ആട്ടിൻ പാലിന്റെ ​ഗുണങ്ങൾ

  പ്രീബയോട്ടിക് ഗുണങ്ങള്‍ ധാരാളം അടങ്ങിയിട്ടുള്ള ആട്ടിന്‍ പാലിന് അണുബാധ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. ഉദരത്തിലുണ്ടാകുന്ന എല്ലാത്തരം അണുബാധകളില്‍ നിന്നും ആട്ടിന്‍ പാല്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുമെന്നാണ് ബ്രിട്ടീഷ് ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യൂട്രീഷ്യനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ സഹായിക്കാനും ദോഷകരമായ ബാക്ടീരിയകളില്‍ നിന്നും സംരക്ഷിക്കാനും ഒലിഗോസാക്കറൈഡ്‌സ് എന്ന പ്രീബയോട്ടിക്കിന് കഴിയുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 14 ഇനം പ്രീബയോട്ടിക് ഒലിഗോ സാക്കറൈഡുകള്‍ ആട്ടിന്‍ പാലില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പഠനത്തില്‍ വ്യക്തമായത്. ഇവയില്‍ അഞ്ചെണ്ണം മുലപ്പാലിലും അടങ്ങിയിട്ടുണ്ട്….

Read More

‘മേയർ വസ്‌തുതയറിയാതെ സംസാരിക്കുന്നു; അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷന്‍’; വി ശിവന്‍കുട്ടി

  തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ഗവൺമെന്റ് സെൻട്രൽ ഹൈസ്കൂൾ സ്കൂൾ കെട്ടിടം തകർന്ന് വീണതിൽ മേയർ വിവി രാജേഷിന് മറുപടിയുമായി മുൻമന്ത്രി വി ശിവൻ‌കുട്ടി. മേയർ വസ്‌തുതയറിയാതെ സംസാരിക്കുകയാണെന്നും അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും വി ശിവൻകുട്ടി.വി വി രാജേഷ് രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുകയാണ്. താൻ വിദ്യാഭ്യാസ മന്ത്രിയായിരുന്ന കാലത്ത് ഈ കെട്ടിടത്തെക്കുറിച്ച് പരാതിയൊന്നും കിട്ടിയില്ല. അൺഫിറ്റ് സർട്ടിഫിക്കറ്റ് നൽകേണ്ട ഉത്തരവാദിത്തം കോർപ്പറേഷനാണുള്ളതെന്ന് വി ശിവൻകുട്ടി പറഞ്ഞു. 14 ലക്ഷം രൂപ മുടക്കി മെയിന്റനൻസ് നട‍ത്തിയിരുന്നു. സംസ്ഥാന സർക്കാർ…

Read More

ആശങ്ക പരത്തി സമ്പർക്കത്തിലൂടെയുള്ള രോഗബാധിതർ 200 കടന്നു

സംസ്ഥാനത്ത് സമ്പര്‍ക്കം വഴിയുള്ള രോഗബാധിതരുടെ എണ്ണം തുടര്‍ച്ചയായ മൂന്നാം ദിവസവും 200 കടന്നു. ഇന്ന് 206 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച 234 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ വെള്ളിയാഴ്ച 204 പേര്‍ക്കായിരുന്നു ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 41 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവരാണ്. എറണാകുളം ജില്ലയിലും 41 രോഗികളുണ്ട്. കാസര്‍കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 56 പേരില്‍ 41 പേരും സമ്പര്‍ക്കത്തിലൂടെയാണ് രോഗികളായത്. എറണാകുളത്ത് ഇന്ന് 50 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്….

