മലപ്പുറം കാളികാവില്‍ ഓടിക്കൊണ്ടിരുന്ന വാനിന് തീ പിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: കാളികാവില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ യുവാവ് മരിച്ചു. പുല്ലങ്കോട് വെടിവെച്ച പാറയിലുണ്ടായ സംഭവത്തില്‍ സ്രാമ്ബിക്കല്ല് സ്വദേശി കണ്ണിയന്‍ ശാഫിയാണ് (40) മരിച്ചത്. മൃതദേഹം തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. സ്രാമ്ബിക്കല്ലില്‍ നിന്ന് കാളികാവ് ഭാഗത്തേക്ക് പോവുകയായിരുന്നു കാര്‍. ശാഫി മാത്രമായിരുന്നു കാറിലുണ്ടായിരുന്നത്. നാട്ടുകാരുടെയും കാളികാവ് സി.ഐ പി. ജ്യോതീന്ദ്ര കുമാറിെന്‍റയും നേതൃത്വത്തില്‍ 45 മിനിറ്റോളം പരിശ്രമിച്ച്‌ വാഹനം വെട്ടിപ്പൊളിച്ചാണ് ശാഫിയെ പുറത്തെടുത്തത്. തിരുവാലി ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ്…

Read More

‘തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനെന്ന സർവേ; ഇതിൽ നിന്ന് UDF അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ, മുഖ്യമന്ത്രിയെ പിന്നീട് തീരുമാനിക്കും’: സണ്ണി ജോസഫ്

സംഘടനാശക്തി വർദ്ധിപ്പിച്ചു മുന്നോട്ടുപോകാൻ തീരുമാനിച്ചുവെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. എല്ലാതലത്തിലും പുനസംഘടന വരും. ജൂലൈ 18ന് രാഹുൽഗാന്ധി പുതുപ്പള്ളിയിൽ എത്തും. ഉമ്മൻചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തിൽ രാഹുൽഗാന്ധി പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ എന്ന സർവേയിലും സണ്ണി ജോസഫ് പ്രതികരിച്ചു. ഇതിൽ നിന്ന് UDF അധികാരത്തിൽ വരുമെന്ന് സമ്മതിച്ചല്ലോ. മുഖ്യമന്ത്രിയെ യുഡിഎഫ് പിന്നീട് തീരുമാനിക്കും. മുഖ്യമന്ത്രിയാകാൻ ആരാണ് അയോഗ്യരെന്നും അദ്ദേഹം മറുപടി നൽകി. മുഖ്യമന്ത്രിയാകാൻ ആർക്കും ആഗ്രഹിക്കാം. പാർട്ടിക്ക് സംസ്ഥാനത്തിന് രാജ്യത്തിന് ഉചിതമാകുന്ന…

Read More

അഞ്ച് പേർക്ക് പുതുജന്മം നൽകി റോസമ്മ യാത്രയായി; അവയവങ്ങൾ‌ ദാനം ചെയ്തു

കോട്ടയം പാലായിൽ അപകടത്തിൽ മരിച്ച റോസമ്മയിലൂടെ അഞ്ച് പേർക്ക് പുതുജന്മം. രണ്ട് വൃക്കകൾ, കരൾ, രണ്ട് നേത്രപടലം എന്നിവയാണ് ദാനം ചെയ്തത്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വാഹനാപകടം ഉണ്ടാക്കിയ ആണിത്തോട്ടം ജോർജുകുട്ടി ഒളിവിലാണ്. അപകടത്തിൽ പരിക്കേറ്റ റോസമ്മ ചികിത്സയിലിരിക്കെയാണ് മരിച്ചത്. തുടർന്ന് ബന്ധുക്കളാണ് അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനമെടുത്തത്. ഈ മാസം അഞ്ചിന് ആണ് അപകടമുണ്ടായത്. പാലായിൽ ഓട്ടോറിക്ഷയിൽ ടൊയോട്ട ഹൈറേർ കാർ ഇടിക്കുകയായിരുന്നു. . ഓട്ടോറിക്ഷയിലിടിച്ച് വാഹനം നിർത്താതെ പോയിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ…

Read More

‘വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം’; RJD നേതാവിന്റെ പരാമർശം വിവാദത്തിൽ

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് മണിക്കൂറുകൾ ശേഷിക്കെ ആർജെഡി നേതാവിന്റെ നേപ്പാൾ‌ മോഡൽ പ്രക്ഷോഭ പരാമർശത്തിൽ വിവാദം. വോട്ടെണ്ണലിൽ തിരിമറി നടത്തിയാൽ നേപ്പാൾ മോഡൽ പ്രക്ഷോഭം നടത്തുമെന്ന ആർജെഡി എംഎൽസി സുനിൽകുമാർ സിംഗിൻ്റെ പരാമർശത്തിലാണ് വിവാദം. പ്രസ്താവനയെ അപലപിച്ച് എൻഡിഎ കക്ഷികൾ രം​ഗത്തെത്തി. പ്രസ്താവനയെ വളച്ചൊടിച്ചതാണെന്നാണ് ആർജെഡിയുടെ വിശദീകരണം. “ആളുകൾ ഒരു മാറ്റത്തിനായി വോട്ട് ചെയ്തു. 2025 ൽ തേജസ്വി യാദവിന്റെ സർക്കാർ രൂപീകരിക്കും. 2020 ൽ വോട്ടെണ്ണൽ നാല് മണിക്കൂർ നിർത്തിവച്ചു. ഇത്തവണയും അങ്ങനെ എന്തെങ്കിലും…

Read More

നാദാപുരത്ത് കെ എസ് ഇ ബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു

  കെഎസ്ഇബി ലൈൻമാൻ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു. നാദാപുരം തൂണേരിയിലാണ് സംഭവം. പുറമേരി സ്വദേശി രായരോത്ത് താഴെക്കുനി രജീഷ്(47)ആണ് മരിച്ചത്. തൂണേരി പമ്പിന് സമീപം പൊട്ടിവീണ വൈദ്യുത കമ്പി നന്നാക്കുന്നതിനിടെയാണ് ഷോക്കേറ്റത്.

