നേപ്പാൾ പ്രളയം: 53 മലയാളികൾ കുടുങ്ങിയതായി നോർക്ക; കാസർകോട്, കോട്ടയം സംഘങ്ങൾ സുരക്ഷിതർ
തിരുവനന്തപുരം∙ നേപ്പാളിലുണ്ടായ ശക്തമായ പ്രളയത്തെ തുടർന്നു കുട്ടികൾ ഉൾപ്പെടെ 53 മലയാളികൾ അവിടെ കുടുങ്ങിക്കിടക്കുന്നതായി നോർക്ക റൂട്ട്‌സ് അറിയിച്ചു. ഇവരുമായി നേരിട്ടു ബന്ധപ്പെടാൻ ഇതുവരെ സാധിച്ചിട്ടില്ലെങ്കിലും നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് നോർക്കയുടെ വിലയിരുത്തൽ. വാർത്താസമ്മേളനത്തിൽ നോർക്ക റൂട്ട്‌സ് സിഇഒ രാജേഷ് മാധവനാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസും ചീഫ് സെക്രട്ടറിയുടെ ഓഫിസും വഴി നേപ്പാളിൽ കുടുങ്ങിയ മലയാളികളെക്കുറിച്ചുള്ള 17 സെറ്റ് വിവരങ്ങൾ ലഭിച്ചതായി രാജേഷ് മാധവൻ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ മൂന്നുമണിയോടെ ഈ…
