ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം: വനിതാ ബോക്‌സിംഗിൽ ലവ്‌ലിനക്ക് വെങ്കലം

ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ തിളക്കം. വനിതാ ബോക്‌സിംഗ് 69 കിലോ വിഭാഗത്തിൽ ലവ്‌ലിന ബോർഗോഹെയ്ൻ വെങ്കലം സ്വന്തമാക്കി. സെമിയിൽ ലോക ഒന്നാം നമ്പർ താരം തുർക്കിയുടെ ബസേനസാണ് ലവ്‌ലിനയെ പരാജയപ്പെടുത്തിയത്. ടോക്യോ ഒളിമ്പിക്‌സിൽ ഇന്ത്യയുടെ മൂന്നാം മെഡലാണിത്. നേരത്തെ ഭാരോദ്വഹനത്തിൽ മീരാബായ് ചാനു വെള്ളിയും ബാഡ്മിന്റണിൽ പി വി സിന്ധു വെങ്കലവും സ്വന്തമാക്കിയിരുന്നു. 2008ൽ വിജേന്ദർ സിംഗും 2012ൽ മേരി കോമും വെങ്കലം നേടിയതാണ് ഒളിമ്പിക്‌സ് ബോക്‌സിംഗിൽ ഇന്ത്യക്ക് മുമ്പ് ലഭിച്ച മെഡലുകൾ

Read More

കനത്ത മഴ; നേത്രാവതി എക്‌സ്പ്രസിന് മുകളില്‍ മരം വീണു

  ബംഗളൂരു: ഉത്തര കന്നഡയില്‍ നേത്രാവതി എക്‌സ്പ്രസിന് മുകളില്‍ മരം വീണു. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ചുഴലിക്കാറ്റ് റെയിൽ ഗതാഗതത്തെ സാരമായി ബാധിച്ചു. കര്‍ണാടകയില്‍ അതിശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. ശക്തമായ മഴയിലും കാറ്റിലും നൂറിലധികം വീടുകള്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്ത് ആകെ 75 ഓളം ഗ്രാമങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം. 400ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂന്ന് തീരദേശ ജില്ലകള്‍ ഉള്‍പ്പെടെ ആറ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടായി. ഉഡുപ്പി,…

Read More

മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്

  മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്. കോഴിക്കോട് വെള്ളിമാടുകുന്നിലെ വീട്ടിലാണ് വിജിലൻസ് റെയ്ഡിനെത്തിയത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് വിജിലൻസ് എടുത്ത പുതിയ കേസിലാണ് റെയ്‌ഡെന്നാണ് വിവരം ഇന്ന് പുലർച്ചെയാണ് റെയ്ഡ് ആരംഭിച്ചത്. കണ്ണൂരിലെ വീട്ടിലും റെയ്ഡ് നടക്കുന്നതായി സൂചനയുണ്ട്. പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ടാണ് ഇവിടെ പരിശോധന

Read More

തൊടുപുഴ ചീനിക്കുഴി കൊലപാതകം; പ്രതി ഹമീദ് കുറ്റക്കാരൻ; ശിക്ഷാവിധി മറ്റന്നാൾ

തൊടുപുഴ ചീനിക്കുഴി കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ പ്രഖ്യാപിക്കും. മകനെയും കുടുംബത്തേയും ചുട്ടു കൊന്ന കേസിലാണ് തൊടുപുഴ അഡീഷണൽ സെഷൻസ് കോടതി വിധി പറഞ്ഞത്. 2022 മാർച്ച് 19ന് നടന്ന കേസിൽ ഹൈക്കോടതി ഉത്തരവ് പ്രകാരം വിചാരണ വേഗത്തിൽ ആക്കുകയായിരുന്നു. പിതൃസ്വത്ത് ഹമീദിന്റെ പേരിൽ എഴുതി നൽകിയില്ലെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. മകനേയും രണ്ട് മക്കൾ അടങ്ങുന്ന കുടുംബത്തേയും പെട്രോൾ ഒഴിച്ച് ചുട്ടുകൊലപ്പെടുത്തുകയായിരുന്നു. പരമാവധി ശിക്ഷ നൽകണം എന്നും കൊലപാതകം പൊതുസമൂഹത്തെ ഞെട്ടിച്ചെന്നും പ്രോസിക്യൂഷൻ…

Read More

ഭാരത് ബന്ദ് തുടങ്ങി; പഞ്ചാബില്‍ കര്‍ഷകര്‍ ട്രെയിനുകള്‍ തടയുന്നു, സര്‍വീസുകള്‍ റദ്ദാക്കി

ന്യൂഡല്‍ഹി: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷികബില്ലുകള്‍ക്കെതിരേ വിവിധ കര്‍ഷകസംഘടനകള്‍ ആഹ്വാനംചെയ്ത ഭാരത് ബന്ദ് തുടങ്ങി. പഞ്ചാബില്‍ കര്‍ഷകര്‍ റെയില്‍വേ പാളങ്ങള്‍ ഉപരോധിക്കുകയാണ്. ഇതെത്തുടര്‍ന്ന് ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ പഞ്ചാബിലെ കര്‍ഷകരുടെ പ്രക്ഷോഭം കണക്കിലെടുത്ത് വടക്കന്‍ റെയില്‍വേ ഓടിക്കുന്ന ചില ട്രെയിനുകള്‍ റദ്ദാക്കുകയോ ഭാഗികമായി റദ്ദാക്കുകയോ ചെയ്യുമെന്ന് മേഖലയിലെ ചീഫ് പബ്ലിക് റിലേഷന്‍ ഓഫിസര്‍മാര്‍ അറിയിച്ചു. സപ്തംബര്‍ 24 മുതല്‍ 26 വരെയാണ് പഞ്ചാബിലും ഹരിയാനയിലും ‘റെയില്‍ റോക്കോ’ എന്ന പേരില്‍ കര്‍ഷകര്‍ ട്രെയിന്‍ തടയല്‍ പ്രക്ഷോഭം…

