ശബരിമല സ്വർണ്ണക്കൊള്ള; അറസ്റ്റിലായ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാകും

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം നിർണായകഘട്ടത്തിൽ.അറസ്റ്റിലായ മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് പത്തനംതിട്ടയിലെ റാന്നി കോടതിയിൽ ഹാജരാക്കും. കെഎസ് ബൈജു കൂടി അറസ്റ്റിലായതോടെ പിടിയിലായ മുൻ ഉദ്യോഗസ്ഥരുടെ എണ്ണം മൂന്നായി. കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അന്വേഷണം ദേവസ്വം ബോർഡിലെ ഉന്നതരിലേക്ക് കൂടി കടക്കുകയാണ്. കേസിൽ പ്രതിയായ മുൻ ദേവസ്വം കമ്മീഷണർ എൻ വാസുവിന്റെ അറസ്റ്റ് ഉടനെന്ന് സൂചന. മുൻ ഉദ്യോഗസ്ഥരായ മുരാരി ബാബുവിനെയും സുധീഷ് കുമാറിനേയും കസ്റ്റഡിയിൽ…

Read More

അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം; കരാറിലെത്താതെ മടങ്ങുകയാണെന്ന് ജെ ഡി വാന്‍സ്

സ്ഥിരം വെടിനിര്‍ത്തലുളള അമേരിക്ക -ഇറാന്‍ ചര്‍ച്ച പരാജയം. 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും വാന്‍സ് പറയുന്നു. (JD Vance says he is heading back to US)കരാറിലെത്താന്‍ ആകാത്തത് ഇറാനും അമേരിക്കയ്ക്കും മോശം വാര്‍ത്തയാണെന്നും വാന്‍സ്. മണിക്കൂറായി ഇറാനുമായി ചര്‍ച്ചകളില്‍ ഏര്‍പ്പെടുകയാണെന്നും പാകിസ്താന്റെ മധ്യസ്ഥതയ്ക്ക് നന്ദി പറയുന്നുവെന്നും വാന്‍സ് പറഞ്ഞു. ചര്‍ച്ചയ്ക്കിടെ ആറോളം തവണ…

Read More

ഐ ഫോൺ വിവാദം: ചോദ്യം ചെയ്യലിന് ഹാജരാകാൻ വിനോദിനി ബാലകൃഷ്ണന് വീണ്ടും നോട്ടീസ്

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന് വീണ്ടും കസ്റ്റംസ് നോട്ടീസ്. മാർച്ച് 23ന് കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിലെ നിർദേശം. ലൈഫ് മിഷൻ ഇടപാടിലെ കോഴയായി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോൺ വിനോദിനി ഉപയോഗിച്ചുവെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത് നേരത്തെ നോട്ടീസ് നൽകിയിരുന്നുവെങ്കിലും ലഭിച്ചില്ലെന്ന് പറഞ്ഞ് വിനോദിനി ഹാജരായിരുന്നില്ല. ആദ്യമയച്ച നോട്ടീസ് ഡോർ ക്ലോസ്ഡ് എന്നുപറഞ്ഞ് തിരിച്ചെത്തുകയായിരുന്നു. ബിനീഷിന്റെ വീടിന്റെ വിലാസത്തിലായിരുന്നു നോട്ടീസ് അയച്ചത് നിലവിൽ തിരുവനന്തപുരത്തെ ഫ്‌ളാറ്റിന്റെ മേൽവിലാസത്തിലാണ് കസ്റ്റംസ്…

Read More

Jumeirah Group Careers Jobs- New Recruitment 2022

Dubai is known for its sky scrapers and wonderful architecture. A major contributor to Dubai’s awe inspiring skyline is the Jumeirah Group. The group has announced multiple vacancies that you should definitely explore. For details about Jumeirah Group Careers read below and apply using the link. Hotel Name Jumeirah Group Job Location Dubai, UAE Education…

Read More

സുരേന്ദ്രന്‍ രാജിവെക്കണമെന്ന് നേതാക്കള്‍; അച്ചടക്കം പാലിക്കണമെന്ന് സുരേന്ദ്രന്‍

  തെരഞ്ഞെടുപ്പിലെ പരാജയവും ഇതിന് ശേഷമുണ്ടായ സീറ്റ് കച്ചവടക്കമുള്ള ആരോപണങ്ങളും കണക്കിലെടുത്ത് കെ സുരേന്ദ്രന്‍ സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്ന് പി കെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രന്‍ പക്ഷം നേതാക്കള്‍. കാസര്‍കോട് നടക്കുന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തിലാണ് സുരേന്ദ്രനെതിരെ വിമര്‍ശനമുയര്‍ന്നത്. പാലക്കാട് നിന്നും എറണാകുളത്ത് നിന്നുമുള്ള നേതാക്കളാണ് സുരേന്ദ്രന്റെ രാജി ആവശ്യമുന്നയിച്ചത്. പ്രവര്‍ത്തകരില്‍ പലര്‍ക്കും നേതൃത്വത്തില്‍ വിശ്വാസമില്ല. അതിനാലാണ് സുരേന്ദ്രനെതിരായ ആരോപണങ്ങള്‍ക്ക് എതിരായ സമരങ്ങള്‍ക്ക് പോലും പിന്തുണയില്ലാത്തതെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. എന്നാല്‍ പാര്‍ട്ടിയില്‍ അച്ചടക്കം വേണമെന്ന മുന്നറിയിപ്പാണ്…

