ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഞായറാഴ്ച മുതല്‍ കാലവര്‍ഷം ശക്തിപ്രാപിക്കാന്‍ സാധ്യത, ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: കേരളത്തില്‍ ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. അഞ്ചിന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…

Read More

6684 പേർക്ക് കൂടി രോഗമുക്തി; ഇനി ചികിത്സയിലുള്ളത് 74,802 പേർ

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 6684 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 571, കൊല്ലം 591, പത്തനംതിട്ട 164, ആലപ്പുഴ 623, കോട്ടയം 470, ഇടുക്കി 70, എറണാകുളം 828, തൃശൂർ 892, പാലക്കാട് 340, മലപ്പുറം 725, കോഴിക്കോട് 831, വയനാട് 126, കണ്ണൂർ 336, കാസർഗോഡ് 117 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 74,802 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 4,48,207 പേർ ഇതുവരെ കോവിഡിൽ നിന്നും…

Read More

‘ആസ്തി വർധന അനധികൃത സ്വത്ത് സമ്പാദനത്തിലൂടെ’; പി വി അൻവറിന് എതിരായ ED നടപടി തുടരുന്നു

മുൻ എംഎൽഎയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി വി അൻവറിന് എതിരായ ഇ ഡി നടപടി തുടരുന്നു. ആസ്തി 16 കോടിയിൽ നിന്നും അഞ്ച് വർഷം കൊണ്ട് 64 കോടിയിലേക്ക് ഉയർന്നത് അനധികൃത സ്വത്ത് സമ്പാദനമാണെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായെന്ന് സൂചന. എംഎൽപി ആക്ട് പ്രകാരമുള്ള തുടർ നിയമ നടപടികളിലേക്ക് ഇ ഡി കടക്കും. കള്ളപ്പണം വെളുപ്പിക്കലിന്റെ തെളിവുകൾ ഇഡിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ രേഖകൾ വിശദമായി പരിശോധിച്ചുവരികയാണ് ഇഡി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി…

Read More

കേരളാ കോൺഗ്രസിന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും: ഇടതുമുന്നണി യോഗത്തിൽ തീരുമാനമായി

  രണ്ടാം പിണറായി സർക്കാരിൽ കേരളാ കോൺഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് രണ്ട് കാബിനറ്റ് പദവികൾ നൽകാൻ തീരുമാനം. ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയുമാണ് കേരളാ കോൺഗ്രസിന് ലഭിച്ചത്. രണ്ട് മന്ത്രിസ്ഥാനം പാർട്ടി ആവശ്യപ്പെട്ടു. എന്നാൽ മുന്നണിയുടെ കെട്ടുറപ്പാണ് പ്രാധാന്യം. അതിനാൽ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും എന്ന മുന്നണി തീരുമാനം സ്വീകരിക്കുകയാണെന്ന് ജോസ് കെ മാണി പ്രതികരിച്ചു അഞ്ച് ഘടകകക്ഷികൾക്ക് ഓരോ എംഎൽഎമാർ വീതമുള്ള മുന്നണിയിൽ പരിമിതികളുണ്ട്. അതിനാൽ വിശാല സമീപനമാണ്…

Read More

കൊവിഡ് അവലോകന യോഗം ഇന്ന് ചേരും; കൂടുതൽ ഇളവുകളിൽ തീരുമാനം വൈകുന്നേരമറിയാം

  കൊവിഡ് അവലോകന യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 3 മണിക്കാണ് യോഗം. കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകണമെന്ന ആവശ്യം ചർച്ചയാകും. ഹോട്ടലുകലിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കണമെന്ന ആവശ്യത്തിൽ തീരുമാനമുണ്ടാകും ബാറുകളിൽ ഇരുന്ന് മദ്യപിക്കാൻ അനുവദിക്കണമെന്ന ബാറുടമകളുടെ ആവശ്യവും പരിശോധിക്കും. അതേസമയം തീയറ്ററുകൾ ഉടൻ തുറക്കാൻ സാധ്യതയില്ല. ജിംനേഷ്യം അടക്കം തുറക്കാനുള്ള കാര്യത്തിലും തീരുമാനമായേക്കും.

Read More

വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ അഫ്ഗാന്‍ ഫുട്ബോള്‍ താരവും: ലാന്‍ഡിംഗ് ഗിയറിനിടയില്‍ മൃതദേഹാവശിഷ്ടം

കാബൂള്‍: അഫ്‌ഗാന്റെ ഭരണം ക്രൂരമായ ആക്രമണത്തിലൂടെ താലിബാൻ പിടിച്ചെടുത്തുകഴിഞ്ഞു. താലിബാന്റെ ക്രൂരമായ ആക്രമണങ്ങളിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കൻ വിമാനങ്ങളിലെ ലാന്റിംഗ് ടയറുകളിൽ പോലും ഒളിച്ചിരുന്ന ആളുകൾ താഴെവീണു മരിച്ചത് ഞെട്ടിപ്പിക്കുന്ന കാഴ്ചകളായിരുന്നു. ഇപ്പോഴിതാ കാബൂളില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന് വീണുമരിച്ചവരില്‍ ഒരാള്‍ അഫ്ഗാന്‍ ദേശീയ ഫുട്ബാള്‍ താരം സാക്കി അന്‍വാരിയാണെന്ന് തിരിച്ചറിഞ്ഞു. മരിച്ച രണ്ടാമത്തെയാള്‍ ഒരു ഡോക്ടറാണെന്നാണ് റിപ്പോര്‍ട്ട്. താലിബാന്‍ അഫ്ഗാന്‍ പിടിച്ചെടുത്തതോടെ പത്തൊമ്പതുകാരനായ സാക്കി വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയറിലാണ് രക്ഷപ്പെടാൻ ശ്രമിച്ചത്. ലാന്‍ഡിംഗ് ഗിയറില്‍…

