ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാകൂർ ദേവസ്വം മുൻ പ്രസിഡന്റ് എ പത്മകുമാർ പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിൽ വിട്ടു. രണ്ടു ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിടാൻ കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് 5 മണിവരെയാണ് കസ്റ്റഡി.അതിന് ശേഷം കോടതിയിൽ ഹാജരാക്കണം. പത്മകുമാറിന് നേരെയുള്ള പ്രതിഷേധം കണക്കിലെടുത്ത് കോടതി പരിസരത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. കോടതിയ്ക്ക് പുറത്ത് പ്രതിഷേധവുമായി ബി ജെ പി കോൺഗ്രസ് പ്രവർത്തകർ എത്തി. സ്വർണക്കൊള്ളയിൽ മുഖ്യ സൂത്രധാരൻ എ പത്മകുമാറാണെന്നും കസ്റ്റഡിയിൽ എടുത്തുള്ള ചോദ്യം ചെയ്യൽ അനിവാര്യമാണെന്നും എസ് ഐ ടി കോടതിയിൽ വാദിച്ചിരുന്നു.
പല തവണ നോട്ടീസ് നൽകിയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരായില്ല. ഇത് നിസ്സഹകരണത്തെ വ്യക്തമാക്കുന്നതാണ്. വിദേശത്തടക്കം പത്മകുമാർ യാത്ര ചെയ്തിട്ടുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കണമെങ്കിൽ അദ്ദേഹത്തെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും. അന്വേഷണ ഉദ്യോഗസ്ഥനായ എസ പി ശശിധരൻ ഉൾപ്പടെയുള്ളവർ കോടതിയിൽ എത്തിയിരുന്നു. വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം തിരുവനന്തപുരത്തേക്ക് പത്മകുമാറിന്റെ കൊണ്ടുപോകും.









