ജമാഅത്തെ ഇസ്‌ലാമിക്കെതിരായ വിമർശനം മാർക്സിസ്റ്റ് ദാസ്യ വേലയാക്കരുതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. ആദർശ പ്രചാരണമെന്ന പേരിൽ ചിലർ ജമാഅത്ത് പ്രതിരോധം സൃഷ്ടിക്കുന്നത് മാക്സിസ്റ്റ് പ്രീണനമായി പരിണമിക്കുന്നത് കാണാതെ പോവരുതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നാസര്‍ ഫൈസി പറയുന്നു.
ജനാധിപത്യ രാഷ്ട്രീയത്തെ ജമാഅത്തെ ഇസ്‌ലാമി രൂപപ്പെടുത്തുന്നതിൻ്റെ മുമ്പ് തന്നെ കമ്മ്യൂണിസ്റ്റുകളും ജമാഅത്ത് കാരും നിരവധി തെരഞ്ഞെടുപ്പുകളിൽ മുച്ചൂടും ചങ്ങാത്തവും മുന്നണി ബന്ധവും ഉണ്ടാക്കി പരസ്യമായി കൊട്ടിയാടിയവരാണ്. അവരാണ് ഇപ്പോൾ ജമാഅത്തിൻ്റെ രാഷ്ട്രീയവേദിയെ പോലും തള്ളിപ്പറയുന്നതെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ നാസര്‍ ഫൈസി പറയുന്നു.
വർഗീയത പച്ചക്ക് തുപ്പുന്ന വെള്ളാപ്പള്ളി നടേശനെ ആനയിക്കുകയും അഭിനന്ദിക്കുകയും നവോത്ഥാന നായകനാക്കുകയും ചെയ്യുകയാണ് മുഖ്യമന്ത്രിയും സിപിഐഎമ്മും. കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച പാലത്തായി കേസിലെ സംഘ്പരിവാറുകാരനായ പ്രതിക്ക് വേണ്ടി മദ്രസാ അധ്യാപകരെ പോലും അധിക്ഷേപിച്ച് സിപിഐഎം നേതാക്കൾ വർഗീയത ആളിക്കത്തിക്കുന്നുവെന്നും സമസ്ത നേതാവ് പറഞ്ഞു.







