Headlines

ഡൽഹി സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ തീപിടിത്തം; രോഗികളെ മാറ്റി

ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിലെ ഐസിയു വാർഡിൽ വൻ തീപിടിത്തം. അപകടത്തിന് പിന്നാലെ ഐസിയുവിലുണ്ടായിരുന്ന അറുപതോളം രോഗികളെ മറ്റ് വാർഡുകളിലേക്ക് മാറ്റി. മണിക്കൂറുകളെടുത്താണ് തീ നിയന്ത്രണവിധേയമാക്കിയത് അപകടത്തിൽ ആളപായമില്ല. രാവിലെ ആറരയോടെയാണ് തീപിടിത്തുണ്ടായത്. പിന്നാലെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.

Read More

മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു; തമിൾ റോക്കേഴ്‌സ് അടക്കമുള്ള സൈറ്റുകളിൽ

വിജയ് നായകനായി എത്തിയ മാസ്റ്ററിന്റെ എച്ച് ഡി പതിപ്പും ചോർന്നു. തമിൾ റോക്കേഴ്‌സ് അടക്കമുള്ള പൈറസി സൈറ്റുകളിലാണ് എച്ച് ഡി പതിപ്പ് പ്രത്യക്ഷപ്പെട്ടത്. റിലീസ് കഴിഞ്ഞതിന് പിന്നാലെ ചിത്രം സൈറ്റുകളിൽ എത്തിയതായാണ് റിപ്പോർട്ടുകൾ ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പ് തന്നെ ഇതിന്റെ സീനുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. സംഭവത്തിൽ ഒരാളെ അറസ്റ്റ് ചെയ്യുകയും നൂറോളം വെബ്‌സൈറ്റുകൾ പൂട്ടുകയും ചെയ്തു.

Read More

സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം; 18 പേർ വെന്തു മരിച്ചു: നിരവധി പേരെ കാൺമാനില്ല

  മുംബൈ: സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിൽ തീപിടുത്തം. മഹാരാഷ്ട്രയിലെ പുണെയിലുള്ള സാനിറ്റൈസർ നിർമ്മാണ കേന്ദ്രത്തിലാണ് തീപിടുത്തം ഉണ്ടായത്. തീപ്പിടിത്തത്തിൽ 18 പേർ വെന്തു മരിച്ചു. നിരവധി പേരെ കാണാതാകുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവർക്കുവേണ്ടിയുളള തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. 37 തൊഴിലാളികളാണ് സാനിറ്റെസർ പ്ലാന്റിനുളളിൽ ജോലി ചെയ്തിരുന്നത്. ഇതിൽ 20 പേരെ രക്ഷപ്പെടുത്തി. 18 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. 17 തൊഴിലാളികളെ കാണാതായെന്നാണ് ലഭ്യമാകുന്ന വിവരം. ആറ് അഗ്‌നിശമനസേനാ യൂണിറ്റുകൾ എത്തിയാണ് തീ അണച്ചത്. നിലവിൽ തീ നിയന്ത്രണ വിധേയമായിട്ടുണ്ട്.

Read More

സിദ്ധിഖ് കാപ്പന് അഞ്ച് ദിവസത്തെ ഇടക്കാല ജാമ്യം; എതിർത്ത യുപി സർക്കാരിന് സുപ്രീം കോടതിയുടെ വിമർശനം

ഹാത്രാസിലേക്കുള്ള യാത്രക്കിടെ യുപി പോലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ധിഖ് കാപ്പന് ഇടക്കാല ജാമ്യം. രോഗിയായ മാതാവിനെ കാണുന്നതിനായി അഞ്ച് ദിവസത്തേക്കാണ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. മനുഷ്യത്വപരമായ കാരണങ്ങളാൽ ഇടക്കാല ജാമ്യം നൽകുന്നതിനെ എതിർത്ത യുപി സർക്കാരിനെ ചീഫ് ജസ്റ്റിസിന്റെ ബഞ്ച് വിമർശിക്കുകയും ചെയ്തു. അതേസമയം ഉപാധികളോടെയാണ് സിദ്ധിഖിന് ജാമ്യം അനുവദിച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾ, അമ്മയെ ചികിത്സിക്കുന്ന ഡോക്ടർമാർ ഒഴികെ മറ്റാരുമായും സംസാരിക്കാൻ പാടില്ല. മാധ്യമങ്ങൾക്ക് അഭിമുഖം നൽകരുത്, പൊതുജനങ്ങളെ കാണുന്നതിനും വിലക്കുണ്ട് സിദ്ധിഖ്…

Read More

ചോറ്റാനിക്കരയിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചോറ്റാനിക്കര പോലീസ് സ്‌റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രദേവ് എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിരിക്കരയിലെ വാടകവീട്ടിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.  

