Headlines

ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെ; കാര്യങ്ങൾ പഴയപടിയാകും’; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ

ഇന്ത്യ- യുഎസ് വ്യാപാര കരാർ നവംബറോടെയുണ്ടാകുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ. കാര്യങ്ങൾ ഉടൻ തന്നെ പഴയപടിയാകുമെന്നും വാർഷിക ആഗോള നിക്ഷേപക സമ്മേളനത്തിൽ കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യ-യുഎസ് വ്യാപാരത്തെ “തികച്ചും ഏകപക്ഷീയമായ ബന്ധം” എന്ന് ട്രംപ് വിശേഷിപ്പിച്ചതിനു തൊട്ട് പിന്നാലെയാണ് പീയുഷ് ഗോയലിന്റ പ്രതികരണം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനെ തുടർന്ന് അധിക തീരുവ ചുമത്തിയത് ഉൾപ്പെടെ നിൽക്കുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ പരാമർശം. ഇന്ത്യ- യുഎസ് വ്യാപാര കരാർ ചർച്ചയ്ക്കായുള്ള അമേരിക്കൻ പ്രതിനിധി…

Read More

ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുറക്കും, ടിക്കറ്റ് ഇന്ന് മുതൽ

ദുബായ് : ലോകം ഉറ്റുനോക്കുന്ന, രജതജൂബിലി നിറവിലുള്ള ദുബായ് ഗ്ലോബൽ വില്ലേജ് 25ന് തുടങ്ങും. കനത്ത സുരക്ഷാ മുൻകരുതലുകൾ ഒരുക്കിയാകും  ഗ്ലോബൽ വില്ലേജ് സീസൺ തുടങ്ങുകയെന്ന് സിഒഒ അലി അൽ സുവൈദി അറിയിച്ചു. സുരക്ഷയിൽ മതിപ്പുണ്ടെന്നും ലോകത്ത് ആദ്യമായി സുരക്ഷയ്ക്കുള്ള ബ്രിട്ടിഷ് സുരക്ഷാ കൗൺസിലിന്റെ സ്വാഡ് ഓഫ് ഓണർ ലഭിച്ചത് ഗ്ലോബൽ വില്ലേജിനാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വില്ലേജ് തുറക്കുന്നതിന്റെ ഭാഗമായി പുതിയ വെബ്സൈറ്റും മൊബൈൽ ആപ്പും ആരംഭിക്കും. ടിക്കറ്റുകൾ നേരത്തേ വാങ്ങാനും  കാർണിവൽ  റൈഡിന് സ്പർശനമേൽക്കാതെ കയറാൻ…

Read More

എന്താണ് കരിമ്പനി? എങ്ങനെ പ്രതിരോധിക്കാം

നിപയ്ക്ക് പിന്നാലെ കേരളത്തില്‍ കരിമ്പനി സ്ഥിരീകരിച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്‍. തൃശൂർ വെള്ളിക്കുളങ്ങരയിൽ വയോധികനാണ് കരിമ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. ലോകത്തിന്‍റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകർച്ചപ്പനിയാണ് കരിമ്പനി. ലീഷ്മാനിയാസിസ് (Leishmaniasis) എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത് (Visceral Leishmaniasis) കരിമ്പനി എങ്ങനെ പടരുന്നു? കൊതുകുകളുടെ മൂന്നിലൊന്ന് മാത്രം വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്‍റ് ഫ്‌ളൈ (sand fly) എന്ന പ്രാണിയാണ് കരിമ്പനി പരത്തുന്നത്. പൊടിമണ്ണിൽ മുട്ടയിട്ട് വിരിയിക്കുന്ന ഒരു തരം പ്രാണിയാണ് ഈ…

Read More

മുഖത്തെ കരുവാളിപ്പ് മാറാൻ രണ്ട് കിടിലൻ ഫേസ് പാക്കുകൾ

  മുഖത്തെ കരുവാളിപ്പ് മാറാനും നിറം വർദ്ധിക്കാനും മികച്ചതാണ് മുട്ട. വരണ്ടതോ എണ്ണമയമുള്ളതോ ആയ ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്താൻ മുട്ട ഉപയോഗിക്കാം. മുട്ടയുടെ മഞ്ഞക്കരു ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമാണ്. ഇത് ചർമ്മത്തിന് ഈർപ്പം നൽകും. മുട്ടയുടെ വെള്ളയിൽ സുഷിരങ്ങൾ ശക്തമാക്കാനും അമിതമായ എണ്ണ നീക്കം ചെയ്യാനും സഹായിക്കുന്ന ലളിതമായ പ്രോട്ടീനായ ആൽബുമിൻ അടങ്ങിയിട്ടുണ്ട്. വരണ്ട ചർമ്മക്കാർക്കും എണ്ണമയമുള്ള ചർമ്മക്കാർക്കും ഉപയോ​ഗിക്കാവുന്ന രണ്ട് തരം ഫേസ് പാക്കുകൾ പരിചയപ്പെടാം… ഒന്ന്… ഒരു മുട്ടയുടെ വെള്ളയും പകുതി നാരങ്ങയുടെ നീരും…

