പുറ്റിങ്ങല്‍, ത്രാങ്ങാലി, കണ്ടശ്ശംകടവ്, ശബരിമല കരിമരുന്ന് അപകടം…; കേരളത്തിന്റെ ഉള്ളുപൊള്ളിച്ച വെടിക്കെട്ട് അപകടങ്ങള്‍; വേണം കര്‍ശന സുരക്ഷാ നടപടികള്‍

വെടിക്കെട്ടപകടത്തില്‍ കേരളം വിറങ്ങലിക്കുന്നത് ഇത് ആദ്യമല്ല. കാതിനും കണ്ണിനും വിസ്മയം തീര്‍ക്കുന്ന കരിമരുന്ന് കലാപ്രകടനം മണ്ണില്‍ കണ്ണീരായി പെയ്തിറങ്ങുന്ന ദുരന്ത കാഴ്ചക്കാണ് ഇന്നലെ തൃശൂര്‍ സാക്ഷ്യംവഹിച്ചത്. ഓരോ അപകടവും സുരക്ഷാവീഴ്ചയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെങ്കിലും തുടര്‍നടപടികള്‍ ഇരുട്ടില്‍ മറയുകയാണ്. വെടിക്കെട്ടിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തുടങ്ങി കാഴ്ചകാണാന്‍ എത്തിയവര്‍ അടക്കം നൂറൂകണക്കിന് പേരുടെ ജീവനാണ് ഇതുവരെ പൊലിഞ്ഞത്. (history of kerala’s fireworks accident mundathikode blast) 2016 ഏപ്രില്‍ പത്തിന് കേരളം ഉണര്‍ന്നത് നടുക്കുന്ന വെടിക്കെട്ട് ദുരന്തത്തിലേക്കായിരുന്നു. അന്ന്…

Read More

റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർഥി തടാകത്തിൽ മുങ്ങിമരിച്ചു

റൊമാനിയയിൽ മലയാളി മെഡിക്കൽ വിദ്യാർഥി മുങ്ങിമരിച്ചു. കോട്ടയം തലയോലപറമ്പ് സ്വദേശികളായ പ്രദീപ്കുമാർ-രേഖ ദമ്പതികളുടെ മകൻ ദേവദത്ത് (20)ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് അപകടം നടന്നത് തടാകത്തിന്റെ കരയിൽ ഇരിക്കവെ വെള്ളത്തിൽ വീണ സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് ദേവദത്ത് അപകടത്തിൽപ്പെട്ടത്.

Read More

വയനാട് ജില്ലയില്‍ 497 പേര്‍ക്ക് കൂടി കോവിഡ്;ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.07

  വയനാട് ജില്ലയില്‍ ഇന്ന് (15.08.21) 497 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 658 പേര്‍ രോഗമുക്തി നേടി. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.07 ആണ്. 496 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 86035 ആയി. 78585 പേര്‍ ഇതുവരെ രോഗമുക്തരായി. നിലവില്‍ 6616 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 5123 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍…

Read More

രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി; ശബരിമല ദര്‍ശനം നാളെ

നാലുദിവസത്തെ സന്ദര്‍ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്‍മു കേരളത്തിലെത്തി. നാളെ ശബരിമലയില്‍ ദര്‍ശനം നടത്തും. മറ്റന്നാള്‍ വര്‍ക്കലയിലും കോട്ടയത്തും നാലാം നാള്‍ എറണാകുളത്തും വിവിധ പരിപാടികളില്‍ പങ്കെടുക്കും. വൈകിട്ട് 6.20 ഓടെയാണ് രാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറും പത്‌നിയും മുഖ്യമന്ത്രി പിണറായി വിജയന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍ എന്നിവര്‍ രാഷ്ട്രപതിയെ സ്വീകരിച്ചു. രാജ്ഭവനിലാണ് ഇന്ന് താമസം. നാളെ രാവിലെ 9.35ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക് പോകും.10.20ന് നിലയ്ക്കലിലെത്തുന്ന രാഷ്ട്രപതി അവിടെ നിന്ന് റോഡ്…

