Headlines

ഇന്ധന വില വീണ്ടും കൂട്ടി: വില വർധന രണ്ടാഴ്ചയ്ക്കിടെ നാലാം തവണ

  രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. പെട്രോളിന് ലിറ്ററിന് 2 രൂപ 61പൈസയും ഡീസലിന് 2 രൂപ 71 പൈസയുമാണ് കൂട്ടിയത്. രണ്ടാഴ്ചയ്ക്കിടെ നാലാം തവണയാണ് വില വർധന. ഡൽഹിയിൽ ഡീസലിന് 95.20 രൂപയും പെട്രോളിന് 102.12.രൂപയുമായി. എട്ട് രൂപ വരെ ക്രമേണയുള്ള വർധനവ് തുടരുമെന്നാണ് സൂചനകൾ. കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണ കമ്പനികൾ ലക്ഷ്യമിടുന്നത്.     തിരുവനന്തപുരത്ത് പെട്രോൾ വില 115.50 രൂപയും ഡീസൽ വില 104.41 രൂപയുമായി….

Read More

വയനാട്ടിലെ നാല് തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ സമ്പൂര്‍ണ ലോക്ഡൗൺ

കൽപ്പറ്റ:ജില്ലയിലെ തവിഞ്ഞാല്‍, എടവക, തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി നഗരസഭയിലും ഇന്ന് (ജൂലൈ 29) രാത്രി 12 മണി മുതല്‍ ആഗസ്റ്റ് 5 ന് രാവിലെ 6 മണി വരെ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ നിന്നും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഒഴികെ യാതൊരുവിധ യാത്രകളും അനുവദിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള ഉത്തരവില്‍ വ്യക്തമാക്കി. മെഡിക്കല്‍ അത്യാവശ്യങ്ങള്‍, ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, അത്യാവശ്യ വസ്തുക്കളുടെ ചരക്ക് നീക്കം എന്നിവ മാത്രമാണ്…

Read More

കെ എൽ രാഹുലിനും റാഷിദ് ഖാനും ഐപിഎല്ലിൽ ഒരു വർഷത്തെ വിലക്ക് വന്നേക്കും

പഞ്ചാബ് കിംഗ്‌സ് ഇലവൻ നായകൻ കെ എൽ രാഹുലിനും സൺ റൈസേഴ്‌സ് ഹൈദരാബാദ് നായകൻ റാഷിദ് ഖാനും ഒരു വർഷത്തെ വിലക്ക് നേരിടേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ. രാഹുലിനെയും റാഷിദിനെയും പുതിയ ഫ്രാഞ്ചൈസിയായ ലക്‌നൗ സമീപിച്ചതായും സ്വാധീനം ചെലുത്തിയതായും ഇവരുടെ ടീമുകൾ ബിസിസിഐക്ക് പരാതി നൽകി വാക്കാലുള്ള പരാതിയാണ് ലഭിച്ചതെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു. രാഹുലിനെ നിലനിർത്താൻ പഞ്ചാബും റാഷിദിനെ നിലനിർത്താൻ ഹൈദരാബാദും താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഇരുവരും ടീമിൽ തുടരില്ലെന്ന് വ്യക്തമാക്കി. ലക്‌നൗ ടീം…

Read More

വധഗൂഢാലോചന കേസ്: അറസ്റ്റൊഴിവാക്കാൻ ദിലീപ് മജിസ്‌ട്രേറ്റ് കോടതിയിൽ നേരിട്ട് ഹാജരായി

വധഗൂഢാലോചന കേസിൽ ദിലീപ് ആലുവ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരായി. ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു. കോടതിയിൽ നിന്ന് ജാമ്യമെടുക്കുന്നതിനായാണ് പ്രതികൾ നേരിട്ട് ഹാജരായത്. വധ ഗൂഡാലോചന കേസിൽ മുൻകൂർ ജാമ്യമുണ്ടെങ്കിലും നടപടികളുടെ ഭാഗമായി ക്രൈംബ്രാഞ്ചിന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്താം. ഇതൊഴിവാക്കുന്നതിനായാണ് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരായത്. അതേസമയം കേസിൽ ദിലീപ് അടക്കം മൂന്ന് പ്രതികളുടെ ശബ്ദസാമ്പിളുകൾ ഇന്നലെ ശേഖരിച്ചിരുന്നു. ഇത് ഫോറൻസിക് പരിശോധനക്കായി തിരുവനന്തപുരത്തേക്ക് അയക്കും. ഒരാഴ്ചക്കുള്ളിൽ പരിശോധനാ ഫലം വരുമെന്നാണ്…

Read More

നേരിയ ആശ്വാസം: 24 മണിക്കൂറിനിടെ 2.81 ലക്ഷം പേർക്ക് കൊവിഡ്; 4106 മരണം

  ആശങ്കക്ക് നേരിയ ആശ്വാസം പകർന്ന് രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകളിൽ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,81,386 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഒരു മാസത്തിന് ശേഷമാണ് രാജ്യത്ത് കൊവിഡ് പ്രതിദിന വർധനവ് രണ്ട് ലക്ഷത്തിൽ താഴെയാകുന്നത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,49,65,463 ആയി ഉയർന്നു. ഏപ്രിൽ 21ന് ശേഷം ഇതാദ്യമാണ് പ്രതിദിന വർധനവ് മൂന്ന് ലക്ഷത്തിൽ താഴെയാകുന്നത്. 24 മണിക്കൂറിനിടെ 3,78,741 പേർ രോഗമുക്തരായി. 35,16,997 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് 4106 പേർ…

Read More

ബേപ്പൂർ പുറംകടലിൽ തകർന്ന ബോട്ടിൽ നിന്നും 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട് ബേപ്പൂർ പുറംകടലിൽ തകർന്ന മത്സ്യബന്ധന ബോട്ടിൽ നിന്നും 11 പേരെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. കുളച്ചലിൽ നിന്ന് പോയ ഡിവൈൻ വോയ്‌സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത് ബേപ്പൂരിൽ നിന്ന് 27 നോട്ടിക്കൽ മൈൽ അകലെയാണ് അപകടം നടന്നത്. തീരസംരക്ഷണ സേന മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.

