മണിപ്പൂരിലെ ചുരാന്ദ്പൂരിൽ സ്‌ഫോടനം; കുട്ടിയടക്കം രണ്ട് പേർ കൊല്ലപ്പെട്ടു

  മണിപ്പൂരിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് മുമ്പായി നടന്ന സ്‌ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രിയോടെ ചുരാന്ദ്പൂർ ജില്ലയിലെ ഗാംഗ്പിമുവാൽ ഗ്രാമത്തിലാണ് സ്‌ഫോടനമുണ്ടായത്. ആറ് വയസ്സുള്ള കുട്ടിയടക്കം രണ്ട് പേരാണ് കൊല്ലപ്പെട്ടത് യാദൃശ്ചികമായി നടന്ന സ്‌ഫോടനമെന്നാണ് പോലീസിന്റെ പ്രതികരണം. ബി എസ് എഫ് ഫയറിംഗ് റേഞ്ചിൽ പൊട്ടാതെ കിടന്ന മോർട്ടാർ ഷെൽ നാട്ടുകാർ എടുത്തപ്പോൾ പൊട്ടിത്തെറിച്ചതായും സംശയിക്കുന്നുണ്ട്. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌ഫോടനത്തിൽ ഏഴ് പേർക്ക് പരുക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

സൗദിയിലെ പൊതുമേഖലാ ജീവനക്കാർ ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണം

റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന മുഴുവൻ ജീവനക്കാരും ഓഗസ്റ്റ് 30 മുതൽ ജോലിക്കെത്തണമെന്ന്​ സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച സർക്കുലർ അതത് സര്‍ക്കാര്‍ വകുപ്പുകൾക്ക് അയച്ചിട്ടുണ്ട്​. ആരോഗ്യ പെരുമാറ്റ ചട്ടങ്ങൾ കർശനമായി പാലിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്​. അതേസമയം ഓഫീസുകളില്‍ എത്ര പേര്‍ നേരിട്ട്​ ഹാജരാവാതെ ഓൺലൈനായി ജോലി ചെയ്യണമെന്ന്​ നിർണയിക്കാനുള്ള അധികാരം വകുപ്പ്​ മേധാവികൾക്കുണ്ട്​. എന്നാൽ 25 ശതമാനത്തിൽ കൂടുതലാളുകൾക്ക്​ അങ്ങനെ അവസരം നൽകാനും പാടില്ല. ഹാജരിന് വിരലടയാളം പതിക്കുന്നതിനുള്ള വിലക്ക്…

Read More

പ്രഭാത വാർത്തകൾ

  🔳കേരളത്തെ അറിയിക്കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നിട്ടില്ലെന്ന് തമിഴ്നാട്. സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച പരാതിയില്‍ നല്‍കിയ മറുപടിയിലാണ് തമിഴ്നാട് ഇക്കാര്യം അറിയിച്ചത്. അണക്കെട്ട് മുന്നറിയിപ്പ് നല്‍കാതെ തുറന്നിട്ടില്ലെന്നും വെള്ളം തുറന്നു വിടുന്നതിന് മുമ്പ് കേരളത്തിന് കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നും തമിഴ്നാട് വാദിക്കുന്നു. മുല്ലപ്പെരിയാറില്‍ സംയുക്ത സമിതി രൂപീകരിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളണമെന്ന് തമിഴ്നാട് വാദിക്കുന്നു. അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് നോക്കിയാണ് അണക്കെട്ട് തുറന്നു വിടുന്നത്. മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നു വിട്ടുവെന്ന കേരളത്തിന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്നും തമിഴ്നാട്…

Read More

വാക്‌സിൻ 83 ശതമാനവും ലഭിച്ചത് ലോകത്തെ സമ്പന്ന രാജ്യങ്ങൾക്കെന്ന് ഡബ്ലു എച്ച് ഒ

  കൊവിഡിന്റെ രണ്ടാംതരംഗത്തിനിടയിലും ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിനും പ്രതിരോധ വാക്‌സിൻ ലഭിച്ചിട്ടില്ലെന്ന് ഡബ്ല്യു എച്ച് ഒ. ജനസംഖ്യയുടെ 53 ശതമാനത്തെ പ്രതിനിധീകരിക്കുന്ന സമ്പന്ന രാജ്യങ്ങൾക്കാണ് 83 സഥമാനം വാക്‌സിനും ലഭിച്ചതെന്ന് ഡബ്ല്യു എച്ച് ഒ മേധാവി ടെഡ്രോസ് അഥനോം പറഞ്ഞു. ജനസംഖ്യയുടെ 47 ശതമാനത്തെ പ്രതിനിധീകരിക്കുന്ന താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് വാക്‌സിന്റെ വെറും 17 ശതമാനം മാത്രമാണ് ലഭിച്ചത്. വൈറസ് വകഭേദങ്ങൾക്കും ഭാവിയിലെ അത്യാഹിതങ്ങൾക്കുമെതിരായി തയ്യാറെടുക്കുന്നതിന് പൊതുജനാരോഗ്യം ശക്തിപ്പെടുത്തണമെന്നും ടെഡ്രോസ് അഥനോം പറഞ്ഞു.

