ഇടുക്കി മൂലമറ്റത്ത് വിവാഹസംഘത്തിന്റെ ട്രാവലർ നിയന്ത്രണം വിട്ടുമറിഞ്ഞു; മൂന്ന് പേർക്ക് ഗുരുതര പരുക്ക്

ഇടുക്കി മൂലമറ്റത്ത് വിവാഹ സംഘം സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് നിരവധി പേർക്ക് പരുക്ക്. വാഗമൺ റോഡിൽ മണപ്പാട്ടിയിൽ കുത്തനെയുള്ള ഇറക്കത്തിൽ ട്രാവലർ നിയന്ത്രണം വിടുകയും മറിയുകയുമായിരുന്നു. പരുക്കേറ്റവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ് ഇവരെ കോലഞ്ചേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി ചപ്പാത്ത് സ്വദേശികളായ ഷാജി, ഉഷ, കോശി എന്നിവരെയാണ് കോലഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ഉപ്പുതറ ആലടിയിൽ നിന്ന് തൃശ്ശൂരിലേക്ക് പോയ വിവാഹ സംഘത്തിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്.  

Read More

ലഖീംപൂർ ഖേരി ആക്രമണം; പ്രതികളെ വെറുതെ വിടില്ല: യു പി ഉപമുഖ്യമന്ത്രി

  ലഖീംപൂർ ഖേരി ആക്രമണ സംഭവത്തിൽ പ്രതികളെ വെറുതെ വിടില്ലെന്ന് യു പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ. പ്രതികളെ സംരക്ഷിക്കാൻ പദവിക്കോ സമ്മർദത്തിനോ കഴിയില്ല. ലഖീംപൂരിൽ നടന്നത് ദൗർഭാഗ്യകരമെന്നും കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. ഇതിനിടെ ലഖീംപൂർ ഖേരി ആക്രമണ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാൻ സുപ്രിംകോടതി നിർദേശിച്ചു.എല്ലാ പ്രതികളും നിയമത്തിന്റെ കണ്ണിൽ ഒരുപോലെയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഖീംപൂർ കേസിൽ ഉത്തർ പ്രദേശ് പൊലീസിനെ രൂക്ഷമായിയാണ് സുപ്രിം കോടതി വിമർശിച്ചത്. കൊലക്കേസ് പ്രതിയെ കൈകാര്യം ചെയ്യുന്നത്…

Read More

ഇന്ന് പുതുതായി 2 ഹോട്ട് സ്‌പോട്ടുകൾ; സംസ്ഥാനത്താകെ 524 ഹോട്ട് സ്‌പോട്ടുകൾ

സംസ്ഥാനത്ത് ഇന്ന് 2 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. ഇടുക്കി ജില്ലയിലെ പെരുവന്താനം (കണ്ടെൻമെന്റ് സോൺ വാർഡ് 11), കോട്ടയം ജില്ലയിലെ കൂരൂപ്പട (1, 9, 14) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 524 ഹോട്ട് സ്പോട്ടുകളാണുള്ളത്.

Read More

‘കൺസഷൻ വർധിപ്പിക്കാനാവില്ല, ആവശ്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്, സർക്കാർ ജനപക്ഷത്താണ്’: മന്ത്രി കെബി ഗണേഷ് കുമാർ

സ്വാകാര്യ ബസ് സമരത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. സർക്കാർ എന്നും ജനപക്ഷത്താണ്. ആവശ്യങ്ങൾ ജനങ്ങളാണ് തീരുമാനിക്കേണ്ടത്. രാവിലെ എണീറ്റ് കൺസഷൻ വർധിപ്പിക്കാനാവില്ല. കൺസഷൻ വർദ്ധനവ് സംബന്ധിച്ച് റിപ്പോർട്ട്‌ ലഭിച്ചു. അത് പരിശോധിച്ച ശേഷം വിദ്യാർത്ഥി സംഘടനകളെ ചർച്ചക്ക് വിളിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കൺസഷൻ വർദ്ധിപ്പിക്കുന്ന കാര്യങ്ങൾ വിദ്യാർത്ഥി സംഘടനകളുമായി ആലോചിച്ച ശേഷം മാത്രം തീരുമാനം. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കേറ്റ് ഒഴിവാക്കാൻ സാധിക്കില്ല. സ്ത്രീകളുടെയും കുട്ടികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ പ്രധാനമെന്നും മന്ത്രി പറഞ്ഞു. സ്പീഡ്…

Read More

കല്‍പ്പറ്റയില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് ;മുട്ടിലില്‍ ഏഴ് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

കൽപ്പറ്റയിൽ  ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്കും കോവിഡ് പോസിറ്റീവായി. ഇതില്‍ എസ്പി ഓഫീസിലെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും,ജില്ലാ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അടക്കം മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 7 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. മടക്കിമല, കൊളവയല്‍, വാഴവറ്റ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 104 ആന്റിജന്‍ പരിശോധനയാണ് ഇന്ന് നടത്തിയത്.  

