസ്തനാണ്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് മുഖം മിനുക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കാണ് ഇന്ന് തുടക്കമാകുന്നത്. ശനിയാഴ്ച വിജയ് രൂപാണി അപ്രതീക്ഷിതമായി രാജി വച്ചതോടെയാണ് പുതിയ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കര്‍ശന നിലപാടിനെ തുടര്‍ന്നായിരുന്നു വിജയ് രൂപാണിയുടെ രാജി.

Read More

‘കൃഷ്ണൻ ‘ ഡിവോഴ്‌സിന്: നടൻ നിതീഷ് ഭരദ്വാജ് വിവാഹ മോചിതനാകുന്നു ​​​​​​​

  നടൻ നിതീഷ് ഭരദ്വാജ് വിവാഹമോചിതനാകുന്നു. 12 വർഷത്തെ ദാമ്പത്യമാണ് നിതീഷും സ്മിതയും അവസാനിപ്പിക്കുന്നത്. 2019 മുതൽ ഇരുവരും വേർപിരിഞ്ഞ് ജീവിക്കുകയാണ്. ഐഎഎസ് ഓഫീസറാണ് സ്മിത. ഇവർക്ക് ഇരട്ട പെൺകുട്ടികളാണുള്ളത്. നിതീഷിന്റെയും സ്മിതയുടെയും രണ്ടാം വിവാഹമായിരുന്നുവിത്. ചില സമയങ്ങളിൽ വിവാഹ മോചനം മരണത്തേക്കാൾ വേദനാജനകമാണെന്നും മോശമാകുന്ന വിവാഹ ബന്ധങ്ങളിൽ കഷ്ടത അനുഭവിക്കുന്നത് കുട്ടികളാണെന്നും നിതീഷ് പറഞ്ഞു. മഹാഭാരതം സീരിയലിലെ കൃഷ്ണന്റെ കഥാപാത്രത്തിലൂടെയാണ് നിതീഷ് ഭരദ്വാജ് ശ്രദ്ധേയനാകുന്നത്. പത്മരാജന്റെ ഞാൻ ഗന്ധർവൻ എന്ന ചിത്രത്തിൽ ഗന്ധർവനായി എത്തിയതും നിതീഷ്…

Read More

പണ്ടേപോലെ ഫലിക്കുന്നില്ല! കാലാവസ്ഥാപ്രവചന സംവിധാനം പഴഞ്ചൻ; കൃത്യമായ മുന്നറിയിപ്പ് നൽകുന്നില്ലെന്ന് വിമർശനം

  തിരുവനന്തപുരം ∙ ഉരുൾപൊട്ടൽ, മിന്നൽപ്രളയം, മേഘസ്ഫോടനം തുടങ്ങിയവ പ്രവചിക്കാനും മുന്നറിയിപ്പു നൽകാനും കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾക്കു കഴിയുന്നില്ലെന്നു വിമർശനമുയരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം മഴയുടെ സ്വഭാവം മാറിയെങ്കിലും പതിറ്റാണ്ടുകൾ പഴക്കമുള്ള പ്രവചനസംവിധാനങ്ങളെയാണ് ആശ്രയിക്കുന്നത്.നിർദിഷ്ട പ്രദേശങ്ങളിൽ അടിയന്തരമായി ഉണ്ടാകാൻ സാധ്യതയുള്ള അതിതീവ്രമഴ, മണ്ണിടിച്ചിൽ എന്നിവയെക്കുറിച്ചു തക്കസമയത്ത് അറിയിപ്പു കിട്ടുന്നില്ലെന്ന് കേരളമടക്കമുള്ള സംസ്ഥാനങ്ങൾ പരാതിപ്പെട്ടു. എഐ, റഡാർ, ഡിജിറ്റൽ സെൻസർ എന്നിവ ഉപയോഗിച്ച് പ്രാദേശിക ദുരന്തസാധ്യതകൾ കൃത്യമായി തിരിച്ചറിയാനായില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നാണു മുന്നറിയിപ്പ്. പ്രളയ-മണ്ണിടിച്ചിൽ ഭൂപടങ്ങൾ പരിഷ്കരിക്കാത്തതും അപകടസാധ്യത…

Read More

മരുന്നും ലബോറട്ടറി പരിശോധനകളും ഇനി വീട്ടിലെത്തും; ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുമായി കൈകോർത്ത് ആസ്റ്റര്‍ മിംസ്

കോഴിക്കോട് : കേരളത്തിലെ പ്രമുഖ ഭക്ഷണ വിതരണ ശൃംഖലയായ പൊട്ടാഫോയുടെ നേതൃത്വത്തില്‍ ആസ്റ്റര്‍ മിംസുമായി സഹകരിച്ച് മരുന്നുകളും ലബോറട്ടറി പരിശോധനകളും വീട്ടിലെത്തിച്ച് നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു. പൊട്ടാഫോ ഹെല്‍ത്ത് എന്നാണ് പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതിക്ക് ജനങ്ങളില്‍ നിന്നും നല്ല രീതിയിലുള്ള അനുകൂലമായ പ്രതികരണം ലഭിച്ചതോടെയാണ് പദ്ധതി പൂര്‍ണ്ണമായും യാഥാര്‍ത്ഥ്യമാക്കുവാന്‍ തീരുമാനിച്ചത്. ആസ്റ്റര്‍ മിംസിന്റെ ഹോം കെയര്‍ വിഭാഗമായ ആസ്റ്റര്‍ @ ഹോമിലെ ജീവനക്കാരാണ് ലബോറട്ടറി പരിശോധനകള്‍ക്കാവശ്യമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തുക. ആസ്റ്റര്‍ ഡി…

