ഓപ്പറേഷൻ സിന്ദൂർ രാജ്യത്തിന്‍റെ യശസുയർത്തിയ നടപടിയെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. മെയ് 6 7 തീയതികളിൽ ഓപ്പറേഷൻ സിന്ധൂർ എന്ന പേരിൽ ചരിത്രപരമായ ഒരു സൈനിക നടപടി ഇന്ത്യൻ സൈന്യം ആരംഭിച്ചു. ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക നടപടിയായിരുന്നു. കേവലമൊരു സൈനിക നടപടിമാത്രമായിരുന്നില്ല അത് ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ച ധീരമായ നടപടിയായിരുന്നു.
ഓപ്പറേഷൻ സുന്ദൂറിൽ നൂറ്ലേറെ ഭീകരവാദികൾ കൊല്ലപ്പെട്ടു. ലഷ്കറി തൊയ്ബ ഹിസ്ബുൾ മുജാഹിദീൻ ഭീകരവാദികളാണ് കൊല്ലപ്പെട്ടത്. ഇവർക്ക് പാക് സൈന്യത്തിന്റെ സഹായം ലഭിച്ചിരുന്നു. പാകിസ്താനിലും പാക് അധീന കശ്മീരിലും ഉള്ള ഒൻപത് ഭീകരവാദ കേന്ദ്രങ്ങൾ ആദ്യഘട്ടത്തിൽ ആക്രമിച്ചു. കശ്മീരിലെ ഭീകരവാദ പരിശീലന കേന്ദ്രങ്ങൾ ആക്രമിച്ചുവെന്നും രാജ്‌നാഥ് സിങ് രാജ്യസഭയിൽ പറഞ്ഞു.
ഓപ്പറേഷൻ സിന്ധൂറിൽ പങ്കെടുത്ത സൈനികർക്ക് അഭിവാദ്യം. 22 മിനിറ്റുകൊണ്ട് ഓപ്പറേഷൻ പൂർത്തിയാക്കി. അമ്മമാരുടെയും സഹോദരിമാരുടെയും സിന്ദൂരം മായ്ച്ചവർക്ക് കനത്ത മറുപടി നൽകി.പാകിസ്താന്റെ എല്ലാ ആക്രമണങ്ങളെയും പ്രതിരോധിച്ചു. ഇന്ത്യയുടെ പ്രധാന ഇടങ്ങളിൽ ഒന്നും തന്നെ കേടുപാടുകൾ സംഭവിച്ചില്ല.
ഓപ്പറേഷൻ സിന്ധൂർ 3 സേനാ വിഭാഗങ്ങളുടെയും സംയോജിത നടപടിയായിരുന്നുവെന്നും കേന്ദ്ര മന്ത്രി വ്യക്തമാക്കി. ഇതിലൂടെ ഭീകരവാദത്തെ വച്ചുപൊറുപ്പിക്കില്ലെന്ന് ശക്തമായ സന്ദേശം നൽകി. വ്യോമസേന നമ്മുടെ ആകാശവും നാവികസേന നമ്മുടെ കടലും കാത്തു.
പാകിസ്താന്റെ ഭൂമി പിടിച്ചെടുക്കൽ ഈ ഓപ്പറേഷന്റെ ഉദ്ദേശമല്ലയിരുന്നു. ഭീകരവാദത്തെ പിന്തുണയ്ക്കുന്നവരെ മാത്രമാണ് ലക്ഷ്യം വെച്ചത്. വെടി നിർത്തലിന് പാക്കിസ്ഥാൻ അഭ്യർത്ഥിച്ചു. ലക്ഷ്യം കണ്ടതോടെയാണ് ഓപ്പറേഷൻ സിന്ധൂർ അവസാനിപ്പിച്ചത്.
ഇന്ത്യയുടെ പ്രഹരം ഏറ്റത്തോടെ പാകിസ്ഥാൻ തോൽവി സമ്മതിച്ചു. ഓപ്പറേഷൻ സിന്ധുർ അവസാനിച്ചിട്ടില്ലെന്നും താൽക്കാലികമായി നിർത്തിവച്ചിരിക്കുക മാത്രമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു. പാകിസ്താൻ ദുസാഹസത്തിന് മുതിർന്നാൽ ഓപ്പറേഷൻ സിന്ദൂർ പുനരാരംഭിക്കും. ഓപ്പറേഷൻ സിന്ധൂർ നിർത്തിവയ്ക്കാൻ ബാഹ്യമായ ഒരു സമ്മർദ്ദവും ഉണ്ടായിട്ടില്ല. ബാഹ്യസമ്മർദ്ധം ഉണ്ടായിയെന്നത് അടിസ്ഥാന രഹിതമായ ആരോപണമെന്നും അദ്ദേഹം വ്യക്തമാക്കി.
ഓപ്പറേഷൻ സിന്ധൂരിൽ ഇന്ത്യൻ സൈനികർക്ക് നാശം സംഭവിച്ചിട്ടില്ല. പ്രതിപക്ഷം എന്തുകൊണ്ട് എത്ര പാക് വിമാനങ്ങൾ തകർത്തു എന്ന് ചോദിക്കുന്നില്ല. പ്രതിപക്ഷം ചോദിക്കുന്നത് ശരിയായ ചോദ്യങ്ങൾ അല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തിപരീക്ഷയിൽ ഫലമാണ് പ്രധാനം ഇന്ത്യ ലക്ഷ്യം കണ്ടു. ഭീകരരുടെ ഭാഷയിൽ സംസാരിക്കുന്ന പാകിസ്താനുമായി ചർച്ചയിലെന്നും രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു.