എയര്‍ഇന്ത്യയുടെ ഒഴിപ്പിക്കല്‍ നോട്ടീസ്; ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
മുംബൈ: എയര്‍ ഇന്ത്യ അനുവദിച്ച താമസസൗകര്യങ്ങൾ ഒഴിയാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ജീവനക്കാര്‍ സമരത്തിലേക്ക്. മുംബൈയില്‍ നല്‍കിയ താമസസൗകര്യം ആറ് മാസത്തിനകം ഒഴിയണമെന്നാണ് കമ്പനി ജീവനക്കാരോട് ആവശ്യപ്പെട്ടത്. പിന്നാലെ എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിയന്‍ പണിമുടക്ക് നോട്ടീസ് നല്‍കി. നവംബര്‍ 2ന് അനിശ്ചിതകാല സമരം തുടങ്ങുമെന്നാണ് ജോയിന്‍റ് ആക്ഷന്‍ കമ്മിറ്റി നോട്ടീസില്‍ വ്യക്തമാക്കിയത്. എയര്‍ ഇന്ത്യ ഒക്ടോബര്‍ അഞ്ചിനാണ് അപാര്‍ട്മെന്‍റ് ഒഴിയണമെന്ന കത്ത് ജീവനക്കാര്‍ക്ക് നല്‍കിയത്. അപാര്‍ട്മെന്‍റ് ഒഴിയാമെന്ന സമ്മതപത്രം ഒക്ടോബര്‍ 20നകം ഒപ്പിട്ടു നല്‍കണം. എയര്‍ഇന്ത്യയുടെ സ്വകാര്യവത്കരണം…
