വയനാട് ജില്ലയില്‍ 167 പേര്‍ക്ക് കൂടി കോവിഡ് ; 134 പേര്‍ക്ക് രോഗമുക്തി, 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

വയനാട് ജില്ലയില്‍ ഇന്ന് (06.11.20) 167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 134 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 164 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 3 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 3 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7757 ആയി. 6729 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍…

Read More

ന്യൂന മർദ്ദ പാത്തി വീണ്ടും കേരള തീരത്ത്; വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും

  ബംഗാൾ ഉൾകടലിൽ ഒഡിഷ പശ്ചിമ ബംഗാൾ തീരത്തിനു മുകളിൽ ആദ്യ മൺസൂൺ ന്യൂനമർദം. ന്യൂനമർദ്ദ പാത്തി വീണ്ടും കേരള തീരത്ത്. വടക്കൻ ജില്ലകളിൽ ഒറ്റപെട്ട ശക്തമായ മഴ തുടരും. തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാളെ 8 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽ‍കി. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്.     കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിലെ മീൻപിടുത്തത്തിനുള്ള നിരോധനം തുടരന്നു….

Read More

കൊവിഡ് വാക്‌സിന്റെ ക്ലിനിക്കൽ പരീക്ഷണം സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർത്തിവെച്ചു

ഓക്‌സ്‌ഫോർഡ് സർവകലാശാല വികസിപ്പിച്ചു കൊണ്ടിരിക്കുന്ന കൊവിഡ് വാക്‌സിന്റെ ഇന്ത്യയിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർത്തിവെച്ചു. ഡിസിജിഐയുടെ കൂടുതൽ നിർദേശങ്ങൾ ലഭിക്കുന്നതുവരെ വാക്‌സിൻ പരീക്ഷണങ്ങൾ നിർത്തിവെക്കുകയാണെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു വാക്‌സിൻ കുത്തിവെച്ച സന്നദ്ധ പ്രവർത്തകരിലൊരാൾക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടർന്നാണ് ഓക്‌സ്‌ഫോർഡ് പരീക്ഷണം നിർത്തിയത്. ഓക്‌സ്‌ഫോർഡ് വാക്‌സിൻ പരീക്ഷണം നിർത്തിവെച്ചത് അറിയിക്കാത്തതിന് സിറത്തിന് ഡിസിജിഐ നോട്ടീസ് നൽകിയിരുന്നു. രോഗികളുടെ സുരക്ഷ ഉറപ്പാക്കുന്നതുവരെ നേരത്തെ അനുമതി നേടിയ പരീക്ഷണത്തിന്റെ രണ്ടും മൂന്നൂം ഘട്ടങ്ങൾ…

Read More

വിദേശത്ത് നിന്ന് മടങ്ങേണ്ടി വന്ന മെഡിക്കൽ വിദ്യാർഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം

  കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാർഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കുമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ വ്യക്തമാക്കി. വിദേശ സർവകലാശാലയുടെ മെഡിസിൻ ഡിഗ്രി ഉള്ളവർക്കും നിലവിൽ വിദേശത്ത് ഇന്റേൺഷിപ്പ് ചെയ്യുന്നവർക്കും ഇന്ത്യയിൽ നിന്ന് ചെയ്യാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ ഉത്തരവിൽ വ്യക്തമാക്കി.യുക്രൈനിൽ നിന്നടക്കം ഇന്ത്യയിലെത്തുന്ന പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ആശ്വാസമാകുന്നതാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ പുതിയ ഉത്തരവ്.

Read More

എറണാകുളം ചിറ്റൂർ പാലത്തിന്റെ കൈവരിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

  എറണാകുളത്ത് പാലത്തിന്റെ കൈവരിയിൽ തൂങ്ങിമരിച്ച നിലയിൽ സ്ത്രീയെ കണ്ടെത്തി. ചിറ്റൂർ പാലത്തിന്റെ കൈവരിയിലാണ് മൃതദേഹം കണ്ടത്. പുലർച്ചെ ആറരയോടെ ഇതുവഴി വന്ന മത്സ്യത്തൊഴിലാളികളാണ് മൃതദേഹം ആദ്യം കണ്ടത്. ഇവർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്‌നിശമന സേനാംഗങ്ങൾ മൃതദേഹം ഇവിടെ നിന്നും നീക്കി. മരിച്ച യുവതിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല

Read More

ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നടത്തിപ്പ്; കൂടുതൽ സൗകര്യങ്ങളുമായി ഡി എം വിംസ് മെഡിക്കൽ കോളേജ്

മേപ്പാടി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ സംയുക്ത ചികിത്സാ പദ്ധതിയായ ആയുഷ്മാൻ ഭാരത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിൽ കൂടുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളെ ഉൾപ്പെടുത്തി വിപുലീകരിച്ചതായി ഡി എം വിംസ് അതികൃധർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ജില്ലയിലും അനുബന്ധ പ്രദേശങ്ങളിലും സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളായ കാർഡിയോളജി, യൂറോളജി, ന്യൂറോളജി, ഗാസ്ട്രോ എന്ററോളജി, ഗാസ്ട്രോ സർജറി തുടങ്ങി മറ്റെല്ലാ ജനറൽ വിഭാഗങ്ങളിലും എബി കാസ്പ് ഇൻഷുറൻസ് സേവനങ്ങൾ നൽകുന്ന ഏക ആശുപത്രിയായി ഡി എം വിംസ്. സര്‍ക്കാര്‍ പൊതുജനാരോഗ്യ…

