മുഹമ്മദ് ഷര്‍ഷാദിന്റെ പരാതി; പി ശശിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നീക്കം

കൊച്ചി: ചെന്നൈ വ്യവസായി മുഹമ്മദ് ഷര്‍ഷാദിന്റെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ നീക്കം. സ്‌പെഷല്‍ ബ്രാഞ്ചിനാണ് അന്വേഷണ ചുമതല. എഡിജിപി നേരിട്ട്അന്വേഷണ മേല്‍നോട്ടം വഹിക്കും. കൊച്ചി കമ്മിഷണറില്‍ അവിശ്വാസം രേഖപ്പെടുത്തി ഷര്‍ഷാദ്ഡിജിപിക്ക് കത്ത്നല്‍കിയിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ് ഷര്‍ഷാദ് പരാതി നല്‍കിയിരുന്നത്. തന്നെ കള്ളക്കേസില്‍ കുടുക്കി ബുദ്ധിമുട്ടിച്ചുവെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പൊലീസിനെ ദുരുപയോഗം ചെയ്തു എന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിപിഐഎം പൊളിറ്റ്ബ്യൂറോയ്ക്ക് നല്‍കിയ കത്ത് എങ്ങനെ…

Read More

തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല: എ വിജയരാഘവൻ

  രാമനാട്ടുകാര സ്വർണക്കടത്ത് ക്വട്ടേഷൻ കേസിൽ സിപിഎം അനുഭാവികളും പ്രതികളായ സംഭവത്തിൽ പ്രതികരണവുമായി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. തെറ്റായ ഒരു ശൈലിയും സിപിഎം പ്രോത്സാഹിപ്പിക്കില്ല. അഞ്ച് ലക്ഷം അംഗങ്ങളുള്ള പാർട്ടിയാണ്. ഒരു കോടിയിൽപ്പരം വർഗ ബഹുജന സംഘടനാ പ്രവർത്തകരുമുണ്ട്. സമൂഹം അംഗീകരിക്കാത്ത ഒരു പ്രവർത്തന ശൈലിയും സിപിഎം അംഗീകരിക്കില്ല പാർട്ടിക്ക് അംഗീകരിക്കാൻ സാധിക്കാത്ത പ്രവർത്തനം ആര് നടത്തിയാലും അവർക്കെതിരെ കർശന നിലപാട് സ്വീകരിക്കുന്നതാണ് സമീപനം. സിപിഎമ്മുമായി ബന്ധമുള്ളവരില്ല. ഡിവൈഎഫ്‌ഐയുമായി ബന്ധം ശ്രദ്ധയിൽപ്പെട്ടപ്പോൾ തന്നെ അവരെ മാറ്റി…

Read More

സ്വർണക്കടത്ത് കേസിലെ പ്രതി ബിനീഷിന്റെ ബിനാമി; ഗുരുതര ആരോപണങ്ങളുമായി ഇ ഡി

മയക്കുമരുന്ന് കേസിലെ പണമിടപാടുമായി അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. സ്വർണക്കടത്ത് കേസിലെ പ്രതി അബ്ദുൽ ലത്തീഫ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇ ഡി പറയുന്നു   ലഹരിക്കടത്തിലൂടെ ലഭിച്ച പണം കൈവശം വെച്ചിരുന്നത് ലത്തീഫായിരുന്നു. തിരുവനന്തപുരത്തെ ഓൾഡ് കോഫി ഹൗസ് എന്ന സ്ഥാപനത്തിൽ ഇരുവർക്കും പങ്കാളിത്തമുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കാൻ ഇരുവരെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യും. കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2012 മുതൽ 2019 വരെയുള്ള കാലത്ത്…

Read More

ആസ്റ്റർ വയനാട് സ്പോർട്സ് ഇഞ്ചുറി ക്ലിനിക് പ്രവർത്തനമാരംഭിച്ചു

ജില്ലയിലെ സ്പോർട്സ് പ്രേമികൾക്ക് ആശ്വാസമായി ആസ്റ്റർ വയനാടിൽ ആരംഭിച്ച സ്പോർട്സ് ഇഞ്ചുറി ക്ലിനിക്കിന്റെ ഉത്ഘാടനം പ്രശസ്ത ഇന്ത്യൻ ദേശീയ ഫുട്ബോൾ താരം ശ്രീ അനസ് ഇടത്തോടിക നിർവ്വഹിച്ചു. വയനാട്ടിലെയും അനുബന്ധ പ്രദേശങ്ങളിലെയും കായിക താരങ്ങൾക്ക് ഏറെ ആശ്വാസവും അതിലേറെ സന്തോഷവും നൽകുന്ന കാര്യമാണ് വയനാട്ടിൽ ഒരു സമ്പൂർണ സ്പോർട്സ് ഇഞ്ചുറി സെന്റർ ആരംഭിക്കുക എന്നത്. അത് ആരോഗ്യ മേഖലയിലെ പരിചയസമ്പന്നരായ ആസ്റ്റർ ഡി എം ഹെൽത്ത്‌ കെയറിന്റെ വയനാട്ടിലെ സംരംഭമായ ആസ്റ്റർ വയനാട്ടിൽ നിന്നാകുമ്പോൾ ആ സന്തോഷം…

Read More

വിതുമ്പി കരഞ്ഞ് യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജി പ്രഖ്യാപിച്ചു

കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ രാജിവെച്ചു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്കൊടുവിലാണ് യെദ്യൂരപ്പയുടെ രാജി. അധികാരത്തിലെത്തി രണ്ട് വർഷം പൂർത്തിയാകുമ്പോഴാണ് യെദ്യൂരപ്പ രാജിവെക്കുന്നത്. വികാരഭരിതനായാണ് യെദ്യൂരപ്പ രാജി പ്രഖ്യാപനം നടത്തിയത്. വൈകുന്നേരം നാല് മണിക്ക് ഗവർണറെ കണ്ട് രാജിക്കത്ത് നൽകുമെന്ന് യെദ്യൂരപ്പ അറിയിച്ചു. പ്രസംഗത്തിനിടെ യെദ്യൂരപ്പ വിതുമ്പി കരയുകയും ചെയ്തു.  

Read More

ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേ: ടിക്കറ്റ് നിരക്ക് വർധിച്ചേക്കും

വിമാനയാത്രക്കാർക്കു സമാനമായി ട്രെയിൻ യാത്രക്കാരില്‍ നിന്നും ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേയുടെ തീരുമാനം. ഇത് ടിക്കറ്റ് നിരക്കിൽ നേരിയ വർധനവുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിരക്കുള്ള റയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഉപഭോക്തൃ ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ തുക റയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ഉപയോഗിക്കുക. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് റയിൽവേ ബോർഡ് ചെയർമാന്‍ വി കെ യാദവ് അറിയിച്ചു. സ്റ്റേഷനുകളുടെ പുനർവികസനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഫീസ് ഇനത്തിൽ ലഭ്യമാകുന്ന തുക രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ…

Read More

വിദേശത്ത് നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

  കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാർഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് ചെയ്യാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.യുക്രൈനിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസമാകുന്നതാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ഉത്തരവ്.

Read More

കോവിഡ് വാക്‌സിനല്ല കാരണം; വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കടുത്ത നടപടിയെന്ന് പൊലീസ്

ചെന്നൈ: നടന്‍ വിവേകിന്റെ മരണത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന് ചെന്നൈ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ ജി. പ്രകാശ്. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന് ശേഷമാണ് വിവേക് ഹൃദയാഘാതം മൂലം മരിച്ചത് എന്ന പ്രചാരണങ്ങള്‍ വ്യാപകമാകുന്നതിനിടെയാണ് മുന്നറിയിപ്പ്. വിവേകിന്റെ വിയോഗം ദൗര്‍ഭാഗ്യകരമാണ്. കോവിഡ് വാക്‌സിനെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമപരമായ നടപടിയെടുക്കും. അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ കേസെടുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ഏപ്രില്‍ 17ന് പുലര്‍ച്ചെ ചെന്നൈയിലെ സിംസ് ആശുപത്രിയില്‍ വെച്ചായിരുന്നു വിവേകിന്റെ അന്ത്യം. ഇതിന് പിന്നാലെയാണ് കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ടാണ് താരത്തിന് ഹൃദയാഘാതം…

Read More

എയർ ഇന്ത്യ ജീവനക്കാരനെതിരായ വ്യാജപരാതി: സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

  സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഈ മാസം 22 വരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെ വ്യാജ പരാതികൾ ചമച്ച കേസിലാണ് നടപടി. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് ജയിലിലെത്തി അറസ്റ്റ് ചെയ്തത്. എയർ ഇന്ത്യ സാറ്റ്‌സിൽ എച്ച് ആർ മാനേജരായിരിക്കെയാണ് സ്വപ്‌ന സിബുവിനെതിരെ വ്യാജ പരാതികൾ ചമച്ചത്. കേസിൽ എയർ ഇന്ത്യാ സാറ്റ്‌സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.

Read More

ശബരിമലയിൽ ഓണസദ്യ ജീവനക്കാർക്ക് മാത്രം, ഭക്തർക്ക് നൽകിയത് പുലാവ്; ക്രമീകരണത്തിൽ വീഴ്ച

ശബരിമല ∙ അയ്യപ്പ സന്നിധിയിൽ തിരുവോണസദ്യ സ്പെഷൽ ഡ്യൂട്ടി ജീവനക്കാർക്കു മാത്രമാക്കി. അന്നദാന മണ്ഡപത്തിൽ ജീവനക്കാർക്കുള്ള ഭാഗത്താണ് സദ്യ വിളമ്പിയത്. ഭക്തർക്കുള്ള ഭാഗത്ത് പുലാവാണു നൽകിയത്. ഭക്തർക്കായി തിരുവോണ സദ്യ നേരിട്ടു നടത്തുമെന്നു ദേവസ്വം ബോർഡ് അറിയിച്ചെങ്കിലും അവസാന നിമിഷം വരെ മെസ് നടത്തിപ്പുകാർക്കു നിർദേശം നൽകുകയോ വേണ്ട ക്രമീകരണങ്ങൾ ഒരുക്കുകയോ ചെയ്തില്ല. ഇതാണ് 70 വർഷമായി സന്നിധാനത്തു നടന്നുവന്ന തിരുവോണ സദ്യ മുടങ്ങാൻ കാരണം. ഒരു ദിവസം 3 നേരത്തെ ഭക്ഷണത്തിന് മെസ് നടത്തിപ്പുകാർക്കു ദേവസ്വം…

Read More