ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഐഎം പ്രാദേശിക നേതാവ് ഐപി ബിനുവിന് ജാമ്യം

  ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ സിപിഐഎം നേതാവ് ഐപി ബിനുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ ജാമ്യം ലഭിക്കുന്നവരുടെ എണ്ണം 24 ആയി.     67 ദിവസത്തെ ജയില്‍വാസത്തിനു ശേഷം ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച ഒന്‍പത് പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശത്തിന് വഴിവെക്കും. നാളെ വിധി പറഞ്ഞ ജഡ്ജിയെ ആക്രമിക്കുന്ന സ്ഥിതി ഉണ്ടാകുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. അന്വേഷണം അട്ടിമറിക്കാനാണ് ആക്രമണം നടത്തിയത് എന്നായിരുന്നു ഇഡി…

Read More

പ്രഭാത വാർത്തകൾ

  🔳കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച പരാതിയില്‍ നല്‍കിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് മുന്നറിയിപ്പ് നല്‍കാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും തമിഴ്നാട് വാദിക്കുന്നു. മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട്…

Read More

നെന്‍മാറയിലെ സജിതയെയും റഹ്മാനെയും നാളെ മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും

പാലക്കാട്: 11 വര്‍ഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒളിച്ചുതാമസിച്ചതായി വെളിപ്പെടുത്തിയ സജിതയെയും ഭര്‍ത്താവായ റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ നാളെ സന്ദര്‍ശിക്കും. കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആയിരിക്കും നാളെ ഉച്ചയ്ക്ക് 12ന് നെന്മാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുക. സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണമുയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനും നെന്‍മാറയിലെത്തി സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചിരുന്നു.

Read More

സിപിഎമ്മില്‍ ഭിന്നത; വയനാട് മെഡി.കോളജ് പ്രഖ്യാപനം നീളുന്നു

കല്‍പ്പറ്റ: ഡി.എം. വിംസ് മെഡിക്കല്‍ കോളേജ് പണം നല്‍കി ഏറ്റെടുക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്‍മാറി ആഴ്ചകള്‍ പിന്നിട്ടിട്ടും വയനാട് മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ പ്രഖ്യാപനം നീളുന്നു. മാനന്തവാടി ജില്ലാ ആശുപത്രി മെഡിക്കല്‍ കോളേജായി ഉയര്‍ത്താനുള്ള തീരുമാനവും അട്ടിമറിഞ്ഞു. സിപിഎം നേതാക്കള്‍ക്കിടയിലെ ഭിന്നതയും പ്രാദേശിക വാദത്തിലൂന്നിയുള്ള ചിലരുടെ സമ്മര്‍ദ്ദങ്ങളുമാണ് ഇപ്പോഴത്തെ അനിശ്ചിതത്വത്തിനു കാരണം. മാനന്തവാടി ജില്ലാ ആശുപത്രിയിയില്‍ വയനാട് മെഡിക്കല്‍ കോളജ് ആരംഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ മൂന്നാഴ്ച മുന്‍പെ തീരുമാനമായിരുന്നു. എന്നാല്‍, സികെ ശശീന്ദ്രന്‍ എംഎല്‍എയടക്കമുള്ളവര്‍ കടുത്ത…

Read More

‘മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142ല്‍ നിന്ന് ഉയര്‍ത്താന്‍ കേരളം അനുവദിക്കില്ല; ആവശ്യം പുതിയ ഡാം നിര്‍മ്മിക്കുക എന്ന തന്നെ’; മോന്‍സ് ജോസഫ്

  മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് ഉയര്‍ത്തുമെന്ന തമിഴ്‌നാട് സര്‍ക്കാര്‍ നിലപാടില്‍, തമിഴ്‌നാട് സര്‍ക്കാരുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ്. ജലനിരപ്പ് ഉയര്‍ത്തു മെന്ന തമിഴ്‌നാടിന്റെ നിലപാട് ദൗര്‍ഭാഗ്യകരമെന്നും അദ്ദേഹം പറഞ്ഞു.     മുല്ലപ്പെരിയാറിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വലിയ ആശങ്കകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി മുന്നോട്ട് വെക്കുന്ന മാനദണ്ഡങ്ങള്‍ ഉള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടും അക്കാര്യങ്ങളൊന്നും ഇതുവരെ നിര്‍വഹിക്കപ്പെട്ടിട്ടില്ല. ഡാം സേഫ്റ്റി…

Read More

സ്വർണവില താഴോട്ടു തന്നെ; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് 600 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വർണവില തുടർച്ചയായ രണ്ടാം ദിവസവും കുറഞ്ഞു. വെള്ളിയാഴ്ച  ഒരു ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണത്തിന് 4515 രൂപയും പവന് 36,120 രൂപയുമായി. വ്യാഴാഴ്ച ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞിരുന്നു. രണ്ടു ദിവസത്തിനിടെ പവന് 600 രൂപയുടെ കുറവാണുണ്ടായത്. ഈ വർഷം ആദ്യം 36360 രൂപയായിരുന്നു കേരളത്തിലെ സ്വർണവില. ജനുവരി രണ്ടാം വാരം 35,600 വരെ എത്തിയിരുന്നെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു….

