കോൺഗ്രസ് പുന:സംഘടന; പട്ടികയുമായി കെപിസിസി നേതൃത്വം ഡൽഹിയിലേക്ക്

സംസ്ഥാന കോൺഗ്രസിലെ പുന:സംഘടന സംബന്ധിച്ച പട്ടികയുമായി KPCC നേതൃത്വം ഡൽഹിയിലേക്ക്. കെപിസിസി അധ്യക്ഷനും വർക്കിങ്ങ് പ്രസിഡൻറുമാരുമാണ് ഹൈക്കമാൻഡുമായുളള ചർച്ചകൾക്കായി ഡൽഹിയിലെത്തുന്നത്. ഈ മാസം 10 ഓടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കാനാണ് സാധ്യത. സ്വന്തം പക്ഷത്ത് നിൽക്കുന്ന നേതാക്കളെ ഡി.സി.സി തലപ്പത്ത് നിന്ന് ഒഴിവാക്കുന്നതിൽ എതിർപ്പറിയിച്ച് പ്രധാന നേതാക്കൾ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി നടത്തിയ ചർച്ചക്ക് ശേഷം തയാറാക്കിയ പട്ടികയുമായാണ് കെപിസിസിയുടെ പുതിയ നേതൃത്വം ഡൽഹിയിലേക്ക് പോകുന്നത്. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും വർക്കിങ്ങ് പ്രസിഡൻറുമാരായ…

Read More

കാശ്മീരിൽ പരീക്ഷണാർഥം 4ജി ഇന്റർനെറ്റ് സൗകര്യം പുന:സ്ഥാപിച്ചു

ജ​മ്മു കാശ്മീരിൽ അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന:​സ്ഥാ​പി​ച്ചു. പ​രീ​ക്ഷ​ണാ​ര്‍​ഥം ര​ണ്ടു ജി​ല്ല​ക​ളി​ലാ​ണു ഞാ​യ​റാ​ഴ്ച 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. അ​തി​വേ​ഗ ഇ​ന്‍റ​ര്‍​നെ​റ്റ് റ​ദ്ദാ​ക്കി ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മാ​ണു ന​ട​പ​ടി. ഗ​ന്ദേ​ര്‍​ബാ​ള്‍, ഉ​ദം​പു​ര്‍ ജി​ല്ല​ക​ളി​ലാ​ണ് 4ജി ​ഇ​ന്‍റ​ര്‍​നെ​റ്റ് പു​ന​സ്ഥാ​പി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി ഒ​ന്പ​തു മു​ത​ല്‍ 4ജി ​സേ​വ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​യി തു​ട​ങ്ങി. സെ​പ്റ്റം​ബ​ര്‍ എ​ട്ടു വ​രെ ഇ​ന്‍റ​ര്‍​നെ​റ്റ് ഇ​ത്ത​ര​ത്തി​ല്‍ ല​ഭ്യ​മാ​യി തു​ട​രു​മെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ക്കു​ന്ന​ത്

Read More

കന്യാസ്ത്രീകളുടെ അറസ്റ്റ്; ജാമ്യത്തിനായി ഇടപെടുമെന്ന് അമിത് ഷായുടെ ഉറപ്പ്

മതപരിവർത്തന ആരോപണത്തിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യുഡിഎഫ് എംപിമാർക്ക് ഉറപ്പ് നൽകി. കന്യാസ്ത്രീകൾ നിരപരാധികളാണെന്ന് അമിത് ഷായ്ക്ക് ബോധ്യമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം എൻ.കെ. പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. കേന്ദ്രസർക്കാർ നേരിട്ട് ഈ വിഷയത്തിൽ ഇടപെടുന്നത് കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കുന്നതിന് കൂടുതൽ സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢ് സർക്കാരോ സർക്കാരുമായി ബന്ധപ്പെട്ട ആളുകളോ ഒരു വിവരങ്ങളും നൽകിയിട്ടില്ല. അതേസമയം…