Read More

ലൈഫ് മിഷൻ അന്വേഷണത്തിലെ ഇടക്കാല സ്റ്റേ നീക്കണമെന്ന സിബിഐയുടെ ഹർജി ഹൈക്കോടതി തള്ളി

ലൈഫ് മിഷൻ വിവാദവുമായി ബന്ധപ്പെട്ടുള്ള സിബിഐ അന്വേഷണത്തിന് ഭാഗിക സ്റ്റേ ഏർപ്പെടുത്തിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളി. സിബിഐ നൽകിയ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.   അന്വേഷണത്തിനുള്ള സ്‌റ്റേ നീക്കണമെന്നും അന്വേഷണം തുടരാനുള്ള അനുവാദം നൽകണമെന്നുമുള്ള ആവശ്യമാണ് സിബിഐ ഉന്നയിച്ചത്. എതിർ സത്യവാങ്മൂലം എവിടെയെന്ന് കോടതി ചോദിച്ചു. ഇത് തയ്യാറായിട്ടില്ലെന്നായിരുന്നു സിബിഐയുടെ മറുപടി   വകുപ്പുതല കാര്യമായതിനാൽ കാലതാമസം എടുക്കുമെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു. പിന്നെ എന്തിനാണ് ഇത്ര വേഗത്തിൽ ഹർജി…

Read More

ഹൃദയ ശസ്ത്രക്രിയ പ്രതിസന്ധി; കമ്പനികള്‍ക്ക് സ്റ്റെന്റ് ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കൈമാറി കോട്ടയം മെഡിക്കല്‍ കോളജ്

തിരുവനന്തപുരം മെഡിക്കല്‍ കോളജ്, കോട്ടയം മെഡിക്കല്‍ കോളജ്, കോഴിക്കോട് മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രതിസന്ധി ഉണ്ടായിരുന്നത്. മറ്റ് മെഡിക്കല്‍ കോളജുകളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഉപകരണങ്ങള്‍ തിരിച്ചെടുക്കുന്നതില്‍ കുറച്ച് സമയം വിതരണ കമ്പനിക്കാര്‍ അനുവദിച്ചിരുന്നു. പക്ഷേ, കോട്ടയം മെഡിക്കല്‍ കോളജില്‍ ഈ വിതരണക്കമ്പനിക്കാര്‍ തന്നെ നേരിട്ടെത്തി ഉപകരണങ്ങള്‍ തിരിച്ചെടുക്കുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് അധികൃതരുടെ ഭാഗത്ത് നിന്നുതന്നെ ഇക്കാര്യത്തില്‍ ഗുരുതരവീഴ്ച സംഭവിച്ചു എന്നതാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. കാരണം, മറ്റ് മെഡിക്കല്‍ കോളജുകളിലെ ആശുപത്രി…

Read More

കലൂർ സ്റ്റേഡിയം വിവാദം; ജി.സി.ഡി.എ. ഓഫീസിന് മുന്നിൽ ഫുട്ബോൾ കളിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം

കലൂർ സ്റ്റേഡിയം വിവാദത്തിൽ ജി.സി.ഡി.എ. ഓഫീസിൽ പ്രതിഷേധം. ഫുട്ബോൾ കളിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്. ജി.സി.ഡി.എ ചെയർമാൻറെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. മെസിയെ കൊണ്ടുവരുന്നതിന്റെയും സ്റ്റേഡിയം നവീകരണത്തിന്റെയും മറവിൽ വൻ അഴിമതി നടക്കുകയാണെന്നും, പൊതുജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതിൽ ജി.സി.ഡി.എ. ചെയർമാൻ കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.കേരളത്തിന്റെ പൊതുസ്വത്തായ സ്റ്റേഡിയം പോലും വിട്ടുകൊടുത്ത് പുതിയ അഴിമതിക്ക് കൂട്ടുനിൽക്കുകയാണെന്നും പ്രതിഷേക്കാർ ആരോപിച്ചു. അർജൻറീനയുടെ ജേഴ്സി ധരിച്ച് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ഷിജോ അടക്കമുള്ള പ്രവർത്തകരാണ് ജി.സി.ഡി.എ. ചെയർമാന്റെ ഓഫീസിന് മുന്നിൽ…

