കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു; മൂന്ന് കുട്ടികൾക്ക് രോഗ ലക്ഷണം

കോഴിക്കോട് മൂന്നര വയസുകാരി ഷിഗല്ല ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂർ ആനക്കുഴിക്കര സ്വദേശിയായ കുട്ടിയാണ് മരിച്ചത്. മൂന്നര വയസ്സുകാരി പഠിക്കുന്ന അങ്കണവാടിയിലെ മൂന്ന് കുട്ടികൾക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തി. ആരോഗ്യവകുപ്പ് അടിയന്തര നടപടികള്‍ സ്വീകരിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് മൂന്ന് വയസുകാരി ഷിഗല്ല രോഗം ബാധിച്ച് മരിച്ചത്. ഇന്നാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. രോഗലക്ഷണം കണ്ടെത്തിയ ഒരു കുട്ടിയെ കോഴിക്കോടും മറ്റ് രണ്ട് കുട്ടികളെ കോഴിക്കോട്ടെ സ്വകാര്യ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.കൂടാതെ ആനക്കുഴിക്കര ഭാഗത്ത് 5 പേർക്ക് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എങ്ങനെയാണ്…

Read More

ഒമാനില്‍ ഇറാന്‍ ആക്രമണം; ദുഖും തുറമുഖത്ത് രണ്ട് ഡ്രോണുകള്‍ പതിച്ചു; ഖസബ് തുറമുഖത്ത് എണ്ണക്കപ്പലിന് നേരെയും ആക്രമണം

ഒമാനില്‍ ഇറാന്‍ ആക്രമണം. ദുഖും തുറമുഖത്ത് രണ്ട് ഡ്രോണ്‍ ആക്രമണങ്ങള്‍ ഉണ്ടായെന്ന് ഒമാന്‍ അറിയിച്ചു. ഡ്രോണുകളില്‍ ഒന്ന് തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ പതിച്ചു. ഒരു തൊഴിലാളിക്ക് പരുക്കേറ്റെന്നാണ് വിവരം. ഖസബ് തുറമുഖത്ത് കപ്പലിന് നേരെയും ആക്രമണമുണ്ടായി. (iran Drone strike at Duqm Port in oman)ഒമാനില്‍ ഖസബ് തുറമുഖത്താണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. ജീവനക്കാരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. ഈ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റു. കപ്പലില്‍ 15 ഇന്ത്യക്കാരും അഞ്ച് ഇറാന്‍ പൗരന്മാരുമുണ്ടായിരുന്നു. കപ്പല്‍ ജീവനക്കാര്‍ നിലവില്‍…

Read More

ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കും; പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം

സംസ്ഥാനങ്ങളിൽ ഗവർണറുടെ അധികാരം കുട്ടികളെ പഠിപ്പിക്കാനുള്ള പാഠപുസ്തകത്തിന് വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നൽകി. ഇന്ന് ചേർന്ന കരിക്കുലം കമ്മിറ്റിയാണ് പാഠപുസ്തകം അംഗീകരിച്ചത്. പത്താം ക്ലാസ് സാമൂഹ്യ ശാസ്ത്ര വിഷയത്തിലെ അവസാന പാഠത്തിലാണ് ഗവർണർ വിഷയമാകുന്നത്. ഗവർണർക്കുള്ള അധികാരം, അധികാര പരിധി, ചുമതലകൾ എന്നിവ പാഠഭാഗങ്ങളിൽ ഉൾപ്പെടും. പരിഷ്കരിച്ച സാമൂഹ്യ പാഠപുസ്തകത്തിൻ്റെ രണ്ടാം ഭാഗത്തിനാണ് കരിക്കുലം കമ്മിറ്റി അംഗീകാരം നൽകിയത്. ഇന്ത്യൻ ജനാധിപത്യത്തെക്കുറിച്ചുള്ള പാഠഭാഗത്തിലാണ് ഗവർണറെക്കുറിച്ച് പറയുന്നത്. ഗവർണർ പ്രവർത്തിക്കേണ്ടത് മന്ത്രിസഭയുടെ നിർദേശം അനുസരിച്ചാകണമെന്ന് പാഠഭാഗത്തിൽ പറയുന്നുണ്ട്. ഗവർണറുടെ…