Read More

കൊളംബോ തീരത്ത് കപ്പലിൽ തീപിടിത്തം; ആസിഡ് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  കൊളംബോ തീരത്തിന് സമീപം തീപിടിത്തമുണ്ടായ കപ്പലിൽ നിന്ന് വലിയ തോതിൽ നൈട്രജൻ ഡയോക്‌സൈഡ് പുറന്തള്ളപ്പെടുന്നു. ഇത് ആസിഡ് മഴക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാൻ ശ്രീലങ്കയിലെ പരിസ്ഥിതി സംഘടന നിർദേശിച്ചു കഴിഞ്ഞാഴ്ചയാണ് എംവി എക്‌സ്പ്രസ് എന്ന ചരക്കുകപ്പലിന് തീപിടിച്ചത്. ഗുജറാത്തിൽ നിന്ന് ചരക്കുമായി കൊളംബോയിലേക്ക് വരികയായിരുന്നു കപ്പൽ. രാസവസ്തുക്കളും കോസ്‌മെറ്റിക് നിർമാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്. 325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിലുള്ളത്. ഇതിന് പുറമെ 1486 കണ്ടെയ്‌നറുകളിലായി 25 ടൺ നൈട്രിക് ആസിഡുമുണ്ട്….

Read More

ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുന്നു: പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം; ജലരാജാവാകാൻ 22 വള്ളങ്ങളുടെ പോര്

ഓളപ്പരപ്പിൽ ആവേശം കൊട്ടിക്കയറുന്ന പുന്നമടയിലെ ജലപ്പൂരത്തിന് ആവേശത്തുടക്കം. രാവിലെ 11 മണിയോടെ ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെയാണ് 72ാമത് നെഹ്റു ട്രോഫി വള്ളംകളിക്ക് തുടക്കമായത്. മുഖ്യമന്ത്രി വി.ഡി. സതീശൻ ജലമേള ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ മുഖ്യാതിഥിയായി. അതിനുശേഷമാണ് ചുണ്ടന്‍ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങള്‍. തുടര്‍ന്ന് ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങള്‍. അവസാനമാണ് ചുണ്ടന്‍ വള്ളങ്ങള്‍ പോരിനിറങ്ങുക. ഇക്കുറി 22 ചുണ്ടന്‍ വള്ളങ്ങളാണ് മത്സരിക്കുന്നത്.ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് – 1 ട്രാക്ക് 1: തലവടി ചുണ്ടൻ…

Read More

പാലക്കാട് ശബരിമല ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു

  പാലക്കാട് പോലീസുകാരനും ഒമിക്രോൺ സ്ഥിരീകരിച്ചു. ജോലിയുടെ ഭാഗമായി പാലക്കാട് എത്തിയ കോഴിക്കോട് സ്വദേശിയായ പോലീസുകാരനാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ശബരിമല ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചെത്തിയ ഇദ്ദേഹം കൊവിഡ് പോസിറ്റീവായി നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. ജനിതക പരിശോധനയിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇന്നലെ എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. ഇതിൽ നാല് പേർ പത്തനംതിട്ടയിലും ആലപ്പുഴയിൽ രണ്ട് പേരും തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ഓരോരുത്തരുമുണ്ട്. പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചവരിൽ രണ്ട് പേർ യുഎഇയിൽ നിന്നും ഒരാൾ അയർലാൻഡിൽ നിന്നും…

Read More

ബലാത്സംഗ കുറ്റത്തിന് കേസെടുത്തു; ശ്രീകാന്ത് വെട്ടിയാർ ഒളിവിൽ

  വ്‌ളോഗറും നടനുമായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ ബലാത്സംഗ കുറ്റത്തിന് പോലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ യുവതിയുടെ പരാതിയിലാണ് കേസ്. വിവാഹ വാഗ്ദാനം നൽകി കൊച്ചിയിലെ രണ്ട് ഹോട്ടലുകളിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് എഫ് ഐ ആർ റിപ്പോർട്ട്. ഒളിവിൽ പോയ ശ്രീകാന്ത് വെട്ടിയാരെ കണ്ടെത്തുന്നതിനായി പോലീസ് തെരച്ചിൽ ആരംഭിച്ചു നിരവധി തവണയാണ് ശ്രീകാന്ത് വെട്ടിയാർക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. നേരത്തെ രണ്ട് യുവതികളും ഇയാൾക്കെതിരെ സമാനമായ ആരോപണം ഉന്നയിച്ച് രംഗത്തുവന്നിരുന്നു. യൂട്യൂബ് വ്‌ളോഗിംഗിലൂടെയും ട്രോൾ വീഡിയോ വഴിയുമാണ് ശ്രീകാന്ത് വെട്ടിയാർ…