Read More

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് വീണ്ടും തിരിച്ചടി: ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി

കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്ക് വീണ്ടും തിരിച്ചടി. ആഭ്യന്തര അന്വേഷണ സമിതി റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. സമിതിയുടെ അന്വേഷണം നിയമവിരുദ്ധമല്ലെന്ന് ജസ്റ്റിസ് ദീപാങ്കര്‍ ദത്തയുടെ ബെഞ്ച്. ജസ്റ്റിസ് യശ്വന്ത് വര്‍മ്മയുടെ പ്രവര്‍ത്തികള്‍ ആത്മവിശ്വാസം നല്‍കുന്നില്ല എന്നും നിരീക്ഷണം . കണക്കില്‍ പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ നല്‍കിയ ഹര്‍ജിയാണ് സുപ്രീംകോടതി…

Read More

സ്പെഷ്യൽ ഗുണങ്ങൾ നേടാം; വെറും വയറ്റിൽ ഒരു സ്പൂൺ നാടൻ നെയ് കഴിക്കാം

ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല രോഗങ്ങള്‍ക്കും പരിഹാരം കാണാന്‍ ഒരു സ്പൂണ്‍ നെയ്യ് മതി എന്നുള്ളത് തന്നെയാണ് സത്യം. അത് നിങ്ങളെ പുനരുജ്ജീവിപ്പിക്കുകയും ആരോഗ്യത്തിന് ഉത്തേജനം നല്‍കുകയും ചെയ്യും. ഇത് നിങ്ങളുടെ ശരീരത്തിലെ ഓരോ കോശത്തെയും പോഷിപ്പിക്കുകയും സെല്ലുലാര്‍ പുനരുജ്ജീവനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. നല്ല നാടന്‍ നെയ്യ് കൊഴുപ്പുകളാല്‍ സമ്പുഷ്ടമാണ്. ഇതില്‍ 62 ശതമാനം പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു, ഇത് ലിപിഡ് പ്രൊഫൈലിന് ദോഷം വരുത്താതെ എച്ച്ഡിഎല്‍ അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നു. ഒമേഗ 3, ഒമേഗ…

Read More

‘നിഴൽവേട്ട’ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു

ബിപിൻ നമ്പ്യാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘നിഴൽവേട്ട’ എന്ന സസ്പെൻസ് ത്രില്ലർ ചിത്രത്തിൻ്റെ ചിത്രീകരണം വയനാട് പനമരത്തും പരിസര പ്രദേശത്തുമായി ആരംഭിച്ചു. മലയാള സിനിമയിലെ ഒരു പ്രധാന യുവ നടൻ നായകനാകുന്ന ഈ ചിത്രത്തിൽ ദിനേശ് പണിക്കർ,ഡോക്ടർ രജിത്കുമാർ,അരിസ്റ്റോ സുരേഷ് വിനോദ് കോവൂർ,വിജയൻ കാരന്തൂർ,ജയരാജ്‌,ഷിബു നിർമ്മാല്യം,റീമ ആർ രാജീവ്‌ ദീപ്തി മിത്ര കാലസുബ്രഹ്മാണ്യം,കീർത്തി മനോജ്‌ തുടങ്ങിയ താരങ്ങൾക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.ഛായാഗ്രഹണം-നജീബ് ഷാ,ഗാനരചന-വയലാർ ശരത്ചന്ദ്രവർമ്മ, സംഗീതം-സലാം വീരോളി, പ്രൊജക്ട് ഡിസൈനർ-ഷിബു നിർമ്മാല്യം,ആർട്ട്‌- ഗാഗുൽ ഗോപാൽ,മേക്കപ്പ്-പ്യാരി,പ്രൊഡക്ഷൻ കൺട്രോളർ-രൂപേഷ് വെങ്ങളം,ചീഫ്…

Read More

സ്വര്‍ണക്കടത്ത് കേസ്; സന്ദീപ് നായര്‍ക്ക് ജാമ്യം അനുവദിച്ചു

കൊച്ചി : തിരുവനന്തപുരത്തെ സ്വർണ കടത്ത് കേസിൽ മൂന്നാം പ്രതി സന്ദീപ് നായര്‍ക്ക് ജാമ്യം. കേസെടുത്ത് 60 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനാലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതി പ്രതിക്ക് സ്വാഭാവിക ജാമ്യം അനുവദിച്ചത്.   എന്നാല്‍ എന്‍.ഐ.എ കേസ് ഉള്ളതിനാല്‍ ഇവർക്ക് പുറത്തിറങ്ങുവാൻ സാധിക്കുന്നതല്ല. കേസിലെ ഒന്നാംപ്രതി സ്വപ്ന സുരേഷിനെ എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടു. വെള്ളിയാഴ്ച വരെയാണ് കസ്റ്റഡിയില്‍ വിട്ടത്.

Read More