Headlines

ദേശീയ വിദ്യാഭ്യാസ നയം: ഇന്ത്യക്ക് ഉത്തേജനം നൽകും, ആശങ്ക വേണ്ടെന്ന് രക്ഷിതാക്കളോട് പ്രധാനമന്ത്രി

ദേശീയ വിദ്യാഭ്യാസ നയം ഇന്ത്യക്ക് പുതിയ ഉത്തേജനം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പുതിയ നയം വിദ്യാർഥികളും അധ്യാപകരും സ്വാഗതം ചെയ്തു. പുതിയ തീരുമാനങ്ങളുണ്ടാകുമ്പോൾ ആശങ്ക സ്വാഭാവികമാണ്. രക്ഷിതാക്കൾക്ക് പുതിയ നയത്തിൽ ഒട്ടും ആശങ്ക വേണ്ട ഇനിയും നിർദേശങ്ങൾ നൽകാം. പരിഷ്‌കരണ നിർദേശങ്ങൾ സർക്കാർ സ്വീകരിക്കും. സ്വയം ഭരണാവകാശം നൽകുന്നതിലൂടെ സർവകലാശാലകൾക്ക് മത്സരബുദ്ധിയുണ്ടാകും. മികച്ച പ്രകടനം കാഴ്ചവെക്കുന്ന സർവകലാശാലകൾക്ക് സർക്കാർ പാരിതോഷികം നൽകും. ഭാരതീയ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണ് പുതിയ വിഭ്യാസ നയമെന്നായിരുന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ വാക്കുകൾ. ആധുനിക…

Read More

സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് ഇന്ന് 200 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 200 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന് 25 രൂപ ഉയർന്ന് 4515 രൂപയിലെത്തി മെയ് മാസത്തെ ഏറ്റവുമുയർന്ന നിരക്കിലാണ് സ്വർണവില ഇപ്പോൾ. മെയിൽ ഇതുവരെ 1080 രൂപയുടെ വർധനവാണുണ്ടായത്. അന്താരാഷ്ട്ര വിപണിയിൽ സ്‌പോട്ട് ഗോൾഡ് വില ഔൺസിന് 1825.30 ഡോളറായി. ദേശീയ വിപണിയിൽ പത്ത് ഗ്രാം തനി തങ്കത്തിന് 48,003 രൂപയായി.

Read More

മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി

മീനങ്ങാടി:മീനങ്ങാടി പഞ്ചായത്തിലെ പതിനൊന്നാം വാർഡ് പോളിംഗ് ബൂത്തിൽ സ്ഥാനാർത്ഥികളുടെ ചിഹ്നം കാണാത്ത വിധത്തിൽ പേന കൊണ്ട് വരച്ച് വ്യക്തമാകാത്ത രീതിയിൽ കണ്ടതായി പരാതി. ഇവിടെ രണ്ട് പോളിംഗ് സ്റ്റേഷനുകൾ ആണ് ഉള്ളത്. ഒന്നാമത്തെ പോളിംഗ് സ്റ്റേഷനിലാണ് കണ്ടെതെന്നാണ് പരാതി .ബി.ജെ.പിയുടെയും ,യു.ഡി.എഫിൻ്റെയും ചിഹ്നത്തിന് മുകളിലാണ് വരച്ചിട്ടതെന്നാണ് മുന്നണികൾ ആരോപിക്കുന്നത്. ഒടുവിൽ പ്രിസൈഡിംഗ് ഓഫീസറോട് പരാതി ഉന്നയിച്ചപ്പോൾ സാനിറ്റൈസ ർ ഉപയോഗിച്ച് മായ്ച്ച് കളഞ്ഞതായും ഇവർ ആരോപിക്കുന്നു. ഈ സംഭവത്തിൽ യു.ഡി.എഫിൻ്റെ യും ,ബി.ജെ.പിയുടെയും സ്ഥാനാർത്ഥികൾ റിട്ടേണിംഗ് ഓഫീസർക്ക്…

Read More

റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 3000 രൂപ വീതം, പിന്നൊരു പൊങ്കല്‍ കിറ്റും; തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സ്റ്റാലിന്‍

