Headlines

ആലപ്പുഴ നൂറനാട്ടെ വാഹനാപകടം: മരണസംഖ്യ മൂന്നായി, ലോറി ഡ്രൈവർ കീഴടങ്ങി

  ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്കിറങ്ങിയവർക്ക് മേൽ ലോറി പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരിൽ ഒരാൾ മരണത്തിന് കീഴടങ്ങി. രാമചന്ദ്രൻ നായർ എന്നയാളാണ് മരിച്ചത് വി എം രാജു, വിക്രമൻ നായർ എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. സുഹൃത്ത് സംഘത്തിലെ ഒരാൾ കൂടി ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ ആറ് മണിയോടെയാണ് പ്രഭാത നടത്തത്തിന് ഇറങ്ങിയ ഇവരുടേ ദേഹത്തേക്ക് ലോറി പാഞ്ഞുകയറിയത് നൂറനാട്-ഭരണിക്കാവ് റോഡിലായിരുന്നു അപകടം. അമിത…

Read More

കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കളടങ്ങിയ ഡ്രോൺ വെടിവെച്ചിട്ടു

ജമ്മു കാശ്മീർ അതിർത്തിയിൽ സ്‌ഫോടക വസ്തുക്കൾ അടങ്ങിയ ഡ്രോൺ സൈന്യം വെടിവെച്ചിട്ടു. കനചക് പ്രദേശത്താണ് സ്‌ഫോകട വസ്തുക്കളടങ്ങിയ ഡ്രോൺ കണ്ടെത്തിയതും സൈന്യം വെടിവെച്ചിട്ടതും. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്തിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസിയുടെ മുന്നറിയിപ്പിന് പിന്നാലെയാണിത് ബുധനാഴ്ച സത്വാരി പ്രദേശത്തും സമാനമായ രീതിയിൽ ഡ്രോൺ വെടിവെച്ചിട്ടിരുന്നു. പാക് അതിർത്തിക്കപ്പുറത്ത് നിന്ന് കാശ്മീരിലെ ഭീകരർക്കായി ഡ്രോൺ വഴി ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷയാണ് അതിർത്തിയിലും രാജ്യതലസ്ഥാനമായ ഡൽഹിയിലും ഒരുക്കിയിരിക്കുന്നത്.

Read More

ഐസ്‌ക്രീമിൽ മക്കൾക്ക് വിഷം ചേർത്ത് നൽകി യുവതി ആത്മഹത്യക്ക് ശ്രമിച്ചു; ഇളയ കുട്ടി മരിച്ചു

കണ്ണൂർ പയ്യാവൂരിൽ മക്കൾക്ക് ഐസ്‌ക്രീമിൽ വിഷം നൽകി അമ്മയുടെ ആത്മഹത്യാശ്രമം. സംഭവത്തിൽ ഇളയകുട്ടി മരിച്ചു. യുവതിയും മൂത്ത കുട്ടിയും ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ. ഇളയ കുട്ടി അൻസീലയാണ്(രണ്ടര വയസ്് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് മരണം. സ്വപ്‌ന അനീഷ്, മൂത്ത കുട്ടി (13) എന്നിവർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്. സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പയ്യാവൂർ ടൗണിൽ ടെക്‌സ്റ്റൈൽസ് ഷോപ്പ് നടത്തുകയാണ് സ്വപ്‌ന. ഭർത്താവ് അനീഷ് ഇസ്രായേലിൽ ജോലി ചെയ്യുകയാണ്.

Read More

സിനിമ പ്രേമികൾക്ക് ഒരു സന്തോഷവാർത്ത ഒ.ടി.ടി റിലീസിന് ശേഷം ദൃശ്യം 2 തിയേറ്ററുകളില്‍ റിലീസ് ചെയ്യും ; ലിബര്‍ട്ടി ബഷീർ

ഒ.ടി.ടി റിലീസ് ചെയ്യുന്ന ദൃശ്യം 2 പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന ഫിലിം ചേംബര്‍ നിലപാട് തള്ളി ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍.സിനിമ വിലക്കിയ ഫിലിം ചേംബര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് പറഞ്ഞ ലിബര്‍ട്ടി ബഷീര്‍ ദൃശ്യം 2 ഒ.ടി.ടിക്ക് ശേഷവും തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുമെന്നും വ്യക്തമാക്കി. നേരത്തെ ഒ.ടി.ടി റിലീസ് ചെയ്ത ചിത്രങ്ങള്‍ പിന്നീട് തിയേറ്ററുകളില്‍ റിലീസ് ചെയ്യില്ലെന്ന് ഫിലിം ചേംബര്‍ വ്യക്തമാക്കിയിരുന്നു. ഒ.ടി.ടി റിലീസിന് ശേഷം തിയേറ്ററുകളിലും റിലീസ് ചെയ്യാമെന്ന് നിര്‍മാതാക്കളോ താരങ്ങളോ കരുതുന്നുണ്ടെങ്കില്‍…

Read More