Headlines

വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കിണറ്റിൽ തള്ളിയിട്ടു; മൂന്ന് ദിവസത്തിന് ശേഷം അദ്ഭുതകരമായി രക്ഷപ്പെടൽ

മൂന്ന് ദിവസം കിണറ്റിൽ കഴിഞ്ഞ യുവതിക്ക് അത്ഭുത രക്ഷപ്പെടൽ. കർണാടക കൊളർ സ്വദേശിയായ ഇരുപത്തിരണ്ടുകാരിയാണ് അറുപതടിയോളം ആഴമേറിയ കിണറ്റിൽ മൂന്ന് ദിവസം കഴിച്ചു കൂട്ടിയ ശേഷം ജീവിതത്തിലേക്ക് തിരികെ കയറിയത്. ബംഗളൂരുവിലെ ദേവനഹള്ളിയിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി ഒരുമാസം മുമ്ബ് പരിചയപ്പെട്ട ആദർശ് എന്ന യുവാവിനെ കാണുന്നതിനായാണ് പെൺകുട്ടി ഇവിടെയെത്തിയത്. ഇയാൾ പറഞ്ഞ സ്ഥലത്ത് ബസിറങ്ങിയ പെൺകുട്ടിയെ കൂട്ടിക്കൊണ്ടു പോകുന്നതിനായി യുവാവ് എത്തുകയും ചെയ്തിരുന്നു   ദേവനഹള്ളിയിലിറങ്ങിയ യുവതിയെ സമീപഗ്രാമമായ രംഗനാഥപുരയിലെ ഒരു ഫാം ഹൗസിലാണ് ആദർശ്…

Read More

ആലപ്പുഴ ഇരട്ടക്കൊലപാതകം: പ്രതികളെ തിരിച്ചറിഞ്ഞു, എല്ലാവരും ഉടൻ പിടിയിലാകുമെന്ന് എഡിജിപി

  ആലപ്പുഴ ഇരട്ടക്കൊലപാതക കേസുകളിലെ പ്രതികൾ സംസ്ഥാനം വിട്ടതായി എഡിജിപി വിജയ് സാഖറെ. പ്രതികളെ പിടികൂടാൻ സംസ്ഥാനത്തിന് പുറത്തേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എല്ലാ പ്രതികളെയും പിടികൂടും. രണ്ട് കേസുകളിലെയും പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതൊരു ക്യാറ്റ് ആൻഡ് മൗസ് ഗെയിം ആണ്. എല്ലാവരും ഒളിച്ചിരിക്കുകയാണ്. എല്ലാവരെയും പിടികൂടുമെന്നും വിജയ് സാഖറെ പറഞ്ഞു കേസ് അന്വേഷണം പോലീസ് സംസ്ഥാനത്തിന് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്. കൃത്യത്തിൽ പങ്കെടുത്ത പ്രധാന പ്രതികളെല്ലാം സംസ്ഥാനം വിട്ടതായുള്ള സൂചന പോലീസിന് ലഭിച്ചിരുന്നു. ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസന്റെ…

Read More

‘മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക?’; സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

ആഗോള അയ്യപ്പ സംഗമത്തിന്റെ നടത്തിപ്പിലും സ്പോൺസർഷിപ്പിലും സർക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി. സംഗമത്തിൽ സർക്കാരിന്റെ റോൾ എന്തെന്നും ആർക്കാണ് പരിപാടി നടത്തണമെന്ന ആവശ്യമെന്നും കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും ,ബോർഡിനെ സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും സർക്കാർ വ്യക്തമാക്കി. മതേതര സർക്കാരിന് എങ്ങനെയാണ് അയ്യപ്പ സംഗമം നടത്താനാവുക എന്നായിരുന്നു ഹർജിക്കാരുടെ ചോദ്യം.ഹർജി അടുത്ത ദിവസം വീണ്ടും പരിഗണിക്കാൻ മാറ്റി. അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ വിവാദങ്ങൾ തുടരുന്നതിനിടെ പന്തളം രാജകുടുംബത്തെ അനുനയിപ്പിക്കാൻ ശ്രമവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്….