തമിഴ്‌നാട്ടില്‍ പൊങ്കല്‍ സമ്മാനം പ്രഖ്യാപിച്ച് സര്‍ക്കാര്‍. റേഷന്‍ കാര്‍ഡിന് 3000 രൂപ വീതം നല്‍കും. പൊങ്കല്‍ കിറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് എം കെ സ്റ്റാലിന്റെ പ്രഖ്യാപനം. റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ക്യാംപുകളില്‍ കഴിയുന്ന ശ്രീലങ്കന്‍ തമിഴ് വംശജര്‍ക്കും 3000 രൂപ വീതം നല്‍കും. ഒരുകിലോ വീതം പഞ്ചസാരയും പച്ചരിയും അടങ്ങുന്ന പൊങ്കല്‍ കിറ്റും നല്‍കും. (tamil nadu govt offer Rs 3,000 cash with Pongal gift package)അതിനിടെ എം കെ സ്റ്റാലിനെ പുകഴ്ത്തി…

Read More

നേപ്പാൾ സന്ദർശനം ഒഴിവാക്കണം’; ഇന്ത്യൻ പൗരന്മാർക്ക് മാർഗ നിർദേശവുമായി വിദേശകകാര്യ മന്ത്രാലയം

ഇന്ത്യൻ പൗരന്മാർ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്ന് വിദേശകകാര്യ മന്ത്രാലയം. സ്ഥിതിഗതികൾ ശാന്തമാകുന്നതുവരെ നേപ്പാൾ സന്ദർശനം ഒഴിവാക്കണമെന്നാണ് നിർദേശം. നേപ്പാളിലുള്ള ഇന്ത്യൻ പൗരന്മാർ അവരുടെ നിലവിലെ താമസസ്ഥലങ്ങളിൽ തുടരണം. തെരുവുകളിൽ ഇറങ്ങുന്നത് ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കണമെന്നും നിർദേശം നൽകി. നേപ്പാൾ അധികൃതരുടെയും കാഠ്മണ്ഡുവിലെ ഇന്ത്യൻ എംബസിയുടെയും പ്രാദേശിക സുരക്ഷാ ഉപദേശങ്ങൾ പാലിക്കണം. നേപ്പാളിലുള്ള ഇന്ത്യക്കാർക്ക് വേണ്ടി വിദേശകകാര്യ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തിറക്കി. +977 – 980 860 2881, +977 – 981 032 6134…

Read More

ലൈംഗിക പീഡനം: അധ്യാപകന്റെ പേരെഴുതി വെച്ച് സ്‌കൂൾ വിദ്യാർഥിനി ആത്മഹത്യ ചെയ്തു

കോയമ്പത്തൂരിൽ പീഡനത്തിന് ഇരയായ പ്ലസ് ടു വിദ്യാർഥിനി ആത്മഹത്യ ചെയ്തു. സ്വകാര്യ സ്‌കൂൾ വിദ്യാർഥിനിയാണ് ആത്മഹത്യ ചെയ്തത്. ഫിസിക്‌സ് അധ്യാപകനായ മിഥുൻ ചന്ദ്രവർത്തിയുടെ പേര് എഴുതി വെച്ചാണ് ആത്മഹത്യ. അധ്യാപകനെ പോലീസ് പോക്‌സോ ചുമത്തി അറസ്റ്റ് ചെയ്തു സ്‌പെഷ്യൽ ക്ലാസെന്ന പേരിൽ കുട്ടിയെ സ്‌കൂളിലേക്ക് നിരന്തരം വിളിച്ചുവരുത്തിയായിരുന്നു ലൈംഗിക പീഡനം. സംഭവം സ്‌കൂൾ മാനേജ്‌മെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളെ പുറത്താക്കുകയും പ്രിൻസിപ്പാളിനെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു സംഭവത്തിന് ശേഷം പെൺകുട്ടി കടുത്ത മാനസികാഘാതത്തിലായിരുന്നു. കുട്ടിക്ക് കൗൺസിലിംഗ് അടക്കം…

