Headlines

നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി സുപ്രീം കോടതിയിൽ ഹർജി. സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലാണ് ഹർജി നൽകിയത്. കേന്ദ്ര സർക്കാർ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്നും ദയാധന ചർച്ചകൾക്കായി കേന്ദ്ര സർക്കാർ ഇടപെടണമെന്നും ഹർജിയിൽ പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ ബുധനാഴ്ച നടപ്പാക്കുമെന്നാണ് വിവരം. യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ യെമനിലെ ജയിലിലാണ് നിലവിൽ നിമിഷപ്രിയ.