വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി; പോലീസ് തിരച്ചില്‍ ആരംഭിച്ചു

വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ 30 കോവിഡ് രോഗികളെ കാണാതായി. ഇവര്‍ക്കായി പോലീസ് തിരച്ചില്‍ ആരംഭിച്ചു. ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോവിഡ് പോസിറ്റീവായ 30 പേരെ കണ്ടെത്താന്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചത്. കഴിഞ്ഞയാഴ്ച കോവിഡ് പരിശോധന നടത്തിയവരില്‍ ഫലം പോസിറ്റീവായ 30 പേരെ ക്കുറിച്ചാണ് ഇതുവരെ ഒരു വിവരവും ലഭിക്കാത്തത്. ഫലം പോസിറ്റീവായതോടെ രോഗികളെ ബന്ധപ്പെടാന്‍ ശ്രമിച്ചതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടത് ആരോഗ്യവകുപ്പ് തിരിച്ചറിഞ്ഞത്. തെറ്റായ വിവരങ്ങള്‍ നല്‍കി ആരോഗ്യവകുപ്പിനെ കബളിപ്പിച്ചതിന് ഇവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും പോലീസ് പറഞ്ഞു….

Read More

ബീഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു; വിധിയെഴുത്ത് 94 മണ്ഡലങ്ങളിൽ

ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന്. രാവിലെ ഏഴ് മണി മുതൽ വോട്ടെടുപ്പ് ആരംഭിച്ചു. 17 ജില്ലകളിലെ 94 മണ്ഡലങ്ങളിലാണ് ഇന്ന് വിധിയെഴുത്ത്. തലസ്ഥാന ജില്ലയായ പട്‌നയിലെ മണ്ഡലങ്ങൾ അടക്കം ഇന്ന് വിധിയെഴുതും   മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥി തേജസ്വി യാദവ്, സഹോദരൻ തേജ് പ്രതാപ് യാദവ്, കോൺഗ്രസ് നേതാവ് ശത്രുഘ്‌നൻ സിൻഹയുടെ മകൻ ലവ് സിൻഹ, ആർ ജെ ഡി നേതാവ് ശക്തിസിംഗ് യാദവ് എന്നിവർ ഇന്ന് ജനവിധി തേടുന്ന പ്രമുഖരുടെ പട്ടികയിലുണ്ട്….

Read More

യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്തു

കോവളം: ഫേയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ കടത്തിക്കൊണ്ടുപോകാനെത്തിയ രണ്ടംഗ സംഘത്തെ തിരുവല്ലം പൊലീസ് അറസ്റ്റുചെയ്ത. മലപ്പുറം കടമ്പോട് സ്വദേശികളായ ശിഹാബുദ്ദീൻ (32), സുഹൈൽ (21) എന്നിവരാണ് തിരുവല്ലം പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി തിരുവല്ലം ജംഗ്ഷനിൽ പരിശോധന നടത്തിയ പൊലീസ് പട്രോളിംഗ് സംഘമാണ് ഇവരെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറിൽ നിന്ന് കഞ്ചാവും പുകയില ഉത്പന്നങ്ങളും കണ്ടെത്തിയതിനെ തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് യുവതിയെ കൊണ്ടുപോകാനെത്തിയതാണെന്ന് ഇവർ വെളിപ്പെടുത്തിയത്. യുവതിയുമായി ഫേയ്സ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചത് ശിഹാബുദ്ദീനാണ്….

Read More

ബാറുകൾ ഉടൻ തുറക്കില്ല; എക്‌സൈസ് കമ്മീഷണറുടെ നിലപാട് മുഖ്യമന്ത്രി തള്ളി

സംസ്ഥാനത്ത് ബാറുകൾ ഉടൻ തുറക്കില്ല. ഇത് സംബന്ധിച്ച് എക്സൈസ് കമ്മീഷണറുടെ ശുപാർശ മാറ്റിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി. സംസ്ഥാനത്തെ കൊവിഡ് സാഹചര്യം രൂക്ഷമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം. കൊവിഡ് മൂലം സംസ്ഥാനത്ത് മാസങ്ങളായി അടഞ്ഞുകിടക്കുന്ന ബാറുകൾ തുറക്കാൻ അനുവദിക്കണമെന്ന് എക്സൈസ് കമ്മീഷൻ സർക്കാറിനോട് ആവശ്യപ്പെടുകയായിരുന്നു. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് ബാറുകൾ തുറക്കാൻ അനുവദിക്കണമെന്നായിരുന്നു ശുപാർശ. ഇതിനായി സ്വീകരിക്കുന്ന നടപടി ക്രമങ്ങളെക്കുറിച്ചും എക്സൈസ് വകുപ്പ് സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഇത് വേണ്ടന്ന നിലപാടാണ്…