Read More

അതിതീവ്ര മഴ, സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ നാളെ അവധി; പ്രൊഫഷണൽ കോളേജുകളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി

പാലക്കാട്: കനത്ത മഴയെ തുട‍ന്ന് സംസ്ഥാനത്തെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പാലക്കാട്, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ജില്ലയിലും പ്രൊഫൽണല്‍ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പാലക്കാട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ഒക്ടോബർ 22) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടറാണ് അറിയിച്ചത്. റെസിഡൻസ് സ്കൂളുകൾ, കോളേജുകൾ, നവോദയ വിദ്യാലയങ്ങൾക്ക് അവധി ബാധകമല്ല. നാളെ ഇടുക്കിയിൽ…

Read More

ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത്; എയിംസ് ചർച്ചയാകും

വിവാദങ്ങൾക്കിടെ ബിജെപി സംസ്ഥാന സമിതി യോഗം ഇന്ന് കൊല്ലത്ത് നടക്കും. രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള ബിജെപി പുതിയ സംസ്ഥാന കമ്മിറ്റിയുടെ ആദ്യ യോഗമാണ് ചേരുന്നത്. ഉച്ചതിരിഞ്ഞ് രണ്ടു മണിയോടെ ചേരുന്ന സംസ്ഥാന സമിതി യോഗത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കും. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നൊരുക്കമാണ് യോഗത്തിന്റെ പ്രധാന അജണ്ട. കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ ജെ പി നദ്ദയുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിൽ എയിംസ് സംബന്ധിച്ച് സംസ്ഥാന നേതൃത്വം സമവായത്തിൽ എത്തിയേക്കും. നിലവിൽ കേന്ദ്രമന്ത്രി…

Read More

ഏമാന്മാരെ സുഖിപ്പിക്കാൻ യൂണിഫോമിട്ട് എംപിയ്ക്ക് നേരെ കുതിര കയറാൻ വരണ്ട; ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല’; കെ സി വേണുഗോപാൽ എം പി

ഷാഫി പറമ്പിൽ എം പിയെ കുറച്ചു ദിവസങ്ങളായി സിപിഐഎം വേട്ടയാടുകയാണെന്ന് കെ സി വേണുഗോപാൽ എം പി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ വിട്ടുകൊടുക്കില്ല.യൂണിഫോമിട്ട് ഏമാന്മാരെ സുഖിപ്പിക്കാൻ വേണ്ടി എംപിയ്ക്ക് നേരെ കുതിരകയറിയാൽ നിങ്ങളെ ഷാഫി ആരാണെന്നും കോൺഗ്രസ് ആരാണെന്നും ബോധ്യപ്പെടുത്തും. ഇത് കേരളമാണ്, സിപിഐഎമ്മിന്റെ അവസാനഭാരണമാണിതെന്നും പൊലീസുകാരുടെ കാക്കിയുടെ വിശുദ്ധി സൂക്ഷിച്ച് ജോലി ചെയ്യണമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. പേരാമ്പ്രയിൽ യുഡിഎഫ് പ്രതിഷേധ സംഗമത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം. കോളജുകളിൽ കെഎസ്‍യു ജയിക്കാൻ പാടില്ലെന്ന് ആരാണ് പറഞ്ഞത്….

Read More

‘പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായി?’ വൈദേകം റിസോർട്ട് വിഷയം വീണ്ടും ഉന്നയിച്ച് പി.ജയരാജൻ

ഇപി ജയരാജനുമായി ബന്ധപ്പെട്ട വൈദേകം റിസോർട്ട് വിഷയം സിപിഐഎം സംസ്ഥാന സമിതിയിൽ വീണ്ടും ഉന്നയിച്ച് പി.ജയരാജൻ. പരാതി എഴുതി നൽകണമെന്നാണ് സെക്രട്ടറി ആവശ്യപ്പെട്ടത്. പരാതി എഴുതി നൽകിയിട്ട് എന്തുണ്ടായിയെന്നും പി ജയരാജന്റെ ചോദ്യം. വിഷയം പരിശോധിച്ച് വരികയാണെന്നായിരുന്നു സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ മറുപടി. വൈദികൻ റിസോർട്ടുമായി ബന്ധപ്പെട്ട് ആ വിവാദം ആദ്യം ഉന്നയിക്കുന്നത് 2022 നവംബറിൽ ചേർന്ന CPIMന്റെ സംസ്ഥാന കമ്മിറ്റിയിലാണ്. അന്ന് തെറ്റുതിരുത്തൽ രേഖയുമായി ബന്ധപ്പെട്ട ചർച്ചക്കിടെയാണ് പി ജയരാജൻ ഈ ആരോപണം ഉന്നയിക്കുന്നത്….

