എസി കോച്ചുകൾ റിസർവ് ചെയ്ത് മോഷണം, വൻ കവർച്ചകൾക്ക് പിന്നിലെ സാസി ഗ്യാംങ് പിടിയില്‍
കോഴിക്കോട്: ട്രെയിനിൽ വെച്ച് 50 ലക്ഷം രൂപയോളം വില വരുന്ന സ്വർണ്ണ, ഡയമണ്ട് ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. ഹരിയാന സ്വദേശികളായ നാലുപേരാണ് പിടിയിലായത്. രാജേഷ്, ദിൽബാഗ്, മനോജ് കുമാർ, ജിതേന്ദ്ര് എന്നിവരാണ് കോഴിക്കോട് റെയിൽവേ പൊലീസിന്‍റെ പിടിയിലായത്. 13-ാം തീയതി രാത്രി 8.10 നും 14-ാം തീയതി രാവിലെ 8.10 നും ഇടയിലാണ് സംഭവം. ചെന്നൈ – മംഗലാപുരം ട്രെയിനിൽ വച്ചാണ് മോഷണം നടന്നത്. പിടിയിലായത് വൻ കവർച്ച സംഘമെന്നാണ് റെയിൽവെ പൊലീസ് പറയുന്നത്….