Read More

പമ്പ ത്രിവേണിയിലെ മണൽ നീക്കം; വിജിലൻസ് അന്വേഷണത്തിന് സ്റ്റേ

കൊച്ചി: പമ്പ ത്രിവേണിയിലെ മണൽ നീക്കം ചെയ്യാൻ പൊതുമേഖലാ സ്ഥാപനത്തിന് അനുമതി നൽകിയതിനെതിരായ വിജിലൻസ് കോടതി അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് സ്റ്റേ. വിജിലൻസ് ഡയറക്ടർ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് വി.ജി.അരുണിന്റെ ഉത്തരവ്. കരാറിന് പിന്നിൽ അഴിമതിയില്ലെന്നും ദുരന്തനിവാരണ നിയമപ്രകാരം അതോറിറ്റി ചെയർമാനായ കലക്ടർക്ക് കരാർ നൽകാൻ അധികാരമുണ്ടെന്നും വിജിലൻസ് ഡയറക്ടർ ഹർജിയിൽ ചൂണ്ടിക്കാട്ടി. കരാറിന് പിന്നിൽ അഴിമതി ഉണ്ടെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ പരാതിയിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി…

Read More

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്; കോവിഡ് മുക്തരായ ചിലരുടെ കരളില്‍ കണ്ടെത്തിയത് ആശങ്കപ്പെടുത്തുന്ന കാര്യങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തരായവരില്‍ ചിലരുടെ കരളിന് തകരാര്‍ സംഭവിച്ചതായി കണ്ടെത്തല്‍. സ്റ്റിറോയ്ഡ് ഉപയോഗിച്ച് കോവിഡ് മുക്തരായ രോഗികളുടെ പലരുടെയും കരളില്‍ പഴുപ്പ് നിറഞ്ഞ വലിയ മുഴകള്‍ കണ്ടെത്തി. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയുടെ റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടാം തരംഗം ആഞ്ഞടിച്ച ഏപ്രില്‍-മെയ് മാസങ്ങളില്‍ കോവിഡ് മുക്തരായ ചിലര്‍ വീണ്ടും സമാനമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. രണ്ട് മാസത്തിനിടെ ഏകദേശം 14 രോഗികളിലാണ് കരളില്‍ പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയത്. കരളിന്റെ രണ്ട് ഭാഗങ്ങളിലും പഴുപ്പ് നിറഞ്ഞതായി കണ്ടെത്തിയ ചിലര്‍…

Read More

ഹെല്‍മറ്റില്ലാതെ സഞ്ചരിച്ചതിന് വയോധികന്റെ മുഖത്തടിച്ച എസ്‌ഐക്കെതിരേ നടപടി; കഠിന പരിശീലനത്തിന് സ്ഥലം മാറ്റി

ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ സഞ്ചരിച്ച വയോധികനെ അസഭ്യംപറയുകയും മുഖത്തടിക്കുയും ചെയ്ത പ്രൊബേഷന്‍ എസ്‌ഐക്കെതിരേ നടപടി. നടപടിയുടെ ഭാഗമായി കെഎപി 5 ബറ്റാലിയിനിലേക്കാണ് മാറ്റിയത്. അന്വേഷണത്തെ തുടര്‍ന്ന് കൂടുതല്‍ നടപടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പോലിസുമായി തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന വൃദ്ധനെ എസ്‌ഐ വലിച്ചിഴച്ച് ജീപ്പില്‍ കയറ്റുകയും മുഖത്ത് അടിക്കുകയുമായിരുന്നു. സംഭവം കണ്ടുനിന്നവരില്‍ ഒരാള്‍ ദ്യശ്യങ്ങള്‍ പകര്‍ത്തുകയും സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിക്കുകയുമായിരുന്നു. ദൃശ്യങ്ങള്‍ വൈറലായതോടെ പോലിസ് നടപടിക്കെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ഇതേതുടര്‍ന്നാണ് നടപടി. നേരത്തേ റേഞ്ച് ഡിഐജി റൂറല്‍ എസ്പിയോട് റിപ്പോര്‍ട്ട് തേടുകയും…