Read More

പെഗാസസിൽ ചർച്ച ആവശ്യപ്പെട്ട് പ്രതിപക്ഷം നൽകിയ നോട്ടീസ് ഇരുസഭകളിലും സർക്കാർ തള്ളി

  പെഗാസസ് വിഷയത്തിൽ പ്രത്യേക ചർച്ച വേണമെന്ന പ്രതിപക്ഷ ആവശ്യം സർക്കാർ തള്ളി. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയത്തിന് പെഗാസസ് ഉന്നയിച്ച് നൽകിയ ഭേദഗതികളും അംഗീകരിച്ചില്ല. നന്ദി പ്രമേയ ചർച്ചയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുന ഖാർഗെ കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. പാർലമെന്റിന്റെ രണ്ട് സഭകളിലും വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടീസ് നൽകിയിരുന്നു. നന്ദി പ്രമേയ ചർച്ചയിൽ എല്ലാ വിഷയങ്ങളും ഉന്നയിക്കാമെന്നായിരുന്നു സർക്കാർ വിശദീകരണം. എന്നാൽ നന്ദി പ്രമേയത്തിൽ പെഗാസസ് ചൂണ്ടിക്കാട്ടിയ നൽകിയ ഭേദഗതി രാജ്യസഭാ സെക്രട്ടേറിയറ്റ്…

Read More

തൃശൂരിന്‌ പുറമെ പാലക്കാട് ജില്ലയിലും ഭൂചലനം; അഞ്ചു സെക്കന്‍ഡ് നേരം നീണ്ടുനിന്നു: വീടുകൾക്ക് കേടുപാട്

പാലക്കാട്: തൃശൂരിന്‌ പുറമെ പാലക്കാട് ജില്ലയിലും നേരിയ ഭൂചലനം. തൃശൂരില്‍ പീച്ചി അണക്കെട്ടിന്റെ പരിസരങ്ങളിലായാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയില്‍ വീടുകള്‍ക്ക് കേടുപാട് സംഭവിച്ചു. തൃശൂര്‍ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂര്‍ എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. അപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. റിക്ടര്‍ സ്‌കെയിലില്‍ 3.3 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയില്‍ നിന്ന് വലിയ ശബ്ദം ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. ചില വീടുകളിലെ കട്ടിലുകള്‍ ചലിച്ചതോടെയാണ് ഭൂചലമാണെന്ന് നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. എന്നാൽ പാലക്കാടും ഏകദേശം…

Read More

24 മണിക്കൂറിനിടെ 2.86 ലക്ഷം പേർക്ക് കൂടി കൊവിഡ്; 573 പേർ മരിച്ചു

  രാജ്യത്ത് കൊവിഡ് കേസുകളുടെ പ്രതിദിന വർധനവിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,86,434 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ടിപിആർ 16 ശതമാനത്തിൽ നിന്ന് 19.5 ശതമാനമായി ഉയർന്നു. 573 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. 3,06,357 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 22,02,472 ആയി ഉയർന്നു. അതേസമയം രാജ്യത്ത് ഇതിനോടകം 163.58 കോടി ഡോസ് വാക്‌സിൻ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More

ഒമിക്രോണ്‍ വകഭേദം 57 രാജ്യങ്ങളില്‍ കണ്ടെത്തി; ലോകാരോഗ്യ സംഘടന

57 രാജ്യങ്ങളില്‍ ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന. നിലവിലുള്ള വകഭേദത്തേക്കാള്‍ കൂടുതല്‍ വേഗത്തില്‍ പടര്‍ന്ന് പിടിക്കുമെന്നതിനാല്‍ പല രാജ്യങ്ങളിലും സാമൂഹ്യ വാപനം ആരംഭിച്ച് കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടി വരുന്ന രോഗികളുടെ എണ്ണത്തിലും വലിയ വര്‍ദ്ധനവുണ്ടായേക്കാമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഏകദേശം പത്ത് ആഴ്ച്ചകള്‍ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് മഹാമാരിയുടെ ഒമിക്രോണ്‍ വകഭേദം പല രാജ്യങ്ങളിലും രോഗബാധിതര്‍ കൂടാന്‍ കാരണമായിട്ടുണ്ട്. ലോകാരോഗ്യ സംഘടന കഴിഞ്ഞ ഒരു മാസത്തിനിടയില്‍ ശേഖരിച്ച കൊവിഡ് സാമ്പിളുകളുടെ 93 ശതമാനവും…

Read More

കോഴിക്കോട് ഡെങ്കിപ്പനി പടരുന്നു; ഈ മാസം സ്ഥിരീകരിച്ചത് 37 പേർക്ക്

  കോഴിക്കോട് ജില്ലയിൽ ഡെങ്കിപ്പനി പടരുന്നു. 37 പേർക്കാണ് ഈ മാസം രോഗം സ്ഥിരീകരിച്ചത്. ജില്ലയിൽ എലിപ്പനി കൂടി റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് കനത്ത ജാഗ്രതാ നിർദേശം നൽകി. കൊവിഡ് വ്യാപനത്തിന് പുറമെയാണ് ഡെങ്കിയും പടരുന്നത് മണിയൂർ മേഖലയിൽ മാത്രം 33 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. ചോറോടും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം കുറ്റ്യാടിയിൽ ഒരു ഡെങ്കിപ്പനി മരണം റിപ്പോർട്ട് ചെയ്തിരുന്നു.

Read More