Read More

പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും, ഗ്യാസിന് സബ്‌സിഡി; വമ്പന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ

തമിഴ്‌നാട്ടില്‍ വന്‍ വാഗ്ദാനങ്ങളുമായി ഡിഎംകെ. തമിഴ്‌നാട്ടില്‍ പെട്രോള്‍ വില അഞ്ച് രൂപയും ഡീസല്‍ വില നാല് രൂപയും കുറയ്ക്കുമെന്നാണ് ഡിഎംകെയുടെ വാഗ്ദാനം. അധികാരത്തിലെത്തിയാല്‍ ഗാര്‍ഹിക സിലിണ്ടറിന് 100 രൂപ സബ്‌സിഡി നല്‍കുമെന്നും സ്റ്റാലിന്‍ പറഞ്ഞു 30 വയസ്സില്‍ താഴെയുള്ളവരുടെ നിലവിലെ വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളും. മെഡിക്കല്‍ പ്രവേശനത്തിന് നീറ്റ് റദ്ദാക്കി. പ്രമേയം പാസാക്കും. അണ്ണാ ഡിഎംകെ മന്ത്രിമാരുടെ അഴിമതി കേസുകള്‍ വിചാരണ ചെയ്യാന്‍ തമിഴ്‌നാട്ടില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More

കോൺഗ്രസിലെ പൊട്ടിത്തെറി: പരസ്യപ്രതികരണം നടത്തിയവരുടെ വിവരങ്ങൾ ഹൈക്കമാൻഡ് തേടി

  ഡിസിസി പുനഃസംഘടനക്ക് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറിയിൽ നടപടി സ്വീകരിക്കാനൊരുങ്ങി കോൺഗ്രസ് ഹൈക്കമാൻഡ്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറാൻ ഹൈക്കമാൻഡ് കെപിസിസിക്ക് നിർദേശം നൽകി. നേരത്തെ പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച കെ പി അനിൽകുമാർ, ശിവദാസൻ നായർ എന്നിവരുടെ പ്രസ്താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നൽകാൻ താരിഖ് അൻവറിനും നിർദേശം നൽകി. നേതൃത്വത്തിനെതിരായ നിലപാട് തുടർന്നാൽ നടപടിയുണ്ടാകുമെന്ന് ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും നിർദേശം നൽകിയിട്ടുണ്ട്. ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയതലത്തിലെ പദവിയിൽ…

Read More

തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു; കാസർകോട് ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി

കനത്ത മഴയിൽ കാസർകോട് ജില്ലയിൽ തേജസ്വിനി പുഴ കരകവിഞ്ഞൊഴുകുന്നു. കയ്യൂർ, കരിന്തളം, ചെറുവത്തൂർ, ഈസ്റ്റ് എളേരി പഞ്ചായത്തുകളിലും നീലേശ്വരം നഗരസഭിലെയും പുഴയുടെ കരകളിൽ വെള്ളം കയറി. ഇരുന്നൂറോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കുമായി മാറ്റി   ജില്ലയിൽ ആറ് ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. കൂടുതൽ സ്ഥലങ്ങളിൽ വെള്ളം ഉയരുകയാണ്. ചെറുപുഴ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. കൊട്ടോടി പുഴ കരകവിഞ്ഞതിനെ തുടർന്ന് കൊട്ടോടി ടൗൺ വെള്ളത്തിനടിയിലായി. ചൈത്രവാഹിനി കരകവിഞ്ഞതിനെ തുടർന്ന് പെരുമ്പട്ട, ഭീമനടി മേഖലകളിലെ താഴ്ന്ന…

Read More

കൊവിഡ് പ്രതിരോധശേഷി കൈവരിച്ചവര്‍ കുറവ് കേരളത്തില്‍; കൂടുതല്‍ മധ്യപ്രദേശില്‍: ഐസിഎംആര്‍ സര്‍വേ

ന്യൂഡല്‍ഹി: പ്രതിരോധ വാക്‌സിനേഷന്‍ മുഖേനയോ രോഗം വന്നത് മൂലമോ കൊവിഡിനെതിരേ പ്രതിരോധശേഷി കൈവരിച്ചവര്‍ ഏറ്റവും കുറവുള്ളത് കേരളത്തിലാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) സര്‍വേ റിപോര്‍ട്ട്. കേരളത്തില്‍ 44.4 ശതമാനമാണ് ‘സീറോ പോസിറ്റീവ്’ ആയവര്‍. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള മധ്യപ്രദേശില്‍ 79 ശതമാനം പേര്‍ സിറോ പോസിറ്റീവാണ്. 21 സംസ്ഥാനങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയിലാണ് ഇക്കാര്യം തെളിഞ്ഞത്. സര്‍വേ നടത്തിയ 11 സംസ്ഥാനങ്ങളില്‍ മൂന്നില്‍ രണ്ട് ഭാഗവും വൈറസിനെതിരേ ആന്റിബോഡികള്‍ വികസിപ്പിച്ചിട്ടുള്ളതായി കണ്ടെത്തി….