Read More

‘ഞാന്‍ എന്റെ ഭാര്യയെ കൊന്നു’; ഫേസ്ബുക്ക് ലൈവുമായി യുവാവ്, സംഭവം കൊല്ലത്ത്

കൊല്ലം പുനലൂരിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്. കലയനാട് ചരുവിള പുത്തൻ വീട്ടിൽ ശാലിനിയാണ് കൊല്ലപ്പെട്ടത്. കൊലപാതക വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിയിച്ച ശേഷം പ്രതിയായ ഭർത്താവ് ഐസക് പൊലീസിന് മുന്നിൽ കീഴടങ്ങി. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഐസക്കിൻ്റെ ഫെയ്സ് ബുക്ക് ലൈവിലൂടെയാണ് ശാലിനിയുടെ കൊലപാതക വിവരം നാട്ടുകാർ അറിയുന്നത്. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ശാലിനിയും ഐസകും ഏറെ നാളായി പിരിഞ്ഞ് കഴിയുകയായിരുന്നു. രാവിലെ ആറു മണിയോടെ ശാലിനി താമസിക്കുന്ന സ്ഥലത്തെത്തിയ ഐസക് ശാലിനിയെ…

Read More

തൃശൂർ മുതൽ കാസ‍ർകോട് വരെ നാളെ സമ്പൂർണ അവധി; രണ്ടാംഘട്ട വോട്ടെടുപ്പ് 7 ജില്ലകളിൽ, അറിയേണ്ടതെല്ലാം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ നാളെ (ഡിസംബർ 11) പൊതു അവധി. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. വാണിജ്യ സ്ഥാപനങ്ങള്‍ക്കും വേതനത്തോടെയുള്ള അവധി പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടാംഘട്ട വോട്ടെടുപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ വടക്കൻ കേരളത്തിൽ ഇന്ന് നിശബ്ദ പ്രചാരണമാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്….

Read More

ബീഹാര്‍ തിരഞ്ഞെടുപ്പ്: മഹാസഖ്യത്തില്‍ വീണ്ടും പൊട്ടിത്തെറി; സഖ്യം ഉപേക്ഷിച്ച് ജെഎംഎം

ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാസഖ്യത്തില്‍ പൊട്ടിത്തെറി. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച സഖ്യത്തില്‍ നിന്ന് വിട്ടു. ആറു മണ്ഡലങ്ങളില്‍ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച ഒറ്റയ്ക്ക് മത്സരിക്കും. സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചുകൊണ്ടാണ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ നിര്‍ണായകഘട്ടത്തിലാണ് മഹാസഖ്യത്തില്‍ പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന് നേരത്തെ ജെ എം എം ആവശ്യപ്പെട്ടിരുന്നു.സീറ്റ് നല്‍കാന്‍ നേതാക്കള്‍ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനം. ജെഎംഎം മാത്രമല്ല മഹാസഖ്യത്തിന് മുന്നിലുള്ള പ്രതിസന്ധി. ഏഴു മുതല്‍ എട്ടുവരെ മണ്ഡലങ്ങളില്‍ ആര്‍ജെഡി കോണ്‍ഗ്രസ് ഇടതു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍…

Read More

സിജെപിയുമായി കേന്ദ്രം വീണ്ടും ചർച്ച നടത്തുന്നു; പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു; രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്ന് അഭിജിത്ത് ദീപ്കെ

  കേന്ദ്ര സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി കോക്ക്റോച്ച് ജനതാ പാർട്ടി. സോനം വാങ്ചുകിന്റെ നിരാഹാരം 25 ദിവസം പിന്നിടുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം തുടരുന്നുവെന്ന് അഭിജിത്ത് ദീപ്കെ. രാഷ്ട്രീയം കേവലം തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി ഉള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജന്തർ മന്തറിൽ പൊലീസ് വിന്യാസം വർദ്ധിപ്പിച്ചു.     സിജെപിയുമായി വീണ്ടും കേന്ദ്രം ചർച്ച നടത്തുന്നു. ജെ പി നദ്ദ, ജിതേന്ദ്ര സിങ് എന്നിവരാണ് സിജെപി നേതാക്കളെ കാണുന്നത്. ജെ പി നദ്ദയുടെ വസതിയിലാണ് ചർച്ച നടക്കുന്നത്. ജിതേന്ദ്ര…

Read More

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

കൊല്ലത്ത് ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ (48) യെയാണ് ഭർത്താവ് റെജി (56) കൊലപ്പെടുത്തിയത്. പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിക്കുന്നു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നു എന്നാണ് വിവരം.

Read More

ചെറിയ അളവിൽ മയക്കുമരുന്ന് കൈവശം വെച്ചാല്‍ ഗുണ്ടയായി കാണേണ്ടതുണ്ടോ?; പരിശോധിക്കാന്‍ ഹൈക്കോടതി അഞ്ചംഗ ബെഞ്ച്

കൊച്ചി: ചെറിയ അളവില്‍ മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരില്‍ സ്ഥിരം കുറ്റവാളിയോ ഗുണ്ടയോ ആയി കണ്ട് കാപ്പ ചുമത്തി നാടുകടത്തേണ്ടതുണ്ടോ?. ഇക്കാര്യം വിശദമായി പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ഹൈക്കോടതി. ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച് വിഷയം വിശദമായി പരിശോധിക്കും. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് പി ഗോപിനാഥ്, ജസ്റ്റിസ് എ ബദറുദ്ദീന്‍, ജസ്റ്റിസ് എം ബി സ്‌നേഹലത, ജസ്റ്റിന്‍ ജോബിന്‍ സെബാസ്റ്റിയന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. നേരത്തേ ഇതുമായി ബന്ധപ്പെട്ട വിഷയം ഹൈക്കോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കുകയും…

Read More