Read More

കംബോഡിയന്‍ നേതാവിനെ ‘അങ്കിൾ’ എന്ന് വിളിച്ചു; തായ്‌ലൻഡ് പ്രധാനമന്ത്രിയെ പുറത്താക്കി കോടതി

തായ്‌ലൻഡ് പ്രധാനമന്ത്രി പെയ്‌തോങ്താന്‍ ഷിനവത്രയെ പുറത്താക്കി. ഭരണഘടനാ കോടതിയുടേതാണ് നടപടി.ധാർമികത ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. ഭരണഘടന പ്രകാരം പ്രധാനമന്ത്രിക്ക് യോഗ്യതകളില്ലെന്നും കോടതി നിരീക്ഷിച്ചു. കംബോഡിയൻ നേതാവ് ഹൂൻ സെന്നുമായുള്ള ഫോൺ സംഭാഷണം ചോർന്നതാണ് ഷിനവത്രയ്ക്ക് തിരിച്ചടിയായത്. തായ്‌ലൻഡ് -കംബോഡിയ അതിർത്തി സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ , കംബോഡിയൻ നേതാവിനെ, അങ്കിൾ’ എന്ന് അഭിസംബോധന ചെയ്തുള്ള സംഭാഷണത്തിൽ ഷിനവത്രയെ സസ്പെൻഡ് ചെയ്തിരുന്നു. പ്രധാനമന്ത്രി കാലാവധി അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കിനിൽക്കെയാണ് പടിയിറക്കം. കംബോഡിയ തായ്‌ലൻഡ് അതിര്‍ത്തി…

Read More

‘കേരളത്തിൽ എയിംസ് വരും, ആലപ്പുഴ അല്ലെങ്കിൽ തൃശൂരിന് നൽകുന്നതാണ് നീതി’; സുരേഷ് ഗോപി

കേരളത്തിൽ എയിംസ് വരുമെന്ന് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അഞ്ച് ജില്ലകൾ നിർദ്ദേശിക്കാനാണ് കേന്ദ്രം ആവശ്യപ്പെടുന്നത്. ഇപ്പോഴും രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ആവശ്യം. ആലപ്പുഴയ്ക്ക് അർഹത ഉണ്ട്.ആലപ്പുഴയിൽ സാധ്യമല്ലെങ്കിൽ പിന്നെ വരേണ്ടത് തൃശ്ശൂർ ആണ്.ആലപ്പുഴയിൽ അല്ലെങ്കിൽ എയിംസ് തൃശ്ശൂരിന് നൽകുന്നതാണ് നീതി. എന്തായാലും സംസ്ഥാനത്തിന് എയിംസ് ലഭിക്കും. പക്ഷേ എയിംസ് വരുന്നത് ചിലരെയെങ്കിലും ഭയപ്പെടുത്തുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ രണ്ട് ജില്ലകളെ കേന്ദ്രീകരിച്ചാണ് ചർച്ചകൾ നടക്കുന്നത്. എന്നാൽ, വികസന കാര്യങ്ങളിൽ അവഗണിക്കപ്പെട്ടു കിടക്കുന്ന ജില്ല എന്ന നിലയിൽ…

