കാസർകോട് ബളാലിൽ ഉരുൾപൊട്ടി; മൂന്ന് വീടുകൾ അപകടാവസ്ഥയിൽ, ആളുകളെ മാറ്റി

കാസർകോട് ബളാൽ കോട്ടക്കുന്നിൽ ഉരുൾപൊട്ടൽ. ബളാൽ-രാജപുരം റോഡിലേക്ക് കല്ലുകളും ചെളിയും വന്ന് നിറഞ്ഞതോടെ ഇതുവഴിയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടു. ഉരുൾപൊട്ടലുണ്ടായ പ്രദേശത്തെ മൂന്ന് വീടുകൾ അപകടാവസ്ഥയിലാണ്. ഇവിടെ നിന്നും ആളുകളെ ബന്ധുവീടുകളിലേക്ക് മാറ്റി അതിശക്തമായ മഴയാണ് കഴിഞ്ഞ മൂന്ന് ദിവസമായി കാസർകോട് തുടരുന്നത്. കാസർകോട് ജില്ലയിൽ നാളെയും ഓറഞ്ച് അലർട്ടാണ് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് നാല് ദിവസത്തേക്ക് കൂടി ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്.

Read More

വാക്‌സിൻ നയത്തിൽ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ

  വാക്സിൻ നയത്തിൽ സുപ്രിംകോടതി ഇടപെടരുതെന്ന് കേന്ദ്ര സർക്കാർ. വാക്സിൻ നയം വിവേചനമില്ലാത്തതെന്നും, കോടതിയുടെ ഇടപെടൽ ആവശ്യമില്ലെന്നും വ്യക്തമാക്കി സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. രാജ്യത്തെ കൊവിഡ് പ്രതിസന്ധിയിൽ സ്വമേധയാ എടുത്ത കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കാനിരിക്കെയാണ് കേന്ദ്രത്തിന്റെ നീക്കം. ഒട്ടേറെ കൂടിയാലോചനകൾക്ക് ശേഷമാണ് വാക്സിൻ നയം രൂപീകരിച്ചത്. ഭരണഘടന പൗരന്മാർക്ക് ഉറപ്പ് നൽകുന്ന തുല്യത, ജീവിക്കാനുള്ള അവകാശം എന്നിവ ഉറപ്പ് നൽകുന്നതാണ് വാക്സിൻ നയം. എല്ലാ സംസ്ഥാനങ്ങൾക്കും വാക്സിൻ ഒരേ നിരക്കിൽ ലഭ്യമാകും എന്ന് ഉറപ്പിച്ചിട്ടുണ്ട്. വാക്സിൻ…

Read More

വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ

വയനാട് പനമരം കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന്;ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ വയനാട് പനമരം നെല്ലിയമ്പത്ത് വൃദ്ധ ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തിൽ വഴിത്തിരിവ്‌. പ്രതികളുടെ അറസ്റ്റ്‌ ഇന്നുണ്ടായേക്കും. കേസുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ്‌ മേധാവിയുടെ വാർത്താസമ്മേളനം 11 മണിക്ക്‌ മാനന്തവാടിയിൽ നടക്കും. മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ്‌ കേസ്‌ അന്വേഷിച്ചത്‌. കഴിഞ്ഞ ജൂണ്‍ 10ന് രാത്രി 8.30 ഓടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്. താഴെ…

Read More

അതിർത്തിയിൽ മലയാളി വിദ്യാർഥികളെ യുക്രൈൻ സൈന്യം കാറിടിച്ച് വീഴ്ത്തി, തോക്കൂചൂണ്ടി ഭീഷണിയും