Read More

വിദ്യാർത്ഥി പ്രതിഷേധം: ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ

  വിദ്യാർത്ഥി പ്രതിഷേധം തുടരുന്നതിനിടെ ജാർഖണ്ഡ് നിയമസഭാ പരിസരത്ത് നിരോധനാജ്ഞ. വിദ്യാർത്ഥികൾ നിയമസഭ ഉപരോധനം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടപടി. നിയമസഭയുടെ 750 മീറ്റർ ചുറ്റളവിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമസഭ സമ്മേളനം ആരംഭിക്കുന്ന ഇന്ന് രാവിലെ എട്ട് മണി മുതൽ ഓഗസ്റ്റ് 12 രാത്രി 10 മണി വരെയാണ് നിയന്ത്രണം. ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മിഷൻ, ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ പരീക്ഷാ ക്രമക്കേടുകൾ ആരോപിച്ചാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം     അഞ്ചോ അതിലധികമോ ആളുകൾ കൂട്ടംകൂടുന്നതിനും പ്രകടനങ്ങൾക്കും…

Read More

സരിത്തിനെയും സ്വപ്‌നയെയും എട്ടാം തീയതി വരെ കസ്റ്റഡിയിൽ വിട്ടു; ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ്

സ്വർണക്കടത്ത് കേസിൽ സ്വപ്‌നയും സരിത്തും നൽകിയ മൊഴി അവരുടെ തന്നെ ജീവന് ഭീഷണിയായേക്കാമെന്ന് കസ്റ്റംസ്. ഇരുവരെയും ഏഴ് ദിവസം കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയത്. ഡോളർക്കടത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരോടൊപ്പം ഇരുവരെയും ചോദ്യം ചെയ്യണമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. സ്വർണക്കടത്തിലും ഡോളർ കടത്തിലും ശിവശങ്കറിനുള്ള പങ്കാളിത്തം സംബന്ധിച്ച് ഇരുവരും മൊഴി നൽകിയിട്ടുണ്ട്. കേസിൽ കൂടുതൽ വിദേശികൾ ഉൾപ്പെട്ടിട്ടുണ്ട്. അവരുടെ യാത്രാ രേഖകൾ കണ്ടെത്തേണ്ടതുണ്ടെന്നും കസ്റ്റംസ് പറഞ്ഞു രാജ്യത്തിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന തരത്തിലുള്ള…

Read More

സമരം നിർത്തരുതായിരുന്നു, എംഎൽഎ ആകാനില്ലെന്നും കെ മുരളീധരൻ

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്തകൾ തള്ളി കെ മുരളീധരൻ എംപി. എംപിമാർ നിയമസഭയിലേക്ക് മത്സരിക്കുന്ന പതിവില്ലെന്നും താനുടനെ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നില്ലെന്നും കെ മുരളീധരൻ പറഞ്ഞു   കഴിഞ്ഞ ദിവസം പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ മുരളീധരൻ രാജി വെച്ചിരുന്നു. ഇത് നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുന്നൊരുക്കമാണെന്ന് വാർത്തകൾ വന്നിരുന്നു. ഇതാണ് കെ മുരളീധരൻ തള്ളിക്കളഞ്ഞിരിക്കുന്നത്.   എംപിമാർ നിയമസഭയിലേക്ക് മത്സരിക്കില്ല. ഞങ്ങളാരും ഇവിടെ വന്ന് സേവനം ചെയ്യേണ്ട ആവശ്യമില്ല. എല്ലായിടത്തും മന്ത്രിമാരാകാനും അനുയോജ്യരായ…

Read More

പമ്പാ നദി മണലെടുപ്പ്: വിജിലൻസ് അന്വേഷണത്തിന് കോടതിയുടെ ഉത്തരവ്

പമ്പാ നദിയിൽ നിന്നുള്ള മണലെടുപ്പിന് വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഹർജി പരിഗണിച്ചാണ് നടപടി മണലെടുപ്പിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് സർക്കാരിനോട് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന് വഴങ്ങാതായതോടെയാണ് കോടതിയെ സമീപിച്ചത്. രണ്ട് ദിവസത്തെ വാദം കേട്ടതിന് ശേഷമാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. പ്രളയത്തെ തുടർന്ന് അടിഞ്ഞുകൂടിയ മണ്ണ് ക്ലെയ്‌സ് ആൻഡ് സെറാമിക്‌സ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ മറവിൽ സ്വകാര്യ കമ്പനികൾക്ക് മറച്ചുവിൽക്കാൻ ശ്രമിച്ചുവെന്നാണ്…

