Headlines

സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയ അതിജീവിതയെ സൈബർ അധിക്ഷേപം നടത്തിയെന്ന കേസിൽ സന്ദീപ് വാര്യരുടെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി. വ്യാഴാഴ്ചയിലേക്കാണ് മാറ്റിയത്. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷകൾ പരിഗണിക്കുന്നത്. പരാതിക്കാരിയുടെ ചിത്രമോ പേരോ സോഷ്യൽ മീഡിയവഴി പങ്കുവെച്ചിട്ടില്ലെന്നും പണ്ടുണ്ടായിരുന്ന പോസ്റ്റ് മറ്റാരോ കേസിന് ശേഷം കുത്തിപൊക്കിയതാണെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ സന്ദീപ് വാര്യർ പറയുന്നത്. അതിജീവിതയുടെ പരാതിയിൽ സന്ദീപ് വാര്യരടക്കം ആറ് പേർക്കെതിരെയാണ് സൈബർ പൊലീസ് കേസെടുത്തത്. സൈബർ അധിക്ഷേപ പരാതിയിൽ ജയിലിൽ കഴിഞ്ഞിരുന്ന…

Read More

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്കുള്ള സൗജന്യ ഒ പി ടിക്കറ്റ് നിർത്തലാക്കി

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് സൗജന്യമായി ഒപി ടിക്കറ്റ് നൽകുന്നത് നിർത്തിവച്ചു. നവജാത ശിശുക്കൾ മുതൽ 18 വയസു വരെയുള്ളവർ അഞ്ച് രൂപ നൽകി വേണം ഒപി ടിക്കറ്റെടുക്കാൻ. ആരോഗ്യകിരണം പദ്ധതി മുടങ്ങിയതോടെയാണ്കുട്ടികൾക്കും ഒപി ടിക്കറ്റിന് കാശ് വാങ്ങി തുടങ്ങിയത്. കേന്ദ്രസർക്കാരിന്റെ സഹായത്തോടെ സംസ്ഥാന സർക്കാർ APL, BPL വ്യത്യാസമില്ലാതെ കുട്ടികൾക്ക് സൗജന്യ ചികിത്സ നൽകുന്ന പദ്ധതിയാണ് ആരോഗ്യ കിരണം. ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സർക്കാർ ആശുപത്രികളിൽ കുട്ടികൾക്ക് ഒപി ടിക്കറ്റ് സൗജന്യമാക്കിയിരുന്നത്. ആരോഗ്യ കിരണം പദ്ധതി…

Read More

‘പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ല; വിഷയം വ്യക്തിപരമല്ല, സ്ത്രീകൾക്ക് വേണ്ടിയുള്ള പോരാട്ടം’; റിനി ആൻ ജോർജ്

യുവനേതാവിന്റെ പേര് പറയാൻ ഇപ്പോഴും ഉദേശിക്കുന്നില്ലെന്ന് നടി റിനി ആൻ ജോർജ്. തന്റെ പോരാട്ടം സ്ത്രീകൾക്ക് വേണ്ടിയാണ്. സ്ത്രീകൾ മുന്നോട്ടുവരുമ്പോൾ അതിന്റെ സത്യാവസ്ഥ സമൂഹം ഏറ്റെടുക്കണമെന്ന് റിനി പറഞ്ഞു. ഏതെങ്കിലും പാർട്ടി സ്‌പോൺസർ ചെയ്തതല്ല താൻ ഉന്നയിച്ച കാര്യങ്ങളെന്ന് റിനി വ്യക്തമാക്കി. വ്യക്തിപരായി ആരുടെയും പേര് പറയാനോ പ്രസ്ഥാനത്തിന്റെ പേര് പറയാനോ താൻ ഉദേശിക്കുന്നില്ലെന്ന് റിനി ആൻ ജോർജ് വ്യക്തമാക്കി. നടപടി എന്താണെങ്കിലും തീരുമാനിക്കേണ്ടത് ധാർമികത മുൻനിർത്തി ആ പ്രസ്ഥാനമാണ്. ഇനിയെങ്കിലും ആ വ്യക്തി നവീകരിക്കപ്പെടണം. ഒരു…

Read More

‘സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിച്ച് കീഴ്ഘടകങ്ങളെ വിമര്‍ശിക്കുന്നു’; സിപിഐഎം തൃശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം