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 18732 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ച. ഏറെക്കാലത്തിന് ശേഷമാണ് കൊവിഡ് പ്രതിദിന വർധനവ് ഇരുപതിനായിരത്തിൽ താഴെ എത്തുന്നത്. കൊവിഡ് വ്യാപനത്തിന്റെ രൂക്ഷത രാജ്യത്ത് കുറഞ്ഞു വരുന്നതായാണ് റിപ്പോർട്ടുകൾ ഇതിനോടകം കൊവിഡ് സ്ഥിരീകരിച്ചത് 1,01,87,850 പേർക്കാണ്. 279 പേരാണ് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്താകെ കൊവിഡ് മരണസംഖ്യ 1,47,622 ആയി ഉയർന്നു. 2,78,690 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 97,61,538 പേർ രോഗമുക്തരായി.

Read More

‘പുലര്‍ച്ചെ നാല് മണിക്ക് ഉണരുക; 36 സെക്കന്റിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഒഴിവാക്കുക; ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്’; ആരോപണം ആവര്‍ത്തിച്ച് രാഹുല്‍

വോട്ട് ചോരി ആരോപണം ആവര്‍ത്തിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ഇന്നും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്‍ ഉണര്‍ന്നിരുന്ന് മോഷണം നിരീക്ഷിച്ചു, കള്ളന്മാരെ സംരക്ഷിച്ചു എന്നാണ് രാഹുലിന്റെ വിമര്‍ശനം. പുലര്‍ച്ചെ നാല് മണിക്ക് ഉണരുക. 36 സെക്കന്റിനുള്ളില്‍ രണ്ട് വോട്ടര്‍മാരെ ഒഴിവാക്കുക. വീണ്ടും കിടന്ന് ഉറങ്ങുക. ഇങ്ങനെയാണ് വോട്ട് കൊള്ള നടന്നത്. – രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു. കര്‍ണാടകയിലെ ആലന്ദ്, മഹാരാഷ്ട്രയിലെ രജുറ മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവന്ന രാഹുലിന്റെ…

Read More

പിഎം ശ്രീ പദ്ധതി: യോഗം ചേരാൻ മന്ത്രിസഭാ ഉപസമിതി

  പി എം ശ്രീ പദ്ധതി നടപ്പിലാക്കുന്നത്‌ സംബന്ധിച്ച്‌ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിന്‌ രൂപികരിച്ച മന്ത്രിസഭാ ഉപസമിതി അടുത്ത ദിവസങ്ങളിൽ യോഗം ചേരും. സംസ്ഥാനത്തിന്റെ ഭരണഘടന അവകാശങ്ങളായ സിലബസ്‌ തയ്യാറാക്കൽ, പദ്ധതിയിൽ അംഗമാകാനുള്ള സ്‌കൂളുകളുടെ തെരഞ്ഞെടുപ്പ്‌ എന്നിവ നിലനിർത്തിക്കൊണ്ട്‌ ഒരു മാസത്തിനകം റിപ്പോർട്ട്‌ നൽകാനാണ് നീക്കം. അതേസമയം പി എം ശ്രീ വിഷയത്തിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷ പ്രതിഷേധം തുടരും.     വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ കൺവീനറും മന്ത്രിമാരായ റോജി എം ജോൺ, എം ലിജു,…

Read More

സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി

സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയെ കണ്ടൈൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി മൈക്രോ കണ്ടൈൻമെന്റ് സോൺ ആക്കി ജില്ല കലക്ടർ പ്രഖ്യാപിച്ചു.കോവിഡ് ബാധിതൻ സന്ദർശിച്ച ഹോട്ടലും മൊബൈൽ ഷോപ്പ് പരിസരത്തു മാത്രമാണ് നാളെ മുതൽ നിയന്ത്രണം ഉണ്ടാവുക. ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ പൂർണമായും ഒഴിവാക്കി.

Read More

കോഴിക്കോട് കല്ലായിൽ കെ റെയിലിനെതിരെ പ്രതിഷേധം; പോലീസും സമരക്കാരും തമ്മിൽ സംഘർഷം

  കെ റെയിലിനെതിരെ കോഴിക്കോട് കല്ലായിയിലും പ്രതിഷേധം. ഉദ്യോഗസ്ഥർ കല്ലിടാനെത്തിയപ്പോൾ ഒരു വിഭാഗമാളുകൾ പ്രതിഷേധിച്ചു. പോലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷമുണ്ടായി. പ്രതിഷേധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി വെടിവെച്ചു കൊന്നാലും മാറില്ലെന്നൊക്കെ പ്രതിഷേധിക്കുന്നവർ വിളിച്ചുപറഞ്ഞെങ്കിലും പോലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. കഴിഞ്ഞ ദിവസം മീഞ്ചന്തയിലും പയ്യാനക്കലിലും കല്ലിടാൻ എത്തിയവരെ പ്രതിഷേധക്കാർ തടഞ്ഞിരുന്നു സംഘർഷത്തിനിടെ പരുക്ക് പറ്റിയെന്ന് അവകാശപ്പെട്ട് രണ്ട് പേർ ആശുപത്രിയിൽ പ്രവേശിച്ചു. പോലീസ് ലാത്തി വെച്ച് കുത്തിയെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിച്ചു. അതേസമയം പ്രതിഷേധം…

Read More