പരശുറാം, ഏറനാട് എക്‌സ്പ്രസുകളിൽ നവംബർ 25 മുതൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും

  ദക്ഷിണ രെയിൽവേക്ക് കീഴിലുള്ള 18 ട്രെയിനുകളിൽ കൂടി ജനറൽ കോച്ചുകൾ അനുവദിച്ചു. ഇതിൽ പത്ത് ട്രെയിനുകൾ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഓടുന്നവയാണ്. ഈ മാസം 25 മുതൽ ട്രെയിനുകളിൽ ജനറൽ കോച്ചുകൾ പുനഃസ്ഥാപിക്കും. മലബാർ, മാവേലി എക്‌സ്പ്രസ് തുടങ്ങിയ ട്രെയിനുകളിൽ ഇതുവരെ റിസർവേഷനില്ലാത്ത കോച്ചുകൾ പുനഃസ്ഥാപിച്ചിട്ടില്ല 22609-മംഗലൂരു-കോയമ്പത്തൂർ ഇന്റർസിറ്റി-ആറ് കോച്ചുകൾ 22610 കോയമ്പത്തൂർ മംഗലൂരു ഇന്റർസിറ്റി-ആറ് കോച്ചുകൾ 16605-മംഗലൂരു-നാഗർകോവിൽ ഏറനാട്-ആറ് കോച്ചുകൾ 16606-നാഗർകോവിൽ-മംഗലൂരു ഏറനാട്-ആറ് കോച്ചുകൾ 16791-തിരുനെൽവേലി-പാലക്കാട് പാലരുവി-നാല് കോച്ചുകൾ 16792-പാലക്കാട്-തിരുനെൽവേലി പാലരുവി-നാല് കോച്ചുകൾ 16649-…

Read More

വാക്‌സിൻ സർട്ടിഫിക്കറ്റിൽ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യേണ്ടതില്ലെന്ന് ഹൈക്കോടതി; ഹർജിക്കാരന് വിമർശനം ​​​​​​​

  വാക്‌സിനേഷൻ സർട്ടിഫിക്കറ്റിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയുടെ വിമർശനം. എന്ത് രാഷ്ട്രീയ വ്യത്യാസങ്ങളുണ്ടെങ്കിലും മോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെന്ന് ഓർക്കണം. മറ്റ് ഇന്ത്യക്കാർക്കില്ലാത്ത പ്രശ്‌നം നിങ്ങൾക്കെന്തിനാണെന്നും കോടതി ചോദിച്ചു കൊവിഡ് വാക്‌സിൻ സർട്ടിഫിക്കറ്റ് പൗരൻമാരുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും പ്രധാനമന്ത്രിയുടെ ഫോട്ടോയില്ലാത്ത സർട്ടിഫിക്കറ്റ് വേണമെന്നും ആവശ്യപ്പെട്ട് കോട്ടയം സ്വദേശി എം പീറ്ററാണ് ഹർജി നൽകിയത്. എന്തിനാണ് പ്രധാനമന്ത്രിയെ കുറിച്ച് ലജ്ജിക്കുന്നത്. 100 കോടി ജനങ്ങൾക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഹർജിക്കാരനുള്ളത്. ഹർജിക്കാരൻ കോടതിയുടെ സമയം…

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ അനുമതി നൽകും

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ ഒന്ന് മുതൽ തുറക്കാൻ കേന്ദ്രസർക്കാർ അനുമതി നൽകിയേക്കും. സെപ്റ്റംബർ ഒന്നിനും നവംബർ 14നും ഇടയിൽ ഘട്ടം ഘട്ടമായാകും സ്‌കൂളുകൾ തുറക്കുക. ഇതുസംബന്ധിച്ച മാർഗരേഖ ഈ മാസം അവസാനം ഇറക്കും. കൊവിഡ് വ്യാപനം കണക്കിലെടുത്ത് സ്‌കൂളുകൾ എപ്പോൾ തുറക്കണമെന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സംസ്ഥാനങ്ങൾക്ക് നൽകും. ആദ്യ പതിനഞ്ച് ദിവസം 10, 11, 12 ക്ലാസുകളാകും പ്രവർത്തിക്കാൻ അനുവദിക്കുക. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകളുടെ പ്രവർത്തനം ആരംഭിക്കും. പ്രൈമറി, പ്രീ പ്രൈമറി…

Read More

ഡല്‍ഹിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹിയിലുണ്ടായ റോഡ് അപകടത്തില്‍ തിരുവല്ല സ്വദേശി ബെന്‍ ജോണ്‍സന്‍ (34) മരിച്ചു. ഇന്നലെ വൈകീട്ടായിരുന്നു അപകടം. ബിഎല്‍ കപൂര്‍ ആശുപത്രിയില്‍ സ്റ്റാഫ് നേഴ്‌സ് ആയിരുന്ന ബെന്‍ ഡല്‍ഹിയില്‍ കിഷന്‍ഗഡില്‍ ആയിരുന്നു താമസം. നൈറ്റ് ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്.യുഎന്‍എ അംഗമായിരുന്നു. ബെന്‍ ജോണ്‍സന്റെ ആകസ്മിക ദേഹവിയോഗത്തില്‍ യുഎന്‍എ കുടുംബം അനുശോചനമറിയിച്ചു.

