കൊല്ലത്ത് ക്വാറന്‍റൈനിലായിരിക്കുമ്പോള്‍ മുങ്ങിയ സബ് കലക്ടറെ തിരിച്ചെടുത്തു
കൊല്ലത്ത് ക്വാറന്‍റൈനില്‍ നിന്ന് മുങ്ങിയ ഐ.എ.എസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍ തിരിച്ചെടുത്തു. അനുപം മിശ്ര ഐ.എ.എസിനെയാണ് ആലപ്പുഴ സബ്കലക്ടറായി തിരിച്ചെടുത്തത്. സംഭവത്തില്‍ സസ്പെന്‍ഷനിലായ ഗണ്‍മാന്‍ സജീവിനെ ഇതുവരെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടില്ല. ഇക്കഴിഞ്ഞ ഏഴാം തിയതിയാണ് അനുപം മിശ്ര ഐഎഎസിനെ തിരിച്ചെടുക്കാനുള്ള ഉത്തരവ് ചീഫ് സെക്രട്ടറി ഇറക്കിയിരിക്കുന്നത്. ഉദ്യോഗസ്ഥന്‍ യുവാവാണെന്നും ആദ്യത്തെ തെറ്റാണെന്നതും പരിഗണിച്ചാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. വാക്കാലുള്ള താക്കീത് നല്‍കിയതായും ഉത്തരവിലുണ്ട്. ആലപ്പുഴ സബ് കലക്ടറായാണ് തിരിച്ചെടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കലക്ടര്‍ അനുപം…