Read More

അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങളോട് കൂടി നെസ്റ്റോ ഹൈപ്പർമാർകെറ്റ് ഹൈലൈറ്റ് മാൾ തുടർ പ്രവർത്തനമാരംഭിച്ചു

കോഴിക്കോട്: ദിവസങ്ങൾക്കുള്ളിൽ തന്നെ മലബാറുകാരുടെ പ്രിയം നേടിയെടുത്ത ജി സി സി റീറ്റെയ്ൽ വമ്പന്മാരായ നെസ്റ്റോ ഹൈപ്പർമാർകെറ്റ്, ഹൈലൈറ്റ് മാൾ തുടർപ്രവർത്തനമാരംഭിച്ചു. ദിവസങ്ങൾക്ക് മുമ്പ് കണ്ടൈൻമെൻറ് സോണിന് പരിധിയിൽ പെട്ടതിനാൽ ഗവണ്മെന്റ് നിർദേശപ്രകാരം ഹൈപ്പർമാർകെറ് അടച്ചിടുകയായിരുന്നു. ബുധനാഴ്ച മുതൽ പ്രവർത്തനം പുനരാരംഭിച്ച നെസ്റ്റോ ഹൈപ്പർമാർകെറ്റിൽ അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് തന്നെ ഇപ്പോൾ പ്രവർത്തനങ്ങൾ മുന്നോട് പോകുന്നു. എല്ലാ സുപ്രധാന ടച്ച് പോയിന്റുകളും നിരന്തരം സാനിറ്റൈസ് ചെയ്തുകൊണ്ടും ഉഭഭോക്താക്കൾക്ക് ഹാൻഡ് സാനിറ്റൈസറും കയ്യുറകളും നൽകി പ്രവേശന…

Read More

മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാം; പക്ഷേ മക്കൾക്ക് സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ

  മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറാൻ കേന്ദ്ര നേതൃത്വത്തിന് മുന്നിൽ ഉപാധികൾ വെച്ച് കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. പ്രധാനമന്ത്രി ആവശ്യപ്പെട്ടാൽ രാജിവെക്കും. പക്ഷേ തന്റെ രണ്ട് മക്കൾക്കും ഉചിതമായ സ്ഥാനം നൽകണമെന്ന് യെദ്യൂരപ്പ ആവശ്യപ്പെടുന്നു. ഇന്നലെ യെദ്യൂരപ്പയും മക്കളായ വിജയേന്ദ്ര, രാഘവേന്ദ്ര എന്നിവർ ഡൽഹിയിൽ എത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, ജെ പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയാണ് ലക്ഷ്യം. നഡ്ഡയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് യെദ്യൂരപ്പ ഉപാധികൾ വെച്ചത്. രണ്ട് മക്കൾക്കും സർക്കാരിലും പാർട്ടിയിലും ഉചിതമായ…

Read More

സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ വിഭാഗത്തില്‍ തീപിടിത്തം; ഫയലുകള്‍ കത്തിനശിച്ചു

തിരുവനന്തപുരം: സെക്രട്ടേറിയറ്റില്‍ തീ പിടുത്തം. പ്രോട്ടോകോള്‍ വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. ഫയലുകള്‍ കത്തിനശിച്ചു. അഗ്‌നിശമന സേന എത്തി തീയണച്ചു. സ്വര്‍ണക്കടത്ത് അടക്കമുള്ള വിവാദവിഷയങ്ങള്‍ ബന്ധപ്പെട്ട് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഭാഗമാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോകോള്‍ ഓഫീസ്. കംപ്യൂട്ടറില്‍ നിന്നുള്ള ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് ജീവനക്കാര്‍ പറയുന്നത്. ഇപ്പോള്‍ പൂര്‍ണമായും തീയണച്ചു. അതേസമയം, സെക്രട്ടറിയേറ്റിലെ തീപ്പിടുത്തം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.

Read More