Read More

സ്വർണക്കടത്ത് പ്രതികളുമായി ബന്ധമില്ല, റമീസിനെ അറിയില്ല; രാഷ്ട്രീയ ഗൂഢാലോചനയെന്ന് കാരാട്ട് റസാക്ക്

സ്വർണക്കള്ളക്കടത്തിലേക്ക് തന്റെ പേര് പരാമർശിക്കപ്പെട്ടത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമെന്ന് കാരാട്ട് റസാക്ക് എംഎൽഎ. സ്വർണക്കടത്ത് കേസിലെ പ്രതികളുമായി ബന്ധമില്ല. റമീസിനെയോ മറ്റ് പ്രതികളെയോ അറിയില്ലെന്നും എംഎൽഎ പറഞ്ഞു അന്വേഷണ ഏജൻസികൾ തന്നെ ബന്ധപ്പെട്ടിട്ടില്ല. പ്രത്യേക അജണ്ട വെച്ചുള്ള അന്വേഷണം പാടില്ല. കാരാട്ട് എന്ന പേര് കാരണം പലതിലേക്കും വലിച്ചിഴക്കുകയാണ്. ലീഗ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നത് പ്രതികളല്ല തന്റെ പേര് പറഞ്ഞത്. ഒരു പ്രതിയുടെ ഭാര്യയാണ്. ഇവരുടെ മൊഴി വിശ്വസനീയമല്ല. പുറത്തു നിൽക്കുന്നവരെ…

Read More

പ്രഭാത വാർത്തകൾ

  🔳റഷ്യ നാളെ യുക്രൈന്‍ ആക്രമിക്കുമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി. ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ഈ വിവരം എവിടെനിന്നു ലഭിച്ചെന്ന് പ്രസിഡന്റ് വ്യക്തമാക്കുന്നില്ല. ഉക്രൈനിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കിത്തുടങ്ങി. മൂന്നു മാസമായി അതിര്‍ത്തിയില്‍ റഷ്യയുടെ ലക്ഷത്തിലേറെ സൈനിക സന്നാഹമുണ്ട്. യുക്രൈനിനെ ആക്രമിച്ചാല്‍ റഷ്യ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഫോണില്‍ വിളിച്ചു മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശപൗരന്മാരെ യുക്രൈനില്‍നിന്ന് പിന്‍വലിച്ചുകൊണ്ടിരിക്കുകയാണ്. നൂറു കണക്കിന് മലയാളികള്‍ അടക്കം കാല്‍ ലക്ഷത്തോളം…

Read More

കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകൾ; കേരളത്തിൽ സ്ഥിതി അതീവ രൂക്ഷം

സംസ്ഥാനത്ത് കഴിഞ്ഞ 27 ദിവസത്തിനിടെ ഒരു ലക്ഷത്തോളം കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഈ മാസത്തിൽ 27ാം തീയതി വരെ 99,999 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആകെ കൊവിഡ് ബാധിച്ചത് 1,75,384 പേർക്കാണ്. ഇതിൽ പകുതിയിലേറെയും സെപ്റ്റംബർ മാസത്തിലാണെന്നത് രോഗവ്യാപനത്തിന്റെ വ്യാപ്തി കാണിക്കുന്നു 100 പരിശോധനകളിൽ 13.87 രോഗികൾ എന്നതാണ് ടെസ്റ്റ് പോസിറ്റിവിറ്റി കണക്ക് നിലവിൽ. കഴിഞ്ഞാഴ്ച ഇത് 11.57 ശതമാനമായിരുന്നു. കർണാടകയും മഹാരാഷ്ട്രയും മാത്രമാണ് കേരളത്തിന് മുകളിലുള്ളത്. രാജ്യത്ത് ചികിത്സയിലുള്ളവരുടെ നിരക്ക് 15.96 ആണെന്നിരിക്കെ സംസ്ഥാനത്ത്…

Read More

കേരളത്തില്‍ 18-നും 60-നും ഇടയ്ക്കുള്ളവരിലെ കൊവിഡ് മരണനിരക്ക് കൂടുന്നു; ആശങ്ക

തിരുവനന്തപുരം: കേരളത്തില്‍ 18-നും 60-നും ഇടയില്‍ പ്രായമുള്ളവരില്‍ കൊവിഡ് ബാധയും കൊവിഡ് ബാധിച്ചുള്ള മരണവും കൂടുന്നു. കൊവിഡ് ബാധിതരാകുന്ന ഇവരില്‍ പലരും കൃത്യസമയത്ത് ചികിത്സ എടുക്കാത്തതും അവരിലെ ജീവിതശൈലീ രോഗങ്ങളുമാണ് മരണനിരക്ക് കൂടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. 18 വയസ്സ് മുതലുള്ളവര്‍ക്ക് വാക്സീന്‍ നല്‍കി രോഗ തീവ്രത കുറയ്ക്കാനുള്ള നടപടികള്‍ വേണമെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. 17 വയസ്സ് വരെയുള്ള കുട്ടികളില്‍ കൊവിഡ് ബാധ 12 പേരുടെ ജീവന്‍ കവര്‍ന്നു. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുള്ളവരിലെ കൊവിഡ് ബാധിച്ചുള്ള…

Read More

തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് കവർച്ച

  തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഗ്രൗണ്ടിൽ വാഹനങ്ങൾ തകർത്ത് മോഷണം. പേ ആൻഡ് പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ട 19 വാഹനങ്ങളുടെ ചില്ല് തകർത്താണ് കവർച്ച. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള അതീവ സുരക്ഷാ മേഖലയിലാണ് കവർച്ച നടന്നത്. സംഭവത്തിൽ തമ്പാനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More