Read More

യുവാക്കളുടെ സമര ചൂട് അറിഞ്ഞ് നേപ്പാൾ; ജെൻസി വിപ്ലവത്തിൽ വിറച്ച് രാജ്യം, പ്രധാനമന്ത്രിയും മന്ത്രിമാരും രാജി വച്ചു

നേപ്പാളിനെയും സർക്കരിനെയും പിടിച്ചു കുലുക്കിയിരിക്കുകയാണ് യുവാക്കളുടെ ജെൻസി വിപ്ലവം. സമരത്തെ അടിച്ചമർത്താമെന്ന സർക്കാരിന്റെ കണക്ക് കൂട്ടലുകളെല്ലാം തകർത്തുകൊണ്ടായിരുന്നു രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങിയത്. നേപ്പാളിൽ സമൂഹമാധ്യമങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും സർക്കാരിന്റെ അഴിമതിയും ചൂണ്ടിക്കാണിച്ചായിരുന്നു യുവാക്കളുടെ പ്രതിഷേധം. നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ്മ ഓലി ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്ട്‌സാപ്പ് അടക്കമുള്ള 26 സമൂഹമാധ്യമങ്ങൾ നിരോധിച്ചുകൊണ്ട് ഉത്തരവിട്ടതിനെ തുടർന്നായിരുന്നു പ്രതിഷേധം കനത്തത്. കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യുന്നതിൽ പരാജയപ്പെട്ടുവെന്ന് ആരോപിച്ചാണ് സമൂഹമാധ്യമങ്ങൾക്ക് നേപ്പാളിൽ നിരോധനം ഏർപ്പെടുത്തിയത്….

Read More

കോവിഡ് വരുമോ എന്ന ഭയത്തിൽ അമ്മയും മകനും ജീവനൊടുക്കി

തമിഴ്നാട്ടിലെ മധുരയില്‍ കോവിഡിനെ ഭയന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ അമ്മയും കുഞ്ഞും മരിച്ച നിലയിൽ . മൂന്ന് പേര്‍ രക്ഷപ്പെട്ടു. 23കാരി ജ്യോതികയും മൂന്ന് വയസുകാരന്‍ മകനുമാണ് മരിച്ചത്. മരിച്ച യുവതിയുടെ മാതാവും സഹോദരങ്ങളുമടക്കം കുടുംബത്തിലെ അഞ്ച് പേരാണ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഭര്‍ത്താവ് നാഗരാജിന്‍റെ മരണത്തോടെ ജ്യോതികയുടെ അമ്മ ലക്ഷ്മി മാനസികമായി തളര്‍ന്ന് അവസ്ഥയിലായിരുന്നു. കൂലിവേല ചെയ്തുകൊണ്ടിരുന്ന നാഗരാജ് കഴിഞ്ഞ മാസമാണ് മരിക്കുന്നത്. നാഗരാജിന്‍റെ മരണം കുടുംബത്തെ ഒന്നാകെ ബാധിച്ചിരുന്നു. ഭര്‍ത്താവുമായി…

Read More

എറണാകുളം ഇടപ്പള്ളിയിൽ എ എസ് ഐയെ ബൈക്ക് മോഷ്ടാവ് കുത്തിപ്പരുക്കേൽപ്പിച്ചു

  എറണാകുളത്ത് പോലീസിന് നേരെ യുവാവിന്റെ ആക്രമണം. ഇടപ്പള്ളി മെട്രോ സ്‌റ്റേഷന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. ബൈക്ക് മോഷ്ടാവായ യുവാവ് എഎസ്‌ഐയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. എളമക്കര സ്റ്റേഷനിലെ എഎസ്‌ഐ ഗിരീഷ് കുമാറിനാണ് കുത്തേറ്റത് കളമശ്ശേരിയിൽ നിന്നും മോഷ്ടിച്ച് കടന്ന ബൈക്ക് പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം. എച്ച് എം ടി കോളനിയിലെ ബിച്ചുവാണ് പോലീസിനെ ആക്രമിച്ചത്. ഇയാളെ പോലീസ് ഓടിച്ചിട്ട് പിടികൂടി. ഗിരീഷ് കുമാറിന്റെ കയ്യിലാണ് കുത്തേറ്റത്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Read More