കുടുംബ വഴക്ക്; ഛത്തീസ്ഗഡിൽ ഭാര്യയെ തലയറുത്ത് കൊന്ന് ഭർത്താവ്

ഛത്തീസ്ഗഡിൽ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയുടെ തലയറുത്ത് ഭർത്താവ്. 48 കാരനായ സാലിക് റാം യാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വെട്ടി മാറ്റിയ തലയും പ്രദർശിപ്പിച്ച് പ്രതി പൊതുനിരത്തിലൂടെ സഞ്ചരിച്ചു. ഛത്തീസ്ഗഡിലെ കോർബ ജില്ലയിലുള്ള ബുണ്ടേലി ഗ്രാമത്തിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ക്രൂര കൃത്യം നടന്നത്. പരപുരുഷ ബന്ധം ആരോപിച്ചാണ് പ്രതിയും ഭാര്യയും തമ്മിൽ വഴക്കിട്ടത്. തർക്കം നടക്കുമ്പോൾ ഇരുവരും മദ്യപിച്ചിരുന്നു. നാല് മക്കളുടെ മുന്നിൽ വെച്ച് സാലിക് റാം യാദവ് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു ….

Read More

ടെൽ അവീവിൽ രൂക്ഷമായ മിസൈൽ ആക്രമണം; അയൺ ഡോമിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല, നിരവധിപ്പേർക്ക് പരുക്ക്

ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാന്റെ അതിരൂക്ഷ മിസൈൽ ആക്രമണം. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. അയൺ ഡോമിന് മിസൈലുകളെ പ്രതിരോധിക്കാൻ കഴിഞ്ഞില്ല. ബഹുനില കെട്ടിടങ്ങളിലാണ് മിസൈൽ പതിച്ചത് . ഇസ്രയേലിലെ സൊറോക്ക മെഡിക്കൽ സെന്ററിന് നേരെയും ആക്രമണം ഉണ്ടായി. നിരവധിപ്പേർക്ക് പരുക്കേറ്റു. ഇസ്രയേൽ-ഇറാൻ സംഘർഷം തുടങ്ങിയതിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണിത്. ഇരുപതോളം മിസൈലുകളാണ് ഇറാൻ ടെൽഅവീവിലേക്ക് അയച്ചിരുന്നത്. രാവിലെ 9.45ഓടെയായിരുന്നു…

Read More

ഫിഷറീസ് വകുപ്പ്: ലത്തീൻ സഭയയെ അനുനയിപ്പിക്കാൻ ശ്രമം

  ഫിഷറീസ് വകുപ്പ് ലീഗിന് നൽകുന്നതിൽ അതൃപ്തിയറിച്ച ലത്തീൻ സഭയയെ അനുനയിപ്പിക്കാൻ ശ്രമം. മന്ത്രിമാരായ കെ മുരളീധരനും, സിപി ജോണും സഭാ പ്രതിനിധികളുമായി ചർച്ച നടത്തുന്നു. ബിഷപ്പ് തോമസ് നെറ്റോ, ഫാ. ക്രിസ്തുദാസ്, ഫാ.ബീഡ് മനോജ് എന്നിവരുമായാണ് കൂടിക്കാഴ്ച്ച. സാധാരണ സന്ദർശന‌മെന്നാണ് മന്ത്രി കെ മുരളീധരൻ പ്രതികരിച്ചത്. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട് ചർച്ച ചെയ്തില്ലെന്നും അദേഹം പറഞ്ഞു. അവർക്ക് പറയാനുള്ളത് കേട്ടു.ചില കാര്യങ്ങളിൽ സമുദായ പരിഗണന നോക്കാറുണ്ടെന്ന് കെ മുരളീധരൻ പറഞ്ഞു. അതേസമയം മന്ത്രി സി പി…

Read More

രജനികാന്ത് മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്ന് ആരാധകർ; നിർണായക യോഗം തുടരുന്നു

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള നിർണായക യോഗം ചെന്നൈയിൽ തുടരുന്നു. രജനികാന്ത് രാഷ്ട്രീയത്തിലിറങ്ങണമെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയാകണമെന്നും മക്കൾ മൺറം യോഗത്തിൽ ആരാധകർ ആവശ്യപ്പെട്ടു രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് യോഗം നടക്കുന്ന ഹാളിന് പുറത്തും പ്രവർത്തകർ മുദ്രവാക്യം വിളിക്കുകയാണ്. സജീവ രാഷ്ട്രീയത്തിലേക്കില്ലെന്ന തീരുമാനം മാറ്റണമെന്നാണ് ആരാധകർ ആവശ്യപ്പെടുന്നത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാട് രജനികാന്ത് അറിയിച്ചത്. ഇന്ന് നടക്കുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമുണ്ടായേക്കും. ആരാധക കൂട്ടായ്മയുടെ ഭാരവാഹികളുടെ യോഗമാണ് കോടമ്പാക്കത്ത് ചേരുന്നത്. ആരാധകരും യോഗ ഹാളിന്…