തൃശൂര്‍: സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചകള്‍ മറച്ചുപിടിച്ച് കീഴ് ഘടകങ്ങളെ വിമര്‍ശിക്കുന്നുവെന്ന ഗുരുതര വിമര്‍ശനവുമായി സിപിഐഎം തൃശ്ശൂര്‍ വിപുലീകൃത ജില്ലാ കമ്മിറ്റിയിലെ പ്രതിനിധികള്‍.തെരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് സംസ്ഥാന നേതൃത്വത്തിന് ഒഴിയാന്‍ ആകില്ലെന്ന് പൊതു ചര്‍ച്ചയില്‍ പ്രതിനിധികള്‍ കുറ്റപ്പെടുത്തി. കരുവന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ വിശ്വാസത വീണ്ടെടുക്കാന്‍ കഴിയാതിരുന്നതും പോരായ്മയായി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. (criticism against cpim state leadership in cpim thrissur meeting) സംസ്ഥാന നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തൃശ്ശൂര്‍ ജില്ലാ വിപുലീകൃത സമിതിയില്‍ ഉയര്‍ന്നത്….

Read More

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്, ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് വിദേശ ലീഗുകളിൽ പങ്കെടുക്കാനാവില്ല, NOC റദ്ദാക്കി

വിചിത്ര നടപടിയുമായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. വിദേശ ലീഗുകളിൽ പങ്കെടുക്കാൻ താരങ്ങൾക്ക് നൽകിയ NOC റദ്ദാക്കി. കാരണം വ്യക്തമാക്കാതെയാണ് പിസിബി നടപടി. ഇതോടെ ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് ബിഗ് ബാഷ് അടക്കമുള്ള ലീഗുകളിൽ പങ്കെടുക്കാനാവില്ല.2025 ലെ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാൻ ഇന്ത്യയോട് തോറ്റതിന് ഒരു ദിവസത്തിന് ശേഷമാണ് ഈ നീക്കം. അന്താരാഷ്ട്ര ലീഗുകളിൽ നിന്ന് കളിക്കാരെ പിന്തിരിപ്പിക്കാനും പകരം ആഭ്യന്തര ക്രിക്കറ്റിന് മുൻഗണന നൽകാനും നിർദ്ദേശിച്ചുകൊണ്ട് പിസിബി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സയ്യിദ് സമീർ…

Read More

തൃശ്ശൂർ പൂരത്തിനുള്ള പ്രവേശന പാസ് തിങ്കളാഴ്ച മുതൽ; ചെയ്യേണ്ടത് ഇതെല്ലാം

  തൃശ്ശൂർ പൂരത്തിനുള്ള പ്രവേശന പാസ് കൊവിഡ് ജാഗ്രതാ പോർട്ടലിൽ നിന്ന് തിങ്കളാഴ്ച മുതൽ ഡൗൺലോഡ് ചെയ്യാം. ജില്ലയുടെ ഫെസ്റ്റിവൽ എൻട്രി രജിസ്‌ട്രേഷൻ ലിങ്കിൽ മൊബൈൽ നമ്പർ, പേര് തുടങ്ങിയ വിവരങ്ങൾ ലഭിക്കണം. തുടർന്ന് രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലേക്ക് ഒടിപി ലഭിക്കും. പാസ് ലഭിക്കുന്നതിന് കൊവിഡ് നിർണയത്തിനുള്ള ആർടിപിസിആർ പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്‌സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റോ അപ്ലോഡ് ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽ നിന്ന് എൻട്രി പാസ് ഡൗൺലോഡ്…

Read More

24 മണിക്കൂർ ജയിൽ പുള്ളിയാകണോ; 500 രൂപയ്ക്ക് കാര്യം നടക്കും

ജയിലിലേക്ക് പോകാൻ ആർക്കും താത്പര്യമുണ്ടാകില്ല. കാരണം സ്വാതന്ത്ര്യമില്ലാതെ ഒരു മതിൽക്കെട്ടിനുള്ളിൽ യാതൊരു സൗകര്യങ്ങളുമില്ലാതെയുള്ള ജീവിതം അത്ര സുഖമുള്ള കാര്യമല്ല. പക്ഷേ ഒരു ദിവസത്തേക്ക് ഒക്കെ ജയിൽ ജീവിതം മനസ്സിലാക്കാൻ പോകണമെന്ന് ആഗ്രഹിക്കുന്നവരുണ്ടാകില്ലേ. അത്തരക്കാർക്കായി പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ് കർണാടക ബെലഗാവിയിലെ സെൻട്രൽ ജയിൽ അധികൃതർ. 24 മണിക്കൂർ ജയിൽപുള്ളിയുടെ ജീവിതം ആസ്വദിക്കാനും അനുഭവിക്കാനും അവസരമൊരുക്കുന്നതാണ് പുതിയ പദ്ധതി. ഹിൻഡാൽഗ സെൻട്രൽ ജയിലിൽ ഒരു ദിവസം കഴിയണമെങ്കിൽ അഞ്ഞൂറ് രൂപ മാത്രം നൽകിയാൽ മതിയാകും. എന്നാൽ ജയിൽ ടൂറിസം…