Read More

സ്‌ഫോടനത്തിന്റെ ഞെട്ടല്‍ മാറാതെ ലബനാന്‍ ; സഹായ ഹസ്തവുമായി ലോകരാജ്യങ്ങള്‍

ബെയ്‌റൂത്ത്: തലസ്ഥാനായ ബെയ്‌റൂത്തിനെ പിടിച്ചുകുലുക്കിയ ഉഗ്രസ്‌ഫോടനത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും ലബനാന്‍. ഇന്നലെ വൈകീട്ടാണ് നാടിനെ നടുക്കി ബെയ്‌റൂത്ത് തുറമുഖത്തെ ഗോഡൗണില്‍ ഉഗ്രസ്‌ഫോടനമുണ്ടായത്. ഇവിടെ സൂക്ഷിച്ച ടണ്‍കണക്കിന് അമോണിയം നൈട്രേറ്റ് പൊട്ടിത്തെറിച്ചതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്ന് ലബനീസ് പ്രധാനമന്ത്രി വ്യക്തമാക്കി. സംഭവത്തിനു പിന്നാലെ അടിയന്തരമായി മന്ത്രിസഭ വിളിച്ചുചേര്‍ത്ത സര്‍ക്കാര്‍ രണ്ടാഴ്ചത്തേക്ക് അടിയന്തിരവാസ്ഥയും നിലവിലെ സാഹചര്യം മറികടക്കാന്‍ അടിയന്തിര ധനസഹായവും പ്രഖ്യാപിച്ചു. ദുരന്തത്തില്‍ ചുരുങ്ങിയത് 100 പേര്‍ കൊല്ലപ്പെടുകയും 4000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ നഗരത്തിലും പ്രാന്ത്പ്രദേശങ്ങളിലും വന്‍നാശനഷ്ടമുണ്ടായിട്ടുണ്ട്….

Read More

സമവായത്തിന്റെ കേന്ദ്രബിന്ദു; പ്രതിസന്ധി ഘട്ടങ്ങളില്‍ അടിപതറാതെ നയിച്ച നേതാവ്; പി പി തങ്കച്ചന്‍ വിട വാങ്ങുമ്പോള്‍

പ്രദേശിക തലത്തില്‍ നിന്ന് പടി പടിയായി സംസ്ഥാന നേതൃതലങ്ങളിലേക്ക് ഉയര്‍ന്നുവന്ന വ്യക്തിയായിരുന്നു പി പി തങ്കച്ചന്‍. കോണ്‍ഗ്രസിലെ സമവായത്തിന്റെ മുഖം. 13 വര്‍ഷമാണ് യുഡിഎഫ് കണ്‍വീനറായി അദ്ദേഹം പ്രവര്‍ത്തിച്ചത്. മുന്നണി യോഗം ചേര്‍ന്നാല്‍ അവസാനം പിപി തങ്കച്ചന്റെ വാര്‍ത്താസമ്മേളനമുണ്ടാകും. നയചാതുരിയോടെ ഏത് കഠിനമായ ചോദ്യങ്ങള്‍ക്കും അദ്ദേഹം മറുപടി പറയും. എന്നാല്‍ വളരെ കര്‍ക്കശക്കാരനായ നേതാവുമായിരുന്നില്ല അദ്ദേഹം. പല പ്രതിസന്ധിഘട്ടങ്ങളിലും അടിപതറാതെ കോണ്‍ഗ്രസിനെ മുന്നില്‍ നിന്ന് നയിച്ചു. പിളര്‍പ്പിലേക്ക് പോകുന്നതടക്കമുള്ള നിരവധി കയറ്റിറക്കങ്ങളുടെ സമയത്ത് യോജിപ്പിച്ചു കൊണ്ടു പോകുന്നതില്‍…

Read More

ശബരിമല, പൗരത്വ നിയമ പ്രതിഷേധ കേസുകൾ പിൻവലിക്കുന്നു; സുപ്രധാന തീരുമാനവുമായി സർക്കാർ

സുപ്രധാന തീരുമാനവുമായി സംസ്ഥാന മന്ത്രിസഭാ യോഗം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പൗരത്വ നിയമത്തിനെതിരെ പ്രതിഷേധത്തിനിടെയുണ്ടായ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചു. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകളാകും പിൻവലിക്കുക ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണമെന്ന് എൻ എസ് എസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് കൂടി അടുത്ത സാഹചര്യത്തിലാണ് കേസുകൾ പിൻവലിക്കാൻ തീരുമാനം. സർക്കാർ തീരുമാനം എൻ എസ് എസ് സ്വാഗതം ചെയ്തിട്ടുണ്ട്. കേസുകൾ പിൻവലിക്കാനുള്ള തീരുമാനം സ്വാഗതാർഹമെന്ന് എൻ എസ് എസ് പറഞ്ഞു….

Read More

ചെന്നിത്തല നവോദയ സ്കൂ‌ൾ ഹോസ്റ്റലിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ ചെന്നിത്തല നവോദയ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. ഹരിപ്പാട് ആറാട്ടുപുഴ സ്വദേശി എസ് നേഹയാണ് മരിച്ചത്. ആറാട്ടുപുഴ മംഗലം തൈവേലിക്കകത്ത് ഷിജു-അനില ദമ്പതികളുടെ മകളാണ് ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഹോസ്റ്റലിൻ്റെ ശുചിമുറിയിലേക്ക് പോകുന്ന ഇടനാഴിയിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം ഹോസ്റ്റൽ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തായി വിവരമുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സ്‌കൂളിൽ നേരത്തെ റാഗിംക് സംബന്ധിച്ച പരാതികളും ഉയർന്നിരുന്നു

Read More