Read More

നിമിഷപ്രിയ കേസ്; വധശിക്ഷ റദ്ദാക്കിയെന്ന വാർത്ത തള്ളി കേന്ദ്രം

യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയെന്ന റിപ്പോർട്ടുകൾ തള്ളി വിദേശകാര്യ മന്ത്രാലയം. കേസുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങൾ തെറ്റെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ പറയുന്നു. വധശിക്ഷ റദ്ദാക്കിയത് സംബന്ധിച്ച് ഔദ്യോ​ഗിക ആശയവിനിമയവും ലഭിച്ചിട്ടില്ലെന്ന് വിദേശകാര്യ വൃത്തങ്ങൾ‌ വ്യക്തമാക്കിയിരുന്നു. നയതന്ത്രതലത്തിലുള്ള തീരുമാനത്തിന്റെ ഭാ​ഗമായല്ല ഇത്തരത്തിൽ ഒരു ധാരണ ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ കേന്ദ്രം തള്ളിയത്. സനയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് വധശിക്ഷ റദ്ദാക്കാൻ‌ ധാരണയായതെന്നാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചത്. കാന്തപുരം…

Read More

‘ചൈന വ്യാപാരയുദ്ധത്തെ ഭയക്കുന്നില്ല’; ഭീഷണി വേണ്ടെന്ന് ട്രംപിനോട് ചൈന

അമേരിക്കയുടെ തീരുവ ഭീഷണിയുടെ പേരിൽ അപൂർവ ഭൗമ ധാതുക്കൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്നും പിന്നാക്കം പോകില്ലെന്ന് ചൈന. ഭീഷണി മുഴക്കുന്നതിന് പകരം, അമേരിക്ക ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. ചൈന വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, അതേസമയം വ്യാപാര യുദ്ധത്തെ ഭയക്കുന്നില്ലെന്നും ചൈനീസ് വാണിജ്യമന്ത്രാലയം പ്രതികരിച്ചു. അമേരിക്ക ഏകപക്ഷീയമായി പ്രവർത്തിക്കുന്നത് തുടരുകയാണെങ്കിൽ, ചൈന അവകാശങ്ങളും താൽപര്യങ്ങളും സംരക്ഷിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.ചൈനയ്ക്കുമേൽ നവംബർ ഒന്നുമുതൽ 100 ശതമാനം അധിക തീരുവ ട്രംപ് പ്രഖ്യാപിച്ചിരുന്നു. അപൂർവ ധാതുക്കൾക്ക് ചൈന നിയന്ത്രണം…

Read More

അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം; ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്ത്

  അയോധ്യ രാമക്ഷേത്ര സംഭാവനകൾ കാണാതായെന്ന ആരോപണം, ആശങ്കകൾ ഉന്നയിച്ച് സുപ്രീം കോടതിക്ക് കത്തയച്ചു. സംഭാവനകളുടെ ദുരുപയോഗത്തെക്കുറിച്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി നിർദ്ദേശിക്കണം. കോടതി മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യം.അഭിഭാഷകൻ അനൂപ് പ്രകാശ് അവസ്തിയാണ് കത്തയച്ചത്. സംഭാവനകൾ സംരക്ഷിക്കുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനും ജുഡീഷ്യൽ മേൽനോട്ടം വേണമെന്നും കത്തിൽ ആവശ്യപ്പെട്ടു.     അതേസമയം ആരോപണം അന്വേഷിക്കാൻ ഉത്തർ പ്രദേശ് സർക്കാർ പ്രത്യേക അന്വേഷണ സംഘ (എസ്ഐടി) ത്തിന് രൂപം നൽകി. ലക്നൗ ഡിവിഷണൽ…

Read More

ഓണക്കാലത്ത് പൊന്ന് കുതിക്കുന്നു; ഇന്നത്തെ വിലയറിയാം

ചിങ്ങമാസത്തിലെ വിവാഹ പാര്‍ട്ടികളുടെ നെഞ്ചിടിപ്പ് കൂട്ടി സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുതിപ്പിലേക്ക്. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 520 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ പവന് 75760 രൂപയായി. പണിക്കൂലി ഉള്‍പ്പെടെ ചേര്‍ത്ത് ഒരു പവന്‍ സ്വര്‍ണം വാങ്ങണമെങ്കില്‍ 80000 രൂപയ്ക്ക് മുകളില്‍ നല്‍കേണ്ടി വരും. ഗ്രാമിന് 65 രൂപയും വര്‍ധിച്ചു. ഗ്രാമിന് 9470 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ സ്വര്‍ണവ്യാപാരം പുരോഗമിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം…

Read More