Read More

വയനാട് ജില്ലയിൽ പുതുതായി കണ്ടെയ്ൻമെൻറ് /മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കിയ സ്ഥലങ്ങൾ

പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 കണ്ടെയ്ൻമെൻറ് സോണായും, വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ വാർഡ് 8 ൽ ഉൾപ്പെടുന്ന തൊണ്ണമ്പറ്റക്കുന്ന് പ്രദേശം മൈക്രോ കണ്ടെയ്ൻമെന്റ് സോൺ ആയും ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. അതേസമയം വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ 2, 3 വാർഡ് പ്രദേശങ്ങളും, മുപ്പൈനാട് ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 പൂർണമായും, 6, 11, വാർഡ് പ്രദേശങ്ങളും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ 7,9 വാർഡ് പ്രദേശങ്ങളും, എടവക ഗ്രാമ പഞ്ചായത്തിലെ വാർഡ് 12 ലെ പ്രദേശവും കണ്ടെയ്ൻമെന്റ്/മൈക്രോ കണ്ടെയ്ൻമെന്റ് സോൺ പട്ടികയിൽ നിന്നും…

Read More

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍; തീരുമാനം വൈദ്യുതി വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍

തുടര്‍ച്ചയായി ഉണ്ടാകുന്ന വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ സംസ്ഥാന, ജില്ലാതല കമ്മിറ്റികള്‍ വിളിച്ചുകൂട്ടും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി കെഎസ്ഇബിയിലെയും, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിലേയും ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അടുത്തമാസം 15 നകം കമ്മിറ്റികള്‍ വിളിച്ചുചേര്‍ക്കാനാണ് വൈദ്യുതി മന്ത്രിയുടെ നിര്‍ദ്ദേശം. സുരക്ഷാ പരിശോധനകള്‍ ആഗസ്റ്റ് 15ന് മുമ്പ് പൂര്‍ത്തിയാക്കണം. വൈദ്യുതി അപകടങ്ങള്‍ ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനമായി. വൈദ്യുതി ലൈനുകളിലെ അപകട സാധ്യതകള്‍ കണ്ടെത്താന്‍ സോഫ്റ്റ്വെയര്‍ തയ്യാറാക്കും. ജാഗ്രതാ സമിതികളും വൈദ്യുതി സുരക്ഷ…

Read More

ലോക ഒന്നാം നമ്പർ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി 25ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ചു

കായിക ലോകത്തിന് ഞെട്ടൽ സമ്മാനിച്ച് ലോക ഒന്നാം നമ്പർ വനിതാ ടെന്നീസ് താരം ആഷ്‌ലി ബാർട്ടി വിരമിക്കൽ പ്രഖ്യാപിച്ചു. 25ാം വയസ്സിലാണ് ഓസ്‌ട്രേലിയൻ താരം വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയൻ ഓപൺ കിരീടം സ്വന്തമാക്കി രണ്ട് മാസത്തിനുള്ളിലാണ് ആഷ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചത് കൂടുതലായി ഒന്നും നൽകാനില്ലെന്ന് എനിക്ക് ശാരീരികമായി അറിയാം. ഈ മനോഹരമായ കായിക വിനോദത്തിന് എനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ടെന്ന് സമൂഹ മാധ്യമങ്ങളിലൂടെ ആഷ്‌ലി പറഞ്ഞു. ഏറെ ബുദ്ധിമുട്ടിയാണ് തീരുമാനം എടുത്തതെന്നും ആഷ്‌ലി പറയുന്നു 2019ൽ…

Read More

‘ക്ഷേത്രങ്ങൾ തിരുപ്പതി മോഡലിലാക്കും’; ശബരിമല, കൊട്ടിയൂർ, ഗുരുവായൂർ, തിരുവല്ലം ക്ഷേത്രങ്ങൾ വികസിപ്പിക്കും

  ശബരിമല – ഗുരുവായൂർ – കൊട്ടിയൂർ ക്ഷേത്രങ്ങളെ തിരുപ്പതി മോഡലിൽ വികസിപ്പിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. ശബരിമല ഗുരുവായൂർ കൊട്ടിയൂർ തിരുവല്ലം ക്ഷേത്രങ്ങളെ പ്രമുഖ തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യം തടയാൻ പ്രത്യേക പദ്ധതി. സംസ്ഥാനത്ത് ‘മകൾക്കൊപ്പം’ പദ്ധതി നടപ്പിലാക്കും. കൂടാതെ, വനിതകളെ കൂടുതൽ പൊലീസ് സ്റ്റേഷനുകളിൽ എസ്എച്ച്ഒമാരാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.     40 വയസ് കഴിഞ്ഞവർക്ക് വർഷത്തിലൊരിക്കൽ ആരോഗ്യ പരിശോധന നടത്താൻ ആരോഗ്യസ്ഥാപനങ്ങളെ ഏകോപിപ്പിച്ച് ഗോൾഡൻ‌ അവർ പ്രോജക്ട് നടപ്പിലാക്കും.സംസ്ഥാനത്തെ…

Read More

‘ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യം’; വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ഹൈക്കോടതി. സ്‌പോണ്‍സറായി വന്ന ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ ഇത്രയും സ്വാതന്ത്ര്യം ലഭിച്ചു എന്നതുള്‍പ്പെടെയുള്ള സംശയങ്ങളാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ ഇടക്കാല റിപ്പോര്‍ട്ടിലുള്ളത്. നിലവിലെ ദേവസ്വം ബോര്‍ഡിന് വീഴ്ചകളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ള സൂചന. ദേവസ്വം ഉദ്യോഗസ്ഥര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നല്‍കിയത് അമിത സ്വാതന്ത്ര്യമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. സന്നിധാനത്ത് എത്തി വാതില്‍ പാളിയുടെ പകര്‍പ്പ് എടുക്കാന്‍ അനുമതി നല്‍കിയത് നിയമവിരുദ്ധമെന്ന് കോടതി വ്യക്തമാക്കി. മോഷണം പോയ സ്വര്‍ണത്തിന്റെ അളവ് കണ്ടെത്താന്‍…

Read More