Read More

ഇടി മിന്നല്‍ എംബാപ്പെ; ഇറാഖിനെ തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍

  ലോകകപ്പ് ഫുട്‌ബോളില്‍ ഇറാഖിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ് നോക്കൗട്ടില്‍. കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടി. ഒസ്മാന്‍ ഡംബലെയാണ് മൂന്നാം ഗോള്‍ നേടിയത്. കനത്ത മഴയും ഇടിമിന്നലും മൂലം മത്സരത്തിന്റെ രണ്ടാം പകുതി തുടങ്ങാന്‍ വൈകിയത് രണ്ട് മണിക്കൂറോളം. ലോകകപ്പിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മത്സരം കാലാവസ്ഥ പ്രശ്‌നം മൂലം തടസപ്പെടുന്നത്.     ഇന്നത്തെ പ്രകടനത്തോടെ എംബാപ്പെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മുന്‍ ജര്‍മന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പമെത്തി. 13ാം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ആദ്യ…

Read More

ബസുകളുടെ മത്സരയോട്ടത്തിൽ നടപടി വരുന്നു; ‘നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി സമയം ക്രമീകരിക്കും’, ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ ഇടപെടലുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ. വാഹനങ്ങളുടെ മത്സരയോട്ടത്തിൽ കർശന നടപടിയുണ്ടാകും. ബസുകളുടെ സമയക്രമം നിജപ്പെടുത്തുന്നത് സംബന്ധിച്ച് ഉത്തരവ് ഉടൻ പുറത്തിറക്കും. ഇതോടുകൂടി മത്സരയോട്ടം കുറയ്ക്കാൻ സാധിക്കും. ബസുകൾ തമ്മിലുള്ള സമയദൈർഘ്യം നഗരങ്ങളിൽ 5 മിനിറ്റും ഗ്രാമങ്ങളിൽ 10 മിനിറ്റുമാക്കി മാറ്റുമെന്ന് സംഘടനാനേതാക്കളുമായി ചർച്ചചെയ്ത് തീരുമാനിച്ചിരുന്നു. അവർ അതിന് സമ്മതം മൂളുകയും ചെയ്തിരുന്നുവെന്ന് മന്ത്രി പറഞ്ഞു. എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതൽ ബസുകൾ തമ്മിലുള്ള മത്സരയോട്ടം നടക്കുന്നത്….

Read More

നവകേരള സർവേയ്ക്ക് ചെലവായത് 13 കോടി: വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി; സുപ്രീംകോടതിയിൽ കണക്ക് നൽകി സർക്കാർ

നവകേരള സർവേയ്ക്ക് ചെലവ് 13 കോടിയെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. നാളെ സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് ഹർജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ചത്. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള…

Read More

മാസപ്പടിക്കേസിൽ വിജിലൻസ് അന്വേഷണമില്ല; മാത്യു കുഴൽനാടന്റെ ഹർജി തള്ളി സുപ്രിം കോടതി

മാസപ്പടിക്കേസിൽ മാത്യു കുഴൽനാടൻ എംഎൽഎക്ക് തിരിച്ചടി. വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യം തള്ളി സുപ്രിംകോടതി. ഹർജിയിൽ ഇടപെടാനില്ലെന്ന് സുപ്രിം കോ‌ടതി വ്യക്തമാക്കി. രാഷ്ട്രീയ വിഷയങ്ങൾ കോടതിയിലേക്ക് കൊണ്ടുവരുതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. സിഎംആർഎൽ എക്സാലോജിക് ഇടപാടില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ എംഎൽഎ സുപ്രിം കോടതിയെ സമീപിച്ചത്. അന്വേഷണ ആവശ്യം തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീല്‍ നൽകിയത്. ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ മകളെന്ന ആനുകൂല്യം ഉപയോ​ഗപ്പെടുത്തിക്കൊണ്ട് സിഎംആറിൽ…

Read More

‘ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണം’: ഡോണൾഡ് ട്രംപ്

  ഇറാനും ഇസ്രയേലും ഉടൻ വെടിനിർത്തണമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണങ്ങളോട് പ്രതികരിക്കരുതെന്ന് ബെഞ്ചമിൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടെന്നും ട്രംപ്. പുതിയ ആക്രമണങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയാകുമെന്ന സൂചനകൾക്ക് പിന്നാലെയാണ് ട്രംപിന്റെ ആഹ്വാനം. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ, ഇറാൻ നഗരങ്ങളിൽ ഇസ്രയേൽ തിരിച്ചടി നൽകിയിരുന്നു. ഇസ്രയേലിനെ ലക്ഷ്യമിട്ട് യെമനിലെ ഹൂതികളും ആക്രമണം നടത്തി. ചെങ്കടലിൽ ഇസ്രയേൽ കപ്പലുകൾ തടയുമെന്ന് ഹൂതികൾ പ്രഖ്യാപിച്ചു. വെടിനിർത്തലിനും, സമാധാന നീക്കങ്ങൾക്കുമിടെയാണ്…

Read More