നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്; ‘സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി’; ഡോ.ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞു മരിച്ച സംഭവത്തിൽ ഡോക്ടർ ബിന്ദു സുന്ദറിന് ഗുരുതര വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി. ഡോക്ടർ തീരുമാനമെടുക്കാൻ വൈകിയെന്നും കണ്ടെത്തൽ. മൂന്നംഗ സമിതി ആരോഗ്യ ഡയറക്ടർക്ക് റിപ്പോർട്ട് കൈമാറി.കുഞ്ഞിന് വളർച്ച കുറവുണ്ടായിരുന്നുവെന്നും. ഇത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചുവെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. കുഞ്ഞിന് ശ്വാസതടസമടക്കം ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി റിപ്പോർട്ടിൽ. സിസേറിയൻ നടത്താൻ കാലതാമസം ഉണ്ടായി എന്ന് ബന്ധുക്കളും ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് അന്വേഷണ റിപ്പോർട്ട്….

Read More

‘ഷോയുടെ ലാഭം വാഗ്ദാനം ചെയ്താണ് മെന്റലിസ്റ്റ് ആദി 35 ലക്ഷം രൂപ വാങ്ങിയത്’; പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തി, പരാതിക്കാരൻ ബെന്നി

മെൻ്റലിസ്റ്റ് ആദിയുടെ ‘ഇൻസോമ്നിയ’ എന്ന ഷോയുടെ ലാഭവിഹിതം വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിക്കാരനും പ്രവാസി വ്യവസായിയുമായ ബെന്നി. രണ്ട് ഘട്ടമായിട്ടാണ് ആദി പണം വാങ്ങിയിരുന്നത്. പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയും പരിഹാസവും നേരിടേണ്ടിവന്നു.അങ്ങിനെയാണ് പൊലീസിൽ പരാതിപ്പെടേണ്ടി വന്നത്. പണം വാങ്ങിയതിന് ശേഷം ലാഭമോ,മുടക്കിയ തുകയോ മടക്കി നൽകിയില്ല. ഷോ ഡയറക്ടർ ജിസ് ജോയി ആണെന്നാണ് ആദി പറഞ്ഞിരുന്നതെന്നും നിയമപോരാട്ടം തുടരുമെന്നും ബെന്നി ട്വന്റി ഫോറിനോട് പറഞ്ഞു.വ്യവസായി ബെന്നിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകൾ പ്രകാരമാണ്…

Read More

തിരുവനന്തപുരത്ത് നവവധുവിന്റെ മരണം; ഭർത്താവിനെ കസ്റ്റഡിയിൽ നിന്നുവിട്ടു

തിരുവനന്തപുരം വര്‍ക്കലയില്‍ ഭര്‍തൃ വീട്ടില്‍ യുവതിയെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാകാമെന്ന് പ്രാഥമിക നിഗമനം. പിടിവലിയുടെയും ബാലപ്രയോഗത്തിന്റെയും ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിലെ ആഴത്തിലുണ്ടായ മുറിവാണ് മരണകാരണം. കസ്റ്റഡിയിലുണ്ടായിരുന്ന ഭര്‍ത്താവിനെ പൊലീസ് വിട്ടയച്ചു. അതേസമയം മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ഭര്‍ത്താവിന്റെ പിതാവ് രംഗത്തെത്തിയിരുന്നു. ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാൻ കഴിയില്ല. വീട്ടിൽ തർക്കങ്ങളോ മറ്റ് അസ്വാഭാവികതകളോ ഉണ്ടായിരുന്നില്ലെന്നും സംശയങ്ങൾ തെളിയണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 12…

Read More

രാജ്യത്തെ കൊവിഡ് കേസുകൾ രണ്ട് കോടി പിന്നിട്ടു; 24 മണിക്കൂറിനിടെ 3.57 ലക്ഷം പേർക്ക് കൂടി രോഗബാധ

  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 3,57,229 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം രണ്ട് കോടി പിന്നിട്ടു. 2,02,82,833 പേർക്കാണ് ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത്. 3,20,289 പേർ ഒരു ദിവസത്തിനിടെ രോഗമുക്തി നേടി. 1,66,13,292 പേർ ഇതിനോടകം കൊവിഡിൽ നിന്ന് മുക്തരായിട്ടുണ്ട്. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ കഴിയുന്നത്. 3449 പേർ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചു. ഇതിനോടകം 15,89,32,921 പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം…

Read More

വിസി നിയമനത്തിലെ സമവായം: രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ​ഗവർണർ‌, വിസിമാരെ നിയമിച്ച ഉത്തരവ് കൈമാറി

ദില്ലി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ​ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഈക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്. ഗവർണ്ണറും സർക്കാരും തമ്മിൽ സമവായത്തിലെത്തിയതിന് പിന്നാലെ സിസ തോമസ് കെടിയു…

Read More

ഗസയിൽ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം; നാല് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