Read More

റിഫ മെഹ്നുവിന്റെ മരണം; അന്വേഷണം ആവശ്യപ്പെട്ട് പിതാവ് പരാതി നൽകി

  വ്‌ളോഗർ റിഫ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ് പിക്ക് പരാതി നൽകി. ദുബൈയിലെ താമസ സ്ഥലത്ത് റിഫയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാർച്ച് ഒന്നിനാണ് സംഭവം. ദുബൈ ജാഫിലിയിലെ ഫ്‌ളാറ്റിൽ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം താമസിക്കുകയായിരുന്നു റിഫ. സുഹൃത്തുക്കൾക്കൊപ്പം പുറത്തുപോയി തിരികെ എത്തിയ ഭർത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇരുവർക്കും രണ്ട് വയസ്സുള്ള മകനുണ്ട്.

Read More

സംസ്ഥാനത്തെ റവന്യു കേന്ദ്രങ്ങള്‍ സമ്പൂര്‍ണ്ണമായി ആധുനികവത്കരിക്കും; മന്ത്രി കെ.രാജൻ

  സംസ്ഥാനത്തെ മുഴുവന്‍ റവന്യൂ കേന്ദ്രങ്ങളും ആധുനികവത്കരിച്ച് സ്മാര്‍ട്ടാക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. വയനാട് ജില്ലയിലെ ആറാമത്തെ സ്മാര്‍ട്ട് വില്ലേജ് മേപ്പാടി കോട്ടപ്പടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റവന്യു ഓഫീസുകളും സേവനങ്ങളും നവീകരിക്കപ്പെടുന്നതോടെ സാധാരണക്കാരുടെ ജീവിതം കൂടിയാണ് മാറുന്നത്. ഏറ്റവും വേഗതയിലും സുതാര്യമായും സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭിക്കണം. ഇതിനായുള്ള കൂട്ടായ പരിശ്രമങ്ങളാണ് സംസ്ഥാനതലത്തില്‍ റവന്യൂ ശൃംഖലകളെ കോര്‍ത്തിണക്കി യാഥാര്‍ത്ഥ്യമാക്കുന്നത്. രണ്ടു മാസത്തിലൊരിക്കലെങ്കിലും സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസര്‍മാരുമായുള്ള…

Read More

ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ

യാത്രക്കാർക്ക് മുന്നറിയിപ്പുമായി വിമാന കമ്പനികൾ. ഡൽഹിയിലെ പുകമഞ്ഞും കുറഞ്ഞ ദൃശ്യപരിധിയും വിമാന സർവീസുകളെ ബാധിക്കും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു. വിമാനത്താവളങ്ങളിലേക്ക് പോകുന്നതിനു മുമ്പ് ഫ്ലൈറ്റ് സ്റ്റാറ്റസുകൾ പരിശോധിക്കണമെന്ന് എയർ ഇന്ത്യയും അറിയിച്ചു. കനത്ത മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്നും എയർ ഇന്ത്യ വ്യക്തമാക്കി. വായു മലിനീകരണം വീണ്ടും രൂക്ഷമായതോടെ ഡല്‍ഹിയില്‍ ഗ്രേഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ നാലാം ഘട്ടത്തിലെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓഫീസുകളില്‍ 50% ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും…

Read More

കോവിഡ് പ്രതിരോധം:വയനാട്ടിൽ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ; ‍മത്സരങ്ങൾ, പരിശീലനങ്ങള്‍ എന്നിവയ്ക്ക് ഏപ്രില്‍ 30 വരെ വിലക്ക്

കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവായി. ടര്‍ഫ് കോര്‍ട്ട്, മൈതാനങ്ങള്‍ എന്നിവിടങ്ങളിലെ കൂട്ടം ചേര്‍ന്നുളള മത്സരങ്ങള്‍, പരിശീലനങ്ങള്‍ എന്നിവ ഏപ്രില്‍ 30 വരെ നിരോധിച്ചു. എന്നാല്‍ ഒറ്റക്കുളള വ്യായാമങ്ങള്‍, നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവക്ക് നിയന്ത്രണങ്ങള്‍ ബാധകമല്ല. കല്ല്യാണം, ഗൃഹപ്രവേശം മുതലായ ചടങ്ങുകള്‍ രണ്ട് മണിക്കൂറില്‍ കൂടാനോ, നൂറില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കുവാനോ പാടില്ല. മുന്‍കൂട്ടി തീരുമാനിക്കുന്ന എല്ലാ ചടങ്ങുകള്‍ക്കും ബന്ധപ്പെട്ട പോലീസ് സ്റ്റേഷനില്‍…

Read More

കോഴിക്കോട് ജില്ലയില്‍ 1526 പേര്‍ക്ക് കോവിഡ്;രോഗമുക്തി 2631 , ടി.പി.ആര്‍ 16.75 %

  കോഴിക്കോട് ജില്ലയില്‍ ഇന്ന് 1526 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.18 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1503 പേര്‍ക്കാണ് രോഗം ബാധിച്ചത്.5 ആരോഗ്യ പ്രവർത്തകര്ക്കും രോഗം സ്ഥിരീകരിച്ചു. 9326 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2631 പേര്‍ കൂടി രോഗമുക്തി നേടി. 16.75 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 25239 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്. പുതുതായി…

Read More