Read More

പുതുപ്പള്ളി അല്ലാതെ മറ്റെവിടെയും മത്സരിക്കില്ലെന്ന് ഉമ്മൻ ചാണ്ടി; നേമത്ത് കെ മുരളീധരൻ എത്തിയേക്കും

നേമത്ത് മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം ഉമ്മൻ ചാണ്ടി തള്ളി. വിജയമുറപ്പായ പുതുപ്പള്ളി അല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാൻ താത്പര്യമില്ലെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പുതുപ്പള്ളി ഇല്ലെങ്കിൽ മത്സരിക്കില്ലെന്നാണ് തീരുമാനം അതേസമയം നേമത്ത് രമേശ് ചെന്നിത്തലയോ മുരളീധരനോ മത്സരിക്കുന്നതിൽ തനിക്ക് എതിർപ്പില്ല. കെ ബാബു ഉൾപ്പെടെ താൻ നിർദേശിച്ചവരെല്ലാം തന്നെ വിജയസാധ്യതയയുള്ളവരാണെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് താൻ മത്സരിക്കുമെന്ന തരത്തിൽ വാർത്തകൾ വന്നതിന് പിന്നിൽ ചില താത്പര്യങ്ങളുണ്ടെന്നും ഉമ്മൻ ചാണ്ടി പറയുന്നു. നേമത്ത് ബിജെപിയെ നേരിടാൻ ശക്തനായ…

Read More

‘പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ പ്രതികരിക്കുന്നത്’; അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി CPIM

ഇടതുനിരീക്ഷകർ അഡ്വ.ബി.എൻ.ഹസ്കറിനെ തിരുത്തി സിപിഐഎം .പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന വിധത്തിൽ ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് നിർദ്ദേശം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ.സോമപ്രസാദാണ് ബി എൻ ഹസ്ക്കറിനെ തിരുത്തിയത്. എന്നാൽ നിലപാടാണ് പറഞ്ഞതെന്ന് അഡ്വ.ബി എൻ ഹസ്ക്കർ 24 നോട് പറഞ്ഞു.മുഖ്യമന്ത്രിയെയും എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളളി നടേശനെയും ചാനൽ ചർച്ചയിൽ അഡ്വ.ബി എൻ ഹസ്കർ വിമർശിച്ചിരുന്നു. ഇതാണ് സി പി ഐ എം നേതൃത്വത്തെ ചൊടിപ്പിച്ചത്….

Read More

സൗദിയില്‍ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കി; അടുത്ത പദ്ധതി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി

ജിദ്ദ: സൗദി അറേബ്യയില്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ ഒട്ടുമിക്ക നിയന്ത്രണങ്ങളും ഒഴിവാക്കിയിരിക്കെ, പ്രത്യേക അഭ്യര്‍ഥനയുമായി ആരോഗ്യ മന്ത്രി ഡോ. തൗഫീക്ക് അല്‍ റബീഅ. പകര്‍ച്ച വ്യാധിയില്‍നിന്ന് നിന്ന് സ്വയം രക്ഷനേടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പ് എടുക്കണമെന്ന് അദ്ദേഹം പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഒരു വര്‍ഷം ഈ മഹാമാരിയോടൊപ്പമാണ് നമ്മള്‍ ചെലവഴിച്ചത്. വാക്‌സിന്‍ സ്വീകരിക്കുകയാണ് ഇനി സാധാരണ നിലകൈവരിക്കുന്നതിലേക്കുള്ള പദ്ധതി. നിങ്ങളുടെ സുരക്ഷയാണ് ഏറ്റവും പ്രധാനം. എല്ലാവരും വാക്‌സിന്‍ എടുക്കുക- മന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഡിസംബര്‍ 17…

Read More

ബാലചന്ദ്രകുമാർ വിശ്വസ്തനായ സാക്ഷി; പ്രതികളുടെ മുൻകാല പശ്ചാത്തലവും പരിഗണിക്കണം: പ്രോസിക്യൂഷൻ

അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വാദം തുടരുന്നു. പ്രോസിക്യൂഷന്റെ വാദമാണ് നിലവിൽ കോടതിയിൽ നടക്കുന്നത്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടിഎ ഷാജിയാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. തീർത്തും അസാധാരണമായ കേസാണിത്. പ്രതികളുടെ മുൻകാല പശ്ചാത്തലവും കോടതി പരിഗണിക്കണം. സ്വന്തം സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യാനാണ് പ്രതികൾ ക്വട്ടേഷൻ നൽകിയത്. നടിയെ ആക്രമിച്ച കേസിലെ വിസ്താരത്തിൽ പ്രോസിക്യൂഷന് യാതൊരു ഭയവുമില്ല. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസ് പരാജയപ്പെടുന്നുവെന്ന…

Read More

നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു

ന്യൂ ഡൽഹി: നടിയും കോൺഗ്രസ് നേതാവുമായിരുന്ന ഖുശ്ബു സുന്ദർ ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ നടന്ന ചടങ്ങിൽ തമിഴ്‌നാട് ബിജെപി അധ്യക്ഷന്റെ സാന്നിധ്യത്തിലാണ് ഖുശ്ബു പാർട്ടി അംഗത്വം സ്വീകരിച്ചത്. ബിജെപി ദേശീയ നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. ദിവസങ്ങൾ നീണ്ട അഭ്യൂഹങ്ങൾക്ക് വിരാമമിട്ടാണ് ഖുശ്ബു ബിജെപി പാളയത്തിലെത്തുന്നത്. എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നേരത്തെ ഖുശ്ബുവിനെ നേതൃത്വം ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെ ഖുശ്ബു പാർട്ടിയിൽ നിന്ന് രാജിവച്ചു. പാർട്ടിക്കുള്ളിലെ കല്ലുകടി തുറന്നുകാട്ടി സോണിയാ ഗാന്ധിക്ക് ഖുശ്ബു കത്തയക്കുകയും ചെയ്തു. പാർട്ടിക്കുള്ളിൽ…

Read More