ഭർത്താവിന് 20 ഉറക്ക ഗുളിക നൽകി; കൊന്ന് ശുചിമുറിയിൽ കുഴിച്ചിട്ടു, കോൺക്രീറ്റ് നിറച്ചു; കേസ് തെളിഞ്ഞതിങ്ങനെ
ന്യൂഡൽഹി∙ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിന്റെ ശുചിമുറിയിൽ കുഴിച്ചുമൂടിയ യുവതി കുറ്റകൃത്യം ചെയ്യുന്നതിന് മുൻപ് ഭർത്താവിന് 15 മുതൽ 20 വരെ ഉറക്കഗുളികകൾ നൽകിയിരുന്നതായി പൊലീസ്. കൊല്ലപ്പെട്ട സുരേന്ദ്ര ശർമയുടെ ഭാര്യ റൂബി ശർമ ഭർത്താവിന്റെ ഭക്ഷണത്തിൽ ഉറക്കഗുളികകൾ കലർത്തി നൽകിയതായി ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിക്കുകയായിരുന്നു. ഗുളിക കഴിച്ചു സുരേന്ദ്ര മയക്കത്തിലായപ്പോൾ റൂബി കൊലപ്പെടുത്തുകയായിരുന്നു. 45 ദിവസമായി സുരേന്ദ്രയെ കാണാനില്ലായിരുന്നു. സുരേന്ദ്ര എവിടെയെങ്കിലും പോയിരിക്കാം എന്നാണ് ബന്ധുക്കളും നാട്ടുകാരും വിചാരിച്ചിരുന്നത്. ഭർത്താവ് എവിടെയെന്ന്…