  യുദ്ധം രൂക്ഷമായ യുക്രൈനിൽ നിന്നും രക്ഷപ്പെടാനുള്ള മലയാളികളടക്കമുള്ള വിദ്യാർഥികൾക്ക് നേരെ ആക്രമണമവുമായി യുക്രൈൻ സൈന്യം. പോളണ്ട് അതിർത്തിയിൽ കുടുങ്ങിയ വിദ്യാർഥികൾക്ക് നേരെ യുക്രൈൻ സൈന്യം കാറിടിച്ച് കയറ്റി. നിരവധി വിദ്യാർഥികൾ മറിഞ്ഞുവീഴുന്ന സാഹചര്യമുണ്ടായി തിരിച്ച് ചോദ്യമുന്നയിച്ചവരെ യുക്രൈൻ സൈന്യം ചവിട്ടിവീഴ്ത്തി. ആകാശത്തേക്ക് സൈന്യം വെടിയുതിർത്തു. കൂടാതെ വിദ്യാർഥികൾക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിയും ഉയർത്തി. താമസസ്ഥലത്തേക്ക് മടങ്ങിപ്പോകാൻ നിർദേശിച്ചാണ് ഭീഷണി. നൂറുകണക്കിന് വിദ്യാർഥികളാണ് ഇവിടെ യുക്രൈൻ സൈന്യത്തിന്റെ ആക്രമണത്തിന് ഇരയായത്. പോളണ്ട് അതിർത്തിയായ ഷെഹ്നിയിലാണ് സംഭവം….

Read More

വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം: കെ.കെ ശൈലജ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം ഇടതുപക്ഷ സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണ് ഇടതു മുന്നണിക്ക് ഉണ്ടായിരിക്കുന്നത്. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി മത്സരിച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ” ഇടതുപക്ഷ സര്‍ക്കാരിനെ വളഞ്ഞിട്ട് ആക്രമിക്കുന്നതിനിടയിലും ജനങ്ങള്‍ സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിന്നു എന്നതിന്റെ തെളിവാണ് തെരഞ്ഞെടുപ്പ് വിജയം. ഇടതുപക്ഷം ഇനിയും ജനങ്ങള്‍ക്കൊപ്പമുണ്ടാകും. ജനങ്ങള്‍ക്കായുള്ള വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ തുടരും. ആര് ബഹളം വച്ചാലും അതു തുടരും” ശൈലജ പറഞ്ഞു.

Read More

എർത്ത് കമ്പിയിൽ നിന്ന് ഷോക്കേറ്റ് തിരുവല്ലത്ത് അമ്മയും മകളും മരിച്ചു

തിരുവനന്തപുരം തിരുവല്ലത്ത് എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് അമ്മയും മകളും മരിച്ചു. മടതുനടയിൽ ഹെനാ മോഹൻ(50), മകൾ നീതുമോഹൻ(28) എന്നിവരാണ് മരിച്ചത്. തിരുവല്ലം നെല്ലിയോട്ടെ വാടക വീട്ടിലാണ് അപകടമുണ്ടായത്. എർത്തി കമ്പിക്ക് സമീപത്ത് നിന്ന് കളിക്കുകയായിരുന്ന നീതുവിന്റെ കുഞ്ഞിനാണ് ആദ്യം ഷോക്കേറ്റത്. കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് നീതുവിനും ഹെനക്കും ഷോക്കേറ്റത്. പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്.

Read More

സിൽവർ ലൈൻ പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തീകരിക്കുമെന്ന് കെ റെയിൽ എംഡി

  കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അഞ്ച് വർഷം കൊണ്ട് പൂർത്തികരിക്കുമെന്ന് കെ റെയിൽ എം.ഡി വി അജിത്ത്കുമാർ. 63,941 കോടി രൂപയിൽ കൂടുതൽ ചെലവ് വരില്ല. പദ്ധതിയുടെ വിശദമായ രൂപരേഖക്ക് റെയിൽവേ ബോർഡിന്റെ അന്തിമാനുമതി കാത്തിരിക്കുകയാണ്. വായ്പകൾക്കായുള്ള നടപടികൾ ആരംഭിക്കുന്നതിന് റെയിൽവേ മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട് പദ്ധതി സംസ്ഥാനത്തെ രണ്ടായി വിഭജിക്കുമെന്ന ഇ ശ്രീധരന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. തണ്ണീർത്തടങ്ങളെയും നീർച്ചോലകളെയും റെയിൽവേ ലൈൻ നഷ്ടമാക്കില്ല. ഇത്തരം സ്ഥലങ്ങളിൽ നീരൊഴുക്ക് തടസ്സപെടാതിരിക്കാൻ…