Read More

ഇനി നോക്കൗട്ട് ആവേശം: മത്സരങ്ങൾക്ക് കടുപ്പമേറും, അട്ടിമറകൾ പ്രതീക്ഷിക്കാമോ

  ഫിഫ ലോകകപ്പ് ഫുട്ബോൾ ഇനി നോക്കൗട്ട് ആവേശത്തിലേക്ക്. റൗണ്ട് ഓഫ് തേർട്ടിടുവിലെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്ക, കാനഡയെ നേരിടും. നാളെ രാത്രി പത്തര്യ്ക്ക് ബ്രസീലിന് എതിരാളികൾ ഏഷ്യൻ കരുത്തരായ ജപ്പാൻ. മികച്ച ഫോമിലുള്ള ബ്രസീലിന് ബ്ലൂ സമുറായികളുടെ വെല്ലുവിളി കടക്കാൻ കഴിയുമോന്നാണ് ആരാധാകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത്. റൗണ്ട് ഓഫ് 32വിൽ പോർച്ചുഗലിന് എതിരാളികൾ ക്രൊയേഷ്യ.(FIFA World Cup 2026 Round of 32 knockout)     ഗ്രൂപ്പ് എയിൽ നിന്ന് മെക്‌സിക്കോ, ദക്ഷിണാഫ്രിക്ക, ഗ്രൂപ്പ് ബിയിൽ…

Read More

വായ്പ കിട്ടിയ നാല് ലക്ഷം രൂപയുമായി വീട്ടമ്മ കാമുകന്റെ കൂടെ മുങ്ങി; ഇരുവരും കോഴിക്കോട് നിന്ന് പിടിയിൽ

  പയ്യന്നൂർ കോറോത്ത് നിന്ന് കാണാതായ 34കാരിയായ വീട്ടമ്മയെയും കാമുകനെയും പോലീസ് കോഴിക്കോട് നിന്ന് കണ്ടെത്തി. മാട്ടൂൽ സ്വദേശി ഹാരിസിനൊപ്പമാണ് യുവതി കടന്നുകളഞ്ഞത്. കഴിഞ്ഞ മാസം 26 മുതലാണ് യുവതിയെ കാണാതായത്. ഇതിൽ പയ്യന്നൂർ പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു കസബ പോലീസിന്റെ സഹായത്തോടെ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്തുള്ള വാടക വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ബാങ്കിൽ നിന്ന് വായ്പയെടുത്ത നാല് ലക്ഷം രൂപയും ഒമ്പത് പവൻ സ്വർണവുമായാണ് യുവതി തന്റെ കുട്ടിയെയും ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.

Read More

ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല; പ്രതിരോധമരുന്ന് കൊണ്ട് പ്രതിസന്ധി പരിഹരിക്കാനാവില്ലെന്ന് യു.എന്‍ മേധാവി

ന്യൂയോര്‍ക്ക്: കൊവിഡിനെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകം ഇന്ന് നേരിടുന്ന നമ്പര്‍ വണ്‍ ആഗോള സുരക്ഷാഭീഷണിയാണ് കൊവിഡ്-19 എന്നും അദ്ദേഹം പറഞ്ഞു.   പ്രതിരോധമരുന്നില്‍ പ്രതീക്ഷ ഉണ്ടെന്നാണ് പലരും പറയുന്നത്്. എന്നാല്‍ ഒരു കാര്യം വ്യക്തമാക്കട്ടെ, ഈ മഹാമാരിക്ക് ഒറ്റമൂലി ഇല്ല. പ്രതിരോധമരുന്നിന് മാത്രം കൊവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ലെന്ന് പത്രസമ്മേളനത്തില്‍ ഗുട്ടെറസ് പറഞ്ഞു. രോഗവ്യാപനം തടയാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ ഒരമിച്ച് നിക്കണമെന്നും വൈറസിനെ…

Read More

സത്യപ്രതിജ്ഞാ പന്തൽ പൊളിക്കില്ല; വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും

പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ നടന്ന സെൻട്രൽ സ്റ്റേഡിയത്തിലെ പന്തൽ കൊവിഡ് വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കും. ഇതുസംബന്ധിച്ച് ഇന്ന് ഉത്തരവിറക്കും. എൺപതിനായിരം ചതുരശ്രയടി വിസ്താരമുള്ള കൂറ്റൻ പന്തലാണ് സെൻട്രൽ സ്റ്റേഡിയത്തിൽ നിർമിച്ചത്. 5000 പേരെ പന്തലിൽ ഉൾക്കൊള്ളാൻ സാധിക്കും തത്കാലം സ്റ്റേഡിയത്തിൽ താത്കാലിക പരിപാടികളൊന്നും ഇല്ലാത്തതിനാൽ സ്റ്റേഡിയം വാക്‌സിനേഷൻ കേന്ദ്രമായി ഉപയോഗിക്കണമെന്ന് കഴക്കൂട്ടത്തെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഡോ. എസ് എസ് ലാൽ ആവശ്യപ്പെട്ടിരുന്നു.

Read More