സമസ്ത കേന്ദ്ര മുശാവറ അംഗം എ മരക്കാര്‍ ഫൈസി നിറമരതൂര്‍ നിര്യാതനായി

തിരൂര്‍: പ്രമുഖ മുസ്‌ലിം പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ എ മരക്കാര്‍ ഫൈസി നിറമരതൂര്‍ (74)നിര്യാതനായി. സമസ്ത മുശാവറ അംഗമായിരുന്ന നിറമരതൂര്‍ ബീരാന്‍ കുട്ടി മുസ്‌ല്യാരുടെ മകനാണ്. നിരവധി പേരുടെ ഗുരുവര്യനായിരുന്നു. കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, കോട്ടുമല ഉസ്താദ്, കെ കെ ഹസ്രത്ത് തുടങ്ങിയവര്‍ ഗുരുനാഥന്‍മാരാണ്. പട്ടിക്കാട് ജാമിഅയില്‍ നിന്ന് ഒന്നാം റാങ്കോടെ ഫൈസി ബിരുദം നേടിയ ശേഷം നീണ്ട അര നൂറ്റാണ്ട് കാലം ദര്‍സി രംഗത്ത് നിറഞ്ഞ് നിന്നു. ഭാര്യ. ഫാത്വിമ….

Read More

കണ്ണൂരിൽ MDMA യുമായി ഷുഹൈബ് വധക്കേസ് പ്രതി ഉൾപ്പെടെ ആറുപേർ പിടിയിൽ

കണ്ണൂർ ചാലോടിലെ ഒരു ലോഡ്ജിൽ നിന്ന് 27 ഗ്രാം MDMA യുമായി ആറുപേരെ പൊലീസ് പിടികൂടി. പിടിയിലായവരിൽ ഷുഹൈബ് വധക്കേസ് പ്രതിയായ കെ.സഞ്ജയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. മയക്കുമരുന്ന് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് ഇവരെ പിടികൂടിയത്. ലോഡ്ജ് മുറിയിൽ വെച്ച് ഇവർ ലഹരിവസ്തുക്കൾ കൈമാറ്റം ചെയ്യാനുള്ള ശ്രമത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മറ്റുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ചോദ്യം ചെയ്യലിനുശേഷം ഇവരെ കോടതിയിൽ ഹാജരാക്കും. കണ്ണൂരിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയുള്ള പൊലീസിന്റെ ശക്തമായ…

Read More

എച്ച്-1ബി വീസ; മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം

യുഎസിന്റെ എച്ച്-1ബി വിസ വീസയിൽ പൂർണ്ണ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. മാനുഷിക പ്രത്യാഘാതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.തടസ്സങ്ങൾ യുഎസ് അധികാരികൾക്ക് പരിഹരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിദേശകാര്യ വക്താവ് അറിയിച്ചു ഇരു രാജ്യങ്ങളുടെയും വ്യാപാര – വ്യവസായ പങ്കാളിത്തം ഇന്ത്യ ചൂണ്ടിക്കാട്ടി.കൂടിയാലോചനകൾ അനിവാര്യമാണ്. നൈപുണ്യ കൈമാറ്റം ഇരുരാജ്യങ്ങളുടെയും വളർച്ചയെ സഹായിച്ചിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. എച്ച് 1-ബി വീസയ്ക്ക് വാർഷിക ഫീസ് ഒരു ലക്ഷം ഡോളർ ആയാണ് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് ഉയർത്തിയത്. ഇതു സംബന്ധിച്ച…

Read More

ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ; പിടിയിലായത് ഭർത്താവിന്റെ സുഹൃത്ത്

എറണാകുളം ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. ഭർത്താവ് ജൗഹറടക്കം പ്രതികളായ അഞ്ച് പേർ ഒളിവിലാണ്. സഹൽ ആറാം പ്രതിയാണ് ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭർതൃവീട്ടിൽ വെച്ച് ക്രൂരമർദനമേറ്റത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ജൗഹർ യുവതിയെ വിവാഹം കഴിച്ചത് കഴിഞ്ഞ ദിവസം ജൗഹറിന്റെ വീട്ടിലെത്തിയ നഹ്ലത്തിന്റെ പിതാവിനും…

Read More

‘ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ഫോണ്‍രേഖകള്‍ പരിശോധിക്കണം’; അടൂര്‍ പ്രകാശ്

ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി . ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍ എസ്‌ഐടി അന്വേഷിക്കണം. ഫോണ്‍രേഖകള്‍ പരിശോധിക്കണമെന്നും അടൂര്‍ പ്രകാശ് പാലക്കാട് ആവശ്യപ്പെട്ടു. ‘ഉണ്ണികൃഷ്ണന്‍ പോറ്റിയും ജോണ്‍ ബ്രിട്ടാസും തമ്മിലുള്ള ബന്ധം അന്വേഷിക്കണം; ഫോണ്‍രേഖകള്‍ പരിശോധിക്കണം’ ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ഡോക്ടര്‍ ജോണ്‍ ബ്രിട്ടാസ് എം പിയുടെ ബന്ധം അന്വേഷിക്കണമെന്ന് അടൂര്‍ പ്രകാശ് എംപി . ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള ഫോണ്‍വിളികള്‍…

Read More

67-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു:മികച്ച സിനിമ മരയ്ക്കാര്‍, ധനുഷ്, മനോജ് വാജ്‌പേയ്, എന്നിവര്‍ക്കും പുരസ്‌കാരം

മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം പ്രിയദര്‍ശന്‍ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിന്. മികച്ച ഗാനരചനയ്ക്കുള്ള പുരസ്‌കാരം കവി പ്രഭാവര്‍മയ്ക്കും ലഭിച്ചു. .കോളാമ്പി എന്ന ചിത്രത്തിലെ ഗാനരചനയ്ക്കാണ് പുരസ്‌കാരം. സജിന്‍ ബാബു ചിത്രം ബിരിയാണിക്ക് പ്രത്യേക പരാമര്‍ശം. മികച്ച സിനിമാ സൗഹൃദ സംസ്ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം രാഹുല്‍ റിജി നായര്‍ സംവിധാനം ചെയ്ത കള്ള നോട്ടം നേടി. മികച്ച നടനായി ധനുഷും മനോജ് ബാജ്‌പേയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സഹനടനുള്ള പുരസ്‌കാരം വിജയ് സേതുപതിക്കാണ്….

Read More

‘വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും, അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും’; സാബു എം ജേക്കബ്

വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും. അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും.ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്. കേരളം വിട്ടാൽ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ പറ്റിക്കുന്നത്. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്.എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാൽ വിജയം നേടുമെന്ന…

Read More

കൊവിഡ് വ്യാപനം; പ്രതിരോധ നടപടികൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി സർവകക്ഷി യോഗം വിളിച്ചു

കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗം വിളിച്ചു. ജൂലൈ 24ന് വൈകുന്നേരം മൂന്ന് മണിക്കാണ് യോഗം. വീഡിയോ കോൺഫറൻസ് വഴിയാകും യോഗം നടക്കുക. നിയമസഭ സമ്മേളനം മാറ്റിവെക്കുന്നതടക്കമുള്ള വിഷയങ്ങൾ സർവകക്ഷി യോഗത്തിൽ ചർച്ചയാകും. ഈ മാസം 27ന് നിയമസഭാ സമ്മേളം ചേരാനായിരുന്നു നേരത്തെയുണ്ടായിരുന്ന ധാരണ. ധനവിനിയോഗ ബിൽ പാസാക്കുന്നതിന് വേണ്ടിയായിരുന്നുവിത്. കൊവിഡ് വ്യാപനം രൂക്ഷമാകുന്നത് കണക്കിലെടുത്താണ് സഭാ സമ്മേളനം മാറ്റിവെക്കുന്നത്. ഇക്കാര്യത്തിൽ നാളെ ചേരുന്ന മന്ത്രിസഭാ…

Read More

കോവിഡ് മരണം നിർണയിക്കാൻ പുതിയ മാർഗനിർദ്ദേശം; ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം സ്ഥിരീകരിക്കും, ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി

  കോവിഡ് മരണം നിർണയിക്കാൻ മാർഗനിർദ്ദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്. ചികിത്സിക്കുന്ന ഡോക്ടർ തന്നെ കോവിഡ് മരണം നിർണയിക്കും. കോവിഡ് മരണങ്ങൾ ഇതുവരെ സംസ്ഥാന തലത്തിലാണ് സ്ഥീരീകരിച്ചിരുന്നത്. എല്ലാ മരണങ്ങളും 24 മണിക്കൂറിനുള്ളിൽ ഡിഎംഒയ്ക്കു റിപ്പോർട്ടു ചെയ്യണം. കോവിഡുമായി ബന്ധപ്പെട്ട മരണങ്ങളും റിപ്പോർട്ടു ചെയ്യണം. സംസ്ഥാനത്തെ കോവിഡ് മരണം റിപ്പോർട്ട് ചെയ്യാൻ ജില്ലാതല വികേന്ദ്രീകൃത ഓൺലൈൻ സംവിധാനത്തിന് അനുമതി നൽകി ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഡബ്ല്യു.എച്ച്.ഒയുടേയും ഐ.സി.എം.ആറിന്റേയും മാർഗനിർദ്ദേശങ്ങൾ അനുസരിച്ചാണ് സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ച്…

Read More