Read More

വയനാട് ആശങ്കയിൽ തന്നെ ;കൊവിഡ് ചികിത്സയിലിരിക്കെ രണ്ട് പേർ കൂടി മരിച്ചു , ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ഡി എം ഒ

മീനങ്ങാടി കുമ്പളേരി സ്വദേശി നെല്ലിക്കൽ വീട്ടിൽ മത്തായി (71) ജില്ലാ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. കിഡ്നി രോഗിയായ ഇദ്ദേഹം ഡയാലിസിസിന് പോയപ്പോൾ നടത്തിയ കോവിഡ് പരിശോധനയിൽ പോസിറ്റീവ് ആയതിനെ തുടർന്ന് ഒക്ടോബർ 12ന് മാനന്തവാടി ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ന്യൂമോണിയ ബാധയെ തുടർന്ന് ഒക്ടോബർ ആറിന് മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിക്കുകയും അന്നുതന്നെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയും ചെയ്തു. പത്തിന് മെഡിക്കൽ കോളേജിൽ നിന്ന് തിരിച്ചു വന്ന മത്തായി ശ്വാസതടസ്സത്തെ തുടർന്ന്…

Read More

നീരവ് മോദിയുടെ 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുകെട്ടി

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് മോദിയുടെ, 326.99 കോടി വിലമതിക്കുന്ന സ്വത്തുക്കൾ കണ്ടുക്കെട്ടി. നീരവ് മോദിയുടെ പേരിൽ ലണ്ടനിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ഫ്‌ളാറ്റുകൾ അടക്കമാണ് കണ്ടുക്കെട്ടിയത്. ബാങ്ക് നിക്ഷേപങ്ങൾ മരവിപ്പിച്ചു. മുംബൈയിലെ പ്രത്യേക കോടതിയുടെ അനുമതി നേടിയ ശേഷമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി. ബാങ്ക് തട്ടിപ്പ് നടത്തി നീരവ് മോദി വിദേശത്തേക്ക് കടന്നത് വൻവിവാദമായിരുന്നു. നിലവിൽ ലണ്ടനിലെ ജയിലിലാണ് നീരവ് മോദി. പഞ്ചാബ് നാഷനൽ ബാങ്കിൽ നിന്ന് 13,000 കോടി രൂപയുടെ തട്ടിപ്പ്…

Read More

നോവായി ശ്രീനന്ദ; വിട നല്‍കി നാട്; അന്തിമോപചാരമര്‍പ്പിച്ച് നൂറുകണക്കിന് ആളുകള്‍

കര്‍ണാടക ചിക്ക്മഗളൂരുവില്‍ വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയ്ക്ക് വിട നല്‍കി ജന്മനാട്. വീട്ടിലെ പൊതുദര്‍ശനത്തിനിടെ വൈകാരിക രംഗങ്ങളാണുണ്ടായത്. ശ്രീനന്ദയുടെ പ്രിയപ്പെട്ടവര്‍ നെഞ്ചുപൊട്ടി വിലപിച്ചു. അന്തിമോപചാരം അര്‍പ്പിക്കാന്‍ നൂറ് കണക്കിനാളുകളാണ് വീട്ടിലേക്ക് ഒഴുകിയെത്തിയത്. തിരുവില്വാമല ഐവര്‍മഠത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു. സഹോദരൻ സച്ചു ചിതയ്ക്ക് തീകൊളുത്തി (Sreenanda’s funeral rites) മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അസ്വാഭാവികത ഇല്ലെന്ന് കര്‍ണാടക പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് ബന്ധുക്കള്‍ക്ക്…

Read More

ഇവനൊക്കെ അനുഭവിക്കുമെന്ന് പറയുന്നത് ഗൂഢാലോചനയാണോ; പോലീസുകാർക്ക് ഇത്ര പേടിയോ എന്നും ദിലീപ്

  നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. ബാലചന്ദ്രകുമാറിന്റെ സാക്ഷി മൊഴികൾ കൊണ്ട് മാത്രം കൊലപാതക ഗൂഢാലോചന കുറ്റത്തിൽ തന്നെ പ്രതി ചേർക്കാനാകില്ലെന്ന് ദിലീപ് വാദിച്ചു. ബാലചന്ദ്രകുമാർ കെട്ടിയിറക്കിയ സാക്ഷിയാണ്. ഇതുവരെയും ഉദ്യോഗസ്ഥർക്കെതിരെ ഒരു അപായ ശ്രമവും ഉണ്ടായതായി പരാതിയില്ല. ഇവനൊക്കെ അനുഭവിക്കുമെന്ന് ശപിക്കുന്നത് എങ്ങനെയാണ് ഗൂഢാലോചനയാകുന്നത്. പോലീസുദ്യോഗസ്ഥർക്ക് ഇത്ര പേടിയാണോയെന്നും പ്രതിഭാഗം ചോദിച്ചു. കൊല്ലുമെന്ന് വാക്കാൽ പറഞ്ഞാൽ പോരെന്നും ഇതിന് തെളിവുകൾ…

Read More