ഇടറുന്ന വിരലുകളോടെ… പ്രണാമം ഡെന്നീസ്; മോഹന്‍ലാല്‍

  തിരക്കഥാലോകത്തെ ഹിറ്റുകളുടെ തമ്പുരാൻ ഡെന്നീസ് ജോസഫ് വിടവാങ്ങി. ആ രാജാവിന്റെ മക്കളായി പിറന്ന ഒട്ടേറേ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനുള്ള ഭാഗ്യം സിദ്ധിച്ച ഒരാളാണ് താനെന്നു നടൻ മോഹന്‍ലാല്‍. ഡെന്നീസ് ജോസഫിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ടുള്ളകുറിപ്പിലാണ് മോഹന്‍ലാല്‍ ഇങ്ങനെ കുറിച്ചത്. സൗമ്യമായ പുഞ്ചിരിയില്‍ ഒളിപ്പിച്ചുവെച്ച, തിരിച്ചൊന്നും പ്രതീക്ഷിക്കാതിരുന്ന സ്നേഹമായിരുന്നു ഡെന്നീസ് എന്ന് മോഹന്‍ലാല്‍ അനുസ്മരിച്ചു. എത്ര പറഞ്ഞാലും തീരില്ല ഡെന്നീസുമായുള്ള ആത്മബന്ധമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘എന്റെ പ്രിയപ്പെട്ട ഡെന്നീസിനു വേണ്ടി ഈ വരികള്‍ കുറിക്കുമ്പോള്‍ ഓര്‍മ്മകള്‍ ക്രമം…

Read More

‘രാഹുല്‍ സുഹൃത്താണ്, മോശമായി പെരുമാറിയിട്ടില്ല’; അവന്തികയും മാധ്യമപ്രവര്‍ത്തകനും തമ്മില്‍ നടന്ന സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ട് രാഹുല്‍ മാങ്കൂട്ടത്തില്‍

തനിക്കെതിരെ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതി അവന്തിക ഉന്നയിച്ച ആരോപണത്തെ പ്രതിരോധിക്കാന്‍ ശ്രമിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ആരോപണം ഉന്നയിച്ച അവന്തികയും ഒരു മാധ്യമപ്രവര്‍ത്തകനും തമ്മില്‍ ഓഗസ്റ്റ് 1ന് നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവിട്ടുകൊണ്ടാണ് രാഹുല്‍ പ്രതിരോധിക്കാന്‍ ശ്രമിച്ചത്. രാഹുല്‍ തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും നല്ല സുഹൃത്താണെന്നും ഉള്‍പ്പെടെ അവന്തിക പറയുന്നതായുള്ള ശബ്ദരേഖയാണ് ലൈവായി പുറത്തുവിട്ടത്. അവന്തിക തന്നെയാണ് തനിക്ക് ഈ ശബ്ദരേഖ അയച്ചുതന്നതെന്ന് രാഹുല്‍ പറയുന്നു. രാഹുലില്‍ നിന്ന് മോശം അനുഭവമുണ്ടായോ എന്നും ജീവന് തന്നെ ഭീഷണി…

Read More

നാളെ വൈദ്യുതി മുടങ്ങും

മാനന്തവാടി സെക്ഷനിലെ ചെന്നലായ്, ഇന്‍ഡസ് മോട്ടോര്‍സ് പരിസരം എന്നിവിടങ്ങളില്‍ (ശനി) രാവിലെ 9 മുതല്‍ 5 വരെ വൈദ്യുതി മുടങ്ങും. പാടിച്ചിറ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വേങ്ങശേരി കവല, ആലത്തൂര്‍, സുരഭി കവല, പച്ചിക്കര, തൊണ്ടനോടി, ശശിമല, സി വി കവല, പാറക്കടവ്, വണ്ടിക്കടവ് എന്നീ ഭാഗങ്ങളില്‍ ഇന്ന് (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5.30 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും കല്‍പ്പറ്റ സെക്ഷനിലെ പുഴക്കല്‍, എസ്.പി.ഒ.ഫീസ്, സിവില്‍സ്റ്റേഷന്‍, കൈനാട്ടി, എസ്.കെ.എം.ജെ. എന്നിവിടങ്ങളില്‍ ഇന്ന്…