Read More

തിരഞ്ഞെടുപ്പ് ചരിത്രത്തിലെ റെക്കോഡ് വോട്ടുമായി ബൈഡൻ; മറികടന്നത് ഒബാമയെ

അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതിന് മുമ്പ് റെക്കോഡ് നേട്ടവുമായി ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒരു സ്ഥാനാർത്ഥിയ്ക്ക് ലഭിക്കുന്ന ഏറ്റവും കൂടുതൽ വോട്ട് ബൈഡൻ കരസ്ഥമാക്കിയത് മുൻ പ്രസിഡന്റ് ബരാക് ഒബാമയുടെ ഇലക്ഷൻ റെക്കോർഡ് ജോ ബൈഡൻ തകർത്തെന്നും റിപ്പോർട്ടുകളുണ്ട്. ഏറ്റവും കൂടുതൽ പേർ വോട്ട് ചെയ്ത തിരഞ്ഞെുപ്പ് കൂടിയാണിത്‌ നവംബർ 4 വരെ, ബൈഡന് 7.07 കോടി വോട്ടുകൾ ലഭിച്ചു. ഇത് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച മറ്റേതൊരു…

Read More

സതീശൻ മികച്ച പ്രതിപക്ഷ നേതാവാകുമെന്നാണ് പ്രതീക്ഷ; മുഖ്യമന്ത്രി

  പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്ത വി ഡി സതീശനെ പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വി ഡി സതീശന്റെ നിയമസഭയിലെ പ്രകടനം വെച്ചാൽ മികവാർന്ന പ്രതിപക്ഷ നേതാവായിരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു പ്രതിപക്ഷ നിരയിൽ ശ്രദ്ധിക്കപ്പെടുന്ന പ്രകടനമാണ് അദ്ദേഹം എക്കാലവും കാഴ്ചവെച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ മികച്ച പ്രതിപക്ഷ നേതാവായിരിക്കാനാണ് സാധ്യത. കഴിഞ്ഞ പ്രതിപക്ഷ നേതാവിനെ എങ്ങനെ വിലയിരുത്തുന്നുവെന്ന ചോദ്യത്തിന് ഈ വിഷമത്തിനിടക്ക് എന്റെ വിലയിരുത്തൽ കൂടി വേണോയെന്നായിരുന്നു മുഖ്യമന്ത്രിയുടെ ചോദ്യം.

Read More

ആശുപത്രിയില്‍ തുടരും; ഇബ്രാഹിം കുഞ്ഞിനെ കോടതിയില്‍ ഹാജരാക്കുന്നത് ഓണ്‍ലൈനായി;അറസ്റ്റ് വിവരം സ്പീക്കറെ അറിയിച്ചു

പാലാരിവട്ടം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്ത മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ ഓണ്‍ലൈനായി കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴ വിജിലന്‍സ് കോടതി മുന്‍പാകെയാണ് ഇബ്രാഹിം കുഞ്ഞിനെ ഹാജരാക്കുന്നത്. തിരുവനന്തപുരത്ത് നിന്നും വിജിലന്‍സ് പ്രോസിക്യൂട്ടര്‍ കൊച്ചിയിലെത്തും. ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം വിജിലന്‍സ് രേഖാമൂലം സ്പീക്കറെ അറിയിച്ചു. ഇമെയിലിലൂടെ ആണ് അറസ്റ്റ് വിവരം സ്പീക്കറെ ഔദ്യോഗികമായി അറിയിച്ചത്. നിയമസഭാ അംഗത്തെ അറസ്റ്റ് ചെയ്ത വിവരം സ്പീക്കറെ അറിയിക്കണമെന്നാണ് ചട്ടം. അതേസമയം ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരും. അദ്ദേഹത്തിന് ചികിത്സ…

Read More