Headlines

‘വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും, അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും’; സാബു എം ജേക്കബ്

വർഷങ്ങളായി പരിഹരിക്കാത്ത സഭാ തർക്കം 6 മാസത്തിനുള്ളിൽ പരിഹരിക്കും. അതിന് പ്രധാനമന്ത്രി മുൻകൈ എടുക്കും.ഭയന്ന് വിറച്ചിട്ടാണ് ഓരോ മണിക്കൂറിലും ഡീൽ എന്ന് പറയുന്നത്. കേരളം വിട്ടാൽ ഒന്നിച്ചു മത്സരം നടത്തുന്നവർ ആണ് ജനങ്ങളെ പറ്റിക്കുന്നത്. ഞങ്ങൾക്ക് ഡീൽ ഉള്ളത് കേരളത്തിലെ മൂന്നരക്കോടി ജനങ്ങളോടാണ്.എറണാകുളം നഷ്ടപ്പെട്ടാൽ യുഡിഎഫിന് എല്ലാം നഷ്ടമാകും. ട്വന്റി ട്വന്റി മത്സരിച്ചാൽ തോറ്റു പോകും എന്നാണ് പറയുന്നതെങ്കിൽ ഒറ്റയ്ക്ക് നിന്ന് 15% വോട്ട് ഷെയർ ഉള്ള ട്വന്റി ട്വന്റി ബിജെപിക്ക് ഒപ്പം കൂടിയാൽ വിജയം നേടുമെന്ന ഭയമാണ് യുഡിഎഫിനെന്നും സബ് എം ജേക്കബ് ആരോപിച്ചു.

റിപ്പോട്ടർ ടീവിക്കെതിരെയും സാബു എം ജേക്കബ് രംഗത്തെത്തി. ഇ ഡിയെ ഭയന്നാണ് NDA യുടെ ഭാഗമായത് എന്ന് പറഞ്ഞവർ 2 ആം തിയതി പൂട്ടും. നാടിനെതിരെ വ്യാജവാർത്ത നൽകുന്നവരാണ് അവർ. 250 കോടി രൂപയുടെ കേസ് പെരുമ്പാവൂർ കോടതിയിൽ നടക്കുന്നുണ്ട്. എത്ര കുടുംബങ്ങളാണ് ആ ചാനൽ തകർത്തതെന്നും അദ്ദേഹം വിമർശിച്ചു.