Read More

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി

യു.എ.ഇ. സെൻട്രൽ ബാങ്ക് സ്മാരകനാണയങ്ങൾ പുറത്തിറക്കി.യു.എ.ഇ.യുടെ സുവർണ ജൂബിലിയോട് അനുബന്ധിച്ചാണ് സ്മാരക നാണയം പുറത്തിറക്കിയതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് ബലാമ പറഞ്ഞു. നാണയത്തിന് 40 ഗ്രാം ഭാരമുണ്ട്. ഒരു വശത്ത് ശൈഖ് സായിദിന്റെ ഛായാചിത്രവും അദ്ദേഹത്തിന്റെ ‘യൂണിയൻ എന്റെ ആത്മാവിൽ വസിക്കുന്നു’ എന്ന പ്രശസ്തമായ വാക്കുകളുമുണ്ട്. മറുവശത്ത് ‘ഗ്രാൻഡ് മോസ്‌ക്‌ 50 വർഷം’ എന്നുമാണ് ആലേഖനം ചെയ്തിരിക്കുന്നത്.നാണയങ്ങൾ ശൈഖ് സായിദ് ഗ്രാൻഡ് മോസ്‌കിന് കൈമാറിക്കഴിഞ്ഞു.

Read More

‘സംസ്ഥാന കൗൺസിൽ നിന്നും ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല’; കെ.കെ ശിവരാമൻ

സംസ്ഥാന കൗൺസിൽ നിന്നും തന്നെ ഒഴിവാക്കിയതാണെന്ന് മുൻ ജില്ലാ സെക്രട്ടറി കെ. കെ. ശിവരാമൻ. ഓരോ സമ്മേളന കാലയളവിലും 20 ശതമാനം പേരെ ഒഴിവാക്കും. പുതിയ ആളുകളെ ഉൾപ്പെടുത്തും. പാർട്ടിയിൽ നിന്ന് ഒഴിവാക്കിയതിൽ അസ്വാഭാവികതയില്ല. ഒഴിവാക്കാനുള്ള കാരണം പ്രായപരിധിയും അനാരോഗ്യവുമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ കെ. ഇ. ഇസ്മായിലിനെ പുകഴ്ത്തി കെ. കെ. ശിവരാമൻ. കെ. ഇ. ഇസ്മായിലിനെയും തന്നെയും തമ്മിൽ താരതമ്യം ചെയ്യാൻ കഴിയില്ലെന്നും അദ്ദേഹം 16-ാം വയസിൽ പാർട്ടി പ്രവർത്തനം ആരംഭിച്ചയാളാണെന്നും കെ. കെ….

Read More

വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള അവസാന ഘട്ട ഡ്രൈ റൺ വെള്ളിയാഴ്ച

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണത്തിന് മുന്നോടിയായുള്ള ഡ്രൈ റൺ വെള്ളിയാഴ്ച വീണ്ടും നടത്തും. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഡ്രൈ റൺ നടത്തുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർധൻ അറിയിച്ചു. ജനുവരി 2ന് രാജ്യത്തെ 116 ജില്ലകളിലായി 259 കേന്ദ്രങ്ങളിൽ നടന്നിരുന്നു. ഇത് വിജയകരമായിരുന്നുവെന്നും ഇതിന്റെ ഫലങ്ങൾ കൂടി വിലയിരുത്തിയാകും വാക്‌സിൻ വിതരണം എങ്ങനെ നടത്തണമെന്ന നടപടിക്രമങ്ങൾ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി സംസ്ഥാനങ്ങൾക്കുള്ള വാക്‌സിൻ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്….