Read More

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജില്ലയിലെ വിവരങ്ങൾ ഇങ്ങിനെ

എറണാകുളം ജില്ലയിൽ ഇന്ന് 72 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് / ഇതരസംസ്ഥാനത്ത് നിന്നും വന്നവർ-7 • ഖത്തർ – കൊച്ചി വിമാനത്തിലെത്തിയ 31 വയസുള്ള വരാപ്പുഴ സ്വദേശി • ജൂലായ് 11 ന് മുംബൈ – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 30 വയസുള്ള ഗുജറാത്ത് സ്വദേശി • ജൂലായ് 11 ന് ഹൈദരാബാദ് – കൊച്ചി വിമാനത്തിലെത്തിയ ഷിപ്പിങ്ങ് കമ്പനി ജീവനക്കാരനായ 29 ഗുജറാത്ത് സ്വദേശി • ജൂലായ് 1ന് ദമാം- കൊച്ചി…

Read More

പിണറായിയിൽ തുടങ്ങിയ സിപിഎം പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകും: കെ സുരേന്ദ്രൻ

സിപിഎമ്മിന്റെ പ്രധാനപ്പെട്ട രണ്ട് അക്കൗണ്ടുകളായ ത്രിപുരയും ബംഗാളും പൂട്ടിച്ചവരാണ് ഞങ്ങളെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. കേരളത്തിലെ അക്കൗണ്ട് ക്ലോസ് ചെയ്യാൻ തന്നെയാണ് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. കേരളത്തിലെ സിപിഎമ്മിന്റെ അക്കൗണ്ട് പൂട്ടിക്കുകയാണ് ബിജെപി ലക്ഷ്യം വെക്കുന്നത്. പിണറായിയിൽ തുടങ്ങിയ പാർട്ടി പിണറായിക്കാലത്ത് തന്നെ പൂട്ടിപ്പോകുമെന്ന കാര്യത്തിൽ മുഖ്യമന്ത്രിക്ക് സംശയം വേണ്ട. പിണറായിയുടെ കൈ കൊണ്ട് തന്നെ ഇതിന്റെ ഉദക ക്രിയയും പൂർത്തിയാകും. തനിക്കും മന്ത്രിസഭയിലെ അംഗങ്ങൾക്കുമെതിരെ ഉയർന്നുവന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി തയ്യാറാകുന്നില്ല സംസ്ഥാനത്ത് യുഡിഎഫും ബിജെപിയും തമ്മിൽ…

Read More

റെയ്‌ന മടങ്ങി, സ്റ്റാർ ബൗളർക്ക് കൊവിഡ്; ചെന്നൈ സൂപ്പർ കിംഗ്‌സ് കടുത്ത ആശങ്കയിൽ

ഐപിഎൽ 13ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഏറ്റവും ആശങ്കയിൽ നിൽക്കുന്നത് ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്‌സാണ്. ടീമിലെ ഒരാൾക്കും ചില സ്റ്റാഫ് അംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. സ്‌പെഷ്യലിസ്റ്റ് ബൗളറായ ദീപക് ചാഹറിനാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ സംഘാംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സൂപ്പർ കിംഗ്‌സിന്റെ ക്വാറന്റൈൻ സെപ്റ്റംബർ ഒന്ന് വരെ നീട്ടി. തുടർച്ചയായ പരിശോധനകളിൽ ഫലം നെഗറ്റീവാണെന്ന് ഉറപ്പിച്ചാൽ മാത്രമേ ദീപകിന് കളത്തിലിറങ്ങാനാകൂ. ഇതിനിടെ ഇരട്ടിപ്രഹരമായി സൂപ്പർ താരം സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങി….

Read More