ദുൽഖർ ചിത്രം ‘സല്യൂട്ട്’ റിലീസ് മാറ്റി

ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം സല്യൂട്ടിന്റെ റിലീസ് മാറ്റിവെച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് റിലീസ് മാറ്റുവാൻ അണിയറപ്രവർത്തകർ തീരുമാനിച്ചത്. പുതിയ തീയതി പിനീട് പ്രഖ്യാപിക്കും. എല്ലാവരുടെയും ആരോഗ്യവും സുരക്ഷയുമാണ് പ്രധാനമെന്ന് വാർത്ത പുറത്തു വിട്ട് ദുൽഖർ സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനുവരി 14നായിരുന്നു ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരുന്നത്. മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പൊലീസ് മൂവി കൂടിയാണ് സല്യൂട്ട്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ നിർമിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. ബോളിവുഡ് താരവും മോഡലുമായ…

Read More

രാജ്യത്ത് 73.70 ലക്ഷം കൊവിഡ് രോഗികൾ; 24 മണിക്കൂറിനിടെ 63,371 പേർക്ക് കൊവിഡ്

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 73,70,469 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,04,528 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 64,53,780 പേർ ഇതിനോടകം രോഗമുക്തി നേടി 895 പേർ കഴിഞ്ഞ ദിവസം മരിച്ചു. രാജ്യത്തെ ആകെ കൊവിഡ് മരണം 1,12,161 ആയി. മഹാരാഷ്ട്ര, തമിഴ്‌നാട്, കേരളം, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. മഹാരാഷ്ട്രയിൽ 10,226 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 336 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്….

Read More

ഡൽഹി സ്ഫോടനം; പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ; ഉടമ കസ്റ്റഡിയിൽ

ഡൽഹി ചെങ്കോട്ടയിൽ പൊട്ടിത്തെറിച്ചത് ഹരിയാന രജിസ്ട്രേഷനുള്ള കാർ. നദീം ഖാൻ എന്നയാളുടെ പേരിലാണ് വാഹനം എന്നാണ് സൂചന. വാഹന ഉടമയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ആ​ദ്യ ഉടമയെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. സൽമാൻ എന്ന ആളെയാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നതായണ് വിവരം. HR 26 എന്നെഴുതിയ വാഹനമാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിച്ചത് ഐ20 കാറെന്ന് ഡൽ​ഹി പൊലീസ് സ്ഥിരീകരിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നത് മൂന്ന് പേർ എന്നാണ് വിവരം. സ്ഫോടനം സംഭവിച്ചത് വാഹനത്തിന്റെ പുറകിൽ നിന്ന് എന്നും…

Read More

വനിത സ്പാനിഷ് ലീഗ് ഫുട്‌ബോള്‍: ഏഴാം തവണയും കിരീടത്തില്‍ മുത്തമിടാന്‍ ബാഴ്‌സലോണ

വനിതകളുടെ സ്പാനിഷ് ഫുട്‌ബോള്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം തവണയും കിരീടം ഉറപ്പിച്ച് ബാഴ്‌സലോണ. വ്യാഴാഴ്ച എസ്പാന്യോളിനെ 4-1 എന്ന വമ്പന്‍ സ്‌കോറിന് കീഴടക്കിയതോടെയാണ് ബാഴ്‌സക്ക് കിരീടം ഉറപ്പായത്. ഈ സീസണില്‍ ടീം കളിച്ച 26 മത്സരങ്ങളില്‍ 25 ഉം വിജയിച്ചിരുന്നു. നവംബറില്‍ റയല്‍ സോസിഡാഡിനോട് മാത്രമാണ് പരാജയപ്പെട്ടത്. ബാഴ്‌സക്ക് തൊട്ടുപിറകില്‍ പട്ടികയിലുള്ളത് റയല്‍ മാഡ്രിഡ് ആണ്. എന്നാല്‍ രണ്ടാംസ്ഥാനത്തുള്ള റയല്‍ മഡ്രിഡിനെതിരെ 16 പോയിന്റ് ലീഡാണ് ബാഴ്‌സക്കുള്ളത്. റയല്‍ എല്ലാ കളികളും ജയിച്ചാല്‍ പോലും ബാഴ്സയെ മറികടക്കാനാകില്ല….

Read More

രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു; യു.പിയില്‍ പ്രാര്‍ത്ഥനകളും പൂജകളുമായി നാട്ടുകാര്‍

; ഉത്തർപ്രദേശില്‍ രണ്ട് തലയും മൂന്ന് കണ്ണുകളുമുള്ള പശുകിടാവ് പിറന്നു. ഉത്തർപ്രദേശിലെ ബാഗ്പത്തില്‍ തിക്രി ഗ്രാമത്തിലാണ് വിചിത്ര സംഭവം നടന്നത്. ഇതൊരു അത്ഭുതമായി കണ്ട് നാട്ടുകാർ സംഭവസ്ഥലത്തേക്ക് ഒഴുകിയെത്തി. പശുവിനെ ആരാധിക്കാനും വലിയ ജനക്കൂട്ടം തടിച്ചുകൂടി. നവജാതശിശുവിന് രണ്ട് മൂക്കുകളും മൂന്ന് കണ്ണുകളും രണ്ട് ചെവികളുമുണ്ട്. ഓണ്‍ലൈനിൽ പ്രത്യക്ഷപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്ന ഈ ദൃശ്യങ്ങള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിലർ അതിനെ ഒരു ദൈവിക അടയാളമായാണ് കണക്കാക്കിയത്. കന്നുകാലി വളർത്തി ഉപജീവനം മുന്നോട്ട് കൊണ്ടു പോകുന്ന സാഹിദിന്റെ…