Read More

വയനാട് ജില്ലയില്‍ 66 പേര്‍ക്ക് കൂടി കോവിഡ്;48 പേര്‍ക്ക് രോഗമുക്തി

വയനാട് ജില്ലയില്‍ ഇന്ന് (1.04.21) 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 48 പേര്‍ രോഗമുക്തി നേടി. 65 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് പേരുടെ സമ്പര്‍ക്ക ഉറവിടം ലഭ്യമല്ല. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 28561 ആയി. 27673 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 707 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 631 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. *രോഗം സ്ഥിരീകരിച്ചവര്‍* നെന്മേനി സ്വദേശികള്‍ 12…

Read More

കോവിഡ് മൂന്നാം തരംഗം ഇന്ത്യയെ ബാധിക്കുമോ? വിദഗ്ധര്‍ പറയുന്നതിങ്ങനെ…

ഇന്ത്യയില്‍ ആഞ്ഞടിച്ച കോവിഡിന്‍റെ രണ്ടാം തരംഗത്തിനു ശേഷം ഇനിയൊരു മൂന്നാം തരംഗത്തിനു സാധ്യതയുണ്ടോ എന്നാണ് ഇന്ന് എല്ലാവരുടേയും ചോദ്യം. ആദ്യ തരംഗത്തെ അപേക്ഷിച്ച് മരണങ്ങളുടെയും അണുബാധകളുടെയും എണ്ണത്തിൽ ഗണ്യമായ വർധനവായിരുന്നു രണ്ടാം തരംഗത്തിലുണ്ടായത്. പതുക്കെ പതുക്കെ രാജ്യത്ത് കോവിഡ് കണക്കുകളില്‍ കുറവ് വരുകയും വാക്സിനേഷന്‍ ഡ്രൈവുകള്‍ ഊര്‍ജിതമാക്കുകയും ചെയ്തു. എന്നാല്‍ മൂന്നാം തരംഗത്തിന്‍റെ വരവ് ആളുകളുടെ പെരുമാറ്റത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് വിദഗ്ദ്ധർ പറയുന്നത്. “ദീര്‍ഘമായ കോവിഡ് കാലം ഒരു ഉയർന്നുവരുന്ന വെല്ലുവിളിയാണ്, അവിടെ ആളുകൾക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമേ…

Read More

പി എം ശ്രീ വിവാദം എല്ലാം അവസാനിച്ചു, കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കേണ്ട: വി ശിവൻകുട്ടി

പി എം ശ്രീ പ്രശ്നങ്ങൾ എല്ലാം അവസാനിച്ചുവെന്ന് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഫണ്ടിൻ്റെ കാര്യത്തിൽ ഒരു വിവരവും കിട്ടിയിട്ടില്ല. മന്ത്രിസഭാ ഉപസമിതി യോഗതീയതി ഒന്നും തീരുമാനിച്ചിട്ടില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി. SSK ഫണ്ടുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടില്ല. ഉപസമിതി പരിശോധിക്കും. നിലവിൽ ഉപസമിതി നടപടി ക്രമങ്ങൾ ആരംഭിച്ചിട്ടില്ല. നേതാക്കന്മാരുടെ പരാമർശത്തിൽ, എല്ലാം അവസാനിച്ചു. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാൻ ശ്രമിക്കണ്ട. ചട്ടിയും കലവും ആകുമ്പോ തട്ടിയും മുട്ടിയും ഇരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നത് അല്ലേ. പി എം ശ്രീ…

Read More

നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി

സുൽത്താൻബത്തേരി :നെൻമേനി ഗ്രാമപഞ്ചായത്തിലെ 3, 4 വാർഡുകൾ കണ്ടെയ്ൻമെൻ്റ് സോണുകളാക്കി ജില്ലാ കളക്ടർ ഉത്തരവിറക്കി.നിലവിൽ ജില്ലയിൽ 89 വാർഡുകളാണ് കണ്ടെയ്ൻമെൻ്റ് സോണുകളാണ് ഉള്ളത്.

Read More