Read More

ഇറാനിൽ ഇരുനൂറോളം പ്രക്ഷോഭകർ കൊല്ലപ്പെട്ടതായി ടൈം മാഗസിൻ

ഇറാനിൽ 217 പ്രക്ഷോഭകാരികൾ കൊല്ലപ്പെട്ടതായി ടെഹ്‌റാനിലെ ഡോക്ടറെ ഉദ്ധരിച്ച് ടൈം മാഗസിൻ. ടെഹ്‌റാനിലെ ആറ് ആശുപത്രികളിലെത്തിച്ച വെടിയേറ്റവരുടെ മരണനിരക്കാണിതെന്നും ഡോക്ടർ അറിയിച്ചതായി റിപ്പോർട്ട്. മരിച്ചവരിൽ ഭൂരിഭാഗവും യുവാക്കളാണെന്നും അധികൃതർ ആശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ മാറ്റിയെന്നും ഡോക്ടർ വ്യക്തമാക്കിയതായി ടൈം മാഗസിന്റെ റിപ്പോർട്ടിലുണ്ട്. ഡോക്ടറുടെ പേര് സുരക്ഷാകാരണങ്ങളാൽ വെളിപ്പെടുത്തിയിട്ടില്ല.വടക്കൻ ടെഹ്‌റാനിൽ ഇന്നലെ നടന്ന വെടിവയ്പിൽ മുപ്പതോളം പേർ സംഭവസ്ഥലത്ത് കൊല്ലപ്പെട്ടതായും റിപ്പോർട്ട്. രാജ്യത്ത് ഇന്റർനെറ്റ് ഉപരോധം തുടരുകയാണ്. പ്രതിഷേധക്കാർ അമേരിക്കൻ പ്രസിഡന്റിനെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്ന തെമ്മാടിക്കൂട്ടമാണെന്നും സർക്കാർ വിട്ടുവീഴ്ചയ്ക്ക്…

Read More

മധ്യപ്രദേശിൽ 21കാരിയെ ട്രെയിനിൽ ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊന്നു

  മധ്യപ്രദേശിൽ ട്രെയിനിൽ വെച്ച് 21കാരിയെ ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. സെഹോറിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ഇൻഡോർ-ബിലാസ്പൂർ ട്രെയിനിൽ വെച്ചാണ് യുവതിക്ക് ദാരുണാന്ത്യം സംഭവിച്ചത് മുസ്‌കാൻ ഹദ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സ്ലീപ്പർ ക്ലാസിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കുറച്ചുപേർ ുപദ്രവിക്കാൻ ശ്രമിക്കുന്നതായി യുവതിയുടെ സഹോദരൻ പോലീസിനെ അറിയിച്ചിരുന്നു. വിവരമറിഞ്ഞ് പോലീസുകാർ സെഹോർ സ്‌റ്റേഷനിൽ കാത്തുനിന്നു. വണ്ടി സ്‌റ്റേഷനിലെത്തിയപ്പോഴേക്കും യുവതി മരിച്ച നിലയിലായിരന്നു ട്രെയിൻ സ്‌റ്റേഷനിലേക്ക് കയറുന്നതിന് മുമ്പ് തന്നെ പ്രതികൾ ചാടിരക്ഷപ്പെടുകയായിരുന്നു. സഹോദരനെ…

Read More

തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരളാ യാത്രക്ക്; കെ സുരേന്ദ്രൻ നയിക്കും

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയും കേരള യാത്രക്ക് ഒരുങ്ങുന്നു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന യാത്ര ഫെബ്രുവരി 20 ന് ആരംഭിക്കും. ഫെബ്രുവരി 20 മുതൽ മാർച്ച് അഞ്ച് വരെ കേരള യാത്ര എന്നതാണ് നിലവിലെ തീരുമാനം. തിയതിയുടെ കാര്യത്തിൽ തൃശൂരിൽ ചേരുന്ന യോഗത്തിൽ അന്തിമ തീരുമാനമെടുക്കും. സ്ഥാനാർത്ഥി നിർണയം ചർച്ച ചെയ്യുന്നതിനായി ബിജെപി സംസ്ഥാന സമിതി യോഗം ഈ മാസം 29 ന് തൃശൂരിൽ ചേരും. കേന്ദ്ര ചുമതലയുള്ള സി.പി. രാധാകൃഷ്ണൻ ബിജെപി മണ്ഡലം…

Read More

ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ല: കടുപ്പിച്ച് ഇറാന്‍

  ഇറാന്‍ ജനതയുടെ അവകാശങ്ങള്‍ സുരക്ഷിതമാക്കാതെ യുഎസുമായി ഒരു കരാറും ഒപ്പിടില്ലെന്ന് ഇറാന്‍. ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഗാലിബാഫ് ഇക്കാര്യം അറിയിച്ചത്. ശത്രുവിന്റെ വാഗ്ദാനങ്ങളെ ഇറാന്‍ വിശ്വസിക്കുന്നില്ലെന്നും ഗാലിബാഫ് പറഞ്ഞു. ഇറാന്‍ സ്റ്റേറ്റ് മീഡിയയ്ക്ക് നല്‍കിയ വിഡിയോയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കരാര്‍ വ്യവസ്ഥകളില്‍ ഇറാനും അമേരിക്കയും തമ്മില്‍ നിര്‍ണംായക ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍. (Iran’s top negotiator Ghalibaf says no US deal without tangible results)കരാര്‍ ചര്‍ച്ചകള്‍ അധികം…

Read More