പാലത്തായി കേസിലെ വിധി സന്തോഷമുണ്ടാക്കുന്നതെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. കേസിലെ സര്‍ക്കാര്‍ അഭിഭാഷകരെ പ്രത്യേകം അഭിനന്ദിക്കുന്നു. ലീഗ്, എസ്ഡിപിഐ പ്രവര്‍ത്തകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. ഒരുപാട് അപവാദ പ്രചാരണങ്ങള്‍ നടത്തി. ഇപ്പോഴും അത്തരം പ്രചാരണം നടത്തുകയാണ്.
പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവ് കണ്ടെത്തിയിരുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.കേസില്‍ പോരായ്മ ഉണ്ടായപ്പോള്‍ ഇടപ്പെട്ടിരുന്നുവെന്നും പരാതി ഉണ്ടായപ്പോള്‍ പൊലീസിനോട് ഇടപെട്ട് കൃത്യമായി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും കെ കെ ശൈലജ പറഞ്ഞു. കേരള പൊലീസ് അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും കെ കെ ശൈലജ വ്യക്തമാക്കി.
കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷം തടവുശിക്ഷയും ഒരു ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചിരിക്കുന്നത്. തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.