Read More

മണ്ണിടിച്ചിൽ ഭീഷണി; മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രി യാത്ര നിരോധിച്ചു

കൊച്ചി ധനുഷ്കോടി ദേശീയപാതയുടെ ഭാഗമായ മൂന്നാർ ഗ്യാപ്പ് റോഡിൽ രാത്രികാല യാത്ര നിരോധിച്ചു. മണ്ണിടിച്ചിൽ സാധ്യത കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.പകൽ സമയങ്ങളിൽ ഈ സ്ഥലത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കാലവർഷം കണക്കിലെടുത്ത് മണ്ണിടിച്ചൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിലെ ഗ്യാപ്പ് റോഡ് ഭാഗത്ത് ഗതാഗതം നിരോധിക്കാറുള്ളത് പതിവാണ്. അപകടകരമായ രീതിയിൽ റോഡിൻറെ കട്ടിംഗ് സൈഡിന് മുകളിൽ സ്ഥിതിചെയ്യുന്ന പാറയും മണ്ണും പൂർണമായും നീക്കം ചെയ്യണമെന്ന ആവശ്യവും സ്ഥലത്ത് നിലനിൽക്കുന്നുണ്ട്. ഇടുക്കി മൂന്നാറിൽ മണ്ണിടിഞ്ഞ് വഴിയോര കടകൾക്ക്…

Read More

രണ്ടാംഘട്ട നൂറുദിന കര്‍മപരിപാടിയുമായി സര്‍ക്കാര്‍; 10,000 കോടിയുടെ വികസനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റട്ടത്തെ തുടര്‍ന്ന് നീട്ടിവച്ച രണ്ടാംഘട്ട നൂറുദിന കര്‍മ പരിപാടിയുമായി എല്‍ഡിഎഫ് സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി 10,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയോ തുടക്കം കുറിക്കുകയോ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 5700 കോടി രൂപയുടെ 5526 പദ്ധതികള്‍ പൂര്‍ത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. 4300 കോടി രൂപയുടെ 646 പദ്ധതികള്‍ക്ക് തുടക്കം കുറിക്കും. ഡിസംബര്‍ 9ന് തുടങ്ങാനിരുന്നതാണ് രണ്ടാംഘട്ട 100 ദിവസങ്ങള്‍ക്കുള്ള കര്‍മ പരിപാടി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്…

Read More

യുപിയിലെ സരയൂ നദീയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി; അഞ്ച് മൃതദേഹങ്ങൾ ലഭിച്ചു

  ഉത്തർപ്രദേശിലെ സരയൂ നദിയിൽ ഒരു കുടുംബത്തിലെ 12 പേരെ കാണാതായി. കുളിക്കുന്നതിനിടെ ഇവർ ഒഴുക്കിൽപ്പെടുകയായിരുന്നു. അയോധ്യയിലെ ഗുപ്താർഘട്ടിലാണ് സംഭവം. അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു. മൂന്ന് പേരെ രക്ഷപ്പെടുത്തി. കാണാതായ നാല് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. ആഗ്ര സ്വദേശികളായ കുടുംബം അയോധ്യയിൽ സന്ദർശനത്തിന് എത്തുകയായിരുന്നു. പെട്ടെന്നുണ്ടായ ജലപ്രവാഹത്തിലാണ് ഇവർ അപകടത്തിൽപ്പെട്ടത്.

Read More

തമിഴ് നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു

തമിഴ്‌നടൻ ഫ്‌ളോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു. 67 വയസായിരുന്നു. ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രിയോടെ ഗുരുതരാവസ്ഥയിലെത്തുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ മാസം ഒരു വിവാഹചടങ്ങിൽ പങ്കെടുത്ത ശേഷമാണ് ഫ്‌ളോറന്റ് പെരേരക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Read More

ഖേൽ രത്‌ന പുരസ്‌കാരത്തിൽ നിന്ന് രാജീവ് ഗാന്ധിയുടെ പേര് വെട്ടി; ഇനി മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന

ഇന്ത്യയുടെ പരമോന്നത കായിക പുരസ്‌കാരമായ രാജീവ് ഗാന്ധി ഖേൽരത്‌ന പുരസ്‌കാരത്തിന്റെ പേര് മാറ്റുന്നു. ഇനി മുതൽ പുരസ്‌കാരം മേജർ ധ്യാൻ ചന്ദ് ഖേൽരത്‌ന പുരസ്‌കാരം എന്ന പേരിൽ അറിയപ്പെടും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം അറിയിച്ചത്. 41 വർഷത്തിന് ശേഷം ഒളിമ്പിക്‌സ് ഹോക്കിയിൽ ഇന്ത്യ മെഡൽ നേടിയതിന് പിന്നാലെയാണ് ഹോക്കി ഇതിഹാസമായ ധ്യാൻ ചന്ദിന്റെ പേര് പരമോന്നത കായിക പുരസ്‌കാരത്തിന് നൽകുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. അതേസമയം തീരുമാനം രാഷ്ട്രീയ പോരിനും വഴിവെച്ചിട്ടുണ്ട്. രാജീവ് ഗാന്ധിയുടെ പേര്…

Read More