Read More

നിമിഷപ്രിയയുടെ മോചനത്തിനായി നയതന്ത്ര ഇടപെടൽ വേണം; ഡൽഹി ഹൈക്കോടതിയിൽ ഹർജി

  യെമനിൽ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷപ്രിയക്ക് വേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. നിമിഷയുടെ ജീവൻ രക്ഷിക്കാൻ നയതന്ത്ര ഇടപെടൽ വേണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു ദയാധനത്തിനുള്ള സംവിധാനം ഒരുക്കാൻ കേന്ദ്രസർക്കാരിനോട് നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. നേരത്തെ നിമിഷപ്രിയയുടെ ഹർജി യെമനിലെ അപ്പിൽ കോടതി തള്ളുകയും വധശിക്ഷ ശരിവെക്കുകയും ചെയ്തിരുന്നു. യെമൻ പൗരൻ തലാൽ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസിലാണ് നിമിഷപ്രിയയെ…

Read More

വയനാട്ടിലെ മുതിർന്ന സിപിഐ എം നേതാവ്‌ പി മുഹമ്മദ്‌ അന്തരിച്ചു

കൽപ്പറ്റ:വയനാട്ടിൽ സിപിഐ എം ജില്ലാ കമ്മിറ്റി രൂപീകരിച്ചതുമതൽ ജില്ലാ സെക്രട്ടറിയറ്റംഗവും ജില്ലയുടെ രൂപീകരണത്തിന്‌ ശേഷം കാൽനൂറ്റാണ്ടുകാലം ജില്ലാ സെക്രട്ടറിയുമായിരുന്ന പി എ മുഹമ്മദ്‌ (84) അന്തരിച്ചു. വൈത്തിരി ചേലോട്‌ ഗുഡ്‌ഷെപ്പേർഡ്‌ ആശുപത്രിയിൽ വെള്ളിയാഴ്‌ച പകൽ 11.30 ഓടെയായിരുന്നു അന്ത്യം. നേരിയതോതിലുള്ള പക്ഷാഘാതത്തെ തുടർന്ന്‌ ഒരുമാസമായി ചികിത്സയിലായിരുന്നു. വ്യാഴാഴ്‌ച രാത്രി രോഗം മൂർച്ചിച്ചതിനെ തുടർന്ന്‌ വീട്ടിൽനിന്ന്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോവുകയായിരുന്നു. 1973ൽ സിപിഐ എം വയനാട്‌ ജില്ലാ കമ്മിറ്റി രൂപീകരിച്ചപ്പോൾ മുതൽ സെക്രട്ടറിയറ്റംഗമായി പ്രവർത്തിച്ച പി എ കാൽ നൂറ്റാണ്ട്‌…

Read More

നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാൻ; PSC ക്രമക്കേടിൽ മിണ്ടിയില്ല; DYFIക്കെതിരെ വിമർശനം

  ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാസമ്മേളനത്തിൽ നേതൃത്വത്തിന് രൂക്ഷ വിമർശനം. നീറ്റ് ക്രമക്കേടിൽ സമരം ചെയ്തത് സോഷ്യൽ മീഡിയയിൽ റീച്ച് കിട്ടാനെന്നാണ് വിമർശനം. പിഎസ്‌സി ക്രമക്കേടിൽ ഡിവൈഎഫ്ഐ മിണ്ടിയില്ല. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്ന അനാവശ്യ പ്രതിഷേധമെന്നും കുറ്റപ്പെടുത്തൽ. സംഘടനാ റിപ്പോർട്ടിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റിക്കെതിരെയും വിമർശനമുയർന്നു.     രാഹുൽ മാങ്കൂട്ടത്തിലിന് ലഭിക്കുന്ന പിന്തുണ പോലും ഡിവൈഎഫ്ഐ നേതാക്കൾക്കില്ലെന്നും വിമർശനം. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗത്തിന്റേതായിരുന്നു വിമർശനം. ഇ ഡിക്കെതിരെ തിരുവനന്തപുരത്ത് നടന്നത് അനാവശ്യ പ്രതിഷേധമാണെന്നും പ്രതിഷേധിക്കാൻ…

Read More