Read More

വടകര താലൂക്ക് ഓഫീസ് നാളെ മുതൽ പ്രവർത്തിക്കും 

  തീപിടുത്തത്തെ തുടർന്ന് നാശ നഷ്ടം നേരിട്ട വടകര താലൂക്ക് ഓഫീസിന്റെ പ്രവർത്തനം നാളെ (ഡിസംബർ 20) മുതൽ താൽക്കാലികമായി അടുത്തുള്ള വടകര സബ് ട്രഷറി ഓഫീസ് പ്രവർത്തിച്ചു വരുന്ന കെട്ടിടത്തിൽ ആരംഭിക്കുമെന്ന് തഹസിൽദാർ അറിയിച്ചു. പൊതുജനങ്ങൾക്ക് നേരത്തെ നൽകിയിട്ടുളള അപേക്ഷകളിലെ നടപടികളെക്കുറിച്ചറിയാൻ ഹെൽപ് ഡെസ്കും ആരംഭിച്ചിട്ടുണ്ട്. ഹെൽപ്പ് ഡെസ്ക് താലൂക്ക് ഓഫീസ് ഇലക്ഷൻ വിഭാഗത്തിലാണ് പ്രവർത്തിക്കുക. ഹെൽപ്പ് ഡെസ്കിൽ നേരിട്ടോ 0496 2513480 എന്ന ഫോൺ നമ്പറിലോ അന്വേഷണം നടത്താം. ഹെൽപ്പ് ഡെസ്ക് എല്ലാ ദിവസവും…

Read More

രണ്ടാം കോവിഡ് തരംഗത്തിനു ശേഷം കുട്ടികളിൽ ഗുരുതരമായ MIS‑C രോഗത്തിന് സാധ്യത: മുന്നറിയിപ്പുമായി ഡോക്ടർമാർ

ദക്ഷിണേന്ത്യയിൽ ഉടനീളം വരാനിരിക്കുന്ന, കുട്ടികളെ കാര്യമായി ബാധിച്ചേക്കാവുന്ന മൾട്ടിസിസ്റ്റം ഇൻഫ്ളമേറ്ററി സിൻഡ്രോം അഥവാ എംഐഎസ്-സി (മിസ്ക്) തരംഗത്തെക്കുറിച്ച് അമൃത ആശുപത്രിയിലെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. ഇപ്പോൾ തന്നെ എംഐഎസ്-സി ലക്ഷണങ്ങളുമായി ആശുപത്രിയിലേക്കെത്തുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി കണ്ടു വരുന്നുണ്ട്. ഇത് ഒരു തുടക്കം മാത്രമാണെന്ന് ഡോക്ടർമാർ കരുതുന്നു. കോവിഡ് ബാധിച്ച കുട്ടികളെയോ അല്ലെങ്കിൽ കോവിഡ് ബാധിച്ച വ്യക്തികളുമായി സമ്പർക്കം പുലർത്തുന്ന കുട്ടികളെയോ പ്രധാനമായും ബാധിക്കുന്ന ഈ രോഗം, മുതിർന്നവരിൽ ഇതിനോടകം വ്യാപിച്ചു കഴിഞ്ഞിരിക്കുന്ന കോവിഡ് തരംഗത്തിനു ശേഷം…

Read More

കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് കൊവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും അദ്ദേഹം ട്വീറ്റ് ചെയ്തു. നേരത്തെ മുഖ്യമന്ത്രിയുടെ വിധാൻ സൗധയിലെ ഓഫീസ് ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. തുടര്‍ന്ന്‌ യെദിയൂരപ്പ വീട്ടിൽ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. താനുമായി സമ്പര്‍ക്കത്തില്‍ വന്നവരെല്ലാം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്ത് കൊവിഡ് ബാധിക്കുന്ന രണ്ടാമത്തെ മുഖ്യമന്ത്രിയാണ് യെദിയൂരപ്പ. നേരത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനും രോഗം സ്ഥിരീകരിച്ചിരുന്നു.

Read More