Read More

ജിദ്ദയില്‍ വനിതകള്‍ക്കായി ‘ഡിപോര്‍ട്ടസ് 2.0’ കായിക മേള ഒരുങ്ങുന്നു

വിമന്‍ ഓഫ് വിസ്ഡം’ (WOW) ലേഡീസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാമത് കായിക സംഗമം ‘ഡിപോര്‍ട്ടസ് 2.0’ (Deportes 2.0) ജനുവരി 23-ന് ജിദ്ദയില്‍ നടക്കും. അല്‍ ഹരാസത്തിലെ സ്‌പോര്‍ട്‌സ് വില്ലയില്‍ ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി 11 മണി വരെയാണ് പരിപാടി. 18 വയസ്സും അതിനു മുകളിലുമുള്ള വനിതകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമാണ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അവസരമുള്ളത്.ക്ലബ്ബ് ഭാരവാഹികളായ ഫസ്ന സുബൈര്‍, ജെസ്സി സുബൈര്‍, റെജിന നബീല്‍, ഹസ്ന സനം, ഹന്ന ഫാത്തിമി , ഫെബി ഷാമില്‍,…

Read More

അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ; പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചെന്ന് താലിബാൻ വക്താവ്

അഫ്ഗാൻ-പാക് വെടിനിർത്തലിന് ധാരണ.വെടി നിർത്തൽ ഇന്ന് വൈകീട്ട് അഞ്ചരയ്ക്ക് പ്രാബല്യത്തിൽ വന്നു. പാകിസ്താന്റെ അഭ്യർത്ഥന മാനിച്ചാണ് വെടിനിർത്തലെന്ന് താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് അറിയിച്ചു. പാക്- അഫ്ഗാന്‍ അതിര്‍ത്തിയില്‍ ഇന്ന് വീണ്ടും സംഘര്‍ഷമുണ്ടായി. സംഘർഷത്തിൽ 20 താലിബാനികൾ കൊല്ലപ്പെട്ടെന്ന് പാക് സൈന്യം അറിയിച്ചു. അഫ്ഗാൻ പ്രകോപനം ഉണ്ടാക്കിയെന്നും തിരിച്ചടിച്ചെന്നുമാണ് പാകിസ്താൻ അവകാശപ്പെടുന്നത്. സംഘര്‍ഷം അവസാനിപ്പിക്കാന്‍ പാകിസ്താൻ ഖത്തറിന്‍റെയും സൗദിയുടെയും മധ്യസ്ഥത തേടിയിട്ടുണ്ടെന്നും അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നാല് ദിവസത്തിന് ശേഷമാണ് അഫ്ഗാൻ – പാക്…

Read More

അമ്മയ്ക്ക് പിന്നാലെ മകളും, അതേ കിണറ്റില്‍ മരിച്ചനിലയിൽ

  തൃപ്പൂണിത്തുറ:അമ്മയ്ക്ക് പിന്നാലെ മകളും അതേ കിണറ്റില്‍ മരിച്ചനിലയില്‍. തിരുവാങ്കുളം കേശവന്‍പടിക്കു സമീപം ഐവി ഗാര്‍ഡനില്‍ ജേക്കബിന്റെ ഭാര്യ ഷീബയെ (42) ആണ്‌ ഇന്നലെ വീട്ടിലെ കിണറ്റില്‍ ചാടി മരിച്ച നിലയില്‍കണ്ടെത്തിയത്. ഷീബയുടെ അമ്മ മേരിക്കുട്ടി (71) വെള്ളിയാഴ്‌ചയാണു വീട്ടിലെ കിണറില്‍ വീണു മരിച്ചത്‌. മേരിക്കുട്ടിയുടെ മൃതദേഹം ഇന്നലെ രാവിലെ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തുന്ന സമയത്താണു ഷീബയുടെ മൃതദേഹം കണ്ടെത്തിയത്.ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയിലായിരുന്നു. തൃപ്പൂണിത്തുറ ഫയര്‍ഫോഴ്‌സ് സംഘമാണു ഷീബയെ പുറത്തെടുത്ത്‌ തൃപ്പൂണിത്തുറ താലൂക്ക്‌ ആശുപത്രിയില്‍…

Read More