‘പ്രതിഷേധങ്ങൾ നടക്കട്ടെ, ഇനി പാലക്കാട് മണ്ഡലത്തിൽ ഉണ്ടാവും’; രാഹുൽ മാങ്കൂട്ടത്തിൽ എംൽഎ ഓഫീസിൽ
വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എം എൽ എ ഓഫീസിൽ എത്തി. രാഹുലിന് സ്വീകരണമൊരുക്കി കോൺഗ്രസ് പ്രവർത്തകർ. ചങ്കുറപ്പുള്ള ചുണക്കുട്ടികൾ കൂടെ ഉണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ എംഎൽഎ കസേരയിലേക്ക് രാഹുലിനെ ആനയിച്ചു. 38 ദിവസങ്ങള്‍ക്കുശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് മണ്ഡലത്തിൽ എത്തിയത്. മണ്ഡല സന്ദര്‍ശനത്തിനുശേഷം വൈകിട്ടോടെയാണ് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ഓഫീസിലെത്തിയത്. എംഎൽഎ ഓഫീസിൽ രാഹുലിനുനേരെ പ്രതിഷേധമുണ്ടായില്ല. രാഹുലിനെ ഓഫീസിൽ വെച്ച് ഷാൽ അണിയിച്ചാണ് പ്രവര്‍ത്തകരിലൊരാള്‍ സ്വീകരിച്ചത്. എംഎൽഎ ഓഫീസിൽ വെച്ച് നിവേദനങ്ങളും രാഹുൽ വാങ്ങി….