Read More

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

മുഖ്യമന്ത്രി പിണറായി വിജയൻ ധർമടത്തെ എൽ ഡി എഫ് സ്ഥാനാർഥിയായി ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. പതിനൊന്ന് മണിക്ക് കലക്ടേറ്റിലെ അസി. ഡവലെപ്‌മെന്റ് കമ്മീഷണർക്ക് മുമ്പാകെയാണ് പത്രിക നൽകുക സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്ന് എൽഡിഎഫ് നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി കലക്ടറേറ്റിലേക്ക് പോകുക. പതിനൊന്നരക്ക് കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർഥി കടന്നപ്പള്ളി രാമചന്ദ്രനും പത്രിക സമർപ്പിക്കും പാലക്കാട് ജില്ലയിലെ ഒമ്പത് എൽഡിഎഫ് സ്ഥാനാർഥികളും ഇന്ന് നാമനിർദേശ പത്രിക നൽകും. ചിറ്റൂരിൽ കെ കൃഷ്ണൻകുട്ടിയും പാലക്കാട് സി പി പ്രമോദും…

Read More

‘ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ വോട്ട് ലക്ഷ്യം; പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം’; കൊടിക്കുന്നില്‍ സുരേഷ്

ആഗോള അയ്യപ്പ സംഗമത്തിന് പിന്നില്‍ വോട്ട് ലക്ഷ്യമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് യുഡിഎഫ് തീരുമാനം. നിലപാട് വിശദീകരിക്കാന്‍ സംസ്ഥാനതലത്തില്‍ ക്യാമ്പയ്ന്‍ സംഘടിപ്പിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു. ശബരിമലയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കണോ എന്ന് തീരുമാനിക്കേണ്ടത് യുഡിഎഫ് സംസ്ഥാന നേതൃത്യമാണ്. പങ്കെടുക്കേണ്ടെന്നാണ് എടുത്തിരിക്കുന്ന തീരുമാനം. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട യുഡിഎഫിന്റെ നിലപാട് ജനങ്ങളോട് വിശദീകരിക്കാന്‍ സംസ്ഥാന തലത്തില്‍ പ്രചാരണം നടത്തുന്നതിനായി തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും…

Read More

സിസാ തോമസിനെ ആക്രമിച്ചു എന്നത് പച്ചക്കളം; അറസ്റ്റ് ചെയ്ത 4 പേർക്ക് എതിരെയുള്ള കേസ് എന്താണെന്ന് വ്യക്തമാക്കണം, പി എസ് സഞ്ജീവ്

കാലടി സംസ്‌കൃത സർവകലാശാലയിലെ SFI വിദ്യാർഥികളുടെ അറസ്റ്റിൽ പ്രതികരിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. വിദ്യാർഥികളോട് വ്യക്തിപരമായ വിദ്വേഷം വെക്കുകയാണ് വൈസ് ചാൻസലർ ഡോ. സിസാ തോമസ്. വൈസ്‌ചാൻസലറെ വ്യക്തിപരമായി എസ്എഫ്ഐ ആക്രമിച്ചിട്ടില്ല. ലൈറ്റുകൾക്ക് നൽകിയ അന്ത്യാഞ്ജലിയെ തനിക്ക് നൽകിയതാണെന്ന് തെറ്റ് ധരിക്കുകയാണ് ഉണ്ടായതെന്നും പി എസ് സഞ്ജീവ് പ്രതികരിച്ചു. സംഭവ ദിവസം രാത്രി സിസാ തോമസിന്റെ പരാതി പൊലീസിന് കിട്ടി, നേരത്തെ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരം പൊലീസ് അറസ്റ്റ് നടന്നു, സിസ തോമസിനെ…

Read More

ഫ്രാൻസിൽ വീണ്ടും രാജി; പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു

ഫ്രാൻസിനെ ഞെട്ടിച്ച് വീണ്ടും രാജി. ഫ്രാൻസ് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു രാജിവച്ചു. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് രാജി. പ്രധാനമന്ത്രിയായി 26 ദിവസങ്ങൾക്ക് ശേഷമാണ് സെബാസ്റ്റ്യൻ ലെകോർണുവിന്റെ ഞെട്ടിക്കുന്ന നീക്കം. മന്ത്രിസഭ പ്രഖ്യാപിച്ച് ഒരു ദിവസം തികയും മുമ്പാണ് സെബാസ്റ്റ്യൻ ലെകോർണുവിൻ്റെ രാജി. ഫ്രാങ്കോയിസ് ബെയ്‌റൂവിന്റെ സർക്കാരിന്റെ പതനത്തെത്തുടർന്നാണ് ലെകോർണു പ്രധാനമന്ത്രിയായി നിയമിതനായത്. രണ്ട് വർഷത്തിനുള്ളിൽ അഞ്ച് പ്രധാനമന്ത്രിമാരാണ് രാജിവെച്ചൊഴിഞ്ഞത്. ഫ്രാൻസിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് രാഷ്ട്രീയ അസ്ഥിരത തുടരുന്നത്….

Read More