Read More

കാശ്മീരിൽ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ പരുക്കേറ്റ രണ്ട് പൈലറ്റുമാരും മരിച്ചു

ജമ്മു കാശ്മീരിലെ ഉധംപൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ രണ്ട് പൈലറ്റുമാർ മരിച്ചു. ശിവ്ഗർധറിലാണ് സംഭവം. ഇന്ത്യൻ കരസേനയുടെ പൈലറ്റും സഹപൈലറ്റുമാണ് മരിച്ചത്. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ ഒരാൾ മേജറും മറ്റൊരാൾ ക്യാപ്റ്റനുമാണ്. പട്‌നിടോപ് മേഖലയിൽ പരിശീലനത്തിനിടെയാണ് ചീറ്റ ഹെലികോപ്റ്റർ തകർന്നുവീണത്.

Read More

സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ ഭയപ്പടേണ്ട സാഹചര്യമില്ലന്ന് ആരോഗ്യവകുപ്പ് നീരീക്ഷണത്തിൽ 80 പേർ

സുൽത്താൻ ബത്തേരി: നൂൽ്പ്പുഴ പഞ്ചായത്ത് പരിധിയിൽ ഉറവിടമറിയാത്ത് രണ്ട് കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ആശങ്ക വേണ്ടന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. രോഗ ലക്ഷണം കണ്ടെത്തിയവരുമായി നേരിട്ട് സമ്പർക്കം വന്ന 12 പേരെയും, സെക്കണ്ടറിതലത്തിലുള്ള 68പേരെയും നിരീക്ഷണത്തിലാക്കുകയും ചെയ്തിട്ടുണ്ട്. പ്രാഥമിക സമ്പർക്ക പട്ടികയിലുള്ള 12 പേരുടെയും ശ്രവം പരിശോധനക്കായി അയച്ചിട്ടുണ്ട്. പഞ്ചായത്തിലെ പതിനാല് പതിനേഴ് വാർുഡകുളിലെ താമസക്കാർക്കാണ് നിലവിൽ രോഗം സ്ഥിരികീരിച്ചിരിക്കുന്നത്. ഇവർ ഈ മാസം 11, 16 തീയ്യതികളിൽ നൂൽ്പ്പുഴ കുടുംബ ആരോഗ്യ…

Read More

അതിർത്തിയിൽ പാക് വെടിവെപ്പ്; രജൗരിയിൽ സൈനികന് വീരമൃത്യു

കാശ്മീർ അതിർത്തിയിൽ പാക്കിസ്ഥാന്റെ പ്രകോപനം. രജൗരി സെക്ടറിലാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്. പുലർച്ചയോടെ നടന്ന പാക് വെടിവെപ്പിൽ ഇന്ത്യൻ ജവാൻ വീരമൃത്യു വരിച്ചു. ജൂനിയർ കമ്മീഷൻഡ് ഓഫീസറാണ് പാക് വെടിവെപ്പിൽ കൊല്ല്പപെട്ടത്. നിയന്ത്രണ രേഖയിൽ രജൗറി സെക്ടറിലെ കേരിയിലാണ് വെടിവെപ്പുണ്ടായത്. കഴിഞ്ഞ നാല് ദിവസത്തിനിടെ രണ്ടാം തവണയാണ് പാക്കിസ്ഥാൻ രജൗരി മേഖലയിൽ പ്രകോപനം തുടരുന്നത്. ഓഗസ്റ്റ് 30ന് നടന്ന ആക്രമണത്തിൽ നൗഷേര സെക്ടറിൽ ഒരു ജവാൻ വീരമൃത്യു വരിച്ചിരുന്നു.

Read More