ഗസയിലെ നാസർ ആശുപത്രിക്ക് നേരെ ഇസ്രയേൽ ആക്രമണം. ആക്രമണത്തിൽ നാല് മാധ്യമപ്രവർത്തകർ അടക്കം 15 പേർ കൊല്ലപ്പെട്ടു. അൽജസീറ , അസോസിയേറ്റഡ് പ്രസ്, റോയിട്ടേഴ്സ് എന്നിവയിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. വിഷയത്തിൽ ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇസ്രയേൽ -ഹമാസ് യുദ്ധം തുടങ്ങിയത് മുതൽ 244 മാധ്യമപ്രവർത്തകരാണ് ഗസയിൽ കൊല്ലപ്പെട്ടത്. രണ്ടാഴ്ച്ച മുമ്പ് സമാനമായ രീതിയിൽ അൽ ഷിഫ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ആറ് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധം തുടരുന്നതിനിടായാണ് പുതിയ ആക്രമണമുണ്ടായിരിക്കുന്നത്. പ്രശസ്ത യുദ്ധ റിപ്പോർട്ടറായ അൽ…

Read More

ദക്ഷിണ സുഡാനില്‍ വിമാനം തകര്‍ന്ന് 17 മരണം

സുഡാൻ: ദക്ഷിണ സുഡാനില്‍ ചരക്ക് വിമാനം തകര്‍ന്ന് 17 പേര്‍ മരിച്ചു. തലസ്ഥാനമായ ജൂബയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഉടനെയായിരുന്നു അപകടം. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.മരിച്ചവരില്‍ രണ്ടുപേര്‍ വിമാന ജീവനക്കാരാണ്. പണവും ഭക്ഷ്യവസ്തുക്കളും അടക്കം സാധനങ്ങളുമായി പോയ സൗത്ത് വെസ്റ്റ് ഏവിയേഷന്റെ വിമാനമാണ് തകര്‍ന്നത്. അതേസമയം, വിമാനം തകര്‍ന്ന് വീണ് തീപടര്‍ന്നുകൊണ്ടിരിക്കെ സ്ഥലത്തെത്തിയ പലരും പണം മോഷ്ടിക്കാന്‍ തിക്കിത്തിരക്കിയെന്നാണ് റിപ്പോര്‍ട്ട്

Read More

സോളാർ തട്ടിപ്പ് കേസ്; സരിത എസ് നായരെ 27 വരെ റിമാൻഡ് ചെയ്തു

  സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായർ റിമാൻഡിൽ. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട്…

Read More

MSC എൽസ കപ്പൽ മുങ്ങിയ കേസ്: നാവികർക്ക് ആശ്വാസം, മൂന്ന് പേർക്ക് നാട്ടിലേക്ക് മടങ്ങാം

  കേരളാ തീരത്ത് കടലിൽ MSC എൽസ കപ്പൽ മുങ്ങിയതുമായ ബന്ധപ്പെട്ട കേസിൽ, നാവികർക്ക് ആശ്വാസം. മൂന്ന് നാവികർക്ക് നാട്ടിലേക്ക് മടങ്ങാം. പത്ത് ലക്ഷം രൂപയുടെ ജാമ്യ ബോണ്ട് അടക്കം കർശന വ്യവസ്ഥകളോടെ ആണ് ഹൈക്കോടതി അനുമതി നൽകിയത്. അന്വേഷണത്തോട് സഹകരിക്കണമെന്നും ആവശ്യപെടുബോൾ എത്തണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹോർദിയേവ് വലേരി (ഇലക്ട്രോ ടെക്നിക്കൽ ഓഫീസർ),കാസ്റ്റനെഡ റൊണാൾഡ് പുൻസലാൻ(കപ്പലിലെ ഡെക്ക് ജീവനക്കാരൻ), വെലാസ്കോ റയാൻ ഒന്റോളൻ(എഞ്ചിൻ റൂം ജീവനക്കാരൻ) എന്നിവർക്കാണ് നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്.     കഴിഞ്ഞ…

Read More

നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി വി.വി. പ്രകാശ് അന്തരിച്ചു

  മലപ്പുറം: നിലമ്പൂരിലെ യു.ഡി.എഫ്. സ്ഥാനാർഥി വി.വി പ്രകാശ്(56) അന്തരിച്ചു. മലപ്പുറം ഡി.സി.സി. പ്രസിഡന്റ് കൂടിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. മഞ്ചേരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെയാണ് അന്ത്യം. രാത്രി ഹൃദയാഘാതത്തെ തുടർന്ന് എടക്കരയിലെ വീട്ടിൽനിന്ന് എടക്കരയിൽ തന്നെയുള്ള ആശുപത്രിയിലെത്തിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടർന്ന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നിലമ്പൂരിൽ നഷ്ടപ്പെട്ട സീറ്റ് വി.വി പ്രകാശിലൂടെ തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലായിരുന്നു കോൺഗ്രസ്സ് പ്രവർത്തകർ. തിരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് അന്ത്യം.    

Read More